PJ Thankachan, Shilpa Shashidharan, Shyam Mohan
പ്രിയ സുഹ്യത്തുക്കളെ KSFE ചിട്ടിയും, SIP ആയിട്ടുള്ള മ്യൂച്ചൽ ഫണ്ടും സേവിംങ്ങ്സു എന്ന നിലയിൽ, ഈ മാസ്സത്തിൽ ഞാൻ കണക്കിലൂടെ പരിശോധിച്ചപ്പോൾ എനിയ്ക്കുണ്ടാക്കിയ നേട്ടങ്ങൾ ചൂണ്ടി കാട്ടുകയാണ്. എനിയ്ക്കു, സേവിംങ്ങ്സു അക്കൗണ്ടു, ബാങ്കുRD, ചിട്ടി ഇവയെക്കാൾ സേവിംങ്ങ്സിനു നേട്ടംനൽകുന്നത്. മ്യൂച്ചൽ ഫണ്ടിൽ SIP ചെയ്യുമ്പോഴായിരുന്നു ആദ്യം KSFE ചിട്ടിയെ കുറിച്ചു ഞാൻ 7/2019 ൽ KSFE യിൽ 5 ലക്ഷത്തിൻ്റെ (12500 X 40) ചിട്ടിയിൽ ചേർന്നു.
കഴിഞ്ഞമാസം ( Dec 2022 ൽ ) നറുക്കിലൂടെ 474999 രൂപ കിട്ടി, ജനുവരിയിൽ ഈ പണം എടുക്കാൻ KSFE ബ്രാഞ്ചിൽ പോയപ്പോൾ തുകയിൽ നിന്നും 4536 രൂപ GST,, പ്രോസസ്സിംങ്ങ് ചാർജ് 200 രൂ ഇങ്ങനെ 4736 രൂപ കുറച്ചിട്ടു 470 263 രൂപ കിട്ടുമെന്നും, അതിൽ 5 മാസ്സം കൂടി ചിട്ടി തുക (ഏകദേശം 75000 രൂ) അടയ്ക്കാനുണ്ടെന്നും പറഞ്ഞു.
ഞാൻ അതിനാൽ ഒരു ലക്ഷം രൂ ,FD ഇട്ടു. ബാക്കിയുള്ള ചിട്ടുതുക, എൻ്റെ ബാങ്ക് അക്കൗണ്ട് സേവിംങ്ങ്സിലേയ്ക്കു പിൻവലിച്ചു. ഇനി ചിട്ടിയിലെ കണക്കുകൾ 34 മാസ്സത്തിൽ തവണകളായി , ഞാൻ 372087 രൂ അടച്ചു കഴിഞ്ഞു. ഇനി ചിട്ടി അടയ്ക്കാനുള്ള ഇൻസ്റ്റാൾ മെൻ്റുതുക 6മാസത്തേയ്ക്കു 75000 രൂപ. അപ്പോൾ മൊത്തം അടയ്ക്കുന്ന തുക 447087 രൂ. പണം ലഭിച്ചത് 470463 രൂ. അധികം കിട്ടിയത് = 23176 രൂ
5 വർഷം കൊണ്ടു റിക്കറിങ്ങിലൂടെ നേടിയത് 5.2 %……….
