akhil vadakkumkara
സഹായഹസ്തങ്ങൾ
ജീവിതത്തിൽ നമുക്കു ചുറ്റും ഒരുപാട് സ്രോതസ്സുകൾ ഉണ്ട്. നമ്മുക്ക് വിജയിക്കാനും ലക്ഷ്യത്തിലെത്താനും അവ ശരിയായി ഉപയോഗിക്കണം. എന്നാൽ പലപ്പോഴും അവ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കാതെ പോകുന്നു.
ഒരു അച്ഛനും കുട്ടിയും കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. പോകുന്ന വഴിയിൽ താഴ്ന്നു നിൽക്കുന്ന ഒരു മരചില്ല കുട്ടിയുടെ കണ്ണിൽ കണ്ടു. അവന് അത് ഒടിക്കണമെന്നു തോന്നി. കുട്ടി അച്ഛനോടു പറഞ്ഞു‘‘ എനിക്ക് ആ മരക്കൊമ്പ് ഒടിച്ചാൽ കൊള്ളാമെന്നുണ്ട്. ഞാനൊന്നു ശ്രമിക്കട്ടേ?’’. ഇതുകേട്ട അച്ഛൻ പറഞ്ഞു അതിനെന്താ മോനേ, നീ ഒടിച്ചോളൂ. നിന്നെ കൊണ്ട് സാധിക്കും. ഇതുകേട്ടപ്പോൾ അവനു സന്തോഷം തോന്നി. അവനേക്കാൾ ഉയരത്തിലാണ് മരക്കൊമ്പ്.
കുട്ടി മരക്കൊമ്പ് പിടിക്കാനായി ചാടി. എന്നാൽ അവൻ പരാജയപ്പെട്ടു. അവൻ വീണ്ടു ശ്രമിച്ചു പരാജയപ്പെട്ടു. കുട്ടി നിരാശനായി. ഇതുകണ്ട അച്ഛൻ പറഞ്ഞു ‘‘നിന്റെ പൂർണ ശക്തിയും ഉപയോഗിക്കൂ മകനേ.’’ ഇതുകേട്ടതോടെ മകന്റെ അത്മവിശ്വാസം വർധിച്ചു. അവൻ വീണ്ടും വീണ്ടും ചാടി. ഒടുവിൽ കുട്ടി കൊമ്പിൽ പിടിച്ചു. എന്നാൽ ആ കൊമ്പ് ഒടിക്കാൻ കുട്ടിക്കു സാധിച്ചില്ല. അവൻ അച്ഛനോടു പറഞ്ഞു ‘‘ എനിക്ക് ഈ ചില്ല ഒടിക്കാൻ സാധിക്കുന്നില്ല’’. അച്ഛൻ വീണ്ടും അവനോടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിച്ചാല്‍ സാധിക്കും’’. കുട്ടി വീണ്ടും ഒടിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

അവൻ കരഞ്ഞുകൊണ്ട് അച്ഛനോടു പറഞ്ഞു ‘‘ എന്നെ പറ്റിക്കുകയായിരുന്നല്ലേ, ഇത് ഒടിക്കാൻ എനിക്കാവില്ല. എനിക്കതിനുള്ള ആരോഗ്യമില്ല. അച്ഛൻ അവനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു ‘‘ നിന്റെ സർവശക്തിയും ഉപയോഗിക്കാനാണു ഞാൻ പറഞ്ഞത്. നിന്റെ അച്ഛനായ ഞാൻ നിന്റെ ശക്തിയല്ലേ. നീ ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ നിന്നെ സഹായിക്കുമായിരുന്നു. നമ്മളൊരുമിച്ച് അതു ഒടിക്കുമായിരുന്നു. പക്ഷേ നീ എന്നോട് ആവശ്യപ്പെട്ടില്ല.’’
പലപ്പോഴും ഇതുപോലുള്ള നമുക്കു ചുറ്റുമുള്ള സഹായഹസ്തങ്ങളെ നമ്മൾ തിരിച്ചറിയാതെ പോകും. എനിക്കതു ചെയ്യാൻ കഴിവില്ലെന്നു പറഞ്ഞു മാറി നിൽക്കാനാണു പലര്‍ക്കും താൽപര്യം. എന്നാൽ നമുക്ക് മുന്നോട്ടു കുതിക്കാൻ ആവശ്യമായ സഹായഹസ്തങ്ങൾ നമുക്കു ചുറ്റിലും ഉണ്ട്. അങ്ങനെ ചുറ്റിലും ആളുകളുള്ളതും നമ്മുടെ കരുത്താണ് എന്നു തിരിച്ചറിയണം. ആ സ്രോതസ്സുകളെയും ഫലപ്രദമായി ഉപയോഗിച്ചു വിജയത്തിലെത്തുന്നതിലാണ് മിടുക്ക്.
സെൽഫ് റസ്പെക്ട്
ഒരു theatre ഒരു Announcement കൊടുത്തു, അടുത്ത സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപ് ഒരു പത്തു മിനിറ്റ് ദൈർക്യം ഉള്ള ഒരു award നേടിയ Short Film ആ സിനിമക്കു മുൻപ് കാണിക്കുമെന്ന്. ഇത് കേട്ട സിനിമ കാണാൻ വന്ന ആളുകൾ പത്തു മിനിറ്റ് മുൻപ് തന്നെ theatre നു അവിടെ എത്താൻ ശ്രെദ്ധകുലരായി .അത് കൊണ്ട് ഇവർ ഈ short film കാണാൻ വേണ്ടി ഇരുപതു മിനിറ്റ് മുൻപ് തന്നെ തിയറ്ററിൽ എത്തി. ഇവർ എല്ലാവരും തിയറ്ററിനുള്ളിൽ പ്രവേശിച്ചു. എല്ലാവരും തീയറ്ററിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ആ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ്, “ഇപ്പോൾ ആ അവാർഡ് നേടിയ പത്തു മിനിറ്റ് ഉള്ള short film തുടങ്ങുന്നു “എന്ന്.

