നൌഫൽ എംപിഎം
എന്താണ് ഫണ്ടമെൻ്റൽ അനാലിസിസ്..??
ഒരു കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആന്തരിക മായതും, ബാഹ്യമായാതും ആയ ചില പ്രധാന ഘടകങ്ങളെ പറ്റി ഉള്ള വിശകലനം ആണ് ഫണ്ടമെൻ്റൽ അനാലിസിസ് എന്ന് പറയുന്നത് .കമ്പനിയുമായി ബന്ധപ്പട്ട വളരെ അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ച് ഉള്ള വിശകലനം ആയത് കൊണ്ട് ആണ് ഇതിനെ ആംഗ്ലോ ഭാഷയിൽ ഫണ്ടമൻ്റൽ അനാലിസിസ് എന്ന് പറയുന്നത്.
ഫണ്ടമെൻ്റൽ അനാലിസിസ് 2 വിധം ആയി തിരിക്കാം.
1. ക്വാണ്ടിടേടീവ് അനാലിസിസ് അഥവാ ന്യൂമെറിക്കൽ അനാലിസിസ്.
കമ്പനിയുടെ സാമ്പത്തിക ഇടപാട്കളുടെ എല്ലാം റിപ്പോർട്ടുകൾ പരിശോധിക്കുക അഥവാ അക്കൗണ്ടിംഗ് റിപ്പോർട്ടുകളുടെ പരിശോധനയും പഠനവും ഇതിൽപെടും. ഇത് കമ്പനിയുടെ ഒരു ആന്തരിക വിവരം അഥവാ ഘടകം ആണ്. കൃത്യം ആയി അളന്ന് നോക്കാവുന്ന (കണക്ക് കൂട്ടി നോക്കാവുന്ന ) ഘടകം ആയത് കൊണ്ട് ആണ് ഇത് ക്വാണ്ടിടേടീവ് അനാലിസിസ് എന്ന പേരിൽ അറിയപ്പെടുന്നത്.

2. ക്വാളിടേടീവ് അനാലിസിസ്
കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ബാഹ്യ ഘടകങ്ങൾ ഉൾപെടുന്ന അനവധി കര്യങ്ങൾ ഇതിൽ പെടും. ഇതിനെ കൃത്യമായ ന്യൂമെറിക്കൽ രീതിയിൽ അളക്കാൻ കഴിയില്ല എങ്കിലും , പരിശോധിച്ചാൽ അതിൻ്റെ അവസ്ത /സ്റ്റാറ്റസ് മനസ്സിൽ ആക്കാൻ പറ്റും. ക്വാളിറ്റി ആണ് നോക്കുന്നത്.
അതായത്,കമ്പനി നടത്തുന്ന ബിസിനസ് മോഡൽ, മാനേജ്മെൻ്റ് ക്വാളിറ്റി, മാനേജ്മെൻ്റിൻ്റെ പുതിയ ലക്ഷ്യങ്ങൾ ,കമ്പനിയുടെ ഉത്പന്നങ്ങളുടെ മാർക്കറ്റ് ശയർ, ബ്രാൻ്റ് ക്വാളിറ്റി, ഉപഭോക്താക്കളുടെ സംതൃപ്തി, കമ്പനിയുടെ മേൽ ഉള്ള വിതരണക്കാരുടെ സംതൃപ്തി, കമ്പനിയുടെ പുതിയ ഉത്പന്നങ്ങളുടെ കണ്ട് പിടുത്തം, അതിൻ്റെ വിപണിയിലെ ആതിപത്യം, കമ്പനിയുടെ , മറ്റ് കമ്പനികളുമായി ഉള്ള മത്സരാത്മക ശേഷി ,ബിസിനസിൻ്റെ ഭാവിയിലെ സാധ്യത, കമ്പനി ഇൻഡസ്ട്രിയുടെ നിലവിലെ അവസ്ഥ, ഭാവിയിലെ സാധ്യത, ഇത് വരെയുള്ള കമ്പനിയുടെ ബിസിനെസ്സ് എത്തിക്‌സ്…. ഇങ്ങനെ കമ്പനിയുടെ സ്വഭാവ ഗുണം അളന്ന് നോക്കുന്ന തരത്തിൽ , ഒരുപാട് ബാഹ്യഘടകങ്ങളുടെ എല്ലാം വിശദമായ പരിശോധനയും പഠനവും ആണ് ക്വാളിടേടീവ് അനാലിസിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുക്കി പറഞാൽ ഇതിനെ ഒരു ഗുഡ്‌വിൽ (കമ്പനിയുടെ സൽപേര്) പരിശോധനയായി കണക്കാക്കാം.
ഈ ക്വാളിടേടീവ് അനാലിസിസ് അത്ര എളുപ്പം ഉള്ള കാര്യം അല്ല. കാരണം ഇതിന് ആവശ്യം ആയ വിശ്വാസ്യ യോഗ്യമായ വിവരങ്ങൾ ലഭിക്കുക തന്നെ വേണം.സാധ്യമാവുന്ന രീതിയിൽ ഇൻ്റർനെറ്റിൽ,വിശ്വാസ്യമായ ഇടങ്ങളിൽ നിന്നും ലഭിക്കുന്ന പരമാവധി വിവരങ്ങൾ പരിശോധിക്കുക എന്നതാണ് ഒരു മാർഗം.
ഈ രണ്ട് ഘടകങ്ങളുടെയും വിശദമായ പഠനം ആണ് ഒരു ഫണ്ടമെൻ്റ്ൽ അനാലിസിസ് കൊണ്ട് അർത്ഥം ആക്കുന്നത്. ഒരു ശെരിയായ ഇൻവെസ്റ്റ്ർ, ഇത്രയും കര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇതിൽ നിന്നും ഒരു ഇൻവെസ്റ്റ്മെൻ്റ് എന്ന് പറയുന്നത്, എത്ര മാത്രം ഗൗരവം ഉള്ള വിഷയം ആണ് എന്ന് മനസ്സിൽ ആക്കാം. കാര്യമായി ഉള്ള ഒരു എമൗണ്ട് നിക്ഷേപിക്കുന്നുണ്ട് എങ്കിൽ.
Discussion about this post