പണം മുൻകൂറായി ചിട്ടി പിടിച്ചു നേടാനില്ലാ,, ആവശ്യമൊന്നുമില്ലായെങ്കിൽ KSFE ചിട്ടി ലാഭകരമല്ലായെന്നു തോന്നുന്നു,, കാരണം എൻ്റെ അനുഭവത്തിലൂടെ വ്യക്തമാക്കട്ടെ… SBI ബ്ലൂചിപ്പ് മ്യൂച്ചൽ ഫണ്ടിൽ , എൻ്റെ വീട്ടമ്മയ്ക്കു വേണ്ടി മാസ്സം തോറും 4000 രൂപ ഇടുന്നുണ്ട് ( രണ്ടായിരം രൂപ വീതം 2 ഫോളിയോയിൽ) ഇതു മാസം തോറും വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 8 തീയതിയ്ക്കുള്ളിൽ ക്യത്യമായി പിടിക്കുന്നുണ്ട്. ഈ രീതിയിൽ അഞ്ചര വർഷമായി അടച്ചു പോരുകയാണ്. ഇപ്പോൾ 66 മാസ്സമായി കഴിഞ്ഞു,, ഓരോ ഫോളിയോയിലും 132000 രൂപ വീതം അടച്ചിട്ടുണ്ട്

അതിൽ SBI ബ്ലൂചിപ്പു ഫണ്ടു 47% , SBl Flexi cap ഫണ്ടു 41%നേട്ടവുമാണു ഉണ്ടായിരിയ്ക്കുന്നത്. എന്നാൽ 2 മക്കൾക്കു 2000 രൂപ വീതം ഒരു 14 മാസ്സമായി തുടങ്ങിയ SBI ഫോക്കസ്സ് ഇക്യുറ്റി പ്ലാനിൽ 2.5% നഷ്ടത്തിലുമാണ്, ഈ ഫോളിയോകൾ കഴിഞ്ഞ 4 മാസമായി മുടങ്ങിയിരിയ്ക്കുന്നു എൻ്റെ അക്കൗണ്ടിലൂടെ ഞാൻ 1500 രൂ,, സ്മാൾ ക്യാപ് ഫണ്ടിൽ SIP നിക്ഷേപിയ്ക്കുന്നുണ്ട്. അതിലും 48% നേട്ടം ലഭിച്ചിട്ടുണ്ട്.
ഈ ഫെഫ്രുവരി മാസം എൻ്റെ ഹോം ലോൺ അടവു തീരുകയാണു,, അതിനാൽ മാർച്ചു മാസം മുതൽ മാസ്സം തോറും ഒരു 15000 രൂപ കൂടി, അധികമായി നിക്ഷേപത്തിലേയ്ക്കു ഇടാൻ കഴിയും. അതു മ്യൂച്ചൽ ഫണ്ടിലേയ്ക്കു എന്നുറപ്പിച്ചു,,
വിപണി ലാഭനഷ്ട സാധ്യതകൾ ഉണ്ടു എങ്കിലും,, ചിട്ടി ഒഴിവാക്കി,,കുറച്ചു റിസ്കു എടുക്കാമെന്നു ഉറപ്പിച്ചു.ഷെയർ മാർക്കറ്റിലും, ലോംങ് ടേം, സ്വിംങ്ങ് ട്രേഡിനായി ഒരു 10 K ചില മാസ്സങ്ങളിൽ ,വിപണി വില ഒത്തു വരുമ്പോൾ നിക്ഷേപിയ്ക്കാറുണ്ട്,, സേവിംങ്ങ്സു എന്ന രീതിയിൽ ചിട്ടി യെ കാണുന്നവർക്കു എൻ്റെ അനുഭവങ്ങൾ ഉപകരിയ്ക്കുമെന്നു കരുതി മാത്രം പോസ്റ്റുന്നതാണ്, വിദഗ്ദ്ധർ പറയുമ്പോലെ മാർക്കറ്റ് ലാഭനഷ്ടങ്ങൾക്കു വിധേയമാണ്. ഏത് ചിട്ടിയും ലാഭമല്ല ലോണിന് പകരം ചിട്ടി. Loan എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ചിട്ടി പിടിക്കുക. അല്ലെങ്കി ksfe ലാഭം ഇല്ല. അവരുടെ സർവീസ് ചാർജ് എല്ലാം കഴിയുമ്പോൾ നമ്മുക്ക് ലാഭം ഇല്ല.

KSFE ചിട്ടി & ലോക്കൽ ചിട്ടി ഒരു ചെറിയ താരതമ്യം :
KSFE 5% കമ്മിഷൻ പറയും എന്നിട്ടു 5% കമ്മീഷൻ ചിട്ടി വിളിക്കുമ്പോൾ എടുക്കും, കൂടാതെ ഓരോ തവണയിലും ഓരോരുത്തരുടെ ചിട്ടി കമ്മീഷൻ തുക വിളിക്കുറവിൽ എല്ലാവരിൽ നിന്നും ഈടാക്കും. ഫലത്തിൽ 10% കമ്മിഷൻ വരും.
