Sudev Puthenchira
“മഴ വരുമ്പോൾ നനയാതിരിക്കാനായി മറ്റു പക്ഷികൾ മരത്തിൽ ചേക്കേറുമ്പോൾ പരുന്തുകൾ ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മഴമേഘങ്ങൾക്ക് മേലേ പറക്കും. തലയ്ക്കു മീതെ വെള്ളം വന്നാൽ അതിന്റെ മീതെ തോണി.”
മാർക്കറ്റ് ഇടിഞ്ഞു പൊളിഞ്ഞു പോകുമോ എന്നതാണല്ലോ പലരുടേയും ഇപ്പോഴത്തെ പേടി. മാർക്കറ്റിനി 10k ലേക്ക് പോയാലും ലോങ്ങ് ടേമിൽ 25k യും 30k യും കടന്നു പോകുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. അതിൽ സംശയമുള്ളവർ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും മാറി നിൽക്കുകയാണ് ഏറ്റവും നല്ലത്. ഹ്രസ്വ കാലത്തിൽ ATH ൽ നിന്നും 10% തിരുത്തൽ വന്നാൽ തന്നെ അത് സ്വാഭാവികമാണ്. മാർക്കറ്റിങ്ങനെ കയറ്റിറങ്ങൾക്ക് വിധേയമായി സ്വിങ്ങ് ചെയ്തേ മുന്നോട്ട് പോകൂ. ഒരു ദീർഘകാല നിക്ഷേപകനതിൽ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ല. സ്വിങ് ട്രേഡിങ് മറ്റൊരു കഥയാണ്, അതിലേക്ക് ഞാൻ കടക്കുന്നില്ല.
മാർക്കറ്റ് വീഴുന്നത് കാണുമ്പോൾ പേടിയുള്ളവർക്ക് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച രീതിയാണ് സിപ്. അതാകുമ്പോൾ ഇതുപോലുള്ള ഇടിയലിനെ നിങ്ങൾ പേടിക്കേണ്ടതില്ലെന്നു മാത്രമല്ല ആ ഇടിവ് ‘ഉർവ്വശീ ശാപം ഉപകാരം’ പോലെയായി തീരുകയും ചെയ്യും. വലിയൊരു തുക മാർക്കറ്റിൽ ഒരുമിച്ചു നിക്ഷേപിക്കാൻ പേടി, എന്നാൽ മാർക്കറ്റ് ദീർഘ കാലത്തിൽ മുന്നോട്ട് പോകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുമുണ്ട്; എങ്കിൽ ഒന്നും പേടിക്കേണ്ടതില്ല. ഇതേ വരെ നിക്ഷേപം തുടങ്ങാത്ത ആളാണ് നിങ്ങളെങ്കിൽ ഇന്ന് തന്നെ ഒരു സിപ് തുടങ്ങുക. സ്റ്റോക്കുകളെ കുറിച്ച് പഠിക്കാൻ സമയമോ അറിവോ ഇല്ലാത്ത ആളാണെങ്കിൽ ഒരു ഇൻഡക്സ് ഫണ്ടിലെങ്കിലും സിപ് തുടങ്ങുക. നിഫ്റ്റിയുടെ ചരിത്രമെടുത്താൽ ദീർഘ കാലത്തിൽ ഇതേവരെ 12% CAGR ൽ കുറയാത്ത റിട്ടേൺ നൽകിയിട്ടുണ്ട്. ഭാവിയിലേക്കിനി ഒരു 12-15% റിട്ടേൺ പ്രതീക്ഷിക്കുന്നതിൽ ഒട്ടും തെറ്റുമില്ല.

മ്യുച്ചൽ ഫണ്ടിൽ സിപ്പിനെ കുറിച്ച് പുതുതായി ഒന്നും പറയാനില്ലെങ്കിലും ചുമ്മാ ഒരു 1000 രൂപ മാസത്തിൽ നിക്ഷേപിച്ചു പോയാൽ ഇരുപതു വർഷം കഴിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. മാസത്തിൽ 1000 രൂപ പോലും നിക്ഷേപത്തിനായി മാറ്റി വയ്ക്കാൻ കഴിയാത്ത ആരുമുണ്ടാകുമെന്നു തോന്നുന്നില്ല (ഉണ്ടെങ്കിലവർക്ക് അതിലും കുറഞ്ഞ തുകയ്ക്കും ചെയ്യാവുന്നതാണ്) . 20 വർഷം പൂർത്തിയാകുമ്പോൾ അയാൾ നിക്ഷേപിക്കുന്ന മുഴുവൻ തുക എന്നത് 240000/- രൂപയാണ്. ആ ഫണ്ട് ഒരു 12% CAGR നൽകിയാൽ തന്നെ ഇരുപത് വർഷം കഴിയുമ്പോഴത് ഏകദേശം 10 ലക്ഷം രൂപയോളമെത്തും.
1 . എല്ലാ വർഷവും തൊട്ടു മുമ്പത്തെ വർഷത്തേക്കാൾ ഒരു 5% നു മുകളിലുള്ള തുക സിപ് തുകയിൽ വർദ്ധനവ് (top up) വരുത്താൻ കഴിഞ്ഞാൽ അത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിക്കുന്നതിനേക്കാൾ വലിയ റിട്ടേണായിരിക്കും നൽകുക.
2. ഇതിനൊപ്പം നിഫ്റ്റി 1% നു മുകളിൽ ഇടിയുന്ന ദിവസങ്ങളിൽ മറ്റൊരു 1000 രൂപ കൂടി ഇടാൻ കഴിഞ്ഞാൽ പാറും.
ഇതിനായി ആകെ ചെയ്യേണ്ടതിത്രയുള്ളൂ. ഒന്നുകിൽ നിങ്ങളുടെ ബ്രോക്കർ വഴിയോ അല്ലെങ്കിൽ AMC വഴിയോ ഒരു മ്യുച്ചൽ ഫണ്ട് സിപ്, ഡയറക്റ്റ് ഗ്രോത്ത് പ്ലാനിൽ തുടങ്ങുക. വരുമാനത്തിന്റെ നല്ലൊരു ശതമാനം എല്ലാ മാസവും സിപ് ചെയ്യുക. മാർക്കറ്റ് വീഴുന്നതും വാഴുന്നതും നോക്കാതിരിക്കുക. just pay your SIP and relax. thts all.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മ്യുച്ചൽ ഫണ്ടുകളിലെ ലാഭവും നഷ്ടവും വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. ഞാനൊരു SEBI regd അനലിസ്റ്റല്ല. ഇതൊരു നിക്ഷേപ ശുപാർശയുമല്ല. നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തീക വിദഗ്ദൻ്റെ നിർദ്ദേശ പ്രകാരം മാത്രം നടത്തുക. കൂടാതെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന സിപ്, റിസ്ക്ക് കുറഞ്ഞ ഇൻഡക്സ് ഫണ്ടിനെ കുറിച്ചാണ്. അതിനേക്കാൾ റിട്ടേൺ നൽകിയേക്കാവുന്ന മറ്റു ഫണ്ടുകൾ ഉണ്ടെന്നുള്ളത് മറക്കാതിരിക്കുക.
Discussion about this post