ഈ അവാർഡ് നേടിയ short film തുടങ്ങാൻ പോവുകയാണ് എന്ന് അറിഞ്ഞു വന്നവർ എല്ലാവര്ക്കും സന്തോഷമായി. അവർ സ്ക്രീനിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഇവർ സ്ക്രീനിലേക്ക് നോക്കി ഇരിക്കുമ്പോൾ കാണുന്നത് ഒരു മുറിയുടെ ceiling ആണ്. ഇവർ ആ ceiling ലേക്ക് തന്നെ നോക്കി ഇരിക്കാൻ തുടങ്ങി കഥ എങ്ങോട്ടു പോകുമെന്ന് അറിയാൻ. ഇതെങ്ങിനെ ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്ന് മിനിറ്റ് ആയിട്ടും ഈ ceiling തന്നെ ആണ് സ്‌ക്രീനിൽ കാണിച്ചു കൊണ്ടിരിക്കുന്നത്.അപ്പോൾ അവിടെ ഇരിക്കുന്ന ആളുകൾക്ക് ഒക്കെ ദേഷ്യം വരാൻ തുടങ്ങി, ഇതെന്താ നാല് മിനിറ്റ് ആയിട്ടും ceiling മാത്രം കാണിക്കുന്നത്. നാലു മിനിറ്റ് അഞ്ചു മിനിറ്റ് ആകുന്നു, അഞ്ചു മിനിറ്റ് ആറു മിനിറ്റ് ആകുന്നു, ആറു മിനിറ്റ് ഏഴു മിനിറ്റ് ആകുന്നു, ഇങ്ങനെ മുന്നോട്ടു പോകുന്തോറും അവിടെ ഇരിക്കുന്ന ആളുകൾ ഒക്കെ പറയാൻ തുടങ്ങി, ഇത് ആരാണ് നിർമ്മിച്ചത്, ഏതു ജൂറി ആണ് ഇതിനു അവാർഡ് കൊടുത്ത്..,എന്ത് short film ആണ് ഇത്..ഇങ്ങനെ അവർ ദേഷ്യത്തോടെ തമ്മിൽ തമ്മിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയാണ്. എല്ലാവരുടെയും മുഖത്ത് ദേഷ്യം പ്രകടമാണ്.
ഈ സമയത്തു സ്‌ക്രീനിൽ ceiling ഇൽ നിന്ന് ആ ക്യാമറ താഴേക്ക് വരുകയാണ് . അവിടെ ഒരു കട്ടിലിൽ കിടക്കുന്ന ഒരു രോഗിയെ ആണ് കാണിക്കുന്നത്. നട്ടെല്ലിന് എന്തോ തകരാറു പറ്റി , അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്ന ഒരു രോഗി. അദ്ദേഹത്തിന് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല..ഇതിനു ശേഷം ഈ ക്യാമറ വീണ്ടും ceiling ലേക്ക് വരുകയാണ്. ഉടനെ സ്‌ക്രീനിൽ എഴുതി കാണിക്കുകയാണ് , “നിങ്ങൾ എട്ടോ,ഒൻപതോ മിനിറ്റ് തന്നെ ഈ കാഴ്ച്ച മാത്രം കണ്ടപ്പോൾ തന്നെ നിങ്ങളുടെ മനസ് ആകെ വേദനിച്ചു. നിങ്ങൾക്കു ആകെ ദേഷ്യം വന്നു , നിങ്ങൾക്കു ഇവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നി . എന്നാൽ നിങ്ങൾ കണ്ട ഈ രോഗി ഇനി വർഷങ്ങൾ ഈ ഒരു ceiling മാത്രം കണ്ടു കൊണ്ട് കിടക്കേണ്ട വ്യക്തി ആണ്. ആദ്ദേഹത്തിന്റെ ഓരോ ദിവസത്തെത്തയും, 24 മണിക്കൂറും കാണേണ്ട കാഴ്ച മുകളിൽ ഉള്ള ഈ ceiling മാത്രം ആണ്.ചിലപ്പോൾ ജീവിതത്തിൽ ചില പ്രതിസന്ധി വരുമ്പോൾ, ഒരുപാടു സ്ഥലത്തു ഓടി നടന്ന സ്ഥലത്തു ഇപ്പോൾ കുറച്ചു സ്ഥലത്തു മാത്രം ഒതുങ്ങേണ്ട അവസ്ഥ വരുമ്പോൾ, എല്ലാവരും ചിന്തിക്കുന്ന കാര്യം ആണ് ‘എന്റെ ജീവിതം ഇങ്ങനെ ആയി പോയല്ലോ’ എന്ന്. ഇങ്ങനെ ആണ് നിങ്ങൾ ചിന്തക്കുന്നതെങ്കിൽ അത് വലിയ ഒരു അബദ്ധം ആണ്. കാരണം യാതൊരു കാഴ്ചയും കാണാതെ , ഇത് പോലെ ceiling മാത്രം കണ്ടു കിടക്കുന്ന ധാരാളം ആളുകൾ ഈ ലോകത്തുണ്ട്. അത് കൊണ്ട് ചില പ്രതിസന്ധികൾ മൂലം ചിലപ്പോൾ ഒരു സ്ഥലത്തു, അല്ലെങ്കിൽ കുറച്ചു സ്ഥലത്തു ഒതുങ്ങേണ്ടി വരുമ്പോൾ, ഒരിക്കലും തളരരുത്. നിങ്ങളുടെ മനസിനെ ആ കുറച്ചു സ്ഥലത്തു മാത്രം ഒതുക്കരുത്. ഇത് താത്കാലിക പ്രതിസന്ധികൾ ആണെന്ന് തിരിച്ചറിഞ്ഞു, ഈ കാലഘട്ടവും കഴിഞ്ഞു പോകും. കഴിഞ്ഞു പോകുന്ന സമയത്തു നമ്മുക്ക് നഷ്ടപെട്ടത് ഒക്കെ തിരിച്ചു പിടിക്കാൻ സാധിക്കും .