ഉദാഹരണം 10 ലക്ഷത്തിന്റ ചിട്ടി 40 നറുക്ക് എന്ന് വിചാരിക്കുക 25000 Rs/ മാസം അടവ് . ആദ്യ വിളി 30% കുറച്ചു വിളിച്ചാൽ (700000) ശരിക്കും ലോക്കൽ ചിട്ടിയിൽ വിളിക്കുറവ് ഓരോരുത്തർക്കും 300000÷40= 7500 Rs (25000-7500= Rs.17500) എന്നാൽ KSFE യിൽ 250000÷ 40= 6250(2500-6250=18750) രൂപയെ വിളിക്കുറവ് കിട്ടു
അതായത് അവിടെ 5% വിളിക്കുറവ അവർ കട്ട് ചെയ്യും… ഫലത്തിൽ ലോക്കൽ ചിട്ടി 5% കമ്മിഷൻ എടുക്കും ക്സ്ഫെ 10% കമ്മീഷനും എടുക്കും ചിട്ടി കഴിയുമ്പോ. വിളിച്ചെടുത്ത തുക കിട്ടുവാനായി , ആ തുകക്ക് സമാനമായ ഈടു വക്കണ്ടി വരും .
ചിട്ടി, ഷെയർ മാർക്കറ്റ് ഇത്രയും പോപ്പുലറും സകര്യപ്രദവും ആകുന്നതിനു മുമ്പ് ഒരു സമ്പാദ്യരീതി ആയിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. പക്ഷെ വലിയ നഷ്ട്ടം വന്നാലും മുൻകൂർ ആയി വിളിച്ചെടുക്കാം എന്ന സൗകര്യമുണ്ട്.പണം പയറ്റു, കുറിക്കല്യാണം എന്നിവ എന്നോ ആളുകൾ മറന്നു കഴിഞ്ഞു. KSFE ചിട്ടിയിൽ ചേർന്നാൽ നമുക്കാവശ്യം വന്നാൽ ലേലം വിളിച്ച് ചിട്ടി പിടിക്കാം.അല്ലെങ്കിൽ നറുക്കെടുപ്പിലൂടെ കാലാവധി തീരുന്നതിനു മുൻപ് ചിട്ടി കിട്ടിയാൽ FD യിടുക.ബാക്കി അടക്കാനുള്ള തുകയ്ക്ക് പലിശയുൾപ്പടെ ചേർത്ത് ഗഡുക്കളടക്കാം.മുൻകൂർ കിട്ടുന്ന പണത്തിന് പലിശയുമില്ല.ലേലത്തിലോ നറുക്കെടുപ്പിലൂടെയൊ കിട്ടുന്ന തുക പിൻവലിച്ചാൽ ചിലർ അടക്കാതെ മുങ്ങും.അതിനാൽ ഒരു ഗ്യാരണ്ടിക്കു വേണ്ടി രണ്ട് സർക്കാർ ജോലിക്കാരുടെ ആൾജാമ്യം അല്ലെങ്കിൽ തുല്ല്യമായ തുകയ്ക്കുള്ള സ്വർണ്ണം അല്ലെങ്കിൽ വസ്തുവിൻ്റെ ആധാരം….ഏതെങ്കിലുമൊന്ന്കൊടുക്കേണ്ടിവരും.ഇങ്ങനെയുള്ള കർശന വ്യവസ്ഥകളുള്ളതുകൊണ്ടാണ് ആ സ്ഥാപനം ഇന്നും നിലനിന്നു പോരുന്നത്.
ചാർജുകൾ ജാമ്യങ്ങൾ
ചിട്ടി ചേർന്നൊരാൾ വിവിധ ചാർജുകൾ ചിട്ടി പണം പിൻവലിക്കുമ്പോൾ നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇ ചിട്ടിയിൽ ഈടാക്കുന്ന പ്രധാന ചാർജുകളിലൊന്നാണ് ഫോർമാൻസ് കമ്മീഷൻ. ചിട്ടി നടത്തുന്നതിന് കെഎസ്എഫ്ഇ വരിക്കാരനിൽ നിന്ന് ഈടാക്കുന്ന ചാർജാണിത്. ചിട്ടി സലയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷനായി ഈടാക്കുന്നത്. ചിട്ടി വിളിച്ച തുകയില്‍ നിന്ന് ചരക്കു സേവന നികുതി (ജിഎസ്ടി) അടയ്ക്കണം. ഫോർമാൻ കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടിയായി നൽകേണ്ടത്. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടിയില്‍ 5,000 രൂപയാണ് ഫോര്‍മാന്‍ കമ്മീഷന്‍. 5,000 രൂപയുടെ 18 ശതമാനമായ 900 രൂപയാണ് ജിഎസ്ടിയായി നല്‍കേണ്ടത്. 236 രൂപ ഡോക്യുമെന്റേഷന്‍ ചാർജും ഈടാക്കും. ചിട്ടി വിളിച്ച തുകയിൽ നിന്നാണ് ഇവ ഈടാക്കുക.
ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകണം. ബാങ്കിൽ നിന്ന് വായ്പയെടുക്കുമ്പോൾ ഈട് നൽകുന്നതിന് സമാനമാണിത്. ചിട്ടി വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള മാസതവണകളെയാണ് ഭാവി ബാധ്യത എന്നാണ് പറയുന്നത്. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്.
മാസം 10,000 രൂപ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഉദാഹരണമായി വിശദമാക്കാം. ആദ്യമാസം 7 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ യില്‍ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം. സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് സാമ്പത്തിക രേഖകളായിസ്വീകരിക്കുന്നത്. വ്യക്തിഗത ജാമ്യം സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ്.

KSFE ചിട്ടി കൊണ്ടുള്ള ഗുണങ്ങൾ
1. ചിട്ടി വിളിക്കാം
2. Pass ബുക്ക് ലോൺ എടുക്കാം
3. ചിട്ടി ലോൺ എടുക്കാം
4. നറുക്ക് വീണാൽ ഫുള്ള് തുക കിട്ടും.
വിശ്വസ്ഥം സുതാര്യം ആണ്.. സാധാരണ ആളുകൾക്ക് ഉപകാരപെടും but ആളുകൾ നെഗറ്റീവ് അടിച്ച് അങ്ങോട്ട് പോകില്ല..
KSFE ലോണിനെ കുറിച്ച് പറയാം.
നിങ്ങൾ 25 LK ന് HOUSING ലോൺ എടുക്കുന്നു എന്ന് വെക്കുക പലിശ 9% – 11% ന്.. മാസം തിരിച്ചു അടവ് പലിശ ചേർത്ത് 18,000/- എന്ന് വെക്കുക. ഇത് നിങ്ങൾ 15 വർഷം കൊണ്ട് തിരിച്ചു അടവ് എന്നും വെക്കുക.. പലിശ യിൽ തന്നെ നല്ലൊരു എമൗണ്ട് ബാങ്ക് ൽ പോകുന്നു…
പക്ഷെ നിങ്ങൾ KSFE പോയി 100 മാസം കാലാവധി ഉള്ള 25 LK യുടെ ചിട്ടി ചേർന്ന് 35% കിഴിവ് അല്ലെങ്കിൽ ലേലം വിളിച്ചു ചിട്ടി പിടിച്ചു എങ്കിൽ നിങ്ങൾ ടെ തിരിച്ചു അടവ് മാസം മാസം ഉള്ള ചിട്ടി തുക മാത്രം ആണ്… പലിശ കൊടുക്കണ്ട.
KSFE ക്ക് നിങ്ങൾ ടെ വസ്തു തന്നെ ജാമ്യം കൊടുത്തു ആ ചിട്ടി തുക കൊണ്ട് വീട് കെട്ടാം. ചിട്ടി കൃത്യമായി തിരിച്ചു അടച്ചാൽ നിങ്ങൾ പലിശ ഇനത്തിൽ കൊടുക്കേണ്ട 16 ലക്ഷം രൂപ വരെ ലാഭം ആണ്.
