രാജേഷ് എൻ രാമകൃഷ്ണൻ
നിങ്ങൾ ഒരു കമ്പനിയുടെ സ്റ്റോക്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് ആ കമ്പനിയുടെ ഫണ്ടമെന്റൽസ് അറിയുക എന്നതാണ് .വലുതും ചെറുതുമായ സാമ്പത്തിക ഘടകങ്ങൾ ഇക്കാര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .ഒരു സ്റ്റോസിക്കിന്റെ വിലയെ സ്വാധീനിക്കുന്ന അടിസ്ഥാന കാര്യങ്ങൾ ഇഴ കീറി പരിശോധിച്ചു നടത്തുന്ന പഠനം ആണ് ഫണ്ടമെന്റൽ അനാലിസിസ് ഇത് ഒരു സ്റ്റോക്കിനെ കുറിച്ച് നമുക്ക് ഉൾക്കാഴ്ചകൾ നൽകുന്നു .ഒരു കമ്പനിയുടെ നിലവിലെതും കഴിഞ്ഞ കാലത്തേതും വരാനിരിക്കുന്നതുമായ പെർഫോമൻസ് ഫണ്ടമെന്റൽ അനാലിസിസിൽ കൂടി നമുക്ക് കണ്ടെത്താം .
ഫണ്ടമെന്റൽ അനാലിസിസ് നെ രണ്ടായി തിരിക്കാം ആദ്യത്തേത് qualitative അനാലിസിസ് .ഇതിൽ ഒരു കമ്പനിയുടെ ചുറ്റു പാടുകൾ, മാനേജ്‌മന്റ് ക്വാളിറ്റി ,ബിസിനസ് മോഡൽ കോർപ്പറേറ്റ് ഗോവെർണൻസ് ,ഇന്ടസ്ട്രിയിലെ മത്സര ക്ഷമത നിയമപരവും പരിസ്ഥിതികവുമായ വസ്തുതകൾ എന്നിവ ഉൾപ്പെടുന്നു .രണ്ടാമതായി quantitative അനാലിസിസ് ,ഇവിടെ കമ്പനിയുടെ നിലവിലെ സാമ്പത്തിക നിലവാരം പരിശോധിക്കുന്നു .അതിൽ പ്രധാനം ഫിനാൻഷ്യൽ സ്റ്റെമെന്റ്റ് അനാലിസിസ് ആണ് മുഖ്യം .ഇതിൽ വരുന്ന ഉപ വിഭാഗങ്ങൾ ആണ് ബാലൻസ് ഷീറ്റ് അനാലിസിസ് ,ഇൻകം സ്റ്റെമെന്റ്റ് അനാലിസിസ് പ്രോഫിറ്റ് ആൻഡ് ലോസ് സ്റ്റെമെന്റ്റ് ,ആനുവൽ റിപ്പോർട്ട് ,പ്രോഫിറ്റബിലിറ്റി റിപ്പോർട്ട് ,പ്രോജെക്ടഡ് ഏർണിങ്സ് ,വാലുവേഷൻ റേഷിയോസ് ,ഇൻകം സ്റ്റെമെന്റ്റ് അനാലിസിസ് ,ക്യാഷ് ഫ്ലോ സ്റ്റെമെന്റ്റ് അനാലിസിസ് ,ലിവറേജ് റേഷിയോസ്,എഫിഷ്യൻസി റേഷിയോസ് സോൾവൻസി റേഷിയോസ്
ഒരു ദീർഘ കാല നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നവർ തീർച്ചയായും മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം അറിഞ്ഞു ചെയ്യുന്നതായിരിക്കും ഉചിതം . ഇതിനോടൊപ്പം തന്നെ സ്റ്റോക്ക് മാർക്കറ്റ് പദങ്ങൾ ആയ ബുക്ക് വാല്യൂ ,ഫേസ് വാല്യൂ ,മാർക്കറ്റ് capitilasation ,EPS ,P/E ratio , PB ratio ,debt/equity ratio ROE ratio etc അറിഞ്ഞിരിക്കണം
1. Book value
ഒരു കമ്പനിയുടെ ലിക്വിഡേഷൻ സംഭവിക്കുമ്പോൾ അതിൻ്റെ ഓഹരിയുടമകൾക്ക് ലഭിക്കുന്ന മൂല്യമാണ് ബുക്ക് വാല്യൂ . ഒരു കമ്പനിയുടെ ആസ്തികളുടെ മൂല്യത്തിൽ നിന്ന് അതിൻ്റെ ബാധ്യതകൾ കുറച്ചുകൊണ്ട് അതിൻ്റെ ബുക്ക് വാല്യൂ നിർണ്ണയിക്കാനാകും. കമ്പനി അതിൻ്റെ എല്ലാ ആസ്തികളും വിറ്റ് ബാധ്യതകൾ തീർപ്പാക്കുകയാണെങ്കിൽ ലിക്വിഡേഷനുശേഷം വിപണിയിൽ ലഭിക്കുന്ന മൂല്യമാണിത്.