അതിശകതമായ മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിശക്തമായ കാര്യങ്ങൾ ചെയ്യാനും ,നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ സാധിക്കും. എന്നാൽ മനസിന്റെ ശക്തി, അത് ക്ഷയിക്കാൻ അനുവദിക്കാതെ ഈ പ്രതിസന്ധി വരുന്ന കാലഘട്ടത്തിൽ , അപ്പോൾ എന്തൊക്കെ ചെയ്യാൻ സാധിക്കും, ഈ കാലഘട്ടം കഴിയുമ്പോൾ എന്ത് ചെയ്യണം , എന്തൊക്കെ മാറ്റങ്ങൾ ആണ് ഞാൻ വരുത്തേണ്ടത് മനസിലാക്കി ഒന്ന് എഴുതി വച്ച് അതിനു തയ്യാറാകാൻ ഈ സമയങ്ങളിൽ ഉപയോഗിക്കുക.

കാഴ്ചപ്പാട്
ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് വന്നു ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ” ഞാൻ ഒരു ദരിദ്രൻ ആണ്, എനിക്ക് ഈ ദാരിദ്ര്യത്തിൽ ജീവിക്കാൻ ആണ് വിധി”.
ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു, “നിങ്ങള്ക്ക് രണ്ടു കൈയില്ലേ, രണ്ടു കാലില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ എത്രെയോ അദ്‌ഭുതപ്പെടുത്തുന്ന, അതിശപെടുത്തുന്ന എത്രെയോ നാഡികൾ, അവയിൽ കൂടി സഞ്ചരിക്കുന്ന എത്രെയോ രാസപ്രവർത്തനങ്ങൾ, ഇങ്ങനെ എല്ലാം ഉള്ള താങ്കൾ എങ്ങനെയാ ഒന്നുമില്ലാത്ത ദരിദ്രൻ ആകുന്നതു,,,,,ഇവയിൽ കൂടുതൽ വിലപിടിപ്പുള്ള എന്ത് കാര്യം ആണ് ലോകത്തുള്ളത്.”..
ആ മനുഷ്യൻ തുടർന്ന്: “ഒരു മനുഷ്യൻ ദരിദ്രൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവർ തന്നെ ആണ്.. ധാരാളം സമ്പത്തുള്ള ആൾകാർ മറ്റു പല കാര്യങ്ങളിലും ദരിദ്രരായിരിക്കും…അവർക്കു ചിലപ്പോൾ പണം ഉണ്ടെങ്കിൽ കൂടി, സമാധാനം കാണണമെന്നില്ല…അവർ അതിൽ ദരിദ്രരാണ്…ചിലപ്പോൾ ചിലർക്ക് പണം കുറവെങ്കിലും സമാധാനം കുടുംബത്തു കാണും…അവർ അതിൽ സമ്പന്നർ ആണ്…പണം മാത്രം വിലയിരുത്തി ഒരാൾ ദരിദ്രനോ, സമ്പന്നനോ ആകുന്നില്ല….”
അവരുടെ കാഴ്ചപ്പാടാണ് ഒരാളെ ദരിദ്രനും, സമ്പന്നനും ആക്കുന്നത്…നിനക്ക് പണത്തിൽ ആണ് കുറവ് എങ്കിൽ അത് നികത്താൻ ലോകത്തു എന്തെല്ലാം സാധ്യതകൾ ഉണ്ട്,,, അത് എന്താണെന്നു സ്വയം ആലോചിക്കുക, അപ്പോൾ അതിനുള്ള വഴിയും തെളിയും…അത് പോലെ സമാധാനമില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കും എന്ന് ചിന്തിക്കുക….അപ്പോൾ അതിനുള്ള വഴിയും തെളിയും….പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഈ ലോകത്തു ഇല്ല… അത് കണ്ടെത്തുന്നത് ആണ് ഒരാളുടെ കഴിവ്…പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ആ പ്രശ്നത്തിലേക്ക് അല്ല ശ്രെദ്ധ കൊടുക്കേണ്ടത്…അതിനുള്ള പരിഹാരം എവിടെ കിട്ടും എന്ന് ആണ് ചിന്തിക്കേണ്ടത്..” ഇത്രെയും പറഞ്ഞു ആ മനുഷ്യൻ നടന്നകന്നു…

ദുഖിച്ചിരുന്ന ആ ചെറുപ്പക്കാരൻ ഒരു പുത്തൻ ഉണർവോടു സന്തോഷത്തോടു പോയി..
നമ്മളും പലപ്പോഴും പ്രശ്ങ്ങളിലേക്കു കൂടുതൽ ശ്രെദ്ധ കൊടുക്കും, എന്നാൽ പകരം അതിനു പരിഹാരത്തിലേക്കു ശ്രെദ്ധ കൊടുക്കുകയാണെങ്കിൽ അതിനുള്ള വഴിയും തെളിയും….നമ്മടെ കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്
പരിഹാരം
ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ ദൈവത്തോട് നിരന്തരം ഒരേ പ്രാർത്ഥന പ്രാർത്ഥിക്കും. അദ്ദേഹം പ്രാർത്ഥിക്കുന്നത്, ” ദൈവമേ, ഒരിക്കൽ എന്റെ അപേക്ഷ കേൾക്കണം, ഒരിക്കൽ മാത്രം , ഈ ജീവിതത്തിൽ ഇനി വേറെ ഒന്നും ചോദിക്കില്ല. എനിക്ക് നന്നായി അറിയാം ഞാൻ ഒരു സന്തോഷവും അനുഭവിക്കാത്ത വ്യക്തി ആണ്, ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും ദുഖിതനായ മനുഷ്യൻ. എന്ത് കൊണ്ട് ആണ് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു?. അതിനാൽ എന്റെ പ്രശ്നങ്ങൾ മറ്റു ഒരാളുമായി വച്ച് മാറാൻ ഞാൻ തയ്യാറാണ്.