സിബിൽ പ്രശ്നവും ഐ ടി ആറും ഇല്ലാത്ത ഏതൊരാൾക്കും എത്ര കോടി രൂപ വേണമെങ്കിലും പ്രോപ്പർട്ടി വച്ച് പണം കൊടുക്കുന്ന ഒരേയൊരു സ്ഥാപനം കെ എസ് എഫ് ഇ മാത്രമാണ്, പണം കിട്ടണമെങ്കിൽ അതിന്റെതായ മാനദണ്ഡങ്ങൾ ഉണ്ട്, കെ എസ് എഫ് ഇ അതിൽ കുറച്ചു കർശനമാണ്. കാരണം മറ്റുള്ളവരുടെ പണമാണ് അവർ നമുക്ക് തരുന്നത്. 1 കോടി രൂപ ചിട്ടിപ്പണമായി കിട്ടിയാൽ 5 വർഷം കൊണ്ട് തിരിച്ചടവും അത്രമാത്രമേ വരൂ, വേറൊരു ബാങ്കിലാണെങ്കിൽ 1 കോടിക്ക് 5 വർഷത്തേക്ക് എത്ര ലക്ഷം രൂപ പലിശ അടക്കേണ്ടിവരും എന്ന് ചിന്തിക്കുക. തുടക്കത്തിലേ പേപ്പർ വർക്കുകൾ എല്ലാം ക്ലിയർ ചെയ്താൽ നടപടികൾ എളുപ്പത്തിലാകും, പെട്ടന്ന് NCL ലോണോ / ചിട്ടിപ്പണമോ എടുക്കാം… കെ എസ് എഫ് ഇ ഏറ്റവും നല്ല ചോയ്സ് ആണ്… കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഇൻബോക്സിൽ മെസ്സേജ് അയക്കുക…
ചിട്ടി v/s സ്റ്റോക്ക് (KSFE v/s NSE/BSE)
(Comparing KSFE 5000 x 40 Month CHIT and Mutual Funds)
കെ എസ് എഫ് ഇ ചിട്ടിയിൽ ഓരോ മാസവും ലേലം അല്ലെങ്കിൽ നറുക്കെടുപ്പ് വഴിയാണ് ചിട്ടി പ്രൈസ് മണി ആർക്കാണെന്ന് നിശ്ചയിക്കുന്നത്. ചിട്ടി തുകയുടെ 5 % കമ്മീഷൻ ആയി KSFE എടുക്കും (Forman Commission). 2 ലക്ഷം രൂപയുടെ ചിട്ടിയിൽ പരമാവധി ഒരാൾക്ക് കിട്ടാവുന്ന തുക = 200000 – 5 % = 190000 (* ഇത് കൂടാതെ വേറെയും സംഗതികൾ ടാക്സ് ഇനത്തിൽ കട്ട് ചെയ്യപ്പെടുന്നതാണ്. ഡീറ്റെയിൽസ് പോസ്റ്റിലെ ഫോട്ടോയിൽ ഉണ്ട്.)
ചിട്ടി തുടങ്ങിയ ആദ്യത്തെ കുറച്ച മാസം ഗംഭീര ലേലം ഉണ്ടായിരിക്കുന്നതാണ്. ഒരാൾക്കു ചിട്ടി തുകയുടെ 30 % വരെ കുറച്ച് ലേലം വിളിക്കാം (അതായത് 200000 -30 % = 140000 Rs.) കുറെ ആൾക്കാർ ഇതേ തുക ലേലം വിളിക്കുകയാണെങ്കിൽ വിജയിയെ നറുക്കെടുത്ത് കണ്ടെത്തും. ഇങ്ങനെ ലേലം വിളിച്ച തുക ആണ് Auction Discount. ഈ തുകയിൽ നിന്ന് കമ്മീഷൻ കുറച്ചു ബാക്കി ഉള്ളത് മറ്റുള്ള എല്ലാവര്ക്കും വീതിച്ചു കൊടുക്കും. ഈ വീതം അടുത്ത ചിട്ടി ഇന്സ്ടാൽമെന്റിൽ ഡിസ്‌കൗണ്ട് ആയി കിട്ടും. (ഇന്നത്തെ ലേലത്തിൽ ഒരാൾ Rs . 1,40,000 ആണ് പ്രൈസ് മണി ആയി നേടിയതെങ്കിൽ അതിൽ 10000 KSFE കമ്മീഷൻ ; 50000 / 40 = 1250 ഡിസ്‌കൗണ്ട് ; അടുത്ത മാസത്തെ ചിട്ടി ഇൻസ്റ്റാൾമെൻറ് = 5000 – 1250 = 3750). ഇങ്ങനെ കിട്ടുന്ന discount ആണ് KSFE ചിട്ടിയിൽ നമ്മുടെ “ഡിവിഡന്റ്”. ഈ ഡിസ്‌കൗണ്ട് ആദ്യത്തെ ഒരു 5 മാസം മാക്സിമം തുക തന്നെ ഉണ്ടാവും. പിന്നീട് അങ്ങോട്ട് ലേലത്തിന്റെ ശക്തി കുറഞ്ഞു വരും. ഒരു 15 ത് മാസം വരെ 800 – 600 ഒക്കെ ഉണ്ടാവാം. (ഉറപ്പില്ല). പിന്നെ അടുത്ത 10 മാസം ഒരു 400 -200 Rs ഒക്കെ ആയിരിക്കും.അവസാനത്തെ 10 മാസം ഡിസ്‌കൗണ്ട് 0 ആയിരിയ്ക്കാനാണ് സാധ്യത.
