റഫീക് എ എം
ഇന്‍വസ്റ്റ്മെന്‍റ് പാഠങ്ങള്‍ പഠിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്.
ഒന്ന് നാം സ്വയം പരീക്ഷണങ്ങള്‍ നടത്തി ട്രയല്‍ ആന്‍റ് എറര്‍ മെത്തേഡിലൂടെ സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ സ്വഭാവവും രീതികളും മനസ്സിലാക്കി നീങ്ങുന്ന ഏറ്റവും ബുദ്ധിമുട്ടേറിയതും സമയവുമെടുക്കുന്നതുമായ മാര്‍ഗ്ഗം.
രണ്ടാമത്തെ മാര്‍ഗ്ഗം താരതമ്യേന എളുപ്പമാണ്. സ്റ്റോക്കുകളില്‍ ഇന്‍വസ്റ്റ് ചെയ്ത് വിജയം നേടി സമ്പന്നരായ അറിയപ്പെടുന്ന ഹൈ നെറ്റ് വര്‍ത്തുള്ള ഇന്‍വസ്റ്റേഴ്സിനെ നിരീക്ഷിച്ച് അവരുടെ നിക്ഷേപ രീതികള്‍ മനസിലാക്കി അവരോടൊപ്പം നീങ്ങുക എന്നതാണത്.
ഈ രണ്ട് രീതികളും കമ്പൈന്‍ ചെയ്ത് ഒരു സ്ട്രാറ്റജിയുണ്ടാക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വിജയകരമാവാന്‍ സാധ്യത. ഇന്ത്യയില്‍ സ്റ്റോക്ക് ഇന്‍വസ്റ്റ്മെന്‍റിലൂടെ വിജയം നേടി wealth create ചെയ്ത ധാരാളം ഇന്‍വസ്റ്റേഴ്സുണ്ട്. അവരില്‍ ഉള്‍പെട്ട ചില ഇന്‍വസ്റ്റേഴ്സിനേയും അവര്‍ ഏറ്റവുമധികം പണം ഇന്‍വസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോക്കുകളെയും പരിചയപ്പെടാം.

1,50,000 കോടിയോളം നെറ്റ് വര്‍ത്തുള്ള ഇന്ത്യയിലെ ലീഡിംഗ് ഇന്‍വസ്റ്ററായ രാധാകൃഷ്ണന്‍ ധമാനിയുടെ ഫേവറിറ്റ് സ്റ്റോക്ക് അവന്യൂ സൂപ്പര്‍മാര്‍ട് ltd ആണ്.
ഈയ്യിടെ അന്തരിച്ച ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ വാരന്‍ബുഫെ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ ഫേവറിറ്റ് സ്റ്റോക്ക് titan ആണ്. ഏകദേശം 13000 കോടി രൂപയോളം (Rs 6 per share) അദ്ദേഹം titaan ല്‍ ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ട്.
ഏകദേശം 3000 കോടിയോളം portfolio net worth ഉള്ള നെമിഷ് എസ് ഷായുടെ പ്രധാനപ്പെട്ട investment, laxmi machine works എന്ന midcap സ്റ്റോക്കിലാണ്. 14000 കോടിക്ക് മുകളില്‍ മാര്‍ക്കറ്റ് ക്യാപ്പുള്ള laxmi machine works textile machinery മാന്യൂഫാക്ചറിംഗ് ചെയ്യുന്ന കമ്പനിയാണ് . നെമിഷ് എസ് ഷായ്ക്ക് ഈ സ്റ്റോക്കില്‍ 1500 കോടിയോളം രൂപയുടെ നിക്ഷേപമാണുള്ളത്.

2380 കോടി രൂപയുടെ portfolio networth ഉള്ള മുകുല്‍ അഗര്‍വാളിന്‍റെ പ്രധാന സ്റ്റോക്ക് radico khaitan ആണ്. 159 കോടി രൂപയുടെ radico ഷെയറുകളാണ് മുകുല്‍ അഗര്‍വാളിന്‍റെ ഹോള്‍ഡിംഗിലുള്ളത്.
2300 കോടിക്കടുത്ത് total net worth ഉള്ള പ്രമുഖ ഇന്‍വസ്റ്ററായ ആഷിഷ് ധവാന്‍റെ പോര്‍ട്ഫോളിയോയിലെ പ്രധാന സ്റ്റോക്ക് IDFC ലിമിറ്റഡാണ്. Idfc first bank, Idfc AMC എന്നിവയുടെ parent കമ്പനിയാണ് idfc ltd.
മറ്റൊരു പ്രമുഖ ഇന്‍വസ്റ്ററായ ആഷിഷ് കച്ചോലിയയുടെ മേജര്‍ ഹോള്‍ഡിംഗുള്ളത് shaily engineering plastic ltd എന്ന കമ്പനിയിലാണ്. 103 കോടിയോളം രൂപയുടെ ഇന്‍വസ്റ്റ്മെന്‍റാണ് ഈ സ്റ്റോക്കില്‍ അദ്ദേഹത്തിനുള്ളത്.