ആരെങ്കിലും തയ്യാറാകുമോ. ഈ ഒരു കാര്യം മാത്രം അങ്ങ് എനിക്ക് തന്നാൽ മാത്രം മതി, ഒരിക്കലെങ്കിലും. ഇത് അത്ര വലിയ കാര്യം അല്ലല്ലോ?.”
അങ്ങനെ ഒരു ദിവസം ആ മനുഷ്യന്റെ സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപെട്ടു, തുടർന്ന് ദൈവം പറഞ്ഞു, ” നിന്റെ എല്ലാ പ്രശ്നങ്ങളും ഒരു ബാഗിൽ നിറച്ചു അത് കൊണ്ട് ദേവാലയത്തിന്റെ മുന്നിൽ വക്കുക.
ഇത് പോലെ പ്രാർത്ഥിച്ച ധാരാളം ആൾക്കാരോടും ദൈവം ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു.
അവർ എല്ലാവരും അവരുടെ പ്രശ്നങ്ങളും ബാഗിനുള്ളിൽ നിറച്ചു ദേവാലയത്തിലേക്ക് പോയി.
ഈ മനുഷ്യനും തന്റെ പ്രശ്നങ്ങൾ ഒരു ബാഗിൽ ആക്കി വേഗം നടന്നു. തന്റെ ജീവിതത്തിൽ എന്തോ നല്ലതു സംഭവിക്കാൻ പോകുന്നു എന്ന് കരുതി സന്തോഷത്തോടെ ദേവാലയത്തിലേക്ക് പോയി.
അദ്ദേഹം ഇങ്ങനെ തന്റെ ബാഗും ആയി പാഞ്ഞു പോകുമ്പോൾ , ധാരാളം മറ്റു ആൾക്കാരും ഇത് പോലെ പാഞ്ഞു പോകുന്നത് കണ്ടു. അങ്ങനെ അദ്ദേഹം ദേവാലയത്തിലേക്ക് പ്രവേശിച്ചു, അപ്പോൾ അദ്ദേഹം വളരെ ഭയപ്പെട്ടു, കാരണം അവിടെ മറ്റുള്ളവർ കൊണ്ട് വന്ന ബാഗുകൾ തന്റെ കൈയിൽ ഉള്ളതിനെകാൾ വലിയ ബാഗുകൾ ആയിരുന്നു. അവിടെ കണ്ട ആളുകൾ എല്ലാം നേരെത്തെ അദ്ദേഹത്തിന് പരിചയം ഉള്ളതും അത് പോലെ അവർ എല്ലാവരും പുഞ്ചിരിച്ചു വലിയ വില കൂടിയ വസ്ത്രങ്ങൾ ഒക്കെ ഇട്ടു പരസപരം നല്ല കാര്യങ്ങൾ പറഞ്ഞിരുന്ന ആളുകൾ ആയിരുന്നു. അതെ ആൾകാർ ആണ് ഇപ്പോൾ വലിയ ബാഗുമായി വന്നിരിക്കുന്നത്.
അദ്ദേഹം ഒന്ന് ചിന്തിച്ചു ഇനി അകത്തേക്ക് പോകണോ വേണ്ടയോ എന്ന്, എന്നാലും “ഇത്ര നാൾ പ്രാർത്ഥിച്ച ഒരു കാര്യം അല്ലെ, അതിനാൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് കാണാം .” അദ്ദേഹം അകത്തു പ്രവേശിച്ചു.

അങ്ങനെ എല്ലാവരും ദേവാലയത്തിനുള്ളിൽ പ്രവേശിച്ചു, അപ്പോൾ ഒരു അശരീരി ഉണ്ടായി, ” നിങ്ങളുടെ എല്ലാവരുടെയും ബാഗുകൾ അവിടെ വയ്ക്കുക.”
അവർ എല്ലാവരും അവരുടെ പ്രശ്നങ്ങൾ നിറഞ്ഞ ബാഗുകൾ അവിടെ വച്ചു
അപ്പോൾ വീണ്ടും ഒരു അശരീരി കേട്ടു, ” ഇനി നിങ്ങൾക്ക് അവിടെ കാണുന്ന ഇഷ്ടം ഉള്ള ബാഗുകൾ തിരഞ്ഞെടുക്കാം.”എന്നാൽ അവിടെ വലിയ ഒരു അത്ഭുതം നടന്നു. എല്ലാവരും അവരുടെ സ്വന്തം ബാഗുകൾ തന്നെ തിരഞ്ഞു എടുത്തു വേഗം തന്നെ അവിടെ നിന്ന് പാഞ്ഞു.
അങ്ങനെ ഈ മനുഷ്യനും പാഞ്ഞു ചെന്ന് തന്റെ ബാഗു എടുത്തു, ” വല്ലവരും തന്റെ ബാഗ് എടുത്താൽ അതിനേക്കാൾ വലിയ ബാഗു എടുക്കേണ്ടി വരും”. പക്ഷെ എല്ലാവരും അവരുടെ സ്വന്തം ബാഗ് തന്നെ തിരഞ്ഞെടുത്തത് കൊണ്ട് അദ്ദേഹത്തിന് ആശ്വാസമായി. തുടർന്ന് എല്ലാവരും അവരുടെ വീടുകളിലേക്ക് പോയി.
വീട്ടിൽ ചെന്ന് അദ്ദേഹം ആലോചിച്ചു ഇത്ര നാൾ താൻ പ്രാർഥിച്ചത് എന്റെ പ്രശ്നങ്ങൾ മറ്റുള്ളവർക് കൊടുത്താൽ തനിക്കു സന്തോഷം ലഭിക്കും എന്നായിരുന്നു. എന്നാൽ മറ്റുള്ളവരുടെ ബാഗിൽ എന്താണ് എന്ന് അറിയാതെ ആണ് .
