sujo thomas
വലിയ റിസ്ക് ഒന്നും എടുക്കാതെ വളരെ ചെറിയ capital (ഏകദേശം ഒരു 6000 rs) മാത്രം ഉപയോഗിച്ച് സ്റ്റോക്ക് മാർകെറ്റിൽ നിന്ന് വർഷാവർഷം ഒരു പതിനായിരം രൂപയുടെ അടുത്ത് ലാഭം ഉണ്ടാക്കണോ?
“അയ്യേ… വെറും പയിനായിരം രൂപാ?” എന്ന് നിങ്ങളുടെ മനസ്സിൽ മിന്നിയെങ്കിൽ ഇപ്പോഴേ സ്കൂട് ആയിക്കൊള്ളൂ. ഇത് നിങ്ങൾക്കുള്ളതല്ല, മറിച്ചു ചെറുകിടക്കാർക്കുള്ള എഴുത്താണ്.
ടൈറ്റലിൽ തന്നെ എന്തോ ഒരു അപാകത തോന്നിയോ? ഒരു കോഴ്സ് വില്പനയുടെ മണമടിച്ചോ? എങ്കിൽ… “അനിയാ നിൽ” അതല്ല കാര്യം.
Buyback എന്നാൽ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് നിക്ഷേപകരിൽ നിന്ന് ഓഹരികൾ കമ്പനി തിരിച്ചെടുക്കുന്ന ഒരു corporate action-നാണ്. നിങ്ങളുടെ holding-ൽ 1 ഷെയർ മാത്രം വാങ്ങിക്കൊണ്ട് നിങ്ങൾ Buyback-ൽ പങ്കെടുക്കുകയാണെങ്കിൽ, നിങ്ങളുടെ 1 ഷെയർ കമ്പനി സ്വീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ buyback-കളിൽ പങ്കെടുക്കുന്നത് വഴി buyback പ്രൈസും മാർക്കറ്റ് പ്രൈസും തമ്മിലുള്ള വ്യതാസം നിങ്ങളുടെ ലാഭം ആക്കി മാറ്റാം.
1) ബൈബാക്കിനായി 1 ഷെയർ എപ്പോൾ വാങ്ങണം?
Ex-Date-ന് ഒരു trading day മുൻപേ എങ്കിലും വാങ്ങണം. സാധാരണയായി Ex-Date എന്നത് Record date മുമ്പുള്ള trading day ആണ്. (സുരക്ഷിതമായിരിക്കാൻ, റെക്കോർഡ് date-ന് കുറഞ്ഞത് 3 trading day മുൻപേ എങ്കിലും വാങ്ങുക.)
2) ബൈബാക്കിനായി 1 ഷെയർ എപ്പോൾ, എങ്ങനെ സമർപ്പിക്കണം?
Record Date കഴിഞ്ഞ് കുറച്ച് ആഴ്ചകൾക്ക് ശേഷം, നിങ്ങളുടെ ബ്രോക്കർ വെബ്സൈറ്റിൽ ഒരു ഓപ്ഷൻ കാണപ്പെടും, കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് അപ്രത്യക്ഷമാകും. ഈ ജാലകത്തിൽ (Buyback window) ഷെയർ സമർപ്പിക്കണം (അല്ലെങ്കിൽ tender ചെയ്യണം). വ്യത്യസ്ത ബ്രോക്കർമാർക്കായി സമർപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും അതിനാൽ ബ്രോക്കർ നിർദ്ദിഷ്ട വിവരങ്ങൾക്കായി ദയവായി നിങ്ങളുടെ ബ്രോക്കറുമായി പരിശോധിക്കുക.
3) സമർപ്പിച്ച 1 ഷെയർ കമ്പനി സ്വീകരിക്കുമെന്ന് ഉറപ്പാണോ?
ഇല്ല. ഇതിന് ഉറപ്പ് ഇല്ല. അത്തരം 100 ബൈബാക്കുകളിൽ നിങ്ങൾ പങ്കെടുക്കുകയാണെങ്കിൽ, അവയിൽ മിക്കതും സ്വീകരിക്കപ്പെടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം, എന്നാൽ അവയിൽ 4-5 എണ്ണം ചിലപ്പോൾ അംഗീകരിക്കപ്പെട്ടേക്കില്ല. ഷെയർ സ്വീകരിച്ചില്ലെങ്കിൽ, ഷെയർ നിങ്ങളുടെ ഹോൾഡിംങ്ങിലേക്ക് തിരികെ വരും. Buyback Window തുടങ്ങുന്നതിനു മുൻപ് നിങ്ങള്ക്ക് ഒരു ഇമെയിൽ വരും. അതിൽ “Entitlement for Buy-back” പൂജ്യം ആണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. ഇത് കണ്ട് Buyback-നു അപ്ലൈ ചെയ്യാതിരുന്നാൽ നിങ്ങളുടെ ഷെയർ കമ്പനി സ്വീകരിക്കില്ല.
4) ഷെയർ സ്വീകരിച്ചാൽ, പണം എപ്പോൾ ക്രെഡിറ്റ് ചെയ്യും?
ബൈബാക്കിനായി നിങ്ങളുടെ ഓഹരി സമർപ്പിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം, കമ്പനി നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യും, കുറച്ച് ആഴ്ചകൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നത് നിങ്ങൾ കാണും. ചുരുക്കത്തിൽ, സമർപ്പിച്ചതിന് ശേഷം (after tendering the share), നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യപ്പെടുന്നതിന് ഏകദേശം 4-5 ആഴ്ച സമയം എടുത്തേക്കാം. തുടർന്നുള്ള ബൈബാക്ക് ഓഹരികൾ വാങ്ങുന്നതിനും ഇതേ തുക ഉപയോഗിക്കാം.
