Bisin Mathew·
ഒരു യൂട്യൂബർ എന്ന നിലയിൽ ഓരോ ടോപ്പിക്കുകൾ സംഘടിപ്പിച്ച് എല്ലാ ആഴ്ചയിലുമോ അല്ലെങ്കിൽ രണ്ടാഴ്ചയിലോ ഒക്കെ ഓരോ വീഡിയോകൾ ഇറക്കുക എന്നത് ഒരു വല്യ കാര്യം തന്നെ… പേർസണൽ ഫിനാൻസ് ബന്ധിതമായ കാര്യങ്ങൾ എഴുതുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഈ ടോപ്പിക്ക് ദൗർല്ലഭ്യത്തെ നന്നായി മനസിലാക്കാൻ കഴിയും… പ്രത്യേകിച്ച് വ്‌ളോഗിംഗ് ഒരു ഇൻകം ജനറേഷൻ കൂടി ആകുമ്പോൾ ടോപ്പിക്ക് സംഘടിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യാനുള്ള പ്രഷർ വളരെ കൂടുതൽ ആയിരിക്കും…
ഈ മൂന്ന് ഫണ്ട് മതി… വേറൊരു ഫണ്ടും നമുക്കിനി ആവശ്യമില്ല എന്ന തലക്കെട്ട് കണ്ടാണ് ഞാൻ പെട്ടന്ന് ചാടി വീണത്. ആ തലക്കെട്ട് കൊണ്ട് യൂട്യൂബർ ഉദ്ദേശിച്ചതും അത് തന്നെയാണ്…
വീഡിയോ പൂർണമായി കണ്ടപ്പോൾ മനസിലായി, പറഞ്ഞത് ശരിയായ കാര്യങ്ങളാണ് എന്നാൽ ഒടുക്കം പറയുന്നു- ഡിവെർസഫിക്കേഷൻ ആവശ്യമുണ്ട്…
ഈ യൂട്യൂബറെ കുറിച്ച് കൂടുതൽ ഇൻഫോ ഒന്നും തന്നെ വെബ് ഇൽ തപ്പിയിട്ടു അവൈലബിൾ അല്ല. ഇദ്ദേഹം 2020 ഏപ്രിൽ 10 നു ആണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്- അതായത്- കോവിട് പ്രളയത്തിൽ സംജാതമായ ഒരു ചാനൽ ആണെന്ന് അർഥം. എന്നിരുന്നാലും ആളിനെ കുറിച്ച് അധികം ഇൻഫോമേഷൻ ഇല്ലാതെ വെറുതെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എന്നാൽ ഒരു ഫണ്ട് എടുത്ത് ഞാൻ അല്പം ഇവിടെ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നു… ഇദ്ദേത്തിൻറെ വാദപ്രകാരം ഇൻഡക്സ് ഫണ്ടിൽ പണം നിക്ഷേപിച്ച് മറന്നേക്കു എന്നാണ്… അധിക സമയം ഇതിൻ്റെ മേലെ ചിലവാക്കാൻ ഇന്നില്ലാത്തതിനാൽ രണ്ടേ രണ്ടു ഫണ്ടുകൾ എടുത്ത് ഒരു ചെറിയ അനാലിസിസ് നടത്താൻ തീരുമാനിച്ചു.
ഞാൻ, 2കോടി രൂപയ്ക്കു മേലെ NFO വിറ്റ ഒരു ഫണ്ടും പ്രശസ്തമായ ഒരു index ഫണ്ടും! (ഞാൻ അന്ന് Axis Bank Wealth Manager ആയിരുന്നു). ഞാൻ NFO വിറ്റ ഫണ്ട് ഇപ്പോൾ പല്ലുപോയ സിംഗം പോലെ മണി കൺട്രോളിൽ ഒരൊറ്റ സ്റ്റാറുമായി രോദനത്തിൽ ആണെങ്കിൽ പോലും അത് തന്നെ എടുക്കാൻ കാരണം ഫണ്ടിൻറെ ചലനങ്ങൾ തുടക്കം മുതലേ ഞാൻ മോണിറ്റർ ചെയ്തിരുന്നു എന്ന കാരണം കൊണ്ട് തന്നെയാണ്.