എല്ലാവരും ഇങ്ങനെ ആണ് സ്വന്തം പ്രശ്നങ്ങൾ വരുമ്പോൾ അതാണ് ഏറ്റവും വലിയ പ്രശ്നം എന്ന് വിചാരിക്കും. എന്നാൽ അതിലും എത്രെയോ വലിയ പ്രശ്നങ്ങൾ നേരിടുന്നവരായിരിക്കും മറ്റുള്ളവർ. അതുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പക്ഷെ നമ്മുടെ പ്രശ്നം ചെറുത് ആയിരിക്കും.
അതിനാൽ പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ അത് പരിഹരിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടത്. അപ്പോൾ ആണ് അതിനു യഥാർത്ഥ പരിഹാരം ഉണ്ടാകുന്നതും സന്തോഷം ലഭിക്കുന്നതും
നിങ്ങൾ ഒരു മൂഢനാണ്…
ഒരിടത്ത് ഒന്നാന്തരം പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ നല്കാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു. തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:
●.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.
●.അസാധ്യമായതിൽ വിശ്വസിക്കരുത്.
● .അപ്രാപ്യമായതിനെ തേടിപ്പോവരുത്.
എന്നിട്ട് ചിരിച്ചുകൊണ്ട് തുടർന്നു: നിങ്ങൾ എന്നെ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള ഒരു മുത്ത് എന്റെയുള്ളിൽ നിന്നും നിങ്ങൾക്ക് കിട്ടിയേനെ…!
ഇത് കേട്ട് അരിശം കയറിയ ആ മനുഷ്യൻ പക്ഷിയെ പിടിക്കാന് മരത്തിന്മേൽ വലിഞ്ഞു കയറി. അയാൾ വളരെ അടുത്തുചെന്നപ്പോൾ പക്ഷി ലേശംകൂടി ഉയരത്തിലേക്കു നീങ്ങി. ഈ മനുഷ്യൻ തന്റെ പിറകേ വെപ്രാളപ്പെട്ടുവരുന്നത് കണ്ട് പക്ഷി വൃക്ഷത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലേക്ക് പറന്നു. എന്നിട്ട് അതിന്റെ അറ്റത്തുചെന്നിരിപ്പായി.
ആ മനുഷ്യൻ വെപ്രാളപ്പെട്ടു പിറകെ ചെന്നു. ആ ചില്ല ഒടിയുകയും പക്ഷി പറന്നു പോവുകയും ചെയ്തു. അയാള് താഴെ വീണു.
പരുക്കേറ്റ അയാൾ ഒരു വിധത്തിൽ എഴുന്നേറ്റ് ഖേദത്തോടെ ആ പക്ഷിയെ നോക്കി: “ജ്ഞാനം വിവേകികൾക്ക് ഉള്ളതാണ്. പക്ഷി അയാളെ ഉപദേശിച്ചു:

“തിരിച്ചുകിട്ടാത്തതിനെ ഓർത്തുഖേദിക്കരുത് എന്നു ഞാന് പറഞ്ഞില്ലേ”…. പക്ഷേ, എന്നെ തുറന്നുവിട്ടയുടനെ നിങ്ങൾ എന്റെ പിമ്പേ വന്നു.
“അസംഭാവ്യമായതു വിശ്വസിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ”… എന്നിട്ടും എന്നെപ്പോലൊരു പക്ഷിയിൽ ചെറുനാരങ്ങയുടെ വലിപ്പമുള്ള മുത്ത് ഉണ്ടാവുമെന്നു നിങ്ങൾ കരുതി…
“അപ്രാപ്യമായതിന്റെ പിന്നാലെ പോവരുതെന്നും പറഞ്ഞില്ലേ..?”… എന്നിട്ടും നിങ്ങൾ എന്നെ പോലൊരു പക്ഷിയെ പിടിക്കാന് മരത്തിന്മേൽ കയറി…
നിങ്ങൾ ഒരു മൂഢനാണ്…
ഇത് വെറും ഒരു പക്ഷിയുടെ കഥയല്ല. നമ്മളിൽ പലരും ഇതുപോലെയാണ്..നമ്മൾ സ്വയം യുക്തി ഉപയോഗിച്ച് ചിന്തിക്കുക..വെറുതെ ആൾകാർ ഓരോന്ന് പറയുന്നത് കേട്ട് അതിന്റെ പിന്നാലെ പോകരുത്…
അഹങ്കാരം = പതനം
ഒരിക്കൽ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. അദ്ദേഹം വലിയ പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും നടത്തി വളരെ ഉന്നത സ്ഥാനത്തു എത്തി. അദ്ദേഹം തന്റെ ശാസ്ത്രബോധത്തിൽ വലിയ അഭിമാനം കൊണ്ട്, അത് കുറച്ചു അഹങ്കാരത്തിലേക്കും നയിച്ച്. ഒരിക്കൽ അദ്ദേഹം ദൈവത്തോട് വാദിച്ചു, ” ദൈവമേ ഞങ്ങൾക്ക് അങ്ങയെ കൊണ്ട് ഇനി ആവശ്യം ഇല്ല. ഞങ്ങൾ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ എന്ത് നിർമിക്കാനും സൃഷ്ടിക്കാനും ഞങ്ങളുടെ ശാസ്ത്രത്തിനു കഴിയും. “
അപ്പോൾ ദൈവം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ” ഓഹോ , അങ്ങനെ ആണോ. എങ്കിൽ കൂടുതൽ പറയു, കേൾക്കട്ടെ “.
ശാസ്ത്രജ്ഞൻ തുടർന്ന് പറഞ്ഞു, ” ഞങ്ങൾക്കും അങ്ങയെ പോലെ നിലത്തുള്ള മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കി അതിനു ജീവൻ കൊടുത്തു മനുഷ്യനെ ഉണ്ടാക്കാൻ കഴിയും”.
അപ്പോൾ ദൈവം പുഞ്ചിരിച്ചു പറഞ്ഞു, ” കൊള്ളാമല്ലോ, ഇത് വളരെ താല്പര്യം ഉണ്ടാക്കുന്ന കാര്യം ആണല്ലോ. എങ്കിൽ അതൊന്നു കാണിക്കൂ “.
