നൌഫൽ എംപിഎം
കമ്പനി ഉണ്ടാക്കുന്ന പ്രോഫിറ്റ് എന്താണ് ചെയ്യുന്നത്..??
1. പ്രോഫിറ്റ് ൻ്റെ ഒരു ഭാഗം dividend ആയി ഓഹരി ഉടമകൾക്ക് കൊടുക്കുന്നു. Dividend ക്യാഷ് ആയോ ബോണസ് ഓഹരി ആയോ ആണ് സാധാരണ കൊടുക്കാറുള്ളത്.
2. പ്രോഫിറ്റിൻ്റെ മറ്റൊരു ഭാഗം റിസർവ്വ് പണം ആയി വെക്കും . അത് ഭാവിയിലെ ബിസിനസിൻ്റെ വികസന പ്രവർത്തികൾക്ക് ആയും, പെട്ടെന്നുള്ള, പ്രതീക്ഷിക്കാതെ വരുന്ന ആവശ്യങ്ങൾക്കും , മറ്റും ഒക്കെ അത് ഉപയോഗിക്കും.
3. ഒരു ഭാഗം പുതിയ ഇൻവെസ്റ്റ്മൻ്റ് കൾക്ക് വേണ്ടി ഉപയോഗിക്കും , കടം തിരിച്ചടക്കാൻ വേണ്ടിയും ഉപയോഗിക്കാറുണ്ട്.
4. ലാഭത്തിൻ്റെ മറ്റൊരു ഭാഗം, വിതരണം ചെയ്ത ഓഹരികൾ തിരികെ വാങ്ങിക്കനും (buy back) ഉപയോഗിക്കാറുണ്ട്.
കമ്പനി നിലവിലെ ഓഹരി ഉടമകളിൽ നിന്ന് , ഓഹരികൾ തിരികെ വാങ്ങിക്കും. അതായത്, promoters ആണ് തിരികെ വാങ്ങുന്നത്. തിരികെ വാങ്ങുന്നത്… നിലവിലെ മാർക്കറ്റ് വിലയിലും കൂടിയ വിലക്ക് ആണ് . പ്രോഫിറ്റിൽ നിന്നും ഉള്ള ഒരു ഭാഗം ഓഹരി ഉടമകൾക്ക് തിരികെ കൊടുക്കുന്ന ഒരു രീതി ആണ് buy back എന്ന് മറ്റൊരു രീതിയിൽ പറയാം.ഇത് ബാക്കിയുള്ള ഓഹരി ഉടമകൾക്ക് കൂടി ഗുണം കിട്ടുന്ന കാര്യം ആണ്. അവരുടെ ഹോൾഡിങ്സിന് കൂടി വില,കൂടും. ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ട് buy back ചെയ്യൂന്നതിന് പിന്നിൽ.
പ്രോമോടേഴ്‌സിൻ്റെ ഹോൾഡിങ് capacity വർധിപ്പിക്കുക, അങ്ങനെ പ്രോമോടറർസിൻ്റെ അതികാരം ബലപ്പെടുത്തുക , അങ്ങനെ കമ്പനിയുടെ സൽപേരു വർധിപ്പിക്കുക .അത് വഴി പുറത്ത് നിന്ന് കമ്പനിയെ മറ്റാരെങ്കിലും bulk ആയി ഓഹരി വാങ്ങി സ്വന്തം ആക്കുന്നത് തടയുക, ഓഹരിയുടെ എണ്ണം കുറയുന്നത് വഴി നിലവിലെ ഓഹരി ഉടമകളുടെ …eps വർധിപ്പിക്കുക,കമ്പനിയുടെ ക്യാപിറ്റൽ സൈസ് കമ്പനിക്ക് ആവശ്യമായ ഒരു നിലയിൽ നിർത്തുക. (ആവശ്യം ഇല്ലാത്ത ക്യാപിറ്റൽ സൈസ് കുറക്കുക) …. ഇനിയും ഇങ്ങനെ കുറെ ലക്ഷ്യങ്ങൾ ഉണ്ട്

മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരോ കമ്പനികൾക്ക് അനുസരിച്ച് ഇരിക്കും. ചില കമ്പനികൾ dividend കൊടുക്കാറില്ല. അത് മുഴുവൻ ബാക്കിയുള്ള പ്രവർത്തികൾക്ക് വേണ്ടി മാറ്റി വെക്കും. എന്നാൽ, എല്ലാ കമ്പനികൾക്കും ഒരു കാര്യം നിർബന്ധം ആണ്, ലാഭത്തിൻ്റെ ഒരു ഭാഗം റിസർവ് ലേക്ക് മാറ്റി വെക്കുക എന്നത്. അത് കമ്പനി നിയമം ആണ്.