ഒരു സ്റ്റോക്കിൻ്റെ ബുക്ക് വാല്യൂ = (മൊത്തം ആസ്തികൾ – മൊത്തം ബാധ്യതകൾ) / മൊത്തം സ്റ്റോക്കുകളുടെ എണ്ണം
മൊത്തത്തിലുള്ള ആസ്തികളിൽ പ്രോപ്പർട്ടി, പ്ലാന്റ്, ഉപകരണങ്ങൾ, മൊത്തം വരവുകൾ , ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങൾ, പണം മുതലായവ പോലുള്ള വ്യത്യസ്ത സാമ്പത്തിക ആസ്തികൾ ഉൾപ്പെടുന്നു. മൊത്തത്തിലുള്ള ബാധ്യതകൾ ഹ്രസ്വകാല ദീർഘകാല കടങ്ങൾ, അടയ്‌ക്കേണ്ട അക്കൗണ്ടുകൾ, കൂടാതെ കുടിശ്ശികയുള്ള ഏതെങ്കിലും നികുതികൾ.
ഒരു ഉദാഹരണം ഉപയോഗിച്ച് ഒരു കമ്പനിയുടെ ബുക്ക് വാല്യൂ നമുക്ക് മനസ്സിലാക്കാം. എബിസിയുടെ ആകെ ആസ്തികൾ 10 കോടി രൂപയാണെന്ന് കരുതുക. അതിൻ്റെ ബാധ്യതകൾ Rs. 7 കോടി രൂപ ആണെന്നും കരുതുക .അടയ്‌ക്കേണ്ട വായ്പകളും കുടിശ്ശികയുള്ള കടവും ഉൾപ്പെടുന്നതാണ് 7 കോടി. അതിനാൽ, കമ്പനിയുടെ ബുക്ക് വാല്യൂ മൊത്തം ആസ്തികളും മൊത്തം ബാധ്യതകളും തമ്മിലുള്ള വ്യത്യാസത്തിന് തുല്യമാണ്, അത് Rs. 3 കോടി. ഇത് കുടിശ്ശികയുള്ള ഷെയറുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ഓരോ ഷെയറിനും ഉള്ള ബുക്ക് വാല്യൂ ലഭിക്കുന്നു
മൂല്യനിർണ്ണയത്തിന് ബുക്ക് വാല്യൂ ഉപയോഗപ്രദമാകുന്നത് എന്തുകൊണ്ട്?
ഒരു സ്റ്റോക്കിൻ്റെ മൂല്യം കണ്ടെത്തുന്നതിന് ബുക്ക് വാല്യൂ ഉപയോഗിക്കുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് ഊഹങ്ങൾക്കോ വ്യക്തിപരമായ വിലയിരുത്തലുകൾക്കോ ഇടമില്ല എന്നതാണ്. ഏകദേശ വിപണി മൂല്യത്തിന് പകരം കമ്പനിയുടെ ആസ്തികളുടെയും ബാധ്യതകളുടെയും കൃത്യമായ മൂല്യം നിങ്ങൾക്ക് ലഭിക്കും.
പല ഘടകങ്ങളെ അടിസ്ഥാനമാക്കി മാർക്കറ്റിനു ഒരു കമ്പനിയെ അമിതമായി വില ഉയർത്തി കാണിക്കുകയോ വിലകുറകുറച്ചു കാണിക്കുകയോ ചെയ്യാം. എന്നിരുന്നാലും, ഒരു കമ്പനിയുടെ ബുക്ക് വാല്യൂ നിങ്ങൾക്ക് ഒരു യഥാർത്ഥ ചിത്രം നൽകുന്നു
. ഒരു സ്റ്റോക്ക് അതിൻ്റെ ബുക്ക് വാല്യൂ ന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, അത് വാങ്ങാനുള്ള മികച്ച അവസരമായി അവർ കണക്കാക്കുന്നു. എന്നിരുന്നാലും, അസറ്റ് മൂല്യങ്ങൾ കൃത്രിമമായി പെരുപ്പിച്ചതാണോ എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഒരു കമ്പനിയുടെ ബുക്ക് വാല്യൂ പരിഗണിക്കുമ്പോൾ ഈ ഒരു സാധ്യതയും ശ്രദ്ധിക്കേണ്ട കാര്യവുമാണ്.