പ്രമുഖ ഇന്‍വസ്റ്ററായ സുനില്‍ സിംഘാനിയയുടെ total networth 1691 കോടിയാണ്. ഇദ്ദേഹത്തിന്‍റെ stock portfolio.യിലെ ഏറ്റവും പ്രധാന സ്റ്റോക്ക് route mobile ltd ആണ്. 225 കോടിയുടെ നിക്ഷേപമാണ് സിംഘാനിയയ്ക്ക് ഈ സ്റ്റോക്കിലുള്ളത്.
1557 കോടി networth ഉള്ള anilkumar ഗോയലിന്‍റെ പ്രധാന സ്റ്റോക്ക് KRBL ltd ആണ്. 398 കോടിയുടെ നിക്ഷേപമാണ് ഈ സ്റ്റോക്കില്‍ അനില്‍കുമാര്‍ ഗോയലിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവുമധികം basmathi rice ഉല്‍പാദിപ്പിക്കുന്ന KRBL അഥവാ (kushi ram and behari lal) എന്നീ സഹോദരന്‍മാര്‍ സ്ഥാപിച്ച ഈ കമ്പനി ഏകദേശം 10,000 കോടി market cap ഉള്ള ഒരു midcap കമ്പനിയാണ്.
ഒരു value investor ആയ മോനിഷ് പബറായിയുടെ total networth 1361 കോടിയാണ്. 555 കോടി നിക്ഷേപമുള്ള rain industries ltd ആണ് ഇദ്ദേഹത്തിന്‍റെ പ്രധാന സ്റ്റോക്ക്.

ഇന്ത്യയിലെ ലീഡിംഗ് ഇന്‍വസ്റ്റേഴ്സിന്‍റെ ലിസ്റ്റില്‍ ഒഴിച്ചു കൂടാനാവാത്ത പേരാണ് വിജയ് കേഡിയ. 250 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുള്ള തേജസ് നെറ്റ്വര്‍ക്ക് ആണ് ഇദ്ദേഹത്തിന്‍റെ പ്രധാന സ്റ്റോക്ക്.
ഈ പറയപ്പെട്ട സ്റ്റോക്കുകളിൽ, അത് Micro cap / Small Cap ആയിരുന്ന സമയത്ത് ഇൻവെസ്റ്റ് ചെയ്ത് ദീർഘനാളത്തെ ഹോൾഡിങ്ങിലൂടെ ആണ് ഇത്തരം ഇൻവെസ്റ്റേഴ്സ്, പറയപ്പെട്ട Wealth ക്രിയേറ്റ് ചെയ്തത്. ഇനി ഇത്തരം Large Cap കമ്പനികളിൽ പോയി ഇൻവെസ്റ്റ് ചെയ്താൽ, അവർക്ക് കിട്ടിയതിന്റെ നൂറിലൊന്ന് പോലും കിട്ടാനുള്ള സാധ്യത കുറവാണ്. എന്നാൽ അത്യാവശ്യം കോമ്പൗണ്ടിംഗ് പ്രതീക്ഷിക്കാം. ഇത്തരത്തിൽ ഹൈ ഗ്രോത്തിന് സാധ്യതയുള്ള, നിലവിലെ ട്രെൻഡിങ് സെക്ടറുകളിലെ മൈക്രോപ്പ് / സ്മാൾ ക്യാപ്പ് കമ്പനികൾ കണ്ടെത്തി ഇൻവെസ്റ്റ് ചെയ്താൽ, ദീർഘനാളത്തെ ഹോൾഡിങ്ങിലൂടെ, നമുക്കും വലിയ പ്രതീക്ഷ വയ്ക്കാം.
Discussion about this post