ഇനി അടക്കുന്നതും കിട്ടുന്നതും ആയ രൂപ നോക്കാം. (വ്യക്തിപരമായ അനുഭവം, ഞാനൊരു ഇൻവെസ്റ്റ്മെന്റ് ആയിരിക്കും എന്ന് കരുതിയാണ് തുടങ്ങിയത്. അതുകൊണ്ടു തുടക്കത്തിൽ തന്നെ ലേലം വിളിച് എടുക്കാൻ താല്പര്യം കുറവായിരുന്നു.)
start date : DEC 2018
end date : APR 2022.
ആകെ അടച്ച തുക : (40 Months) = ₹ 1,87,662.00
ലേലം വിളിച്ചു കിട്ടിയ തുക =₹ 1,89,990.00 (പരമാവധി കിട്ടുന്നത് 1,90,000)
GST, KFC (Flood Cess) , മറ്റു ചാർജുകൾ etc = ₹ 1,526.00
നെറ്റ് പ്രൈസ് മണി = ₹ 1,88,464.00 (ചാർജുകൾ കുറിച്ചുള്ള തുക)
KSFE ഫിക്സഡ് ഡെപോസിറ്റ് പലിശ (TDS ഒന്നും പരിഗണിക്കാതെ ) = ₹ 6,250.00 ; 1 വര്ഷം
ആകെ കിട്ടിയ തുക = ₹ 1,94,714.00
നേട്ടം (RUPEES) = ₹ 7,052.00
നേട്ടം (PERCENTAGE , ABSOLUTE) = 3.76%
1 വര്ഷം ആയിരുന്നു എൻ്റെ fd term. ഇനി രണ്ടോ മൂന്നോ വർഷത്തേക്ക് ആണെങ്കിലും പരമാവധി 18750 ആയിരിക്കും പലിശ കിട്ടുന്നത്. പക്ഷെ 3 വര്ഷം എഫ് ഡി ഇടാൻ നമ്മൾ ആദ്യത്തെ 3 മാസം കൊണ്ട് ലേലം വിളിക്കണം. ആ സാഹചര്യത്തിൽ 190000 Rs ഒരിക്കലും ലേലത്തിൽ കിട്ടാൻ സാധ്യത ഇല്ല.
ഇനി ഇതേ കാലയളവിൽ മ്യൂച്ചൽ ഫണ്ട് ആയിരുന്നു ചെയ്തതെങ്കിൽ എങ്ങനെ ആയിരിക്കും എന്ന് moneycontrol വഴി കണ്ടുപിടിക്കാം.
KSFE യിൽ മാസം നിക്ഷേപിച്ച തുക = ₹ 4,691.55 (ടോട്ടൽ paid amount / 40 )
4690 Rs മ്യൂച്ചൽ ഫണ്ട് SIP വഴി 40 മാസം (DEC 2018 – APR 2022) നിക്ഷേപിച്ചാൽ കിട്ടാവുന്ന തുക :
HDFC SMALLCAP ഫണ്ട് : ₹ 3,20,989.54
UTI NIFTY 50 INDEX ഫണ്ട് : ₹ 2,60,633.49
V/s KSFE : ₹ 1,94,714.00 (1 വര്ഷം)
3 വര്ഷം ഇട്ടിരുന്നെങ്കിൽ : = ₹2,07,214
മുകളിലുള്ള മ്യൂച്വൽ ഫണ്ട് റിട്ടേൺ 100% ഗ്യാരണ്ടിയുള്ളതല്ല, എന്നാൽ ഒരു നിക്ഷേപകൻ എന്ന നിലയിൽ, നിങ്ങളുടെ എസ്‌ഐപി നിക്ഷേപത്തിന്റെ അവസാനം മാർക്കറ്റ് തകരാറിലായാൽ നിങ്ങൾക്ക് കൂടുതൽ കാലയളവിലേക്ക് ഫണ്ട് കൈവശം വയ്ക്കാം. ഒടുവിൽ വിപണി സാധാരണ നിലയിലോ ഉയർന്ന നിലയിലോ വരുമ്പോൾ നിങ്ങൾക്ക് ഫണ്ട് വിറ്റ് ലാഭം നേടാം.