ഉദാഹരണം: 2020 മെയ് 1-ന് ഒരു കമ്പനി യുടെ മൊത്തം ആസ്തികളുടെ മൂല്യം 10 ലക്ഷം രൂപയാണ് എന്ന് കരുതുക . അതിൻ്റെ എല്ലാ ബാധ്യതകളുടെയും ആകെ മൂല്യം 6 ലക്ഷം രൂപയാണ്. നിലവിലുള്ള ഷെയറുകളുടെ ആകെ എണ്ണം 10,000 എന്നും കരുതുക .
മേൽപ്പറഞ്ഞ കണക്കുകളിൽ നിന്ന്, കമ്പനിയുടെ ഓഹരിയുടമകൾക്ക് ലഭിച്ചിട്ടുള്ള ഇക്വിറ്റി മൂല്യം ഏകദേശം 4 ലക്ഷം രൂപയാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തം ഷെയറുകളുടെ എണ്ണം 10,000 ആയതിനാൽ, അതിൻ്റെ ഒരു ഓഹരിയുടെ ഇക്വിറ്റിയുടെ ബുക്ക് വാല്യൂ , BVPS = 400,000/10000 = 40 ആയിരിക്കും.
ഇത്രയും കാര്യങ്ങൾ മനസിലാകുന്നതിൽ നിന്നും കമ്പനിയുടെ ഓഹരി വില over priced ആണോ under valued ആണോ എന്ന് മനസിലാക്കുവാൻ സാധിക്കും .ഒരു ഓഹരിയുടെ ബുക്ക് വാല്യൂ നിലവിലെ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ ആണെങ്കിൽ over priced ആയും നേരെ മറിച്ചു ആയാൽ under valued ആയും വാങ്ങുവാൻ മികച്ച ഓഹരിയാണെന്നും മനസിലാക്കാം
2.PB Ratio
ഒരു കമ്പനിയുടെ price/book value എന്നത് കമ്പനിയുടെ ഒരു ഷെയറിൻറെ നിലവിലെ ക്ക് വിലയെ അതിൻ്റെ ബുക്ക് വാല്യു കൊണ്ടു ഹരിക്കുന്നതാണ് .
ഉദാഹരണം: കമ്പനിയുടെ ബാലൻസ് ഷീറ്റ് അതിൻറെ മൊത്തം ആസ്തി 15 ലക്ഷം രൂപയും അതിൻറെ മൊത്തം ബാധ്യതകളുടെ മൂല്യം 9 ലക്ഷം രൂപയും കാണിക്കുന്നു. മറുവശത്ത്, അതിൻറെ ഓഹരികൾ 62 രൂപ വിപണി മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്, ഇതിന് ആകെ 10,000 ഓഹരികളുണ്ട്.
അതിനാൽ, അതിൻറെ വിപണി മൂലധനം 6.2 ലക്ഷം രൂപയും (62 x 10000) അതി ൻറെ ഓഹരിയുടമയുടെ ഇക്വിറ്റി അല്ലെങ്കിൽ ആസ്തികളുടെ മൊത്തം മൂല്യം 6 ലക്ഷം രൂപയുമാണ് (1500,000 – 900,000).
അതിനാൽ, P/B അനുപാതം = 620,000 / 600,000 = 1.03
ഒരു സ്റ്റോക്ക് ശരിയായ വിലയിൽ ആണോ വ്യാപാരം നടക്കുന്നത് എന്ന് കണക്കാക്കാൻ നിക്ഷേപകർ P/B ratio ഉപയോഗിക്കുന്നു. P/B ratio 1 എന്നതിനർത്ഥം കമ്പനിയുടെ ബുക്ക് വാല്യൂ നു അനുസൃതമായി ഓഹരി വില വ്യാപാരം നടക്കുന്നു എന്നാണ്. . ഉയർന്ന പി/ബി അനുപാതമുള്ള ഒരു കമ്പനി അർത്ഥമാക്കുന്നത് സ്റ്റോക്ക് വില അമിതമായി ഉയർന്നിരിക്കുന്നു എന്നാണ്.