അങ്ങനെ ദൈവവും ശാസ്ത്രജ്ഞനും കൂടി ഒരു നല്ല നിലത്തു എത്തി , എന്നിട്ടു അദ്ദേഹം നിലത്തു നിന്ന് മണ്ണ് ഉപയോഗിച്ച് മനുഷ്യരൂപം ഉണ്ടാക്കാൻ തുടങ്ങി.
അപ്പോൾ ദൈവം ഇടപെട്ടു പറഞ്ഞു, ” ഇത് പറ്റില്ല. നിങ്ങളുടെ സ്വന്തം ആയി ഉണ്ടാക്കിയ മണ്ണ് ഉപയോഗിക്കൂ. ഇത് ഞാൻ സൃഷ്ടിച്ച മണ്ണ് അല്ലെ.”
ഇത് കേട്ട ശാസ്ത്രജ്ഞന് തന്റെ അമളി മനസിലായി.
ശാസ്ത്രത്തിനു വളരെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം ദൈവം സൃഷ്ടിച്ചതിൽ നിന്ന് എടുത്ത് ആണ്. അങ്ങനെ ആ ശാസ്ത്രജ്ഞന് തന്റെ തെറ്റ് മനസിലായി.
ഒരിക്കലും നമ്മുടെ നേട്ടത്തിൽ നമ്മൾ അഹങ്കാരികരുതു. നമ്മുക്ക് നമ്മുടെ നേട്ടത്തിൽ അഭിമാനിക്കാം, അത് നമ്മളെ മുന്നോട്ടു നയിക്കാൻ ഉള്ള ഊർജം നൽകും, പക്ഷെ ആ അഭിമാനം ഒരിക്കലും അഹങ്കാരമായി മാറരുത്. എപ്പോൾ അഹങ്കാരം തുടങ്ങുന്നുവോ, അപ്പോൾ പതനം ആരംഭിക്കും.

പച്ച നിറം
ഒരു ധനികനായ മനുഷ്യന് അസഹ്യമായ കണ്ണിനു വേദന ഉണ്ടായി. അദ്ദേഹം പല ഡോക്ടർമാരെയും കാണിച്ചിട്ടും അസുഖത്തിന് ഒരു കുറവും വന്നില്ല . കുറെ മരുന്നുകൾ കഴിച്ചെങ്കിലും വേദനക്ക് ഒട്ടും കുറവ് വന്നില്ല. ദിവസം ചെല്ലുംതോറും വേദന കൂടി വന്നു. അങ്ങനെ ഒരു നാൾ ഇത്തരം അസുഖങ്ങൾ ചികിൽസിൽകുന്ന ഒരു സന്യാസിയുടെ അടുക്കൽ എത്തി തന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. ആ സന്യാസിക്ക് ആ അസുഖത്തിന്റെ കാര്യം പിടി കിട്ടി.
അദ്ദേഹം അയാളോട് പറഞ്ഞു , “നിങ്ങൾ ഇനി കുറച്ചു നാളത്തേക്ക് പച്ച നിറങ്ങളിലേക്കു മാത്രമേ നോക്കാവു. വേറെ ഒരു നിറങ്ങളിലും നോക്കരുത്. “
ഇത് കേട്ട് ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ വീട്ടിലേക്കു മടങ്ങി. ഇത്തരം വിചിത്രമായ ചികിത്സ അയാൾക്കു ആശ്ചര്യം തോന്നി. എങ്കിലും തന്റെ കണ്ണിനു വേദന എങ്ങനെ എങ്കിലും കുറയണമെന്നു വിചാരിച്ചു അങ്ങനെ ചെയ്യാം എന്ന് വിചാരിച്ചു.
വീട്ടിൽ ചെന്ന അയാൾ ആ വീട് മുഴുവൻ പച്ച നിറമാക്കി, വീട്ടിൽ ഉള്ള സാധനങ്ങൾ ഉൾപ്പെടെ നോക്കുന്ന സാധനങ്ങൾ എല്ലാം പച്ച നിറമാക്കി. അങ്ങനെ ആ ചികിത്സ തുടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്യാസി അയാളുടെ വീട്ടിൽ എത്തി. അപ്പോൾ അവിടെ ഉള്ള വീടും, സാധനങ്ങൾ ഉൾപ്പെടെ എല്ലാം പച്ച നിറമാക്കിയത് കണ്ടു അതിശയിച്ചു . വളരെ ആശ്ചര്യത്തോടെ അദ്ദേഹം അയാളുടെ അടുക്കൽ ചെന്ന് ഇവിടെ മുഴുവൻ പച്ച നിറമാക്കിയതിനെ കുറിച്ച് ചോദിച്ചു.
അപ്പോൾ അയാൾ അദ്ദേഹം പറഞ്ഞു, ” അങ്ങ് അല്ലെ പറഞ്ഞത് പച്ച നിറം മാത്രമേ കുറച്ചു നാൾ നോക്കാവു, അതിനാൽ താൻ നോക്കുന്ന ഭാഗം എല്ലാം പച്ച നിറം അടിച്ചു”.
അപ്പോൾ ആ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” നിങ്ങൾക്കു ഈ ലോകം മുഴുവൻ പച്ച നിറം ആക്കി മാറ്റാൻ കഴിയുമോ?. നിങ്ങൾക്കു വെറും ഒരു പച്ച കണ്ണട വാങ്ങി വച്ചാൽ പോരെ. ആ കണ്ണടക്കു പകരം ഇത്രെയും പണം ചിലവാക്കി പച്ച നിറം ആക്കേണ്ടതുണ്ടോ ?. “
തുടർന്ന് ആ സന്യാസി പറഞ്ഞു, ” ഈ ലോകമോ , ലോകത്തിന്റെ രൂപമോ മുഴുവൻ നമ്മുടെ രീതിയിൽ ആക്കാൻ ശ്രെമിക്കുന്നതു വിഢിത്തരമാണ്. .. പകരം സ്വയം മാറാൻ ശ്രെമിക്കുക… നമ്മുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത് . നമ്മുടെ കാഴ്ചപ്പാടിൽ കൂടി നോക്കുമ്പോൾ ലോകം നമ്മുടെ മുൻപിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ തെളിഞ്ഞു കാണാം.”
