മൊമന്റം ട്രേഡർ
ഓപ്ഷൻ ചെയ്യുന്ന ആളുകൾ നിർബന്ധമായും ഏറ്റവും കുറഞ്ഞത് ഓപ്ഷൻ pricing ബേസിക് എങ്കിലും അറിഞ്ഞിരിക്കുക.. എന്നിട്ട് മാത്രം ട്രേഡ് ചെയ്യുക… എന്ത് കൊണ്ട് expiry day ചില strike value ഉണ്ടാകും, ചിലത് സീറോ ആകുന്നു എന്നത് ഒക്കെ മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയയുക.
MONEYNESS OF AN OPTION , INTRINSIC VALUE , Theta Decay, അതായത് ടൈം value of an option മനസ്സിലാക്കാൻ ,എന്താണു Intrinsic Value of an option എന്നത് അറിഞ്ഞിരിക്കണം.
ഒരു ഓപ്‌ഷൻ കരാറിന്റെ moneyness എന്നത് ഓരോ ഓപ്ഷനിലും ഉള്ള ഒരു വർഗ്ഗീകരണ രീതിയാണ്. ഇത് പ്രകാരം നമ്മുക്ക് ഓപ്ഷൻ കോൺട്രാക്ടുകളെ ITM, ATM, OTM എന്നിങ്ങനെ തരംതിരിക്കാം .ഈ വർഗ്ഗീകരണം ട്രേഡറെ ഏത് strike വാങ്ങണമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നു.എന്തായാലും ഒരു ഓപ്ഷൻ്റെ Intrinsic Value എന്താണെന്ന് നോക്കാം.
ഒരു ഓപ്‌ഷന്റെ Intrinsic value എന്നത് ഓപ്ഷൻ വാങ്ങുന്നയാൾക്ക് അന്നേ ദിവസം തന്നെ ആ ഓപ്ഷൻ Exercise ചെയ്യാൻ ഉള്ള അവകാശം ഉണ്ടെങ്കിൽ അന്ന് ലഭിക്കുന്ന value ആണെന്ന് പറയാം. Intrinsic value എല്ലായ്പ്പോഴും ഒരു പോസിറ്റീവ് value ആകും, അത് ഒരിക്കലും 0-ന് താഴെയാകില്ല.
അതായത് expiry വരേ നിങൾ ഒരു ഓപ്ഷൻ ഹോൾഡ് ചെയ്താൽ നിങ്ങൾക്ക് expiry ശേഷം ലഭിക്കുന്ന വില ആണ് Intrinsic value. ഇത് ഒരു ഉദാഹണത്തിലൂടെ നോക്കാം,
Example:
– NIFTY spot at 17520
കോൾ ഓപ്ഷൻ strike =17450
മേൽ പറഞ്ഞ സാഹചര്യത്തിൽ, ഓപ്ഷൻ ഇന്ന് തന്നെ ഇതേ വിലയിൽ expire ആയാൽ നിങ്ങള്ക് എത്ര രൂപ ലഭിക്കും എന്നത് നോക്കാം. കോൾ ഓപ്ഷൻ Intrinsic Value താഴെ പറയുന്ന രീതിയിൽ കണ്ടെത്താൻ കഴിയും. ( ഇത് ഓർമയിൽ സൂക്ഷിക്കുക)
Intrinsic Value of a Call option = Spot Price – Strike Price

ഇത് പ്രകാരം മുകളിൽ പറഞ്ഞ ഉദഹരണം പരിശോധിക്കാം.,
IV= 17520-17450
= 70
അതായത് മുകളിൽ പറഞ്ഞ കോൾ ഓപ്ഷൻ expiry day നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിഫ്റ്റി 17520 expire ആയാൽ ഓപ്ഷൻ premium 70₹ ആയിരിക്കും എന്ന് മനസിലാക്കാം.
Intrinsic value കണ്ട് പിടിക്കാൻ താഴെ കൊടുത്തിരിക്കുന്ന കര്യങ്ങൾ ഓർക്കുക
•Call option Intrinsic value = Spot Price – Strike Price
•Put option Intrinsic value = Strike Price – Spot price
°ഒരു ഓപ്‌ഷന്റെ അന്തർലീനമായ മൂല്യം( Intrinsic value) അതിൻ്റെ expiry ശേഷം നിങ്ങള്ക് ലഭിക്കുന്ന പണം ആണെന്ന് പറയാം
•ഒരു ഓപ്‌ഷൻ കരാറിന്റെ അന്തർലീനമായ മൂല്യം( Intrinsic value) ഒരിക്കലും നെഗറ്റീവ് ആയിരിക്കില്ല. ഇത് പൂജ്യമോ ഒരു പോസിറ്റീവ് സംഖ്യയോ ആകാം.
ഇവിടെ ഒരു ചോദ്യം വരാം, എന്ത് കൊണ്ടാണ് ഒരു കോൾ ഓപ്ഷൻ intrinsic value ഒരിക്കലും -ve ആകില്ല എന്ന് പറയുന്നത്?.ഇത് ഒരു ഉദാഹണത്തിലൂടെ മനസ്സിലാക്കാം.
