Midhun Jose Panikulam
“ടേം ഇൻഷുറൻസോ?? മരിച്ച് കഴിഞ്ഞിട്ട് കുറെ കാശ് കിട്ടിയിട്ട് എന്താണ് കാര്യം.. ജീവിച്ചിരിക്കുമ്പോഴല്ലേ കാശ് വേണ്ടത്.” ഈ പറഞ്ഞത് ശരിയാണോ?
എന്താണ് ടേം ഇൻഷുറൻസ്? എന്തിനാണ് ടേം ഇൻഷുറൻസ്? എന്നറിയാൻ തുടർന്ന് വായിക്കുക.
എൻ്റെ വീട്ടിൽ ജോലി ചെയ്യുന്ന, വരുമാനമുള്ള ഏക വ്യക്തി ഞാൻ മാത്രമാണ് എന്ന് കരുതുക. എൻ്റെ ഒരു മാസത്തെ സാലറി കിട്ടിയില്ലെങ്കിൽ തന്നെ കാര്യങ്ങൾ മുഴുവൻ അവതാളത്തിൽ ആവും. EMI, Rent, Bills, Subscriptions, Entertainments, Savings, Medicines, Education, Basic Needs ഇതിൽ പലതും നടക്കാതെ വരും. എങ്കിലും ഒന്നോ രണ്ടോ മാസം വരുമാനം ഇല്ലെങ്കിലും അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും പിടിച്ച് നിൽക്കാൻ കഴിയും, അതിൽ കൂടുതൽ കാലം അങ്ങനെ തുടരുന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയാണെങ്കിൽ ഞാൻ മരിച്ച് പോയാൽ എന്നെ ആശ്രയിച്ച് കഴിയുന്ന ആളുകൾ എന്ത് ചെയ്യും? അവർക്ക് തുടർന്ന് ജീവിക്കാൻ എന്ത് വരുമാനമാർഗമാണ് ഉള്ളത്!!?

എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ ആശ്രയിച്ച് കഴിയുന്നവർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാതിരിക്കാനായി രണ്ട് മാർഗങ്ങൾ ആണ് എനിക്ക് മുൻപിൽ ഉള്ളത്.
1) വലിയൊരു തുക അവർക്ക് വേണ്ടി മുൻകൂട്ടി ബാങ്കിൽ നിക്ഷേപിക്കുക, അല്ലെങ്കിൽ സ്വർണ്ണമായോ മറ്റെന്തെകിലും അസ്സെറ്റിന്റെ രൂപത്തിൽ മാറ്റിവയ്ക്കുകയോ ചെയ്യുക.
2) ഒരു Term Insurance സ്വന്തമാക്കുക.
ആദ്യത്തെ മാർഗം വളരെ നല്ലതാണ്, പക്ഷെ എല്ലാവര്ക്കും അത്രത്തോളം സമ്പത്ത് വളരെ പെട്ടന്ന് ഉണ്ടാക്കാൻ കഴിയണം എന്നില്ല. ഇനി സമ്പത്ത് ഉണ്ടെങ്കിൽ തന്നെ അത് അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ തുടങ്ങിയാൽ വളരെ പെട്ടന്ന് തന്നെ സാമ്പത്തിക നില പരുങ്ങലിൽ ആവും. നിലവിൽ നമ്മൾ ജീവിക്കുന്ന നിലവാരത്തിൽ തന്നെ തുടർന്നും ജീവിക്കാൻ തീർച്ചയായും കഴിയുകയില്ല.
രണ്ടാമത്തെ മാർഗം വളരെ ചിലവ് കുറഞ്ഞതും സുരക്ഷിതവും ആണ്. ഒരു Term Insurance സ്വന്തമാക്കുക. Simple but Powerful.
എന്താണ് Term Insurance
ഒരു 75 വയസ്സ് വരെ ജീവിച്ചിരുന്നാൽ ഞാനും എന്റെ കുടുംബവും വളരെ സുരക്ഷിതമായ ഒരു സാമ്പത്തിക അവസ്ഥയിൽ എത്തും എന്ന് കരുതുക. കേരളത്തിലെ Life expectancy പുരുഷന്മാർക്ക് 74.49 ഉം സ്ത്രീകൾക്ക് 80.15 ഉം ആണ് ഏകദേശം. എന്നാൽ ഞാൻ 75 വയസ്സ് വരെ ജീവിച്ചിരിക്കും എന്നതിന് യാതൊരു ഉറപ്പും ഇല്ല. ഇവിടെയാണ് ഇൻഷുറൻസ് കമ്പനി നമ്മളുമായി ഒരു കരാറിൽ ഏർപ്പെടുന്നത്. ഉദാ: ഒരു നിശ്ചിത തുക വർഷം 12,000 വീതം പ്രീമിയം അടച്ചാൽ 75 വയസ്സിനുള്ളിൽ മരിച്ചാൽ എനിക്ക് 1 കോടി രൂപ നൽകാം എന്ന് ഇൻഷുറൻസ് കമ്പനി ഉറപ്പ് തരുന്നു. 75 വയസ്സ് ആകുന്നതിനു മുൻപ് ഞാൻ എന്ത് കാരണം കൊണ്ട് മരിച്ചാലും ഇൻഷുറൻസ് കമ്പനി എൻ്റെ കുടുംബത്തിന് 1 കോടി രൂപ (sum assured) നൽകും.
