Mohamed Maqbool,
രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ സ്ഥിതി ചെയ്യുന്നത് എൻ്റെ ഗ്രാമത്തിനടുത്താണ്.
അവിടുത്തെ ഒരു ചായക്കടക്കാരനാണ് Mr.Harwinder Singh, അദ്ദേഹത്തിൻ്റെ Customers തീർത്ഥാടകരായത് കൊണ്ട് കച്ചവടത്തിൻ്റെ ഭൂരിഭാഗവും Ready cash കച്ചവടമാണ്, അത് കൊണ്ട് അദ്ദേഹത്തിൻ്റെ ചായക്കടയുടെ ദൈനo ദിന ( പ്രാഥമിക ) പ്രവർത്തനത്തിന്നാവശ്യമായ പണം വളരെ എളുപ്പത്തിൽ ലഭ്യമാണ്.
ഏതൊരു Business സ്ഥാപനത്തിൻ്റെയും പുരോഗതിക്കും, നിലനിൽപ്പിനും ആവശ്യമായ പ്രധാന ഘടകമാണ് അവരുടെ Product കളുടെ Sales ൽ നിന്നും അല്ലെങ്കിൽ Services നിന്നും എത്രയും പെട്ടെന്ന് കിട്ടുന്ന വരുമാനം.
ഇത് അറിയാനുള്ള ഒരു മാർഗമാണ് CASH FLOW. ഒരു Business ൽ നടക്കുന്ന പണത്തിൻ്റെ movement നെ ആണ് Cash Flow എന്ന് പറയാം. Business ലേക്ക് വരുന്ന പണത്തിനെ Inflow എന്നും ,Business ൽ നിന്ന് ചിലവാക്കുന്ന പണത്തിനെ Out Flow എന്നും പറയുന്നു.
മൂന്ന് തരത്തിലുള്ള Cash Flow യാണ് ഉള്ളത്.
1) Cash Flows From Operations (CFO)
2) Cash Flows From Investing (CFI)
3) Cash Flows From Financing (CFF)
1) Cash Flows From Operations (CFO)

ഒരു Business സ്ഥാപനം, അവരുടെ Product ൻ്റെ Sales ൽ നിന്നും അല്ലെങ്കിൽ സേവനത്തിൽ നിന്നും നേരിട്ട് ലഭിക്കുന്ന വരുമാനത്തെയാണ് Cash Flows From Operations (CFO) എന്ന് പറയുന്നത്.
> ഇത് സൂചിപ്പിക്കുന്നത് ഒരു Business സ്ഥാപനത്തിൻ്റെ ദൈനം ദിന (പ്രാഥമിക ) പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം ലഭ്യമാണോ എന്നതാണ്.
> ഒരു Business സ്ഥാപനം അവരുടെ Product ൻ്റെ Sales ൽ നിന്നും എത്രയും പെട്ടെന്ന് Cash Return കിട്ടുന്നുവോ അത്രയും ആ സ്ഥാപനത്തിന്, അവരുടെ ദൈനം ദിന ( പ്രാഥമിക ) പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാവുന്നു എന്ന് പറയാം .
> ഒരു Business സ്ഥാപനത്തിൻ്റെ ദൈനം ദിന ( പ്രാഥമിക ) ചിലവുകൾക്കാവശ്യമായ പണത്തിനേക്കാൾ കൂടുതൽ പണം അവരുടെ Product Sales ൽ നിന്നു ലഭ്യമാണെങ്കിൽ ആ സ്ഥാപനത്തിൻ്റെ Cash Flow Positive ( + )ആയിരിക്കും..
> ഒരു Business സ്ഥാപനത്തിൻ്റെ ദൈനം ദിന ( പ്രാഥമിക ) ചിലവുകൾക്കാവശ്യമായ പണത്തിനേക്കാൾ കുറവായാണ് അവരുടെ Product Sales ൽ നിന്നും ലഭ്യമാവുന്നതെങ്കിൽ ആ സ്ഥാപനത്തിൻ്റെ Cash Flow Negative ( – ) ആയിരിക്കും..
> ഒരു Business സ്ഥാപനത്തിൻ്റെ Cash flow Positive ആണെങ്കിൽ അവരുടെ Product കൾക്ക് വളരെയതികം Demant ഉണ്ട് എന്ന് മനസ്സിലാക്കാം.
> ഒരു Stock ൽ Invest ചെയ്യുംമ്പോൾ ആ കമ്പനിയുടെ Cash Flow Positive ആണെന്നും, വർഷാ വർഷം കൂടുന്നുവെന്നും ഉറപ്പ് വരുത്തണം.
> ഒരു Company യുടെ Fundament ൽ ചെക്ക് ചെയ്യുംമ്പോൾ Analysis ചെയ്യേണ്ട ഒരു പ്രധാന ഘടകമാണ് Cash Flow
> ഇത് Share Market ൽ തുടക്കക്കാർക്ക് വേണ്ടി Simple ആയി മനസ്സിലാക്കാനുള്ള ഒരു ലഘു വിവരണമാണ്… കൂടുതലായി അറിയാൻ ശ്രമിക്കുക..
Discussion about this post