NOUFAL MPM
1.നിരന്തരം നിരീക്ഷിക്കുന്ന സ്റ്റോക്ക് ആയിരിക്കുക. മുൻ കാല ചലന ഘടന നന്നായി മനസ്സിൽ ആക്കിയിരിക്കുക.
2. ലിക്വിഡിറ്റി ഉള്ള, അടിസ്ഥാനം ഉള്ള സ്റ്റോക്ക് ആയിരിക്കുക.
3. സ്റ്റോക്കിൻെറ അപ്ഡേറ്റുകൾ അറിഞ്ഞിരിക്കുക
4. എൻട്രി എടുക്കുന്നത്, വോളിയം കയറി കൊണ്ടിരിക്കുന്ന വേളയിൽ ആയിരിക്കുക
5. എൻട്രി എടുക്കാൻ പാകത്തിന് ഉള്ള കാൻ്റി ലുകൾ രൂപം കൊള്ളുക, ഒപ്പം മറ്റ് ടൂളുകൾ കൂടി അനുകൂലമായ സിഗ്നലുകൾ തരിക.
6. എൻട്രി എടുക്കുന്നത്, ഒരു മൊമെൻ്റം വരാൻ പോകുന്ന തരത്തിൽ ഉള്ള ഏതെങ്കിലും ഒരു ഹോട്ട് സ്പോട്ട് റേഞ്ചിൽ ആയിരിക്കുക.
7. മാർക്കറ്റ് ട്രെണ്ടിന് അനുസരിച്ച് ട്രേഡ് എടുക്കുക
8 . മാർക്കറ്റ് ചലനത്തെ സ്വാധീനിക്കുന്ന വിദേശ മാർക്കറ്റ് ചലനങ്ങൾ , മറ്റ് അന്താരാഷ്ട്ര,അഭ്യന്തര ന്യൂസുകൾ ഇവ പതിവായി നിരീക്ഷിക്കുക

9 . സ്ടോക്കിൻ്റെ ഹ്രസ്വ കാല ട്രെൻഡ് നോക്കി ട്രേഡ് എടുക്കുക
10 . സെക്ടർ ട്രെൻഡ് അനുകൂലം ആവുക
11. അഡ്വാൻസ് – ഡിക്ലൈൻ റേഷിയോ അനുകൂലം ആയിരിക്കുക.(1400 ഇനു മുകളിൽ എണ്ണം വരുന്ന രീതിയിൽ ട്രേഡിന് അനുകൂലമായ സ്കോർ ഉണ്ടായിരിക്കുക)
12. എൻട്രി എടുത്താൽ നിരന്തരം നിരീക്ഷിക്കുക..
13. ക്ഷമ പാലിക്കുക, ഓവർ ട്രേഡ്, റിവഞ്ജ് ട്രേഡ് ഇവ ഒഴിവാക്കുക.
14. അനുയോജ്യമായ റിസ്ക് റിവാർഡ് സെറ്റ് ചെയ്യുക
15 . ചെറിയ ടൈം ഫ്രെയിം ആയിട്ടുള്ള 5,10,15 മിനുട്ട് ഇവയിൽ ഏതെങ്കിലും ഒരു ടൈം ഫ്രെയിം ഉപയോഗിക്കുക.
16. ഈ നിബന്ധനകൾ എല്ലാം കൃത്യമായി പാലിക്കുക.
ഇതൊക്കെ കൃത്യമായി ഫോളോ ചെയ്താൽ വിജയ സാധ്യത വലിയ അളവിൽ കൂടും.
NB : പോസ്റ്റ് പഠന ഉദ്ദേശം വച്ച് മാത്രം..

വിപണിയിൽ വിജയിക്കാൻ ഇതുകൂടെ പയറ്റിനോക്കൂ
ഒരു നിക്ഷേപകന് വിപണിയിൽ ഒരിക്കലും നിരാശപ്പെടാതെ ഇരിക്കാനും, സുസ്ഥിര വിജയം നേടുവാനും ആവശ്യമായ ഘടകങ്ങൾ താഴെ കൊടുക്കുന്നു.
1. കര്യങ്ങൾ നന്നായി സമയം എടുത്ത് പഠിച്ച് , ചെറിയ പണം കൊണ്ട് പ്രാക്ടീസ് ചെയ്തു , പ്രാക്ടീസ് ചെയ്തു, അനുഭവിച്ചറിഞ്ഞു,ഒടുവിൽ ആത്മ വിശ്വാസം വന്നതിന് ശേഷം മാത്രം വിപണിയിൽ കാര്യമായി ഇറങ്ങുക.
2. വിവിധ സെക്ടറുകളിൽ ആയി പോർട്ട് ഫോളിയോ അടിസ്ഥാനം ആക്കിയുള്ള നിക്ഷേപം ആയിരിക്കുക.(ഒത്തിരി എണ്ണം വരുന്ന രീതിയിൽ ഉള്ള വലിയ പോർട്ട് ഫോളിയോ ആവാതെ നോക്കുക)
3. ഫണ്ടമെൻ്റൽ,ടെക്നിക്കൽ ഇവ അടിസ്ഥാനം ആക്കിയുള്ളള നിക്ഷേപം ആയിരിക്കുക.
4. ഏതൊരു സ്‌റ്റോക്കിലും സ്വന്തം വിശകലന പ്രകാരം, നന്നായി ആത്മ വിശ്വാസം വന്നതിന് ശേഷം മാത്രം നിക്ഷേപിക്കുക.
5. ഒരോ സ്റ്റോക്കിലും മുടക്ക് മുതലിൻ്റെ 50% അല്ലെങ്കിൽ അതിൽ താഴെ ഉള്ള തുക കൊണ്ട് മാത്രം നിക്ഷേപം നടത്തുക.
6. മൊത്തം മുടക്ക് മുതലിൻ്റെ ഇരട്ടി എങ്കിലും പണം ആവറേജ് ആവശ്യങ്ങൾക്ക് വേണ്ടി കരുതൽ ധനം ആയി മാറ്റി വെക്കുക. കാരണം മാർക്കറ്റ് പ്രവചനാതീതം ആയത് കൊണ്ട് തന്നെ.പിന്നെ, ആവറേജ് ചെയ്യാൻ മാത്രം ഇടിവ് സ്റ്റോക്കിൽ സംഭവിച്ചാൽ മാത്രം ആവറേജ് ചെയ്യുക.

7. നിക്ഷേപത്തിനായി ബാധ്യത തീരെ ഇല്ലാത്ത പണം മാത്രം ഉപയോഗിക്കുക. കടം വങ്ങിയുള്ള നിക്ഷേപം ഒഴിവാക്കുക.
8. മാർക്കറ്റുമായി ബന്ധം ഉള്ള വിഷയങ്ങൾ, ന്യൂസുകൾ ഇവയൊക്കെ കൃത്യം ആയി ഫോളോ ചെയ്യുക.
അങ്ങനെ കാലാ കാലങ്ങളിൽ ആയിട്ടുള്ള അറിവകൾ നിരന്തരം പുതുക്കി മുന്നോട്ട് പോവുക
Discussion about this post