ഞാൻ ITC-യുടെ കഴിഞ്ഞ 46 വർഷത്തെ കോർപ്പറേറ്റ് ആക്ഷൻസ് ഒരു എക്സൽ ഷീറ്റിൽ ആക്കി. 1997-ന് മുൻപുള്ള ഡിവിഡന്റ് ഡാറ്റാ കിട്ടിയില്ല. Date അത്ര കറക്റ്റ് ആവണം എന്നില്ല. എന്ന് വച്ചാൽ 1975-ൽ ഇൻവെസ്റ്റ് ചെയ്ത 1000 രൂപ ഇപ്പോൾ ഒരു കോടി രൂപ ആയിട്ടുണ്ട്. അതിൽ വര്ഷം (2021) വരെ മാത്രം കിട്ടിയ ഡിവിഡൻഡ് മാത്രം 3.7 ലക്ഷത്തിൽ കൂടുതൽ ആണ്. ITC എന്താണ് അനങ്ങാത്തത് എന്ന് ചോദിക്കുന്നവർ ഈ products list ഒന്നു നോക്കൂ… ഇതിൽ മാർക്കറ്റ് leading ആയിട്ട് എന്തുണ്ട്? ആശിർവാദ് ഗോതമ്പ് പൊടി അല്ലാതെ?
കയ്യിൽ കുറച്ചു ITC share ഉണ്ട്, കുറച്ചു നാൾ അതിനെ നിരീക്ഷിച്ചു കഴിഞ്ഞപ്പോൾ ആണ്, എന്തുകൊണ്ട് ഇത് അനങ്ങുന്നില്ല എന്ന് ചിന്തിച്ചു തുടങ്ങിയത്… . സിഗരറ്റും ആശിർവാദ് ഗോതമ്പ് പൊടിയും അല്ലാതെ FMCG മാർക്കറ്റിൽ അവരുടെ കാര്യമായ സാന്നിധ്യം കാണാനില്ല. അതിൽ തന്നെ സിഗരറ്റ് ഉപയോഗം കുറഞ്ഞു വരികയാണ്. എൻ്റെ ഫ്രണ്ട് സർക്കിളലും ഓഫീസിലും സിഗരറ്റ് ഉപയോഗിയ്ക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം… ബന്ധുക്കളിൽ ആരും തന്നെ ഇല്ല…
IT സെക്ടറിലും ITC ഒരു dominant player അല്ല.
ഷെയര് മാർക്കറ്റിൽ ഇന്നുള്ള ലാഭത്തിനെക്കൾ ഭാവിയിൽ എന്തായിത്തീരും എന്നതിനാണല്ലോ പ്രാധാന്യം… അങ്ങിനെ നോക്കിയാൽ ITC ഒരു promising company ആണോ?ITC management പോരാ എന്നാണ് തോന്നുന്നത്. ആരെങ്കിലും ഇതിനെ ഏറ്റെടുത്തു ബിസിനസ് ശെരിയായ രീതിയിൽ expand ചെയ്യാതെ ITC യിൽ വലിയ മാറ്റം പ്രതീക്ഷയില്ല.
ഇരുനൂറു രൂപ നോട്ടെന്ന ചീത്ത പേരുണ്ടായിരുന്ന ITC ഇന്നതിന്റെ പുതിയ ATH ആയ 400 മറികടന്നിരിക്കുകയാണ്. പ്രധാന വരുമാനം സിഗരറ്റിൽ നിന്നും തന്നെയാണെങ്കിലും FMCG കമ്പനികളിൽ മാറ്റി നിർത്താനാവാത്ത ഒരു കമ്പനിയാണ് ITC. FMCG യിലെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ആശീർവാദ്, സൺഫീസ്റ്റ്, ബിങ്കോ, യിപ്പീ തുടങ്ങിയ പേരുകൾ ഒട്ടുമിക്ക ആളുകൾക്കും സുപരിചിതമായിരിക്കും. 2022 ജനുവരി മുതൽ 2023 ഏപ്രിൽ വരെയുള്ള സമയത്തിനുള്ളിൽ ഏകദേശം ഇരട്ടി ലാഭമാണ് നിക്ഷേപകർക്ക് ITC നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിഗററ്റ് നിർമാതാക്കൾ ആണ് itc..എന്നാൽ നിലവിൽ അവർ 5 മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. FMCG Cigarettes, FMCG Others, Hotels, Paperboards, Paper and Packaging, and Agri Business….Market ക്യാപിറ്റൽ 27 ലക്ഷം കോടി ആണ് കേൾക്കുമ്പോൾ തന്നെ മനസിലാവും ഒരു above mid cap കമ്പനി ആണെന്ന് എന്നാൽ ഈ share ന്റെ വില നിലവിൽ 223 ആണ് ..