റഫീക് എ എം
കോവിഡിന് ശേഷം കൃത്യമായ uptrend ലേക്ക് പോയ ഒരു മനോഹരമായ chart pattern ആണ് നമുക്ക് raymonds stock ല്‍ കാണാന്‍ കഴിയുക. Investors ന് കഴിഞ്ഞ മൂന്ന് വര്‍ഷം 69% ന്‍റെ വമ്പന്‍ CAGR return നല്‍കിയ ഈ സ്റ്റോക്കിന്‍റെ വില ഏകദേശം 200 രൂപയില്‍ നിന്ന് ഒരു ഘട്ടത്തില്‍ അതിന്‍റെ all time high ആയ 2240 വരെ എത്തുകയുണ്ടായി.
എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ സ്റ്റോക്കില്‍ ശക്തമായ ഒരു downtrend രൂപപ്പെട്ട് വരികയാണ്. 52 w high ല്‍ നിന്ന് സ്റ്റോക്ക് 30% ത്തിലധികം ഇത് വരെ correct ചെയ്തിരിക്കുകയാണ് . 1925 മുതല്‍ ബോംബെയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന Raymonds Woollen Mills നെ ഏറ്റെടുത്ത് കൊണ്ട് സിംഘാനിയ group textile ബിസിനസ് രംഗത്ത് പുതിയ ചരിത്രം തുടങ്ങുകയായിരുന്നു.

1980 Singhanisa Family Business Group പുതിയ തലമുറയുടെ കൈയ്യിലായി. വിജയ്പഥ് സിംഘാനിയ ആയിരുന്നു കമ്പനിയെ നയിച്ചിരുന്നത്. The Complete Man എന്ന പരസ്യ ക്യാംപയിനുമായി RAYMONDS ന്‍റെ garment business ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോകുന്നതോടൊപ്പം കമ്പനിയുടെ diversification വേണ്ടി വന്‍ പ്ലാനുകള്‍ നടപ്പിലാക്കി Vijaypath Singhania തങ്ങളുടെ ബിസിനസ് മറ്റൊരു ലവലില്‍ എത്തിച്ചു. സിമന്‍റ്, സ്റ്റീല്‍, Tools, Auto Components, Aviation Air Charter Flights തുടങ്ങി kamasutra condom വരെയുള്ള വിവിധ ബിസിനസുകളിലേക്ക് കമ്പനി കാലെടുത്ത് വെച്ചു.

2000 വര്‍ഷത്തോഥടെ വിജയ്പഥ് സിംഘാനിയ retire ചെയ്യുകയും അദ്ദേഹത്തിന്‍റെ മകന്‍ ഗൗതം സിംഘാനിയയെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. വിജയപഥ് മകന്‍റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തനാവുകയും തന്‍റെ കൈവശമുണ്ടായിരുന്ന RAYMONDS ന്‍റെ 37% ഓഹരികള്‍ ഗൗതം സിംഘാനിയയുടെ പേരില്‍ transfer ചെയ്യുകയും ചെയ്തു. ഗൌതമിൻറെ 6000 കോടി രൂപ വിലമതിക്കുന്ന ബോംബെയിലെ JK House , Mukesh Ambani യുടെ ബോംബെയിലെ പ്രൊപര്‍ടി കഴിഞ്ഞാല്‍ രണ്ടാമത്തെ most expensive residential building ആണ്.
ഏറ്റവുമൊടുവില്‍ 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഗൗതമിന്‍റെ പാഴ്സി ഭാര്യയായ നവാസ് മോഡി വിവാഹമോചനം തേടിയിരിക്കുകയാണ്. Raymonds board member കൂടിയായ Navas Modi തന്നെയും തന്‍റെ മകളെയും ഗൗതം മര്‍ദ്ദിച്ചതായും ബോര്‍ഡില്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. കൂടാതെ ഗൗതമിന്‍റെ personal wealth ല്‍ 75% സ്വത്ത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നുള്ള വാദവും അവര്‍ മുന്നോട്ട് വെച്ചു.
ഇത് ഗൗതം സിംഘാനിയയുടെ raymonds ലെ നിലനില്‍പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നല്ല ബിസിനസ് റിക്കോര്‍ഡുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്ന ഇന്ത്യയുടെ ഈ prestigious പാരമ്പര്യമുള്ള കമ്പനി തീര്‍ച്ചയായും ഈ പ്രതിസന്ധി അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാം.
Discussion about this post