ഒരു സാധനം വാങ്ങുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞ വിലയേക്കാള്‍ 10 രൂപ ബാര്‍ഗൈന്‍ ചെയ്ത് കുറച്ച് വാങ്ങുമ്പോള്‍ കിട്ടുന്ന ഒരു സമാധാനമില്ലേ.. ഇതിന് കാരണം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന value investor നമ്മളറിയാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഇതേപോലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ undervalued ആയ സ്റ്റോക്കുകള്‍ കണ്ടെത്തി ഇന്‍വസ്റ്റ് ചെയ്യുന്ന value investing രീതിയുടെ ഉപജ്ഞാതാക്കളായിരുന്നു benjamin graham ഉം david dodd യും.
സെക്യൂരിറ്റി analysis എന്ന പുസ്തകത്തിലൂടെ ഈ ആശയം ആദ്യമായി അവതരിപ്പിച്ച ഇവര്‍ പിന്നീട് benjamin Graham ന്‍റെ intelligent investor എന്ന പുസ്തകത്തിലൂടെ വാല്യൂ ഇന്‍വസ്റ്റ്മെന്‍റ് നിയമങ്ങള്‍ വിശദമായി പ്രതിപാദിക്കുകയുണ്ടായി.

Value investing നെ കുറിച്ച് പറയുമ്പോള്‍ ചില basic rules നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
1.price vs value.
ഒരു സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വിലയും അതിന്‍റെ യഥാര്‍ത്ഥ വിലയും രണ്ടാണ്. ഈ യഥാര്‍ത്ഥ വിലയെ intrinsic value എന്ന് വിളിക്കാം. ഇത് കണ്ടെത്തുന്നതില്‍ വിജയിക്കുമ്പോഴാണ് ഒരു value investor വിജയിക്കുന്നത്.
2.volatility
മാര്‍ക്കറ്റ് എന്നും ഉയരങ്ങളിലേക്ക് മാത്രം പോയിക്കൊണ്ടിരുന്നാല്‍ ഡിസ്കൗണ്ട് വിലയില്‍ നമുക്കൊരിക്കലും ഒരു സ്റ്റോക്ക് വാങ്ങാനാവില്ല. വാല്യൂ ഇന്‍വസ്റ്റര്‍ active ആവുക സ്റ്റോക്ക് bearish mood ലേക് പോകുമ്പോഴാണ്.
3. In the long run stock price will meet intrinsic value
എത്ര ഉയരങ്ങളിലേക്കോ താഴേക്കോ പോയാലും stock ന്‍റെ മാര്‍ക്കറ്റ് വില ഏതെങ്കിലുമൊരു ഘട്ടത്തില്‍ അതിന്‍റെ intrinsic value വിലേക്ക് തിരിച്ചുവരും. ലോകത്തിലെ അറിയപ്പെടുന്ന investor മാരായ warren buffet, charley munger, howard marks, seth klarman, ഇന്ത്യന്‍ ഇന്‍വസ്റ്റര്‍മാരായ rakesh junjunwala, radhakrishnan damani, vijay kedia, ramdev agarwal തുടങ്ങിയവര്‍ വിജയിച്ചത് ഇത്തരം value investing രീതി follow ചെയ്തത് കൊണ്ടാണ്. വാരന്‍ ബുഫെ ഒരിക്കല്‍ പറഞ്ഞു. Value investing is simple but not easy

ഒരു value investor 4 കാര്യങ്ങള്‍ follow ചെയ്യേണ്ടതുണ്ട്.
1. Hard work
കമ്പനിയുടെ fundamental analysis കളും result കളും അഗാധമായി വിലയിരുത്തണം. Book value method, comparitive PE , discounted cash flow method, Graham formula എന്നിവ logically ഉപയോഗിച്ചാണ് intrinsic value വില്‍ എത്തുന്നത്. ആദ്യം company യുടെ fundemental analysis നടത്തി satisfied ആണെങ്കില്‍ മാത്രമേ Intrinsic value കണ്ടെത്താന്‍ശ്രമം നടത്തേണ്ടതുള്ളൂ. ഇത് ഒരു അനുമാനം മാത്രമാണ്.100% accuracy ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ margin of safety പ്രധാനമാണ്. Intrinsic Value ന്‍റെ താഴെ നല്ല discount ല്‍ വരുമ്പോള്‍ മാത്രമാണ് buy ചെയ്യുക.
2. Discipline
undervalued ആയ നല്ല സ്റ്റോക്കുകള്‍ കിട്ടാതെ വരുമ്പോള്‍ discipline break ചെയ്ത് overvalued ആയ സ്റ്റോക്കുകള്‍ വാങ്ങി ഭാഗ്യപരീക്ഷണം നടത്താന്‍ ചിലര്‍ തയ്യാറാകും.hot stocks Fancy സ്റ്റോക്കുകള്‍ കാണുമ്പോള്‍ fomo പിടിപെട്ട് അത് വാങ്ങിക്കൂട്ടുന്നു. ഒടുവില്‍ correction വരുമ്പോള്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു. ഒരു value investor ഒരിക്കലും overvalued സ്റ്റോക്കുകളുടെ പിന്നാലെ പോകില്ല

3 courage
2020 ലെ covid crash ന്‍റെ സമയത്ത് പല നല്ല സ്റ്റോക്കുകളും അതിന്‍റെ intrinsic value വിന് എത്രയോ താഴെ വന്നിരുന്നു. എന്നാല്‍ നാല് ഭാഗത്ത് നിന്നും സ്റ്റോക്കുകള്‍ വിറ്റ് തടി രക്ഷിക്കാന്‍ എല്ലാവരും ഉപദേശിക്കുമ്പോള്‍ അതിനെ വെല്ലുവിളിച് സ്റ്റോക്കുകള്‍ വാങ്ങണമെങ്കില്‍ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും വേണം.
Patience
Value investing ല്‍ ഒരു സ്റ്റോക്ക് വാങ്ങുന്നത് അതിന്‍റെ intrinsic value വിന് താഴെയാണല്ലോ.ഉദാഹരണത്തിന് 1000 rs value ഉള്ള stock നാം 750 രൂപയ്ക്ക് വാങ്ങുന്നു. സ്റ്റോക്ക് price തിരീച്ച് 1000 രൂപയില്‍ എത്തിയാല്‍ മാത്രമേ അത് വില്‍ക്കുയുള്ളൂ. എന്നാല്‍ 1000 രൂപയിലേക്ക് തിരിച്ചെത്താന്‍ 3 മാസമോ ഒരു കൊല്ലമോ 2 കൊല്ലമോ എടുത്തേക്കാം . അത് വരെ hold ചെയ്യാനുള്ള ക്ഷമ ഉണ്ടായിരിക്കണം. Emotions നെ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അക്ഷമരായ investors ല്‍ നിന്ന് പണം ക്ഷമയുള്ള ഇന്‍വസ്റ്ററിലേക്ക് പോകുന്ന process ആണ് സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന ആപ്തവാക്യം ഓര്‍മിക്കണം.
Discussion about this post