കാര്യ ശേഷി ഉള്ള മാനേജ്മെൻ്റിൻ്റെ പ്രവർത്തനത്താൽ നല്ല വിൽപന വളർച്ചയുള്ള, അത് വഴി തുടർച്ചയായി ലാഭ വളർച്ചയുള്ള, ഡിവിഡൻ്റ് നൽകുന്ന (ഡിവിഡൻ്റ് നൽകാറില്ലെങ്കിലും വലിയ പ്രശ്നം ഇല്ല) , കടം വളരെ കുറഞ്ഞതോ, കടം ഇല്ലാത്തതോ ആയ, പടി പടി യായി വികസന പ്രവർത്തികൾ നടക്കുന്ന, മറ്റ് എല്ലാ സാമ്പത്തിക അനുപാതങ്ങളും ഐഡിയൽ ലെവലിലോ, അതിന് മുകളിലോ നിൽക്കുന്ന, നല്ല ബിസിനസ് എത്തിക്സ് ട്രാക്ക് റെക്കോർഡ് ഉള്ള, ഗുഡ്‌വിൽ കമ്പനികളെ നല്ല മികവുറ്റ കമ്പനികൾ എന്ന് വിളിക്കാം..
ഒരു ലിസ്റ്റഡ് കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ പല ഉദ്ദേശങ്ങൾ വച്ച് കൊണ്ട്, ആരെല്ലാം ആണ് സാധാരണയായി നോക്കുന്നത്.. എന്നൊന്ന് നോക്കിയാലോ..?
1. നിയന്ത്രണ വിഭാഗം(മാനേജ്മെൻ്റ്)
2. ഓഹരി ഉടമകൾ (ഓണേഴ്സ്)
3. വലിയ നിക്ഷേപകർ (Fii , Dii )
4. സപ്ളയേഴ്സ്(കമ്പനിക്ക് അസംസ്കൃത സാധനങ്ങൾ നൽകുന്നവർ) – കടം കൊടുത്താൽ തിരിച്ച് അടക്കാൻ കഴിവുള്ള കമ്പനി ആണോ എന്ന് അറിയാൻ

5. ലേണ്ടെഴ്സ് (പണം കടം കൊടുത്ത സ്ഥാപനങ്ങൾ ഉദാ..ബാങ്കുകൾ)- തൊട്ട് മുകളിൽ പറഞ്ഞ പോലെ കടം വാ ങ്ങുന്ന കമ്പനിയുടെ ക്രെഡിറ്റ് വർത്തിനസ് – തിരിച്ചടയ്ക്കൽ ശേഷി അറിയുവാൻ
6. കമ്പനിയിലെ തൊഴിൽ എടുക്കുന്നവരും അവരുടെ യൂണിയനുകളും( അവരുടെ ഭാവിയിലെ ക്ഷേമങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന കമ്പനി ആണോ എന്ന് പരിശോധിക്കാൻ), പല ജോലിക്കാർ കമ്പനിയിലെ ഓഹരി ഉടമകൾ കൂടി ആണ്. ആ നിലക്കുള്ള ഇൻസെൻ്റീവ്സ് കളുടെയും, സ്കീമുകളുടെയും ഒക്കെ സാധ്യതകൾ അറിയുവാൻ…. ഒക്കെ റിപ്പോർട്ടുകൾ നോക്കും.
7. പുതിയ തൊഴിൽ അന്വേഷകർ ( കമ്പനിയുടെ സ്റ്റാറ്റസ് അറിയുവാൻ – അതായത്, തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സാമ്പത്തിക ഭദ്രതയുള്ള കമ്പനി ആണോ എന്നൊക്കെ അറിയുവാൻ)
8. പൊതുജനങ്ങൾ(കമ്പനിയിലെ ഓഹരി വാങ്ങാൻ ഉദ്ദേശിച്ച് നിൽക്കുന്ന അല്ലെങ്കിൽ കമ്പനിയുടെ പ്രവർത്തന മികവ് മനസ്സിൽ ആക്കുവാൻ താൽപര്യം ഉള്ള ആളുകൾ)
9. ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റ്(ടാക്സ് , ഏജൻസീസ്)
10. ഫിനാൻഷ്യൽ അനലിസ്റ്റുകൾ ( മാർക്കറ്റ് അനലിസ്റ്റുകൾ. )
11. സ്റ്റുഡൻ്റ്സ് ആൻഡ് സ്കോളർസ് (പഠന ഉദ്ദേശം)
12. മീഡിയ (ജേർണലിസ്റ്റ്കൾ) – സാമ്പത്തിക വിവരങ്ങൾ എല്ലാം ജനങ്ങളിൽ എത്തിക്കുവാൻ
ഇങ്ങനെ പല വിഭാഗം ആളുകൾ ഈ റിപ്പോർട്ടുകൾ എല്ലാം നോക്കുന്നുണ്ട്
Discussion about this post