rajesh n ramakrishanan
പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്, വലിയ ഒരു കാൻഡിൽ കണ്ട് പോയി എൻട്രി എടുകും, അപ്പോ തന്നെ കുറച്ച് താഴോട്ടു പോകും, നമ്മൾ panic ആയി എക്സിറ്റ് ആകും, അപ്പോ തന്നെ റോക്കറ്റ് പോലെ പിന്നേം കേറും … എന്താണു ഇതിനൊരു പരിഹാരം? എന്ത് കൊണ്ടാകും ഇങ്ങനെ താഴോട്ട് ഒരു movement വരുന്നത്? ആലോചിച്ചിട്ട് ഉണ്ടോ?
. അതെ നമ്മൾ ഇവിടെ പറഞ്ഞ് വരുന്നത് ഒരു ഫ്ളാഗ് പാറ്റേൺ കുറിച്ച് ആണ്… ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം, എന്താണ് ഇതിൻ്റെ പിറകിലുള്ള thought process?
ഫ്ളാഗ് പാറ്റേൺ തന്നെ രണ്ടായി തരം തിരിക്കാം,
1. BULLISH FLAG PATTERN
2. BEARISH FLAG PATTERN

ഇന്ന് ബുള്ളിഷ ഫ്ളാഗ് പാറ്റേൺ എന്താണെന്ന് നോക്കാം..
പേര് പോലെ തന്നെ ഇത് ഒരു കൊടിമരത്തിൽ കെട്ടിയിരിക്കുന്ന ഒരു പതാകയെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു ചാർട്ട് പാറ്റേൺ ആണ്. ഇവ സാധരണയായി ഒരു ട്രെൻഡ് continuation പാറ്റേൺ ആയാണ് കണക്കാക്കുന്നത്.ഏങ്ങനെ ഒരു ഫ്ളാഗ് പാറ്റേൺ തിരിച്ചറിയാം?

ആദ്യമായി ചാർട്ടിൽ രൂപപ്പെട്ട ഒരു വലിയ bullish കാൻഡിൽ കണ്ട് പിടിക്കുക, തുടർന്ന് വരുന്ന പ്രൈസ് ഒരു റേഞ്ചിൽ consolidate അകുനുണ്ടോ എന്ന് നോക്കുക… ഈ നടക്കുന്ന പ്രൈസ് consolidation റേഞ്ച് നമ്മുടെ ആദ്യ വലിയ വുള്ളിഷ് കാൻഡിൽ, വ്യാപാരം നടന്ന ,ഓപ്പൺ വിലയും ക്ലോസ് വിലയും നടന്ന ലെവലിൽ തന്നെ ആണോ എന്ന് നോക്കുക… ഇത്രയും കര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ അടുത്ത ജോലി , ഫ്ളാഗ് പാറ്റേൺ ഭാഗമായ ട്രെൻഡ് ലൈൻ വരയ്ക്കുക എന്നതാണു..