“പക്ഷെ അതിന് നമ്മൾ എല്ലാ വർഷവും പ്രീമിയം അടക്കണ്ടേ??”
അടയ്ക്കണം, നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ 12,000 രൂപ എല്ലാ വർഷവും ഞാൻ അടച്ചാൽ 75 വയസ്സ് വരെ ജീവിച്ചിരിക്കുകയാണെങ്കിൽ എത്ര രൂപ ഞാൻ ആകെ അടക്കേണ്ടിവരും? എനിക്ക് ഇപ്പോൾ 30 വയസ്സ് ആണെങ്കിൽ 45 വര്ഷം തുടർച്ചയായി 12,000 രൂപ വീതം അടച്ചാലും ആകെ വരുന്ന തുക ഏകദേശം 540,000 രൂപ മാത്രമേ ആകുന്നുള്ളൂ..

“പക്ഷെ ഇൻഷുറൻസ് എടുത്തിട്ട് കാലാവധിക്ക് മുൻപ് മരിച്ചില്ലെങ്കിൽ നഷ്ടമല്ലേ? പ്രീമിയം അടച്ച കാശ് വെറുതെ പോയില്ലേ..”
ഞാൻ 75 വയസ്സ് വരെ ജീവിച്ചിരുന്നാൽ തീർച്ചയായും തിരിച്ച് എനിക്ക് ഒന്നും കിട്ടുകയില്ല, അങ്ങനെ കിട്ടണം എന്ന് എനിക്ക് ആഗ്രഹവും ഇല്ല. കാരണം എനിക്ക് വേണ്ടത് 75 വയസ്സിനു മുൻപ് ഞാൻ മരിക്കുകയാണെങ്കിൽ ഉണ്ടാകാവുന്ന സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് എൻറെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം മാത്രമാണ്. എനിക്ക് ഇൻഷുറൻസ് കിട്ടിയില്ലെങ്കിലും അപ്രതീക്ഷിത മരണങ്ങൾ ഉണ്ടാവുന്ന സമൂഹത്തിലെ ഒരുപാട് ആളുകൾക്ക് ഇതിന്റെ ഗുണം കിട്ടുന്നുണ്ട് എന്നത് കൊണ്ട് ഞാൻ അടക്കുന്ന പ്രീമിയം ഒരുതരത്തിൽ പറഞ്ഞാൽ ഒരു ചാരിറ്റി ആണ്. ഒരു വ്യക്തിയുടെ നഷ്ടം സമൂഹം മുഴുവനും ചേർന്ന് വഹിക്കുക എന്നതാണ് ഇൻഷുറൻസിൻ്റെ അടിസ്ഥാന തത്വം.
Term Insurance തീർച്ചയായും എടുക്കണം, എത്രയും പെട്ടന്ന് തന്നെ എടുക്കണം. കാരണം Term Insurance എല്ലാവര്ക്കും എപ്പോഴും കിട്ടണം എന്നില്ല. പ്രായം കൂടുംതോറും പ്രീമിയം കൂടും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇൻഷുറൻസ് എടുക്കാൻ പറ്റില്ല. പക്ഷെ *ഒരിക്കൽ എടുത്താൽ പ്രീമിയം മുടക്കാത്ത കാലത്തോളം ഇൻഷുറൻസിന്റെ സംരക്ഷണം ഉണ്ടാവും. അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ ടേം ഇൻഷുറൻസ് എടുക്കുക. ആരോഗ്യമുള്ളപ്പോൾ തന്നെ ഇൻഷുറൻസ് എടുക്കുക.
Disclaimer: ഇൻഷുറൻസ് ഒരു കോൺട്രാക്ട് ആണ്. ഇൻഷുറൻസ് എടുക്കുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കോൺട്രാക്ട്. പൂർണ്ണമായി വായിച്ച് മനസ്സിലാക്കിയശേഷമേ ഏതൊരു കോൺട്രാക്ടിലും ഏർപ്പെടാവൂ..
Discussion about this post