നിങ്ങൾക്ക് കുറച്ച് തുക വായ്പയായി ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് കെഎസ്എഫ്ഇയിൽ നിക്ഷേപിക്കാം. കെഎസ്എഫ്ഇയുടെ നിബന്ധനകൾ ഓർക്കുക. ലേലത്തിന് ശേഷം, ഒരു മാസത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് തുക ലഭിക്കൂ. കൂടാതെ, നിങ്ങൾ ഇതിനകം പ്രതിമാസ തവണകളായി അടച്ച തുക ബാങ്കിലേക്ക് പിൻവലിക്കാം. ശേഷിക്കുന്ന തുക പിൻവലിക്കുന്നതിന്, നിങ്ങൾ കെഎസ്എഫ്ഇ (ആധാരം, സ്വർണം മുതലായവ) ഗ്യാരണ്ടി നൽകേണ്ടതുണ്ട്.
ഞാൻ 12വർഷം ആയി KSFE ചിട്ടി കമ്പനിയിൽ ഉണ്ട്.. എന്റെ സ്വപ്നംസാക്ഷാൽകാരം ഒരു പരിധിവരെ കുറിയിൽ ചേർന്നത് കൊണ്ട് നിർവേറ്റാൻ കഴിഞ്ഞു ksfe ചേരുന്നതിന് മുൻബ് ജാമ്യം വ്യവസ്ഥകൾ ചോദിച്ചു മനസിലാക്കി ഉറപ്പായത്തിന് ശേഷം ചേരുക.
ഞാനൊരു ചെറിയ ശമ്പളംത്തിൽ ജോലി ചെയ്യുന്ന പ്രവാസിയാണ്. എനിക്ക് വീട് വെയ്ക്കാൻ വേണ്ടി സ്ഥലം വാങ്ങണം. കുറച്ചു പൈസ കൈയിൽ ഉണ്ട്. ബാക്കി തുകയ്ക്ക് 5ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നു മൂന്ന് മാസം കഴിഞ്ഞ് കുറി 80നായിരം കുറവിന് വിളിച്ചു. ജാമ്യം സ്വർണ്ണം ജാമ്യം നേൽകി. ഒരു മാസം കഴിഞ്ഞപ്പോൾ പൈസ കിട്ടി. സ്ഥലം രജിസ്ട്രേഷൻ നടത്തി. പിന്നീട് ഒരുമാസം കഴിഞ്ഞു വില്ലേജ് നികുതി അടച്ചു. (പോക്ക് വരവ് നടത്തി )കൈവശം ലൊക്കേഷൻ സർട്ടിഫിക്കേറ്റ്. കുട്ടിക്കിടസർട്ടിഫിക്കറ്റ് ആധാരം കീഴാധാരം എല്ലാരേഖകളും ആയി ksfe പോയി മാനേജർ കണ്ടു. സ്ഥലം നോക്കാൻ സാർ വന്നു. അങ്ങനെ വസ്തു ജാമ്യം നേൽകി ഞാൻ നേരത്തെ കൊടുത്തിരുന്ന സ്വർണ്ണം തിരിച്ചു തന്നു. കൂട്ടുകുടുബം ആയതുകൊണ്ട് തിരിമറി ചെയ്ത സ്വർണ്ണം മൂന്ന് മാസം കൊണ്ട് തിരിച്ചു നേൽക്കാൻ കഴിഞ്ഞു. എന്റെ അനുഭവം.ഈ കുറിയിൽ 60നായിരം രൂപ കിഴിവ് കിട്ടി.20നായിരം രൂപയുടെ നഷ്ടം ആണ് എനിക്ക് വന്നത്. ബാങ്ക് പലിശ നോക്കുമ്പോൾ എനിക്ക് നഷ്ടം ആയി ഒന്നും ഇല്ല. ലാഭം ആണ്
KSFE യില് ചിട്ടി പിടിച്ചിട്ട് അവർ ആവശ്യപ്പെട്ട രേഖകൾ ആണ്
1.യഥാർത്ഥ ആധാരം
2. മുന്നാധാരം
3. കരം അടച്ച രസീത്
4. വസ്തുവിൽ ഉള്ള വീടിൻ്റെ കരമടച്ച രസീത്
5. 2000 ആണ്ട് മുതലുള്ള ബാധ്യതാ സർട്ടിഫിക്കറ്റ്
6. മുൻപ് ലോൺ എടുത്ത് എങ്കിൽ അതിൻ്റെ ഒഴികുറി
7. വസ്തുവിൻ്റെ ലോക്കേഷൻ സ്കെച്ച്,
8. പ്ലാൻ
9. തണ്ടപ്പേരു
10. റെസിഡൻസി സർട്ടിഫിക്കറ്റ്
11. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
12. കൈവശാവകാശ സർട്ടിഫിക്കറ്റ് 13.ആധാർ കാർഡ്
14. ചിട്ടി പിടിക്കുന്ന ആൾ വിദേശത്ത് ആണെങ്കിൽ അതാത് എംബസ്സിയിൽ നിന്ന് പവർ ഓഫ് അറ്റോർണി.
