ESAF ബാങ്ക് RBI നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന scheduled small finance bank ആണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് പ്രാവശ്യം മാറ്റിവെച്ച IPO ആണ് ESAF small finance bank ന്‍റേത്.
1992 ല്‍ തൃശൂര്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ട Evangelical Social Action Forum എന്ന NGO ആണ് പിന്നീട് ESAF എന്ന ചുരുക്കപ്പേരില്‍ ഒരു non banking finance കമ്പനിയായി മാറിയത്. micro finance രംഗത്ത് established ആയ ESAF ന് reserve bank of india 2017 ല്‍ Small finance bank ലൈസന്‍സ് നല്‍കുകയും 2018ല്‍ ഒരു scheduled bank ആയി മാറുകയും ചെയ്തു. ESAF sfb പ്രധാനമായും പ്രവര്‍ത്തിക്കുന്നത് semi urban, rural area യിലുള്ള സാധാരണ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചും വിവിധ പ്രകാരത്തിലുള്ള unsecured ലോണുകള്‍ വിതരണം ചെയ്തുമാണ്.
21 സ്റ്റേറ്റുകളിലും 2 union territory കളിലുമായി 700 ലധികം ബ്രാഞ്ചുകളും 767 customer service center കളും ബാങ്കിനുണ്ട്, 550ലധികം ATM കളും രാജ്യത്തുടനിളം പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി അതിന്‍റെ മികച്ച quarterly result ആണ് june 2023 യില്‍ അവതരിപ്പിച്ചിട്ടുള്ളത്. 2023 ല്‍ highest ever sales ഉം profit മാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.
2021 july മാസം കമ്പനിയുടെ IPO draft SEBI ക്ക് esaf സമര്‍പ്പിക്കുകയും ആ വര്‍ഷം ഒക്ടോബര്‍ 21 ന് SEBI Ipo യ്ക്ക് approval നല്‍കുകയും ചെയ്തിരുന്നു. അന്ന് ഇവര്‍ സമര്‍പ്പിച്ച issue size ഏകദേശം 1000 കോടിയുടെ വലിയൊരു IPO ആയിരുന്നു. എന്നാല്‍ അന്നത്തെ ജനറല്‍ മാര്‍ക്കറ്റ് അവസ്ഥയും പതുവെയുള്ള സാമ്പത്തിക സാഹചര്യവും IPO യ്ക്ക് അനുകൂലമായാരുന്നില്ല. ആ സമയത്ത് ബാങ്കിന്‍റെ financial റിസള്‍ട്ടുകളും മോശമായിരുന്നു.
റഷ്യ ഉക്രൈന്‍ വാര്‍ സൃഷ്ടിച്ച അനിശ്ചാതത്വവും lic, paytm പോലുള്ള വമ്പന്‍ IPO കളുടെ പരാജയവും മറ്റും മൊത്തത്തില്‍ മാര്‍ക്കറ്റിനെ negative ആയി സ്വാധീനിച്ച സമയമായിരുന്നു അത്. അത് കാരണം ESAF തങ്ങളുടെ IPO നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഏതായാലും ESAF ഇപ്പോള്‍, issue size കുറച്ച് കൊണ്ട് അതായത് 1000 കോടി സമാഹരിക്കാനുദ്ദേശിച്ച് IPo യ്ക്ക് ഇറങ്ങിയ ബാങ്ക് , ഇപ്പോള്‍ 463 കോടിയുടെ ചെറിയൊരു IPO യുമായാണ് വന്നിരിക്കുന്നത്.
ഇതില്‍ ഏകദേശം 390 കോടി fresh issue ആണ്. ബാക്കിയുള്ളവ promoters ഉം pnb metlife ഉം bajaj allianze life ഉം ചേര്‍ന്ന് അവരുടെ holding ന്‍റെ ഒരു ഭാഗം ofs അഥവാ offer for sale ന് വെച്ചിരിക്കുകയാണ്. 57-60 രൂപ price band ല്‍ 250 share കളുടെ ഓരോ lot നാണ് IPO യ്ക്ക് നാം apply ചെയ്യേണ്ടത്. ഏകദേശം ഒരു ലോട്ടിന് 15000 രൂപ നാം മുടക്കണം. 57-60 എന്ന IPO price reasonable ആണോയെന്നറിയാന്‍ മറ്റ് peer കമ്പനികളുമായി താരതമ്യം ചെയ്താല്‍, ഇന്ത്യയില്‍ 12 scheduled small finance bank ആണുള്ളത്. അതില്‍ ഇത് വരെ സ്റ്റോക്ക് exchangeല്‍ ലിസ്റ്റ് ചെയ്തത് 5 small finance bank കളാണ്.
അതില്‍ price to book value വെച്ച് നോക്കുമ്പോള്‍ suryoday sfb ഒഴിച്ച് ബാക്കി നാല് bank കളുടെയും Price to book ratio 2 ല്‍ കൂടുതലാണ്. അതായത് അതിന്‍റെ ബുക്ക് വാല്യുവിന്‍റെ ഇരട്ടിയിലധികമാണ് current price. ESAF ന്‍റെ price to book value നമുക്ക് കാണാന്‍ കഴിയുന്നത്. 1.46 മാത്രമാണ്. മറ്റ് small finance സ്റ്റോക്കുകളെ പോലെ price to book value 2 ആകാന്‍ തികച്ചും അര്‍ഹതയുള്ള സ്റ്റോക്കാണ് ESAF. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത്
ഇപ്പോഴത്തെ book value ആയ 40.92 ഇരട്ടിയായി 81.84 ആകാനുള്ള എല്ലാ സാധ്യതയും ഈ സ്റ്റോക്കിനുണ്ട്. അത് കൊണ്ട് ipo listing gain നുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സ്റ്റോക്കില്‍ longterm ല്‍ ചില റിസ്കുകളുണ്ട്. Small finance bank കള്‍ unsecured loan കളാണ് പ്രധാനമായും നല്‍കുന്നത്. അത് കൊണ്ട് തന്നെ വളരെയധികം റിസ്ക് നിറഞ്ഞ lending business ആണ് micro finance.
ESAF ന്‍റെ loan book ല്‍ ഇത്തരം unsecured അസറ്റുകളാണ് കൂടുതലായും കാണാന്‍കഴിയുക. Esaf ന്‍റെ മറ്റൊരു പ്രധാന റിസ്ക് അത് സൗത്ത് ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കമ്പനിയാണെന്നതാണ്. സംസ്ഥാനങ്ങളിലെ regulation എന്തെങ്കിലും ദോഷകരമായി ബിസിനസിനെ ബാധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ വളരാനുള്ള സ്പേസുണ്ടാവണം
Discussion about this post