താഴ്ന്ന മൂല്യമുള്ള ഒരു പി/ബി അനുപാതം, പ്രത്യേകിച്ച് ഒന്നിന് താഴെയുള്ളവ, ഒരു സ്റ്റോക്കിനെ വിലകുറച്ചേക്കാമെന്ന് നിക്ഷേപകർക്ക് സൂചന നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കമ്പനിയുടെ ആസ്തികളുടെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വിലയിലാണ് സ്റ്റോക്ക് വില വ്യാപാരം ചെയ്യുന്നത്.
.ഒന്നിൽ താഴെയുള്ള പി/ബി അനുപാതം, വിപണി തെറ്റിദ്ധരിച്ച ഒരു വിലകുറഞ്ഞ കമ്പനിയുടെ സൂചകമായിരിക്കാം.എന്നിരുന്നാലും, കമ്പനിയുടെ ആസ്തി മൂല്യം അമിതമായി പ്രസ്താവിച്ചിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കാം. ഒരു കമ്പനി അതിൻ്റെ ഓഹരികൾ വിഭജിക്കുമ്പോൾ, ഒരു ഷെയറിൻ്റെ ബുക്ക് വാല്യൂ കുറയുന്നു, എന്നാൽ കമ്പനിയുടെ മൊത്തം ബുക്ക് വാല്യൂ അതേപടി തുടരുന്നു.ഷെയറിന്റെ ബുക്ക് വാല്യൂ കുറഞ്ഞാൽ പിബി ratio കൂടി വരികയും ചെയ്യും അങ്ങനെ UNDER VALUED ഷെയർ എന്ന അവസ്ഥാമാറ്റിയെടുക്കാൻ SHARE SPLITT
സാധിക്കും കമ്പനിആസ്തികൾക്ക് അമിതമായി മൂല്യമുണ്ടെങ്കിൽ, നിക്ഷേപകർ കമ്പനിയുടെ ഓഹരികൾ ഒഴിവാക്കും, കാരണം അസറ്റ് മൂല്യം വിപണിയിൽ താഴോട്ട് തിരുത്തൽ നേരിടാൻ സാധ്യതയുണ്ട്, ഇത് നിക്ഷേപകർക്ക് നെഗറ്റീവ് റിട്ടേൺ നൽകുന്നു.
കുറഞ്ഞ പി/ബി അനുപാതം കമ്പനി അതിൻറെ ആസ്തികളിൽ (ROA) വളരെ മോശമായ (നെഗറ്റീവ് പോലും) വരുമാനം നേടുന്നുവെന്നും അർത്ഥമാക്കുന്നു.
സാധാരണയായി മാർക്കറ്റ് പ്രൈസ് വാല്യൂ ബുക്ക് വാല്യൂ പ്രൈസ് വാല്യൂ നേക്കാൾ കൂടുതൽ ആയിരിക്കും .തൽഫലമായി പിബി രാഷ ഒന്നിനേക്കാൾ കൂടുതൽ ആയിരിക്കും .എങ്കിലും പിബി രാഷ ഒന്നിനേക്കാള് താഴെ ഉള്ളത് തിരഞ്ഞെടുക്കുന്നത് ഇന്വേസ്റ്മെന്റിന് നല്ലതായി പലരും കാണുന്നു .എന്നിരുന്നാലും ഒരു നല്ല PB RATIO എന്നത് ബിസിനെസ്സ് ന്റെ സ്വഭാവം സെക്ടർ എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നു
3.ഷെയർ ഹോൾഡർ ഇക്വിറ്റി Shareholder Equity (SE)?
ഷെയർഹോൾഡർ ഇക്വിറ്റി (എസ്ഇ) ഒരു കമ്പനിയുടെ മൊത്തം മൂല്യമാണ്, കമ്പനിയെ ലിക്വിഡേറ്റ് ചെയ്യുകയും അതിൻറെ എല്ലാ കടങ്ങളും അടച്ചുതീർക്കുകയും ചെയ്താൽ ഓഹരി ഉടമകൾക്ക് തിരികെ നൽകുന്ന മൊത്തം തുകയ്ക്ക് തുല്യമാണ് ഇത്. അങ്ങനെ, ഷെയർഹോൾഡർ ഇക്വിറ്റി ഒരു കമ്പനിയുടെ മൊത്തം ആസ്തിയിൽ നിന്ന് അതിൻറെ മൊത്തം ബാധ്യതകൾ കുറയ്ക്കുന്നതിന് തുല്യമാണ്.