അപ്പോൾ-
Axis BLUECHIP ഫണ്ട്- 10000 രൂപ 2010 ജനുവരി 05 നു നിക്ഷേപിച്ചത് 54720 ആയി as on 28th March 2024
UTI Nifty 50 Index Fund 10000 രൂപ 2010 ജനുവരി 05 നു നിക്ഷേപിച്ചത് 45926 ആയി as on 28th March 2024
അപ്പോൾ പറഞ്ഞു വരുന്നത്, ഒരു specific date ലെ ഒന്നോ രണ്ടോ സാമ്പിൾ എടുത്ത് അതിൻ്റെ അടിസ്ഥാനത്തിൽ തിയറി ഉണ്ടാക്കുന്നത് വിഡ്ഡിത്തം ആണ്…
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ, അതായത് 2020 മാർച്ച്, 26th മുതൽ 2024 മാർച്ച് വരെ- സെൻസെക്സിൻറെ യാത്ര എന്നത് 26000 ലെവലിൽ നിന്ന് 73000 ലെവലിലേക്ക് ആണ്- ഇത്രയും വലിയ ഒരു റാലി ആദ്യമായിട്ട് ആണ് നാം കാണുന്നത് തന്നെ…

വിപണിയിൽ ഒരു ചെറിയ ചലനം യുക്രൈൻ റഷ്യ സംഘട്ടങ്ങൾക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്നല്ലാതെ ഒരു event നും മാർകെറ്റിൽ ഒരു negative impact ഉണ്ടാക്കാൻ ഈ നാല് വർഷത്തിൽ കഴിഞ്ഞില്ല. ആയതിനാൽ തന്നെ ഇൻഡിക്സിന്റെ മാത്രമായ പ്രകടനം ആണ് ഇവിടെ നടന്നത്- കൂടെ കണ്ണിൽ കണ്ട പൊട്ടനും ചെകിടനും മുടന്തനും അന്ധനും കുരുടനും മൂകനും ബധിരനും എന്ന് വേണ്ട എല്ലാ കച്ചട യും മരത്തോണിൽ ആയിരുന്നു എന്നായതിനാൽ ആണ് turnover ratio കുറഞ്ഞ ഫണ്ടുകൾ പോലും ഉന്നതിയിൽ എത്തിയത്… അല്ലാതെ ഫണ്ട് മാനേജർടെ ഫണ്ട് സെലെക്ഷൻ നല്ലത് ആയതിനാലല്ല എന്ന് ഓരോ Portfolio യിലെയും holding ന്റെ quality എടുത്തു നോക്കിയാൽ അറിയാൻ കഴിയും…
ഞങ്ങളുടെ recommendation ഇൽ ഉണ്ടായിരുന്ന UTI flexicap ഫണ്ട് performance മോശമായതിനാൽ ഞാൻ ഫെബ്രുവരി പന്ത്രണ്ടാം തിയതി അതിൻ്റെ ഫണ്ട് മാനേജർ ആയ Mr അജയ് ത്യാഗിയെ നേരിൽ കണ്ടു സംസാരിച്ചപ്പോൾ കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ – ആ ഫണ്ട് പെർഫോമൻസ് കുറയാൻ കാരണം പ്രധാനമായും- High Quality ഉള്ള പല സ്റ്റോക്കുകളും ഈ റാലിയിൽ പെടാതെ ഇരുന്ന കാരണം കൊണ്ടാണ് എന്നത് കാര്യകാരണതെളിവ് സഹിതം അദ്ദേഹം തൻ്റെ പ്രെസെന്റഷനിൽ കാണിക്കുകയുണ്ടായി. വളരെ ഉയർന്ന quality ഉള്ള സ്റ്റോക്കുകൾ ഉള്ള ഫണ്ടായ flexicap ഇന്റെ പോർട്ടഫോളിയോ turnover ratio വെറും നാലാണ്- (4). എന്നിട്ടും പെർഫോമൻസ് ഇല്ല… എന്താ കാരണം? നല്ല ക്വാളിറ്റി സ്റ്റോക്സ് അല്ലെ? പ്രതീക്ഷിച്ച പോലെ കമ്പനികൾ growth oriented ഓഹരികൾ ഓടിയില്ല മറിച്ച് വാല്യൂ സ്റ്റോക്‌സ് പെർഫോം ചെയ്തു… അല്ലാതെ അദ്ദേഹം പറഞ്ഞപോലെ turnover ratio കുറഞ്ഞത് സ്റ്റോക്ക് സെലെക്ഷൻ നല്ലതാകുന്നതിന്റെ ലക്ഷണം ആയി ഞാൻ കാണുന്നില്ല.

