Rafeeque AM
കെ റെയില്‍, കെ ഫോണ്‍ എന്നൊക്കെ പറയുന്നത് പോലെ കേരളവുമായി ബന്ധപ്പെട്ട കമ്പനികളുടെ സ്റ്റോക്കുകളെ കെ- സ്റ്റോക്കുകള്‍ എന്ന് വിളിക്കാമെന്ന് തോന്നുന്നു.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇടപെടുമ്പോള്‍ കേരളവുമായുള്ള വൈകാരിക അടുപ്പം കാരണം ചില സ്റ്റോക്കുകളോട് പ്രത്യേക താല്‍പര്യം തോന്നേണ്ടതില്ല. എന്നാല്‍ സ്വീകാര്യമായ ബിസിനസ് മോഡലും അത്യാവശ്യം ഫണ്ടമെന്‍റല്‍സും valuation ഉം ഉണ്ടെങ്കില്‍ k stocks പരിഗണിക്കാവുന്നതാണ്. ഏകദേശം 24 ഓളം കേരളവുമായി ബന്ധപ്പെട്ട സ്റ്റോക്കുകളാണ് ലിസ്റ്റ് ചെയ്തപ്പോള്‍ കണ്ടത്. ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോയെന്നറിയില്ല.

24 സ്റ്റോക്കില്‍ 5000 കോടിക്ക് മേല്‍ market cap ഉള്ള സ്‌റ്റോക്കുകളെ filter ചെയ്ത് 10 സ്റ്റോക്കുകളെ ലിസ്റ്റ് ചെയ്യാം.
1.Muthoot finance ltd.
നിഫ്റ്റി top 100 ല്‍ ഉള്‍പ്പെട്ട ഏക കെ – സ്റ്റോക്ക് . ഇപ്പോഴും undervalued ആണ്.
2. MRF ltd.
നിലവിലെ ഏറ്റവും expensive ആയ ഇന്ത്യന്‍ സ്റ്റോക്ക്. ശരാശരി investors ന് ഇപ്പോഴും കിട്ടാക്കനിയായി നില്‍ക്കുന്ന over valued കെ -സ്റ്റോക്ക്

3.The Fertilizers and Chemicals Travancore Limited (FACT) .
കഴിഞ്ഞ അഞ്ച് വര്‍ഷം 10 × റിട്ടേണ്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഹൈ ഗ്രോത്ത് PSU കെ – സ്റ്റോക്ക്.
4. The federal bank.
ഇന്ത്യന്‍ വാരന്‍ ബുഫെ രാകേഷ് ജുന്‍ജുന്‍വാലയും മലയാളി ബിസിനസ് മാന്‍ എം എ യൂസുഫ് അലിയും വന്‍ തോതില്‍ നിക്ഷേപിച്ച കെ സ്റ്റോക്കാണ് ഈ bank. ഇപ്പോഴും undervalued ആയി തുടരുന്നു.
5. Apollo tyres ltd.
ഒരു പക്ഷെ valuation പരിഗണിക്കുമ്പോള്‍ fairly valued ആയി നില്‍ക്കുന്ന ഈ കെ സ്റ്റോക്ക് MRF നേക്കാള്‍ നിക്ഷേപ സൗഹൃദമായ ടയര്‍ സ്റ്റോക്കാണെന്ന് പറയാം.
6 . Kalyan jewellers India ltd.
ഒരു വര്‍ഷം കൊണ്ട് നിക്ഷേപിച്ചവര്‍ക്ക് പണം ഇരട്ടിയായി നല്‍കിയ കെ സ്റ്റോക്ക്.
7. Aster DM Healthcare ltd.
27 ലധികം ഹോസ്പിറ്റലുകളും. 120 ക്ലിനിക്കുകളും 371 ഫാര്‍മസികളും 14 ലാബുകളും 100 patient experience centre ഉള്ള വലിയൊരു ചികിത്സാ ശൃംഖലയുള്ള കമ്പനി. ഇനിയും വന്‍ വളര്‍ച്ചാ സാധ്യതയുള്ള കെ .സ്റ്റോക്ക്.

8. V guard Industries ltd.
കേരളത്തിലെ ബെസ്റ്റ് FMEG ബ്രാന്‍ഡ്. സ്ഥിരതയും കാര്യക്ഷമതയും പുലര്‍ത്തുന്ന കമ്പനി. ഇപ്പോള്‍ overvalued ആണ് ഈ കെ സ്റ്റോക്ക്.
9. Manappuram finance ltd.
ഉയര്‍ന്ന വിലയില്‍ നിന്ന് 50% തകര്‍ന്ന് under valued ആയി നല്ല സപ്പോര്‍ട് ലവലില്‍ ലഭ്യമായ കെ. സ്റ്റോക്ക്.
10. Cochin Shipyard ltd.
കഴിഞ്ഞ ഒരു വര്‍ഷം നിക്ഷേപകരുടെ പണം ഇരട്ടിയായി തിരിച്ചു നല്‍കിയ കെ സ്റ്റോക്ക്. PSU കമ്പനിയാണ്.

11. Jyothilab
100 രൂപക്കു താഴെ ഉണ്ടായിരുന്ന ഏക fmcg stock. ഇന്നത്തെ വില 440.45
ഒന്നും buying recommendation അല്ല.
Discussion about this post