4.റിട്ടേൺ ഓൺ ഇക്വിറ്റി Return on Equity (ROE)
റിട്ടേൺ ഓൺ ഇക്വിറ്റി (ROE) എന്നത് അറ്റാദായത്തെ ഓഹരി ഉടമകളുടെ ഇക്വിറ്റി കൊണ്ട് ഹരിച്ചുകൊണ്ട് കണക്കാക്കുന്ന ഫിനാൻഷ്യൽ അളവാണ്. SE എന്നത് ഒരു കമ്പനിയുടെ ആസ്തിയിൽ നിന്നും അതിൻ്റെ കടം കുറച്ചു കിട്ടുന്ന മൂല്യത്തിന് തുല്യമായതിനാൽ, ROE നെ അറ്റ ആസ്തികളിലെ വരുമാനമായി കണക്കാക്കുന്നു.
Return on Equity = Net Income
Average Shareholders’ Equity
ഒരേ വിഭാഗത്തിലെ കമ്പനികളുടെ സാമ്പത്തിക പ്രകടനം താരതമ്യം ചെയ്യുമ്പോൾ ROE ഉപയോഗിക്കുന്നു. മാനേജ്മെൻ്റിന് ലഭ്യമായ ഇക്വിറ്റിയിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള കഴിവിൻ്റെ അളവുകോലാണ് ഇത്. 15-20% വരെയുള്ള വരുമാനം നല്ലതായി കണക്കാക്കപ്പെടുന്നു.
5.ROA Return On Asset
റിട്ടേൺ ഓൺ അസറ്റ് എന്നത് കമ്പനിയുടെപ്രോഫിറ്റബിലിറ്റി യെ സൂചിപ്പിക്കു ന്നു
6.FACE VALUE
ഒരു കമ്പനി അതിന്റെ പബ്ലിക് ഇഷ്യൂ സമയത്തു ഷെയർ ഒന്നിന് നിശ്ചയിക്കുന്ന വില ആണ് ഫേസ് വാല്യൂ .ഫേസ് വാല്യൂ എപ്പോളും സ്ഥിരമായി നിൽക്കുന്നു .മാർക്കറ്റിലെ വ്യതിയാനങ്ങൾ ഫേസ് വാല്യൂ ൽ മാറ്റം വരുത്തില്ല ഫേസ് വാല്യൂ കണക്കാക്കുന്നത് ഇക്വിറ്റി ഷെയർ ക്യാപിറ്റലിനെ ആകെയുള്ള ഷെയർ കൊണ്ട് ഡിവൈഡ് ചെയ്യുമ്പോൾ ആണ്
FACE VALUE = EQUITY SHARE CAPITAL ÷TOTAL OUT STANDING SHARES
7.Market Value
നിലവിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു ഷെയർ ന്റെ വിലയാണ് മാർക്കറ്റ് വാല്യൂ
8.Market capitalisation
ഒരു കമ്പനിയുടെ വലുപ്പം നിർണ്ണയിക്കാൻ മാർക്കറ്റ് ക്യാപ് ഉപയോഗിക്കുന്നു, തുടർന്ന് കമ്പനിയുടെ സാമ്പത്തിക പ്രകടനം വിവിധ വലുപ്പത്തിലുള്ള മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുന്നു.
മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കാണിക്കുന്നത് ഒരു കമ്പനിയുടെ മൂല്യം എത്രയാണെ ന്നാണ് നിലവിലുള്ള എല്ലാ ഷെയറുകളുടെയും മൊത്തം മാർക്കറ്റ് മൂല്യം ആണ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ
Market Cap = Current Share Price × Total Number of Shares Outstanding
9.Earnings Per Share (EPS)
ഒരു കമ്പനിയുടെ അറ്റ വരുമാനത്തിൽ നിന്നും ഡിവിഡന്റുകൾ കുറച്ചതിനു ശേഷം ഷെയറുകളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ EPS ആണ് ലഭിക്കുന്നത്.
ഒരു ഷെയറിൽ നിന്നും കമ്പനി എത്ര വരുമാനം ഉണ്ടാക്കുന്നു എന്നതാണ് EPS കൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു ഉയർന്ന ഇപിഎസ് വലിയ മൂല്യത്തെ സൂചിപ്പിക്കുന്നു, കാരണം കമ്പനിയുടെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിക്ക് ഉയർന്ന ലാഭം ഉണ്ടെന്ന് കരുതുന്നുവെങ്കിൽ നിക്ഷേപകർ അതിൻ്റെ ഓഹരികൾക്ക് കൂടുതൽ പണം നൽകും.