അതുപോലെ തന്നെ HDFC Balanced advantage ഫണ്ട് പെർഫോം ചെയ്തു ഈ സമയങ്ങളിൽ- ബട്ട് Turnover ratio ഈസ് low … Why? എന്നാൽ- 2017-2022 കാലഘട്ടത്തിൽ വളരെ മോശമായ പെർഫോമൻസ് കാഴ്ചവച്ച HDFC BAF ഓടാൻ കാരണം പോർട്ടഫോളിയോ Quality ആണെന്ന് ഞാൻ കരുതുന്നില്ല, മറിച്ച് മാർക്കറ്റ് റാലിയാണ്. അത്രയും വലിയ ഫണ്ടിൽ അധികം churning (turnover) നടത്തുക അത്ര എളുപ്പം അല്ല എന്നത് അത്യാവശ്യം ഫണ്ടുകളെ പറ്റി അറിയാവുന്നവർക്കേ മനസിലാകൂ…
കഴിഞ്ഞ 4 വർഷത്തെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വരുന്ന തിയറങ്ങൾ മുഖവിലയ്ക്ക് എടുക്കന്നത് വലിയ മിഥ്യാധാരണയിലേക്ക് നയിക്കപ്പെടാൻ ഇടയാകും.
പിന്നെ- ഈ മൂന്നു ഫണ്ട് മതിയായിരുന്നു എങ്കിൽ- രണ്ടായിരത്തിൽ അധികം ഫണ്ടുകളും- 44 ഇൽ അധികം AMC കളും ഉള്ള ഇന്ത്യൻ മൂച്വൽ ഫണ്ട് ഇൻഡസ്ട്രിയും AMFI യും ഒക്കെ മിക്കവാറും പൂട്ടി പോകുമല്ലോ!
ഫണ്ട് സെലെക്ഷൻ ..
1. ഇൻഡക്സ് ഫണ്ട് ഞാൻ ആൾറെഡി കവർ ചെയ്തു.
2 . പരാഗ് പരീഖ് FlexiCap –
ഇൻഡസ്റ്ററിയിലെ അറിയപ്പെടുന്ന ഫണ്ട് … 50000 കോടിക്ക് മേലെ AUM .
2017-2018-ഇൽ നിന്നും 2023-24 വരെ 1000 കോടിയിൽ നിന്നും ഒരു AMC 50000 കോടി AUM ലേക്ക് കടക്കണം എങ്കിൽ അവർ തികച്ചും അഭിനന്ദനാർഹമാണ് …
എന്നാൽ as an investor if ഐ look at ഇറ്റ്, ഇത്ര അധികം AUM ഇൽ നിക്ഷേപിക്കുമ്പോൾ ഉണ്ടാകാവുന്ന churning risk ഞാൻ പരിഗണിക്കാതെ ഇരിക്കുന്നില്ല. അധികമായ SIP inflow ഉണ്ടാക്കാവുന്ന അമിതമായ പണം വീണ്ടും AUM വർധിപ്പിക്കുന്നതിനും saturation ആകുന്നതിനു കാരണവും ആകാം.
ഒരേയൊരു ഫണ്ട് മാത്രം എന്ന നിലയിൽ ഉള്ള unsystematic risk – ഒരിക്കൽ ഈ ഫണ്ട് നേരിട്ടാണ്- international equity യിലുള്ള അലോക്കേഷൻ SEBI തടഞ്ഞപ്പോൾ നിക്ഷേപകർ കയ്യും കാലും ഇട്ടടിച്ചതു ചിലർ എങ്കിലും ഓർക്കും…

പോസിറ്റീവ്സ്– ഒന്നിലധികം ഫണ്ട് മാനേജർസ് ചേർന്നുള്ള സംഘടിത പ്രയത്നം & ഫ്ലെക്സികാപ് ഫണ്ട് ക്യാറ്റഗറിക്കുള്ള ഫ്ലെക്സിബിലിറ്റി- അതായത് ലാർജ് – മിഡ് – small ക്യാപിലേക്കുള്ള അലോക്കേഷൻ
3. Small Cap – Axis Small Cap or SBI Small Cap
Guys ഒരു കാര്യം മനസിലാക്കുക-
ഒരു ഫണ്ട് എടുക്കുന്നതിന് AMC restriction വച്ചാൽ പിന്നെ അതിൽ ഫണ്ട് നിക്ഷേപിക്കാൻ നാല് തവണ ചിന്തിയ്ക്കണം. കാരണം saturation ഫീഷണി ഉണ്ടാകുമ്പോൾ ആണ് അത്തരം തീരുമാനങ്ങൾ ഉണ്ടാകുക… SBI small cap – അത് ഒരു മുൻകരുതൽ ആയി എടുത്തു ചെയ്തത് ആണ് എന്നതിനാൽ തന്നെ ഫണ്ടിന് വല്യ കുഴപ്പമില്ലാതെ കൊണ്ടുപോകാൻ കഴിഞ്ഞു… എന്നിരുന്നാലും- മറ്റു ചെറിയ ഫണ്ടുകളെ അപേക്ഷിച്ച് saturation – സ്ലോ ഡൌൺ ആകാനുള്ള സാധ്യത ഇതിനു കൂടുതലാണ്.