ഏറ്റവും താഴ്ന്നനിരക്ക് ഏകദേശം 159 നോട് അടുപ്പിച്ചു ആണ് ഏറ്റവും ഉയർന്നത് 334 ആണ് എന്നാൽ കഴിഞ്ഞ ഒരു 3 വർഷങ്ങളിൽ ഇറക്കവും കയറ്റവും ആയി സമ്മിശ്രം ആണ് … ഇതിന് കാരണം ഒരുപക്ഷേ ഇന്ത്യക്കാരുടെ വിവരം തന്നെ ആണ്… കാരണം സിഗരറ്റിന്റെ ഉപയോഗം നമ്മുടെ നാട്ടിൽ കുറഞ്ഞു വരുന്നു …. അതിനാൽ തന്നെ എന്റെ അഭിപ്രായത്തിൽ ഈ ഒരു കമ്പനി long term investment റേറ്റിംഗ് 7/10 ആണ്…. പക്ഷെ തീർച്ചയായും താഴ്ചയിൽ വാങ്ങി ഉയർച്ചയിൽ വിൽക്കുകയും നല്ല ഒരു ലാഭവിഹിതം ലഭിക്കുന്നതും ആയ ഒരു share ആണ് ഇത്…. അതുപോലെ packing food section നിൽ നല്ല ഒരു ഭാവി നമ്മുക്ക് ഈ share ഇൽ കാണാം FMCG യിൽ നിന്ന് നിലവിൽ അവർ 28 % റെവന്യൂ ഉണ്ടാക്കുന്നുണ്ട്… അതുപോലെ താഴെ കൊടുത്തിരിക്കുന്ന ബ്രാൻഡുകൾ മാർക്കറ്റിലെ അതികായർ ആണെന്നതും share ൻറെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ആർക്കും ആവില്ല
FMCG – Others (28% of revenue)
ITC has 25 mother brands spread across multiple FMCG sectors [4]. Popular brands include:
– Packaged foods: Aashirvaad, Sunfeast, Bingo, Yippee noodles, Candyman and mint-o
– Personal Care: Savlon, Fiama, Vivel and Superia
– Stationary: Classmate and Paperkraft
– Apparels: WLS
– Agarbattis: Mangaldeep and AIM (matches)
Shareholding നോക്കുമ്പോൾ തന്നെ നമുക്ക് അത്ഭുതം തോന്നും promoters 0% holding ആണ് അതിന്റെ കാരണം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.. 2015 മുതൽ നോക്കിയിട്ടും അവരുടെ shareholding കാണാൻ ഇല്ല….. ഏകദേശം 43% share പബ്ലിക് ന്റെ പക്കൽ ആണ് കഴിഞ്ഞ കുറച്ചു കാലം ആയി FII share holding കുറയ്ക്കുന്നുണ്ട്… എന്നാൽ അത് .something ആണ് .. അതേ സ്ഥാനത്ത് mutual fund കൾ സ്ഥാനം പിടിക്കുന്നതും കാണാം…
കമ്പനിയുടെ Piotroski score 3 എന്നതും invester നെ വിഷമിപ്പിക്കുന്ന ഒന്നാണ് … ഒരുപക്ഷേ ഇത്രേ അതികം divident നൽകുന്നത് കൊണ്ട് ആവാം profit നമ്മൾ ആഗ്രഹിക്കുന്നത് പോലെ കൂടാത്തത്… കമ്പനിയുടെ fundamental നോക്കുക ആണെങ്കിൽ നിലവിൽ കടബാധ്യത യിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ഒരു കമ്പനി ആണ് ഇത് .ROCE /ROE റേറ്റുകൾ നോക്കുക ആണെങ്കിൽ വളരെ ഉയർന്ന തോതിൽ തന്നെ ആണ്… മാർക്കറ്റ് കോംമ്പറ്റിഷൻ നോക്കുക ആണെങ്കിൽ നിലവിൽ ഏറ്റവും മുകളിൽ itc തന്നെ ആണ് .
ചോരപ്പുഴയില്‍ വീഴാതെ രക്ഷപ്പെട്ട സ്റ്റോക്കാണ് ITC. 29% holding ഉള്ള BAT (British American tobaco ) കമ്പനി തങ്ങളുടെ holding ന്‍റെ 3.5% വിറ്റിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ negative news ആണെങ്കിലും ITC ക്ക് ഇത് positive news ആണ്. കാരണം ഈ block deal നടന്നത് 384-400 വിലയിലാണ്. സ്റ്റോക്കിന്‍റെ യഥാര്‍ത്ഥ സപ്പോര്‍ട്ട് ഈ വിലയാണെന്ന് തിരിച്ചറിയാന്‍ അത് investors ന് സാധിച്ചു. ഏതായാലും 400 ല്‍ താഴെ പോകില്ലെന്ന് investors ന് സമാധാനിക്കാം. കൂടാതെ ഈ ന്യൂസുമായി ബന്ധപ്പെട്ട് സ്റ്റോക്കിനെ ചുറ്റിപ്പറ്റിയുണ്ടായ അഭ്യൂഹങ്ങള്‍ അവസാനിച്ചു.
