മാര്‍ക്കറ്റില്‍ ഏറ്റവുമധികം trading and investment നടക്കുന്ന ഒരു സ്റ്റോക്കാണ് വോഡഫോണ്‍ ഐഡിയ. 50,000 കോടിക്ക് മേല്‍ മാര്‍ക്കറ്റ് ക്യാപുള്ള ഈ കമ്പനി വെറും 11 രൂപ റേഞ്ചില്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ ആകര്‍ഷണീയത. ഒരു കാലത്ത് 100 രൂപയ്ക്ക് മേല്‍ trade ചെയ്ത കമ്പനിയായിരുന്നു ഇത്.
2016 ല്‍ telecom മേഖല മുഴുവന്‍ പിടിച്ചടക്കാന്‍ Reliance jio ഇന്ത്യയെ മുഴുവന്‍ പിടിച്ചു കുലുക്കിയ ഫ്രീ സിം ഓഫറുമായി വന്നപ്പോഴാണ് വോഡഫോണിന്‍റെയും ഐഡിയയുടെയും കഷ്ടകാലം ആരംഭിച്ചത്. മറ്റൊരു telecom ഭീമനായ Airtel ജിയോയുമായി Price war നടത്തി അതിജീവിച്ച് മുന്നോട്ട് പൊയെങ്കിലും വോഡഫോണും ഐഡിയയും merge ചെയ്ത് ഒരു കമ്പനിയായി മാറിയിട്ടും പിടിച്ച് നില്‍ക്കാനായില്ല.
Tariff rate കുത്തനെ കുറച്ചപ്പോള്‍ നഷ്ടത്തിന്‍റെ കണക്കുകള്‍ മാത്രം നിരത്തിയ vodafone idea കടക്കെണിയില്‍ പെടുകയായിരുന്നു. ഈ മേഖലയില്‍ ആരോഗ്യകരമായ മത്സരം നിലനില്‍ക്കാന്‍ vodafone idea ജീവിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചതിനാല്‍ സര്‍ക്കാറിന് ലഭിക്കേണ്ടിയിരുന്ന ഭീമമായ തുകയ്ക്ക് തുല്യമായ equity share വാങ്ങിക്കൊണ്ട് vodafone idea യില്‍ 33 % ത്തിന്‍റെ holding ഗവര്‍മെന്‍റ് നേടിയെടുക്കുകയുണ്ടായി.
സര്‍ക്കാറിന്‍റെ ഇടപെടല്‍ കാരണം സ്റ്റോക്കിന് ജീവന്‍ വെച്ചെങ്കിലും ഒരു longterm investment ന് അനുയോജ്യമായ fundamentals ഈ സ്റ്റോക്കില്‍ ഇപ്പോഴും കാണാനാവില്ല. ₹5 നും ₹16 നും ഇടയിലുള്ള റേഞ്ചില്‍ സപ്പോര്‍ട്ടും റസിസ്റ്റെന്‍സും മാറി മാറിയെടുക്കുന്ന ഈ സ്റ്റോക്കില്‍ ഷോര്‍ട് ടേം trade ന് മാത്രമേ ഇപ്പോള്‍ സ്കോപ്പുള്ളൂ. കമ്പനിയുടെ P & L statement കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങളായി നെഗറ്റീവ് വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഒരു പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകുന്നത് വരെ ഈ സ്റ്റോക്കുമായി അകലം പാലിക്കുന്നതാണ് safe.
വിലയിലെ ചാഞ്ചാട്ടം മുതലെടുക്കുക എന്നതല്ലാതെ ഇപ്പോളത്തെ അവസ്ഥയിൽ ഐഡിയ രക്ഷപ്പെടും എന്ന് കരുതുക വയ്യ. ട്രേഡിംഗിൽ ഓരോരുത്തരും എങ്ങനെ പെരുമാറുന്നു എന്നത് പഠിക്കാൻ പറ്റിയ ഒരു സ്റ്റോക്ക് ആണിത്. ചില സമയം തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത്തരം fundamentals, chart strength, എന്നതിനേക്കാൾ ഒക്കെ ഉപരിയായി ചില സമയം ചില investers ഇനു ഒരു തോന്നൽ തോന്നും. അതൊരിക്കലും ഒരു vague ആയ, അല്ലെങ്കിൽ കണ്ണും പൂട്ടി ഉള്ള decision ഒന്നും ആയിരിക്കില്ല. അത് അവർക്ക് മാത്രം ഒരുപക്ഷേ ഉൾകൊള്ളാൻ പറ്റുന്ന ലോജിക്കൽ ആയ, അവരുടെ conscience ശെരി എന്ന് പറയുന്ന ഒരു yes ആണ്. ആ yes ഇനെ പിന്തുടരാൻ അവർക്ക് മാത്രം കിട്ടുന്ന ഒരു “ഉൾവിളി” ഉണ്ട്. ആ ഉൾവിളി പിന്തുടരാൻ കഴിയുന്ന അവർക്ക് അവരുടേതായ മാത്രം വഴിയിൽ സ്റ്റോക്ക് മാർക്കറ്റിൽ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
വാൽക്കഷ്ണം. Bpl hutch വാങ്ങി പിന്നെ വൊഡാഫോൺ വാങ്ങിയത് പോലെ ഇതിനെ ചിലപ്പോ ഏതേലും ഒരു കമ്പനി വന്ന് ഏറ്റെടുക്കാൻ സാധ്യത ഉണ്ട്. അങ്ങനെ ഒരു സാധ്യത ഉണ്ട്. ഇന്ത്യ പോലെ വലിയ ഒരു മാർക്കറ്റിൽ എന്റർ ചെയ്യാൻ താല്പര്യം ഉള്ള ടെലികോം കമ്പനികൾ കാണും. അവർക്ക് ഒന്നിൽ നിന്ന് തുടങ്ങുന്നതിലും എളുപ്പം ഇത് ഏറ്റെടുക്കുന്നതാണ്. ടവറിൽ കേടായ പാർട്സ് മാറ്റാത്തത് ഒക്കെയാണ് കസ്റ്റമേഴ്സ് പോകാൻ കാരണം ഫണ്ടിങ് വന്നാൽ അത് പരിഹരിച്ച് കമ്പനിക്ക് മുന്നോട്ട് പോകാം.
Discussion about this post