ആദ്യമായി , വലിയ Candle ശേഷം, രൂപപ്പെട്ട ലോവർ ഹൈ പോയിൻ്റുകൾ തിരിച്ചറിഞ്ഞ്, അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ വരയ്ക്കുക…
തുടർന്ന് ലോവർ ലോ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ട്രെൻഡ് ലൈൻ കൂടെ വരയകുക.. ഈ രണ്ട് ട്രെൻഡ് ലൈനുകൾ നീരിക്ഷിച്ചൽ അവ തമ്മിൽ ഒരു സമാന്തരമാണ് എന്ന് കാണാൻ കഴിയും.. ഈ പോയിൻ്റ് ഓർക്കുക, സമാന്തരം അല്ലെങ്കിൽ , നമ്മുക്ക് ഇതിനെ ഒരു falling wedge pattern ആയാണ് കാണാൻ കഴിയൂ.. ഓർകുക നാം ഇവിടെ ഒരു ഫ്ളാഗ് പാറ്റേൺ ആണ് നോക്കുന്നത്…
ഈ രണ്ട് ട്രെൻഡ് ലൈനുകൾക് ഇടയിൽ നടക്കുന്ന പ്രൈസ് ആക്ഷൻ ശ്രദ്ധിക്കുക , ആദ്യം നമ്മുടെ വലിയ bullish കാൻഡിൽ നല്ല രീതിയിലുള്ള volume കൂടിയാണ് രൂപപ്പെട്ടത്, തുടർന്ന് നടന്ന പ്രൈസ് Consolidation സമയം volume ക്രമേണ കുറഞ്ഞ് വരുന്നത് കാണാൻ കഴിയും.
ഇതിനെ തുടർന്ന് നമ്മുടെ അപ്പർ ട്രെൻഡ ലൈൻ ബ്രേക്ക് ചെയ്ത് മാർക്കറ്റ് മുകളിലേക്ക് പോകുന്നത് വരെ കാത്തിരിക്കുക, ഇതൊരു ട്രെൻഡ് continuation സിഗ്നൽ ആയത് കൊണ്ടുതന്നെ നാം മുകളിലേക്ക് ഉള്ള ബ്രേക്ക് ഔട്ട് ആണ് പ്രതീക്ഷിക്കുന്നത് . ഈ വരുന്ന ബ്രേക്ക് ഔട്ട് Candle താരതമ്യേനെ വലീയ volume കൂടെ കണ്ട് വരാറുണ്ട്.
ആദ്യം രൂപപ്പെട്ട bullish കാൻഡിൽ, buyer’s ശക്തമാണ് എന്ന സൂചനയാണ്, എങ്കിലും തുടർന്ന് സെല്ലർ ചെലുത്തുന്ന ശക്തമായ വാങ്ങൽ സമ്മർദ്ദം തുടർന്ന്,ചെറിയ തോതിൽ എങ്കിലും ഉള്ള ചെറിയ ഡൗൺ ട്രെൻഡ് ഉള്ളിൽ ഉള്ള consolidation വരുവാനും തുടർന്നു buyers വീണ്ടും ശക്തി വീണ്ടെടുത്ത് മാർക്കറ്റിനെ വീണ്ടും മുകളിലേക്ക് നയിക്കുന്നതും നമ്മുക്ക് ഇവിടെ കാണാം..
തുടർന്ന് വരുന്ന ബ്രേക്ക് ഔട്ട് നോക്കി, മറ്റ് ഏതെങ്കിലും ഇൻഡിക്കേറ്റർ , support resistance പോയിൻ്റ്, volume തുടങ്ങിയവ കൂടി പരിഗണിച്ച് ലോങ്ങ് പൊസിഷൻ എൻട്രി പരിഗണിക്കാം…

ഓർക്കുക, ഇനി പെട്ടന്ന് ഒരു വലിയ candle കണ്ട് ട്രേഡ് എടുത്തതിനു ശേഷം വില താഴേക്ക് ചെറിയ തോതിൽ പോകുന്നത് കണ്ടാലും, panic ആകാതെ നിങൾ ഒരു ഫ്ളാഗ് പാറ്റേൺ ഉള്ളിൽ ആണോ എന്ന് നോക്കുക.. സാധാരണയായി ഫ്ളാഗ് പാറ്റേൺ ഭാഗമായ Consolidation നടക്കുന്നത് ആദ്യത്തെ വലിയ bullish കാൻഡിൽ മധ്യ ഭഗം വരെയാകും.. എപ്പോളും പ്രൈസ് ആക്ഷൻ ഉപയോഗിച്ച് ലഭിക്കുന്ന പാറ്റേൺ breakout ലഭിച്ചതിനു ശേഷം മാത്രം എൻട്രി എടുക്കുന്നത് ആകും നല്ലത്.

ഫ്ളാഗ് പാറ്റേൺ ചാർട്ടിൽ മിക്കവാറും കാണാൻ കഴിയും, പൊതുവെ വലിയ Candle ശേഷം ഒരു ട്രേഡ് എടുക്കുന്നത് , വലിയ ഒരു stoploss വേണ്ടി വരും എന്നത് കൊണ്ട് തന്നെ traders ഒഴിവകരുണ്ട്… അതിനു ഒരു പരിഹാരം കൂടിയാണ്, ഫ്ളാഗ് പാറ്റേൺ ബ്രേക്ക് ഔട്ട്, ട്രെൻഡ് വീണ്ടും അതെ ദിശയിൽ തുടരും എന്നതിനുള്ള ഒരു confirmation കൂടിയാണ് ഈ പാറ്റേൺ രൂപപ്പെടുന്നതും തുടർന്നു വരുന്ന ബ്രേക്ക് ഔട്ടും..
പ്രൈസ് ആക്ഷൻ പാറ്റേൺ, പെട്ടന്ന് ഒര് ദിവസം ചാർട്ട് തുറന്ന് നോക്കിയാൽ താങ്കൾക്ക് തിരിച്ചറിയാൻ കഴിയണം എന്നില്ല, നിരന്തരമായ പരിശീലനം മാത്രമാണ് ഇതിനുള്ള പ്രതിവിധി… പഠിക്കുക . പഠിക്കുക , എല്ലാ ട്രടും ഒരു പഠിക്കാൻ ഉള്ള അവസരം ആയി കാണുക, ഓരോ തവണ ചാർട്ട് തുറകുമ്പോളും എന്തെകിലും ഒകെ പഠിക്കുക.
Discussion about this post