NIFTY spot = 17520
Call option strike= 17550 , ഇതിന് പ്രീമിയം ആയി നിങൾ ₹20 കൊടുത്ത് ആണ് വാങ്ങിയത് എന്ന് സങ്കപ്പിക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന കോൾ ഓപ്ഷൻ expire ആകുമ്പോൾ അതിൻ്റെ value എന്താകും?
•Call option Intrinsic value = Spot Price – Strike Price
ഇത് പ്രകാരം
Intrinsic value = 17520-17550
= –30.
അതായത് value നെഗറ്റീവ് 30 ആണെന്ന് കാണാം.
അപ്പൊൾ നമ്മുടെ ലോസ് എന്നത്= 20+30
= 50₹ ആണെന്ന് പറയാം… ഫലത്തിൽ 20₹ കൊടുത്ത് ഈ ഓപ്ഷൻ വാങ്ങിയ ആളുടെ കയ്യിൽ നിന്നും 20 ഉമ് 30 ഉം ചേർത്ത് 50 ₹ ലോസ് വന്ന് എന്ന് വരുന്നു.
But, ഒരു ഓപ്ഷൻ buy ചെയ്യുന്ന ആളുടെ loss എന്നത് അയാൾ നൽകിയ പ്രീമിയം ആയി പരിമിത പെടുതിയിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഓപ്ഷൻ intrinsic Value എന്നത് എപ്പോളും പൂജ്യം അല്ലെങ്കിൽ അതിൻ്റെ മുകളിൽ ഉള്ള ഒരു വില ആയി നിജ പെടുത്തിയിരിക്കുന്നത് . ഇതേ ലോജിക് നിങ്ങള്ക് put ഓപ്ഷൻ Intrinsic value കാണാനും ഉപയോഗിക്കാവുന്നത് ആണ്.

സ്റ്റോക്കുകൾ തിരഞ്ഞെടുക്കാനുള്ള രീതി
പറഞ്ഞ രീതിയിൽ കുറച്ച് സ്റ്റോക്ക്കൾ ഷോർട്ട് ലിസ്റ്റ് ചെയ്ത നിങ്ങളുടേതായ ഒരു watchlist Create ചെയ്യുക.
WATCHLIST ഉണ്ടാക്കിയിട്ട് പോയാൽ മാത്രം പോരാ, ഇനിയാണ് ശരിക്കുമുള്ള നമ്മുടെ work. WATCHLIST എന്ന് പറയുമ്പോൾ വലിയ ഒരു 30-40 stock ഉള്ള ലിസ്റ്റ് ഉണ്ടാക്കിയാൽ പണി വീണ്ടും കൂടും, അതുകൊണ്ട് തന്നെ ആദ്യം ഒരു WATCHLIST ഉണ്ടാക്കിയിട്ട് അതിനെ വീണ്ടും ഫിൽറ്റർ ചെയ്ത് നിങ്ങള്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ചെറിയ ലിസ്റ്റ് ആക്കി ചുരുക്കി എടുക്കുക…. പരമാവധി ഒരു 10-15 stock മതി.
ഇനി അതിൽ തന്നെ രാവിലെ 9:15 broker ആപ് എടുത്ത്, ആദ്യം കാണുന്ന opportunity ട്രേഡ് ചെയ്യുന്നതിന് പകരം, തലേദിവസം ഇരുന്ന് നിങ്ങളുടെ watchlist ഉള്ള സ്റ്റോക്ക് ചാർട്ട് എടുത്ത് കഴിഞ്ഞ കുറച് ദിവസങ്ങളിൽ നടന്ന movements study ചെയ്യുക..
ശേഷം അടുത്ത ദിവസം നിങ്ങളുടെ strategy meet ചെയുന്ന രീതിയിലുള്ള എൻട്രി ലഭിക്കാൻ സാധ്യതയുള്ള points note ചെയ്ത് വെക്കുക.
നമ്മുടെ watchlist ഉള്ള ഏതങ്കിലും സ്റ്റോക് ആയി ബന്ധപെട്ടു എന്തെകിലും , news , ഏതെങ്കിലും തരത്തിലുള്ള events ഒക്കെ ഉണ്ടെങ്കിൽ ആ സ്റ്റോക്ക് അടുത്ത ദിവസം Concentrate ചെയ്യാം.