15. പവർ ഓഫ് അറ്റോർണി കൊടുക്കുന്ന ആളിൻ്റെ ആധാർ
16. പവർ ഓഫ് അറ്റോർണി കൊടുക്കുന്ന ആളിൻ്റെ ഫോട്ടോ
17. ചിട്ടി പിടിച്ച ആളിൻ്റെ പിതാവ് മരണപ്പെട്ടു എന്ന് തെളിയിക്കാൻ രണ്ട് അയൽവാസികൾ വില്ലേജ് ഓഫീസറുടെ മുന്നിൽ നേരിട്ട് ഹാജരായി കൊടുക്കുന്ന സത്യവാങ്
18. ഹാജരാക്കിയ ഒറിജിനൽ പ്രമാണം മുൻപ് ലോൺ എടുത്ത ബാങ്കിൽ ഇടപാട് ഒന്നുമില്ല എന്നുള്ള ബാങ്കിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
19. അവർ ആവശ്യപ്പെട്ട രേഖകൾ അവരുടെ അഡ്വക്കേറ്റ് നെ ഏൽപ്പിക്കുമ്പോൾ അവരുടെ കൂലി,
20. ജാമ്യം വെച്ച വസ്തു നോക്കാൻ ksfe യുടെ മാനേജർ വരുമ്പോൾ അയാളുടെ വണ്ടിക്കൂലി 250 രൂപ (സ്വന്തം കാറിൽ വന്ന മാനേജർ വണ്ടിക്കൂലി ചോദിച്ച് വാങ്ങി)
21. കൈവശാവകാശ സർട്ടിഫിക്കറ്റ്
22. 50 രൂപ പത്രത്തിൽ തയ്യാറാക്കിയ അഫ്ദവിറ്റ
23. കമ്പനി അധികാരികളുടെ/ നിയമ വിദഗ്ദരുടെ പരിശോധനയിൽ ആവശ്യമെന്ന് തോന്നുന്ന മറ്റ് രേഖകൾ
ഇതെല്ലാം കൊടുത്തിട്ടും വീണ്ടും ഒരുപാട് വട്ടം കറക്കി
ഞാൻ പറഞ്ഞത് ksfe കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് ( വിജയാ ബാറിന് പടിഞ്ഞാറ്) ഉള്ള ബ്രാഞ്ചിലെ കാര്യങ്ങൾ ആണ്
ചിട്ടി സമ്പാദ്യം ആയി കാണരുത്. അത്യാവശ്യത്തിന് ഏറെ ഉപകരിക്കുന്ന ഒരു ഉപകരണമായി കണ്ടാൽ മതി. അല്ലെങ്കിൽ പലിശയില്ലാത്ത ലോൺ ആയി കണ്ടാൽ മതി. (വിളിച്ചിട്ടു കിട്ടിയാൽ!). പിന്നെ, നിങ്ങൾ അവിടെ മാസം നൽകുന്ന പണം മ്യൂച്ചൽ ഫണ്ട് പോലെ നിക്ഷേപത്തിലേക്കല്ല, ആ മാസം ചിട്ടി കിട്ടിയ വ്യക്തിക്കാണ് പോകുന്നത്. പിന്നെ എന്ത് റിട്ടേൺ കണക്ക് കൂട്ടാനാണ്? ചിട്ടി, മ്യൂച്ചൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, യൂലിപ്, റിയൽ എസ്റ്റേറ്റ് എല്ലാം ഓരോരോ ആവശ്യത്തിനുള്ളതാണ്. ഒന്ന് മറ്റൊന്നിനോട് താരതമ്യം ചെയ്യുന്നതിന് പ്രസക്തി ഇല്ല.
Discussion about this post