കോവിഡിന് ശേഷമുള്ള സ്റ്റോക്ക് മാര്‍ക്കറ്റ് മുന്നേറ്റത്തില്‍ മള്‍ടി ബാഗര്‍ റിട്ടേണ്‍ നല്‍കിയ സ്റ്റോക്കാണ് poly cab. Fundamentally ശക്തമായ ഈ growth stock , tax വെട്ടിപ്പിന് വേണ്ടി നടത്തിയ തിരിമറികള്‍ income tax കണ്ടെത്തിയിരിക്കുകയാണ്. ഈ വാര്‍ത്ത പരന്നതോടെ stock 30% വരെ കഴിഞ്ഞ മൂന്ന് trading session ല്‍ തകര്‍ന്നിരിക്കുകയാണ്.
Wires and cable segment ലെ മാര്‍ക്കറ്റ് leader ആയ ഈ കമ്പനിയില്‍ investors ആശയക്കുഴപ്പം നേരിടുകയാണ്. Poly cab ന്‍റെ 2014 മുതലൂള്ള sales നോക്കിയാല്‍ അത് 2021 വരെ ഒരു normal growth ആണ് കാണാന്‍ കഴിയുക. എന്നാല്‍ 2021 നും 2022 നുമിടയില്‍ sales ല്‍ ഒരു വന്‍ വളര്‍ച്ച നമുക്ക് കാണാന്‍ കഴിയും 2021 ല്‍ 8792 കോടിയുടെ sales രേഖപ്പെടുത്തിയ കമ്പനി 2022 ല്‍ 12204 കോടിയാണ് രേഖപ്പെടുത്തിയത്. സ്റ്റോക്ക് price ല്‍ വമ്പിച്ച റാലി നടക്കാന്‍ ഇത് കാരണമായി.

2023 ല്‍ അവിടെ നിന്നും 14108 കോടിയുടെ sales രേഖപ്പെടുത്തി. Profit side നോക്കിയാല്‍ 2014 ല്‍ വെറും 89 കോടിയുടെ net profit രേഖപ്പെടുത്തിയ കമ്പനിയുടെ 2023 ലെ profit 1282 കോടിയാണ്. 2023 ല്‍ രേഖപ്പെടുത്തിയ sales യഥാര്‍ത്ഥത്തില്‍ 14108 കോടിയല്ല മറിച്ച് 15000 കോടിയിലധികമുണ്ടെന്നും 1000 കോടിയിലധികം തുകയുടെ sales കമ്പനിയുടെ കണക്കില്‍ കാണാനില്ലെന്നുമാണ് income tax അധികൃതരുടെ ആരോപണം.
ഏകദേശം 200 കോടി രൂപയിലധികം ഇത് വഴി നികുതി വെട്ടിച്ചെന്നുമാണ് ധനകാര്യ വകുപ്പിന്‍റെ കണ്ടെത്തല്‍. വെട്ടിച്ച നികുതി എത്രയാണോ അതും അതിന്‍റെ ഫൈനക്കെ അടച്ചാല്‍ ഇന്‍കം ടാക്സ് അധികൃതരൂമായുള്ള പ്രശ്നങ്ങളൊക്കെ solve ആയേക്കും. Poly cab ന്‍റെ ഭാവിയിലെ sales നെ ഇത് ഒരു തരത്തിലും ബാധിക്കാനും പോകുന്നില്ല. പക്ഷെ investors ന് കമ്പനിയോടുള്ള വിശ്വാസത്തിനും മതിപ്പിനും ചെറിയ തോതില്‍ കോട്ടം സംഭവിച്ചിട്ടുണ്ട്.
12% fii ഉം 8% dii ഉം invested ആയ സ്റ്റോക്കാണ് polycab. പ്രത്യേകിച്ച് institutional investors ഒരു സ്റ്റോക്കില്‍ entry എടുക്കുമ്പോള്‍ management ന്‍റെ reputation ന്‍റെ കാര്യത്തില്‍ അത്രമാത്രം research അവര്‍ നടത്താറുണ്ട്. Institutional investors ഈ സ്റ്റോക്കിനോട് ഇനി കാണിക്കുന്ന സമീപനം പ്രധാനമാണ്. Polycab ന്‍റെ chart നോക്കിയാല്‍ 3500-3600 ലവലില്‍ ഇത് support എടുക്കുന്നില്ലെങ്കില്‍ പിന്നെ അത് 2700-2800 ലവല്‍ വരെ പോയേക്കാം.
Incometax raid ല്‍ ഇനിയും പുതിയ കണ്ടെത്തലുകള്‍ വന്നാല്‍ സ്റ്റോക്കിന്‍റെ നില കൂടുതല്‍ പരുങ്ങലിലായേക്കും. ഏതായാലും company യുടെ corperate governance ന്‍റെ reputation ല്‍ വന്ന ഈ damage മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. wire and cable sector ലെ മാര്‍ക്കറ്റ് ക്യാപിന്‍റെ കാര്യത്തിലും മറ്റ് ഫണ്ടമെന്‍റല്‍ മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാലും no.1 സ്റ്റോക്ക് polycab തന്നെയാണ്. എന്നാല്‍ stable റിട്ടേണ്‍ നല്‍കുന്ന കാര്യത്തിലൂം zero debt കമ്പനിയെന്ന നിലയിലും ശരിയായ വാല്വേഷനില്‍ ലഭിക്കുന്ന സ്റ്റോക്ക് finolex cables ആണ്.

Overvalued ആണെങ്കിലും KEI Industries ഒരു high growth കാണിക്കുന്ന കമ്പനിയാണ്. Consumer durables സെക്ടറിലെ മറ്റൊരു കമ്പനിയായ Havells ല്‍ നല്ലൊരു റാലി നടക്കുന്നുണ്ട്. Polycab ല്‍ നിന്ന് exit ആകുന്ന വന്‍കിട investors , havells ലേക്ക് ചേക്കേറിയതായി സാധ്യതയും പല അനലിസ്റ്റുകളും പ്രവചിക്കുന്നുണ്ട്.
Discussion about this post