Axis small Cap – എൻ്റെ നിക്ഷേപകരുടെ പോർട്ടഫോളിയോയിൽ 2014 മുതൽ ഉള്ള ഫണ്ടാണ് ആക്സിസ് Small ക്യാപ്- ഞങ്ങളുടെ നിക്ഷേപകർ അത്യധികം പണം ഉണ്ടാക്കിയ ഒരു ഫണ്ടാണ് എന്ന് പറയുന്നതിൽ സന്തോഷം ഉണ്ട്. എന്നാൽ, മുന്നോട്ട് പോയാൽ അത്തരം റിട്ടേൺ റെപ്ലിക്കേറ്റ് ചെയ്യാൻ ഉള്ള സാധ്യത തുലോം കുറവാണ്. കാരണം ഫണ്ട് size തന്നെ- AUM .
എന്താണ് സ്ലോ ഡൌൺ എന്നത് കൊണ്ട് ഉദ്ദേശിച്ചത്..
market താഴേക്ക് വരുന്നതോ plateau ആയി കുറേനാൾ നിൽക്കുന്നതോ ആയ സാഹചര്യങ്ങളിൽ ഫണ്ട് റിട്ടേൺ ഒട്ടും തരാതെ സ്ലോ ഡൌൺ ആയികൊണ്ടിരിക്കുന്ന അവസ്ഥ. ആ സമയങ്ങളിൽ ഫെയർ വാലുവേഷനിൽ ഉള്ള നിക്ഷേപിക്കാൻ പറ്റിയ കമ്പനികൾ ചുരുക്കം ആയിരിക്കും- അപ്പോൾ നിക്ഷപിക്കാൻ കയ്യിൽ കനത്ത കാശുള്ളവൻ വെള്ളം കുടിക്കും- നാം കാശ് പിടിച്ചു വക്കുന്നത് പോലെ ഫണ്ടുകൾക്ക് കാശു പിടിച്ചു നിൽക്കാൻ sebi സമ്മതിക്കില്ല.. അങ്ങനെയൊക്കെ യുള്ള സാഹചര്യങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും!

പിന്നെ- ഫണ്ട് സെലെക്ഷൻ ന്റ്റെ ഒരു ക്രൈറ്റീരിയ “0.04%” TER കുറവ് ആയതിനാൽ അത് എടുത്തോളൂ… ഇവനൊക്കെ എവിടുത്തെ ലോജിക് ആണോ ആവോ… അടുത്ത ക്വാർട്ടറിൽ നേരെ 0.20% TER കൂടി എന്ന് ഇമെയിൽ വരുമ്പോൾ അവൻ വേറെ വീഡിയോ ഇറക്കും…. ഫണ്ട് മാറ്റിക്കോളാൻ…
ആ വീഡിയോ കണ്ട് ഒന്നും ചിന്തിക്കാതെ മൂന്നു ഫണ്ട് തിരഞ്ഞെടുത്ത് ഇന്ന് തന്നെ SIP തുടങ്ങിയിട്ടുണ്ടാകും അടുത്ത 7 വർഷത്തേക്ക്… ദൈവം അവരെ കാക്കട്ടെ…ഞാൻ പറഞ്ഞ കാര്യങ്ങളിൽ കഴമ്പ് ഉണ്ടെന്നു തോന്നുന്നു എങ്കിൽ ഒരു കമന്റ് ഇവിടെ അല്ല- ആ യൂട്യൂബ് വീഡിയോ ക്ക് കീഴെ ഇടുക….
പല പടങ്ങൾ കൊടുക്കുന്നുണ്ട് താഴെ- നോക്കി മനസിലാക്കുക… വ്യത്യാസങ്ങൾ…
നിങ്ങളുടെ ലോജിക് കമെന്റായി ഇടുക… സംശയങ്ങളും..
Binson Mathew
Tabeel Wealth
Discussion about this post