ഇത് പലപ്പോഴും എല്ലാവര്ക്കും ബാധകമാണ്, നമ്മുടെ കാഴ്ചപ്പാട് മാറ്റി ഒന്ന് ചിന്തിക്കു, അത് പല കാര്യങ്ങൾക്കും പരിഹാരം കിട്ടു…

സമയം
ഒരു അച്ഛൻ ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ, അദ്ദേഹത്തിന്റെ മകൻ അച്ഛനോട് ചോദിച്ചു, “അച്ഛാ , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ”. അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു, ” ചോദിച്ചോളൂ, മകനെ, നിനക്ക് എന്താണ് അറിയേണ്ടത്”. അപ്പോൾ ആ മകൻ ചോദിച്ചു, ” അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും”. ഇത് കേട്ട അച്ഛന് ദേഷ്യം വന്നു, അദ്ദേഹം മകനോട് പറഞ്ഞു, ” അത് നീ അന്വേഷിക്കണ്ട കാര്യം അല്ല , നീ എന്തിനാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയുന്നത്”. അപ്പോൾ ആ മകൻ വീണ്ടും ചോദിച്ചു ,” എനിക്ക് അറിയണം , പറയു അച്ഛാ, ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ അച്ഛന് കിട്ടും”. അപ്പോൾ അച്ഛൻ പറഞ്ഞു, ” എനിക്ക് ഒരു മണിക്കൂറിൽ 500 രൂപ കിട്ടും.”
“ഓഹ് “, ആ മകന്റെ തല താഴ്ന്നു. പിന്നീട് അവൻ തല ഉയർത്തി വീണ്ടും അച്ഛനോട് ചോദിച്ചു, ” അച്ഛാ, എനിക്ക് ഒരു 300 രൂപ കടം തരുമോ”. അപ്പോൾ അച്ഛൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു, ” എനിക്ക് തോന്നി നീ എത്ര രൂപ മണിക്കൂറിൽ കിട്ടും എന്ന് ചോദിച്ചത്, നിനക്ക് ക്യാഷ് വാങ്ങി വല്ല കളിപ്പാട്ടങ്ങളോ, അത്പോലെ നിസാര കാര്യങ്ങളോ വാങ്ങി പണം കളയാൻ ആണെന്ന്. പോയി നിന്റെ മുറിയിൽ കിടന്നു ഉറങ്ങു, നീ ഇത്ര സ്വാർത്ഥൻ ആകാൻ പാടില്ല, ഞാൻ എല്ലാ ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് നീ കാണുന്നില്ലേ, അത് കൊണ്ട് എനിക്ക് ഇത്തരം കുട്ടിക്കളികൾ ഇഷ്ടമല്ല”.
ആ കൊച്ചു കുട്ടി, വേഗം സങ്കടപ്പെട്ടു തന്റെ മുറിയിൽ ചെന്ന് വാതിലടച്ചു . അവന്റെ അച്ഛൻ ദേഷ്യപെട്ടു അവിടെ ഇരുന്നു കൊണ്ട് ചിന്തിച്ചു, “എങ്ങനെ ഉള്ള ചോദ്യം ചോദിച്ചു കാശ് കടം വാങ്ങാൻ അവനു എങ്ങനെ കഴിയുന്നു”.
കുറച്ചു കഴിഞ്ഞപ്പോൾ ആ അച്ഛന്റെ ദേഷ്യം എല്ലാം മാറി ശാന്തമായപ്പോൾ അദ്ദേഹം ചിന്തിച്ചു, ” ചിലപ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് ആയിരിക്കുമോ മകൻ 300 രൂപ കടം ചോദിച്ചത്, ഈ അടുത്ത് എങ്ങും അവൻ കാശ് ആവശ്യപ്പെട്ടിട്ടില്ല.”. ആ അച്ഛൻ മകന്റെ മുറിയുടെ കതകു തുറന്നു അകത്തു കടന്നു ” നീ ഉറങ്ങു ആണോ മകനെ”. അപ്പോൾ ആ മകൻ പറഞ്ഞു, ” അല്ല അച്ഛാ, ഞാൻ ഉണർന്നു കിടക്കുവാണ്”.
“ഞാൻ കുറച്ചു ദേഷ്യപ്പെട്ടാണ് മകനോട് മുൻപ് പെരുമാറിയത്, ഇതാ നീ ചോദിച്ച 300 രൂപ”.
അപ്പോൾ ആ മകൻ സന്തോഷത്തോടെ എഴുന്നേറ്റു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” നന്ദി അച്ഛാ”.
തുടർന്ന് അവൻ തന്റെ തലയിണക്കിടയിൽ നിന്ന് കുറച്ചു ചുരുട്ടി വച്ചിരുന്ന കാശ് കൂടി എടുത്തു. ഇത് കണ്ടു കൊണ്ടിരുന്ന അച്ഛൻ വീണ്ടും ദേഷ്യപ്പെട്ടു , പക്ഷെ ആ മകൻ തന്റെ കൈയിൽ ചുരുട്ടി വച്ചിരുന്ന കാശിന്റെ കൂടെ അച്ഛൻ തന്ന ആ 300 രൂപ കൂടി വച്ച് എണ്ണി നോക്കി.,എന്നിട്ടു അച്ഛനെ നോക്കി.
അപ്പോൾ അച്ഛൻ ദേഷ്യത്തോടു,” നിന്റെ കയ്യിൽ വേറെ പണം ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനു എന്റെ കയ്യിൽ നിന്ന് പണം വാങ്ങി. “
അപ്പോൾ ആ മകൻ പറഞ്ഞു, “എന്റെ കൈയിൽ ഉള്ളത് തികയില്ലായിരുന്നു, ഇപ്പോൾ തികഞ്ഞു.”
