ഗോള്‍ഡ് സ്റ്റോക്കുകള്‍ക്കിടയിലെ ഉറങ്ങുന്ന സിംഹമാണ് Rajesh exports ltd. 2015 ല്‍ ഒരു ബ്രേക്കൗട്ട് ലഭിച്ചതിന് ശേഷം ഈ സ്റ്റോക്ക് 400 -900 റേഞ്ചില്‍ കുടുങ്ങിക്കിടക്കകയാണ്. എല്ലാ വര്‍ഷവും റവന്യൂ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഈ സ്റ്റോക്കിന് അതിന് ആനുപാതികമായ valuation ലഭിക്കുന്നില്ല. വളരെയധികം undervalued ആയ വിലയിലാണ് ഈ സ്റ്റോക്ക് ഇപ്പോള്‍ trade ചെയ്യുന്നത്.
ജ്വല്ലറി സ്റ്റോക്കുകള്‍ ലാഭമുണ്ടാക്കുന്നത് അതിന്‍റെ retail business ലാണ്. റീടെയില്‍ മേഖലയിലും wholesale മേഖലയിലും കയറ്റുമതിയിലും ആഭരണ നിര്‍മാണത്തിലുമെല്ലാം ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിലും rajesh exports ശ്രദ്ധ കേന്ദ്രീകരിച്ചത് സ്വര്‍ണ്ണത്തിന്‍റെ മൈനിംഗിലും റിഫൈനിംഗിലുമാണ്. ലോകത്തിലെ മൊത്തം സ്വര്‍ണ്ണ ഉല്‍പാദനത്തിന്‍റെ 35-40% Rajesh exports ന്‍റെ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും സ്വിസര്‍ലാന്‍റിലുമുള്ള റിഫൈനിംഗ് പ്ലാന്‍റിലൂടെയാണ് പുറത്ത് വരുന്നത് എന്നറിയുമ്പോഴാണ് ഈ കമ്പനിയുടെ വലുപ്പം മനസിലാവുക.

വളരെ നേരിയ profit margin ആണ് gold refining പ്രക്രിയയില്‍ ലഭിക്കുന്നത്. അത്കൊണ്ടാണ് നല്ലൊരു profitability ഈ സ്റ്റോക്കില്‍ ദൃശ്യമാകാത്തത്. Rajesh exports ന് Shubh jewellery എന്ന പേരില്‍ 80 ല്‍ പരം retail show rooms കര്‍ണാടകയിലുണ്ട്. എന്നാല്‍ കര്‍ണാടക സ്റ്റേറ്റിന് പുറത്ത് വളരാന്‍ ഇവര്‍ ഇത് വരെ ശ്രമിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ അത്തരം expansion പ്ലാനിലേക്ക് കമ്പനി നീങ്ങുകയാണ്. കൂടാതെ investors ന് വലിയ dividend നല്‍കാതെയും കമ്പനി expansion നടത്താതെയും സ്വരുക്കൂട്ടി വെച്ച വലിയൊരു cash reserve ഇവര്‍ക്കുണ്ട്. യാതൊരു കടബാധ്യതയുമില്ലാത്ത ഈ cash rich കമ്പനിക്ക് വളരാന്‍ പുറത്ത് നിന്ന് കടമെടുക്കേണ്ട ആവശ്യമില്ല. അവരുടെ ഏറ്റവും ഉയര്‍ന്ന വില്പനയും ലാഭവുമാണ് ഈ കഴിഞ്ഞ നാല് ക്വര്‍ട്ടറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ EV battery സെഗ്മന്‍റിലും E display നിര്‍മാണത്തിലും invest ചെയ്ത് കമ്പനി diversify ചെയ്യുകയാണ് Rajesh exports.

ഈ സ്റ്റോക്കില്‍ ഓപറേറ്റര്‍ ഗെയിം നടക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഈ സ്റ്റോക്കില്‍ കാണുന്ന ഉയര്‍ച്ച താഴ്ചകള്‍ അത് കൊണ്ടായിരിക്കാമെന്ന് ചിന്തിക്കുന്നവരുണ്ട്. ഏതായാലും 420-540 ലവല്‍ ഇതിന്‍റെ എക്കാലത്തെയും സപ്പോര്‍ട്ടാണെന്ന് ചാര്‍ട്ടില്‍ നിന്ന് മനസിലാക്കാം. ഇപ്പോള്‍ ആ റേഞ്ചിലാണ് സ്റ്റോക്ക്. ഇത് വരെയില്ലാത്ത volume ചാര്‍ട്ടില്‍ കാണാം.
Not a buying recommendation
Discussion about this post