EPS= (Net Income − Pref.Dividents)÷ Weighted Average Common Shares
10.Weighted Average Common Shares
ഒരു കമ്പനി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതും ഓഹരികൾ തിരികെ വാങ്ങുന്നതും നിലവിലുള്ള ഓഹരികൾ പിന്വലിക്കുമ്പോളും ഒരു കമ്പനിയിലെ ഷെയറുകളുടെ എണ്ണം പലപ്പോഴും മാറും. മറ്റ് സാമ്പത്തിക ഉത്പന്നങ്ങൾ ഓഹരികളാക്കി മാറ്റിയാൽ നിലവിലുള്ള ഷെയറുകളുടെ എണ്ണത്തിലും മാറ്റം വരാം.
ഒരു റിപ്പോർട്ടിംഗ് കാലയളവിൽ ഒരു കമ്പനിയുടെ ഷെയറുകളുടെ എണ്ണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു കണക്കുകൂട്ടലാണ് ഓഹരികളുടെ വെയ്റ്റഡ് ആവറേജ്. റിപ്പോർട്ടിംഗ് കാലയളവ് സാധാരണയായി ഒരു കമ്പനിയുടെ ത്രൈമാസ അല്ലെങ്കിൽ വാർഷിക റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നു.
ഒരു ഷെയറിൻ്റെ മാർക്കറ്റ് മൂല്യത്തെ കമ്പനിയുടെ ഓരോ ഷെയറിൻ്റെ വരുമാനവും കൊണ്ട് ഹരിച്ചാണ് P/E അനുപാതം കണക്കാക്കുന്നത്.
ഉയർന്ന പി/ഇ അനുപാതം സൂചിപ്പിക്കുന്നത് , ഒരു സ്റ്റോക്കിൻ്റെ വില, വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതും ഒരുപക്ഷേ അമിതമായി മൂല്യമുള്ളതുമാണ് എന്നാണ്
11.PE RATIO
ഒരു ഷെയറിൻ്റെ മാർക്കറ്റ് മൂല്യത്തെ കമ്പനിയുടെ ഓരോ ഷെയറിൻ്റെ വരുമാനവും കൊണ്ട് ഹരിച്ചാണ് P/E അനുപാതം കണക്കാക്കുന്നത്.
ഉദാഹരണത്തിന്, കമ്പനി എബിസിയുടെ ഒരു ഷെയറിൻ്റെ മാർക്കറ്റ് വില 90 രൂപയും ഒരു ഷെയറിൻ്റെ വരുമാനം 9 രൂപയുമാണ്.
ഉയർന്ന പി/ഇ അനുപാതം സൂചിപ്പിക്കുന്നത് , ഒരു സ്റ്റോക്കിൻ്റെ വില, വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതും ഒരുപക്ഷേ അമിതമായി മൂല്യമുള്ളതുമാണ് എന്നാണ്
കുറഞ്ഞ പി/ഇ അനുപാതം സൂചിപ്പിക്കുന്നത് നിലവിലെ സ്റ്റോക്ക് വില ,വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നാണ്
ശരാശരിയേക്കാൾ വേഗത്തിൽ വളരുന്ന കമ്പനികൾക്ക് സാധാരണയായി ഉയർന്ന പി/ഇ കൾ ഉണ്ട്. ഭാവിയിലെ വളർച്ചാ പ്രതീക്ഷകൾ കാരണം നിക്ഷേപകർ ഇപ്പോൾ ഉയർന്ന വില നൽകാൻ തയ്യാറാണെന്ന് ഉയർന്ന പി/ഇ അനുപാതം കാണിക്കുന്നു.
12.Debt to Equity Ratio
ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം (ഡി/ഇ അനുപാതം) ഒരു കമ്പനിയുടെ ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ എത്ര കടമുണ്ടെന്ന് ചിത്രീകരിക്കുന്നു. കമ്പനിയുടെ മൊത്തം കടം മൊത്തം ഷെയർഹോൾഡർ ഇക്വിറ്റി കൊണ്ട് ഹരിച്ചാണ് ഇത് കണക്കാക്കുന്നത്. ഉയർന്ന കടം-ഇക്വിറ്റി അനുപാതം കമ്പനിക്ക് അതിൻ്റെ ബാധ്യതകൾ നികത്താൻ കൂടുതൽ കാലം ബുദ്ധിമുട്ടേണ്ടി വരും എന്നാണ്
Debt to Equity Ratio = Total Debt / Shareholders’ Equity
Discussion about this post