ബ്രോക്കറേജ് ഹൗസുകള്‍ ITC 480-500 തിരിച്ചെത്തുമെന്ന് പ്രവചനങ്ങളും നടത്താന്‍ തുടങ്ങിയതോടെ അതിന്‍റെ 4 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ 8% intraday growth സ്റ്റോക്കിലുണ്ടായി.ഇതേ പോലെ ഇന്നത്തെ മാര്‍ക്കറ്റില്‍ പിടിച്ച് നിന്ന ഒരു സ്റ്റോക്കാണ് Intellect design arena ltd. . എല്ലാ peer കമ്പനികളും ചുവപ്പില്‍ നില്‍ക്കുമ്പോള്‍ ഈ സ്റ്റോക്ക് കഴിഞ്ഞ ഒരാഴ്ചയായി പച്ച കത്തി നില്‍ക്കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട സ്റ്റോക്കായിരുന്നു ITC.. കോവിഡിന് ശേഷം നടന്ന റാലിയില്‍ ബോംബെ ഓക്സിജന്‍ എന്ന ഓക്സിജന്‍ ഗ്യാസുമായി യാതൊരു ബന്ധവുമില്ലാത്ത സ്റ്റോക്ക് പോലും കുതിച്ച് കയറിയപ്പോള്‍ ITC ഇതൊന്നുമറിയാതെ നീണ്ട ഉറക്കത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം നിഫ്റ്റി 4% താഴെ മാത്രം വളര്‍ന്നപ്പോള്‍ ITC നല്‍കിയത് 80 ശതമാനത്തോളം റിട്ടേണ്‍ ആണ്. FMCG സെക്ടര്‍, അഗ്രി ബിസിനസ്, ഹോട്ടല്‍ ബിസിനസ്, പേപ്പര്‍ തുടങ്ങി വൈവിധ്യം നിറഞ്ഞ ബിസിനസ് മേഖലകളില്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ITC ഇപ്പോള്‍ എല്ലാവരെയും തിരിച്ചു ട്രോളുകയാണ്.
ലോംഗ് ടേമിലേക്ക് ITC യില്‍ invest ചെയ്യുന്നവര്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ആവറേജ് sales growth, profit growth, stock price growth എന്നിവ ആകര്‍ഷകമായ ഡാറ്റയല്ല കാണിക്കുന്നത്. എന്നാല്‍ ആകര്‍ഷകമായ ഡിവിഡന്‍റും ബോണസ് ഷെയറുകളും നല്‍കി ITC എപ്പോഴും investors ന്‍റെ wealth സംരക്ഷിച്ചിട്ടുണ്ട്. ഷോര്‍ട് ടേം invest ചെയ്യുന്നവര്‍ തീര്‍ച്ചയായും 320- 322 ലവലില്‍ സ്റ്റോപ് ലോസ് നിലനിര്‍ത്തി 500-600 target ലക്ഷ്യമാക്കി നീങ്ങാവുന്നതാണ്
ഐടിസി ലിമിറ്റഡ് ജൂൺ പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവിട്ടു. ഇതോടൊപ്പം, ഹോട്ടൽ ബിസിനസിന്റെ ലയനത്തിനായുള്ള ഓഹരി വിതരണത്തിനും കമ്പനി അംഗീകാരം നൽകി. ഐടിസിയുടെ ഓഹരിയുടമകൾക്ക് ഓരോ 10 ഓഹരികൾക്കും ഐടിസി ഹോട്ടലുകളുടെ ഒരു ഓഹരി ലഭിക്കും. തിങ്കളാഴ്ച ചേർന്ന ഐടിസി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി ഓഹരി വിപണിക്ക് നൽകിയ നോട്ടീസിൽ അറിയിച്ചു. നിലവിൽ ഐടിസി ലിമിറ്റഡിന്റെ ഓഹരി വില 448.95 രൂപയാണ്. ജൂൺ പാദ ഫലങ്ങൾ 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ (ഏപ്രിൽ-ജൂൺ) പാദത്തിൽ, ഐടിസി ലിമിറ്റഡിന്റെ ലാഭം 16.08 ശതമാനം ഉയർന്ന് 5,180.12 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 4,462.25 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ ഐടിസി ലിമിറ്റഡിന്റെ പ്രവർത്തന വരുമാനത്തിൽ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി 18,639.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് 19,831.27 കോടി രൂപയായിരുന്നു.കഴിഞ്ഞ വീകിൽ എല്ലാ സ്റ്റോക്ക് കളും 8 ശതമാനത്തോളം തകർന്നു തരിപ്പണമായപ്പോൾ ITC മാത്രേ ഉള്ളളാ യിരുന്ന്ള്ള് 7 ശതമാനം പച്ച കത്തി നിൽകാൻ….അത് മറക്കണ്ട.
Discussion about this post