5) ബൈബാക്കുകളിൽ പങ്കെടുക്കുന്നതിന് എന്തെങ്കിലും ബ്രോക്കർ ഫീസ് ഉണ്ടോ?
ഉണ്ട്. Zerodha ചാർജ് 20 രൂപ ആണ്. മറ്റ് ചില ബ്രോക്കർമാർ 50 രൂപയോ അതിൽ കൂടുതലോ ഈടാക്കുന്നു. ഓഹരി വാങ്ങുന്നതിന് മുമ്പ് ഈ തുക കൂടി പരിഗണിക്കണം.
6) ഈ പരിപാടി എല്ലാത്തരം ബൈബാക്കുകൾക്കും ബാധകമാണോ?
അല്ല. രണ്ടു തരം Buyback-കൾ ഉണ്ട്.
a) Open Market Through Stock Exchange – വിപണിയിൽ നിന്ന് വാങ്ങൽ
b) Tender Offer – നിക്ഷേപകരിൽ നിന്ന് വാങ്ങൽ
“Tender Offer” ബൈബാക്കുകളിൽ മാത്രമേ ഈ രീതി ബാധകമാകൂ.
7) ഞാൻ ഒന്നിന് പകരം കൂടുതൽ ഷെയർ വാങ്ങി buyback-ന് അപ്ലൈ ചെയ്താൽ എന്റെ കൂടുതൽ ഷെയർ കമ്പനി എടുക്കാൻ സാധ്യതയുണ്ടോ?
ഉണ്ട് എന്നാണ് ഉത്തരം.
പക്ഷെ നിങ്ങൾ ഒന്നിന് പകരം പത്തു ഷെയർ വാങ്ങി അപ്ലൈ ചെയ്താലും, ചിലപ്പോൾ നിങ്ങളുടെ ഒരു ഷെയർ മാത്രമേ കമ്പനി എടുക്കുകയുള്ളൂ (depending on buyback acceptance ratio). ഇത് നിങ്ങളുടെ ലാഭത്തിന്റെ ശതമാനം കുറക്കുക മാത്രമേ ഉള്ളു. Acceptance ratio പറ്റി കൂടുതൽ വിശദീകരിക്കാൻ ഞാൻ ഉദ്ദേശ്ശിക്കുന്നില്ല കാരണം ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യവുമായി അതിനു വലിയ ബന്ധം ഒന്നും ഇല്ല.
8 ) ഒക്കെ ok… പക്ഷെ ഈ പതിനായിരം രൂപ ലാഭം എന്നൊക്കെ എങ്ങനെ അടിച്ചു വിടുന്നു?
ഒരു വർഷത്തിനുള്ളിൽ ഏകദേശം 30 മുതൽ 40 വരെ ടെൻഡർ ഓഫർ ബൈബാക്കുകൾ ഉണ്ടാകാറുണ്ട്. ചിലതിൽ 100 രൂപ ലാഭം ലഭിക്കുമ്പോൾ മറ്റ് ചില ബൈബാക്കുകൾ 2000 രൂപ ലാഭം കിട്ടാം. ഈ തുകകളെല്ലാം കൂട്ടിയാൽ ഏകദേശം 10000 ആകാം.
9) ഒരു ഗ്രൂപ്പിൽ 1 ലക്ഷം അംഗങ്ങളുണ്ട്. 1 ഷെയർ വീതം വാങ്ങി ഒരു ലക്ഷം ആളുകളും ബൈബാക്കിൽ പങ്കെടുത്താൽ ഈ രീതി പരാജയപ്പെടുമോ?
നിങ്ങൾ ഇത് വരെ ഇത് വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഭൂരിഭാഗം ആളുകളും അത് ചെയ്യില്ല. ഒരു ലക്ഷം ആളുകൾ ഇത് ട്രൈ ചെയ്താൽ, ഈ method ചിലപ്പോൾ പൊളിയാം (it depending on total share holders of the company). പക്ഷെ വളരെ കുറച്ച് അംഗങ്ങൾ മാത്രമേ ഇത് വായിക്കുകയും, മനസ്സിലാക്കുകയും, ഇത് ട്രൈ ചെയ്യുകയും ഉള്ളൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
Test dose:
MATRIMONY ഒരു Buyback-മായി വരുന്നു. റെക്കോർഡ് date 22-ജൂൺ-2022-ന് പ്രഖ്യാപിക്കുമെന്ന് ആണ് കമ്പനി പറഞ്ഞിരിക്കുന്നത്. MATRIMONY ഇപ്പോൾ 786rs-ൽ ഒരു ഷെയർ വാങ്ങി ബൈബാക്കിനായി ടെൻഡർ ചെയ്യുക, കമ്പനി അത് 1150 രൂപയ്ക്ക് തിരികെ എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക (സ്വീകരിച്ചാൽ ലാഭം ഏകദേശം 340 രൂപ). നിങ്ങളുടെ വീട്ടിൽ നാല് അംഗങ്ങൾ ഉണ്ടെങ്കിൽ നാല് പേരുടെയും പേരിൽ demat അക്കൗണ്ട് തുടങ്ങി ഇത് ചെയ്യുന്നത് വഴി ലാഭം നാലിരട്ടിയാകാം.
Discussion about this post