തലേദിവസം പഠനം നടത്തി, നമ്മുടെ watchlist ഉള്ള 4-5 സ്റ്റോക്ക് ആയി വീണ്ടും ഷോർട്ട് ലിസ്റ്റ് ചെയ്യുക, കാരണം എല്ലാ സ്റ്റോക്ക് കൂടി ഒരുമിച്ച് മോണിറ്റർ ചെയ്‌യാൻ അല്പം കഷ്ടപ്പാട് ആണ്.. വാരി വലിച്ച് കുറെ എൻട്രി എടുത്ത്, ബ്രോക്കർ മാത്രം കുറച്ച് കാശ് ഉണ്ടാക്കും എന്നു മാത്രം…
ഇത്രയും കാര്യങ്ങൽ നിങൾ തലേ ദിവസം ചെയ്ത് വെക്കണം. നാം സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഹോം വർക്ക് ചെയ്തിരുന്ന പോലെ …
ഇപ്പൊൾ നമുക്ക് ഒരു ഐഡിയ ഉണ്ട്, അതായത് അടുത്ത ദിവസം മാർക്കറ്റ് തുറന്നാൽ നാം എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച്… അതു കൊണ്ട് തന്നെ അടുത്ത ദിവസം മാർക്കറ്റ് ഓപൺ ആയി കഴിഞ്ഞ് എന്ത് ചെയ്യും, ഏത് എടുക്കും , എത്ര വരെ പോകും, എവിടെ വാങ്ങണം , എവിടെ വിൽകണം എന്നൊക്കെ ഓർത്തുള്ള വെപ്രാളം ഒഴിവാക്കാം.
നാം നമ്മുടെ പ്ലാൻ അനുസറിച്ച് ഉള്ള സ്റ്റോക്ക് മാത്രമാണ് നോക്കുന്നത്.അവയിൽ നമ്മുടെ പ്ലാൻ , അല്ലെങ്കിൽ നാം തലേദിവസം note ചെയ്ത് വെച്ച പോയിൻ്റ് വന്നാൽ മാത്രം entry അല്ലെങ്കിൽ അന്നേ ദിവസം നോ ട്രേഡ്.
അതിപ്പോ ഒരു ദിവസം നിങൾ ട്രേഡ് ചെയ്തില്ല എന്നും വെച്ച് ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ല.അടുത്ത ദിവസവും മാർക്കറ്റ് ഉണ്ടാവും എന്നോർക്കുക, നാം നമ്മുടെ strategy മീറ്റ് ചെയ്യാത്ത എൻ്റി എടുത്ത് പണം കളഞ്ഞാൽ നഷ്ടം നമുക്ക് മാത്രമാണ്, സോ അക്കൗണ്ടിൽ പണം ഇട്ടിട്ട് ട്രേഡ് എടുക്കാതെ നോക്കി നിൽക്കാൻ പറ്റുന്നതും ഒരു തരം skill ആണ് എന്നോർക്കുക.

ഈ രീതിയിൽ ശ്രമിച്ചാൽ ഏറ്റവും കുറഞ്ഞത് ഒരു 5 stockil എങ്കിലും opportunity കണ്ട് പിടിക്കാൻ കഴിയും.. അതിൽ 1 ഒ 2ഒ ട്രേഡ് എടുത്താൽ തന്നെ പ്രോഫിറ്റ് ആകും… അല്പം overnight homework തെറ്റില്ല.
ഇനി മാർക്കറ്റ് opposite direction പോയാൽ തന്നെ എൻ്റെ അനാലിസിസ് പോലെ വരുമെന്ന് ഓർത്ത് മാർക്കറ്റിനെ വെല്ലുവിളിച്ച് എതിർ ദിശയിൽ ട്രേഡ് എടുക്കാതെ ഇരിക്കുക.
എൻട്രി എടുത്ത് ശേഷം, പ്ലാൻ അനുസരിച്ച് ഉള്ള target/ Stoploss set ചെയ്ത് അതുവരെ വെയിറ്റ് ചെയ്യുക. മാർക്കറ്റ് നിങ്ങളുടെ അനാലിസിസ് അനുസരിച്ച് വന്നത് കൊണ്ട് ആണല്ലോ ട്രേഡ് എടുത്തത്, അപ്പൊൾ അ കണ്ടെത്തലുകളെ ബഹുമാനിച്ചു ടാർഗറ്റ് വരുന്നത് വരെ കാത്തിരിക്കുക…
മുൻപ് പറഞ്ഞത് ആണെങ്കിലും ഒരിക്കൽ കൂടി ഓർമ്മപെടുത്തുന്നു, കഴിയുന്നതും നിഫ്റ്റി 50 സ്റ്റോക്സ് തിരഞ്ഞെടുക്കുക.. target അതുപോലെ തന്നെ 2-3% ലക്ഷ്യം വെക്കാതെ, 0.5-1% ആയി നിജപെടുതുക. വല്ലപ്പോഴും കിട്ടുന്ന വലിയ പ്രോഫിറ്റ്നേകൾ നല്ലത് സ്ഥിരമായി കിട്ടുന്ന ചെറിയ പ്രോഫിറ്റ് ആണെന്ന് ഓർക്കുക…
അതുപോലെ തന്നെ ഒരു സ്റ്റോക്ക് എൻട്രി മിസ്സ് ആയാൽ പുറകെ പോയി വാങ്ങരുത്, കാരണം ഇവിടെ അതിൻ്റെ ആവിശ്യം ഇല്ല, വേറെയും 3-4 എൻട്രി നാം തലേദിവസം തന്നെ കണ്ടെത്തിയത് ഉണ്ടെന്ന് ഓർക്കുക ഒരെണ്ണം മിസ്സ് ആയാൽ തന്നെ അടുത്തതിൽ എൻട്രി കിട്ടും.
credit: Zerodha Varsity
Discussion about this post