തുടർന്ന് ആ മകൻ പറഞ്ഞു, ” അച്ഛാ ഇപ്പോൾ എന്റെ കൈയിൽ 500 രൂപ ഉണ്ട്, ഞാൻ ഇത് അച്ഛന് തന്നിട്ട് അച്ഛന്റെ ഒരു മണിക്കൂർ എനിക്ക് തരുമോ. നാളെ നേരത്തെ വന്നു എന്നോട് ഒപ്പം ചിലവഴിച്ചു , രാത്രിയിൽ ഭക്ഷണം കഴിക്കുമോ”. ഇത് കേട്ട ആ അച്ഛൻ സ്തംഭത്തിച്ചു നിന്ന്, തുടർന്ന് ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.
ഇത് പലപ്പോഴും മിക്കവരുടെ ജീവിതത്തിൽ അവർ കഠിനാധ്വാനം ചെയ്തു പണം ഉണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആൾക്കാരോട് സമയം ചിലവഴിക്കാൻ മറന്നു പോകുന്നു. അതിനാൽ കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക.
പണത്തിനു വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കു

വില കൂടിയ കപ്പുകൾ
പഠനകാലത്തെ ആ പഴയ മധുരതരമായ ഓർമ്മകൾ പങ്കു വെക്കാൻ ആ കൂട്ടുകാർ അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ അടുക്കൽ ഒത്തു കൂടി. അവർ തമ്മിൽ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം അവർ തമ്മിൽ പങ്കുവച്ചു. പലരും പല മേഖലകളിൽ ജീവിക്കുന്നു. അവരുടെ ആ പഴയ അധ്യാപകൻ അവരുടെ മുന്നിലേക്ക് വന്നു.. ആ അദ്ധ്യാപകന്റെ പഴയ പഠന രീതികൾ അവരുടെ മനസിലേക്ക് വന്നു . ആ അധ്യാപകൻ അവർക്കു മുന്നിൽ ഇരുന്നു വിശേഷങ്ങൾ പങ്കു വച്ചു. ഓരോരുത്തർ പല മേഖലയിൽ ജീവിക്കുന്നു എന്ന് അറിഞ്ഞു ആ അധ്യാപകൻ സന്തോഷിച്ചു.
തന്റെ പ്രിയപ്പെട്ട ആ പഴയ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം അകത്തു പോയി ചായ ഉണ്ടാക്കി കൊണ്ട് വന്നു. എല്ലാവർക്കുമായി ചായ കൊടുക്കാൻ പല തരത്തിലുള്ള ഗ്ലാസുകളും, കപ്പുകളും , ക്രിസ്റ്റൽ കപ്പുകളും ഉൾപ്പെടെ വില കൂടിയതും, വില കുറഞ്ഞതും ആയ സാധാരണ പ്ലാസ്റ്റിക് കപ്പുകൾ വരെ നിരത്തി വച്ചിട്ട് തന്റെ വിദ്യാർത്ഥികളോട് ചായ ഒഴിച്ചു സഹായിക്കാൻ വിളിച്ചു..
അങ്ങനെ എല്ലാവരുടെയും കൈയിൽ ചായ നിറഞ്ഞ കപ്പുകൾ കണ്ടു എല്ലാവര്ക്കും ചായ കിട്ടി എന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന് ആ അധ്യാപകൻ ആ വിദ്യാർത്ഥികളോട് പറഞ്ഞു,”നിങ്ങൾ ശ്രെദ്ധിച്ചോ , നിങ്ങളുടെ കൈയിൽ ഉള്ള കപ്പുകൾ എല്ലാം ഏറ്റവും മനോഹരമായതു ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ വില കുറഞ്ഞ സാധരണ കപ്പുകൾ അവിടെ ഇപ്പോഴും ആരും എടുക്കാതെ ഒഴിച്ചിട്ടിരിക്കുന്നു. ഇത് സാധരണ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യം ആണ്,
ജീവിതത്തിൽ എല്ലാവരും തിരഞ്ഞെടുക്കുന്നത് മനോഹരമായതും, വിലകൂടിയതും ആണ് . ഒരു പക്ഷെ ഇങ്ങനെ ഉള്ളത് തിരഞ്ഞെടുക്കാൻ, മനുഷ്യന് വളരെ പ്രശ്നങ്ങളും, പിരിമുറുക്കങ്ങളും നേരിടേണ്ടി വരം..നിങ്ങളുടെ കൈയിൽ ഇരിക്കുന്ന ആ വിലപിടിപ്പുള്ള കപ്പുകളിൽ , ചായ കുടിച്ചത് കൊണ്ട് , ചായയുടെ രുചിക്ക് ഒട്ടും വ്യത്യാസം വരുന്നില്ല. ആ വില കൂടിയ കപ്പുകൾക്കു ആ ചായയുടെ ഗുണത്തിന് ഒരു വ്യത്യാസം വരുത്താൻ സാധിക്കില്ല. എങ്കിലും നിങ്ങൾ തിരഞ്ഞെടുത്തത് ആ മനോഹരവും, വിലപിടിപ്പുള്ള കപ്പുകളും.
ആ വില കൂടിയ കപ്പുകൾ മാത്രം എല്ലാവര്ക്കും പുറമെ കാണാം, എങ്കിലും അതിനുള്ളിൽ ഉള്ളത് ഒരേ ചായ ആണ്, അത് മറ്റുള്ളവർക് കാണാൻ കഴിഞ്ഞെന്നു വരില്ല.. നമ്മൾക്ക് എല്ലാവര്ക്കും അതിനുള്ളിൽ ഉള്ള ചായ ആണ് വേണ്ടത്, എങ്കിലും തിരഞ്ഞെടുക്കന്നത് വലിയ വില കൂടിയതും,
courtesy : Akhil Krishnan
Discussion about this post