ഹെഡ്ജിംഗ്…
ഈ വാക്കിന് മലയാള ഭാഷയില്‍ വേലി കെട്ടി നിര്‍ത്തുക, കാവല്‍ നില്‍ക്കുക.. തുടങ്ങിയ അര്‍ത്ഥമാണ് … നിർഭാഗ്യവശാൽ Hedging അതിന്റെ ശരിയായ അർത്ഥത്തിൽ ഉപയോഗിക്കുന്നവരേക്കാൾ ഒരു Trading instrument ആയി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും എന്നത് മറ്റൊരു യാഥാർത്ഥ്യം
പേര് സൂചിപ്പിക്കുന്നത് പോലെ നമ്മുടെ ആസ്തിയെ സംരക്ഷിക്കാന്‍ ചെയ്യുന്ന ഏത് പരിപാടിയെയും ഹെഡ്ജിംഗ് എന്ന് പറയാം. ടിവി , ഫ്രിഡ്ജ് എന്നിവ വാങ്ങുമ്പോള്‍ സ്റ്റെബിലൈസര്‍ വാങ്ങുന്നതും… ഹെല്‍ത്ത് , വാഹന ഇന്‍ഷൂറന്‍സൊക്കെ വാങ്ങുന്നതും ഒരു തരം ഹെഡ്ജിംഗ് ആണ്.ചെറിയ തുക പ്രീമിയം നല്‍കി ഇന്‍ഷ്വര്‍ ചെയ്താല്‍ നമ്മുടെ വലിയ ആസ്തികളെ സംരക്ഷിക്കാനാകുമെങ്കില്‍ അത് നല്ലൊരു സൗകര്യമല്ലേ…

സ്റ്റോക്ക് മാര്‍ക്കറ്റിലും ഇത് പോലെ ഹെഡ്ജിംഗ് സ്ട്രാറ്റജികളും സൗകര്യങ്ങളുമുണ്ട്. സ്റ്റോക്ക് പല വിധ സെക്ടറുകളില്‍ നിന്ന് വാങ്ങുന്നത് ഒരു തരം ഹെഡ്ജിംഗ് ആണ്. Gold etf വാങ്ങുന്നതും ഇതേ പോലെ റിസ്ക് മാനേജ് ചെയ്യാന്‍ വേണ്ടിയാണ്. ഇന്‍ട്രാഡേ trading ല്‍ stoploss വെക്കുന്നതും ഹെഡ്ജിംഗിന്‍റെ ഭാഗമാണ്.
വലിയ തുക സ്റ്റോക്കുകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന വന്‍കിട നിക്ഷേപകര്‍ ഫ്യൂച്ചര്‍ & ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് ഹെഡ്ജ് ചെയ്യുന്നത്. ഉദാഹരണത്തിന് reliance ന്‍റെ 1000 ഓഹരികളുള്ള ഒരാള്‍ സമീപ ഭാവിയില്‍ അത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് കരുതുക. അതിന്‍റെ വില തകരുമോ എന്ന ഭയമുണ്ടെങ്കില്‍ 1000 ഷെയറിന് ആനുപാതികമായ reliance futures sell ചെയ്യാം. അതല്ലെങ്കില്‍ ആനുപാതികമായ lots, call option sell ചെയ്യുകയോ put option buy ചെയ്യുകയോ ചെയ്യാം. ഇതിന് വേണ്ടി പ്രീമിയം തുക മാത്രമേ നാം ചെലവാക്കേണ്ടതുള്ളൂ.
സ്റ്റോക്കിന്‍റെ വില തകരുകയാണെങ്കില്‍ ഹെഡ്ജ് പൊസിഷന്‍സിന്‍റെ മൂല്യം വര്‍ദ്ധിച്ച് സ്റ്റോക്കിന്‍റെ വിലയിലെ നഷ്ടം ഇവിടെ നികത്തപ്പെടും എന്നതാണ് ഇതിന്‍റെ അടിസ്ഥാന തത്വം. F n O വിഭാഗം ഉണ്ടായത് ഇത്തരം ഹെഡ്ജിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ആസ്തികളില്ലാത്തവരും call, put ,futures തുടങ്ങിയവയില്‍ position എടുത്ത് ആ പൊസിഷനെ വീണ്ടും ഹെഡ്ജിന് മേല്‍ ഹെഡ്ജ് ചെയ്ത് derivative മാര്‍ക്കറ്റ് Cash മാര്‍ക്കറ്റിനേക്കാള്‍ വലിയ trading നടക്കുന്ന സ്ഥലമായി മാറി. അതിന്‍റെ ഉദ്ദേശ ശുദ്ധിയെ തന്നെ മാറ്റി മറിച്ചു.

കാര്‍ സ്വന്തമായി ഇല്ലാത്ത ഒരാള്‍ കാര്‍ ഇന്‍ഷൂറന്‍സ് വാങ്ങുന്നു. ആ ഇന്‍ഷൂറന്‍സ് മറ്റൊരാള്‍ക്ക് നമ്മള്‍ അടച്ച തുകയേക്കാള്‍ വലിയ പ്രീമിയത്തിന് വില്‍ക്കാന്‍ കഴിയുന്ന ഒരു അവസ്ഥയുണ്ടെന്ന് കരുതുക. അങ്ങനെയെങ്കില്‍ used car മാര്‍ക്കറ്റിനേക്കാള്‍ വലിയ ട്രേഡ് നടക്കുക ഈ ഇന്‍ഷൂറന്‍സ് പ്രീമിയത്തിലായിരിക്കും
Discussion about this post