റഫീക് എഎം
Aster DM healthcare ltd. ഏപ്രില്‍ 23 എന്ന record date ഓട് കൂടി per share 118 രൂപ dividend പ്രഖ്യാപിച്ചിരിക്കുകയാണ്.
zero dividend yield ചരിത്രമുള്ള 488 രൂപ മാത്രം current price ഉള്ള ഈ സ്റ്റോക്കില്‍ ഇത്ര വലിയ dividend എന്ത് കൊണ്ടായിരിക്കും പ്രഖ്യാപിച്ചത്. കമ്പനിയുടെ ബിസിനസ് സ്ട്രക്ചര്‍ മനസിലാക്കിയാല്‍ അത് മനസിലാകും.
Dr Azad moopan ആണ് ഈ healthcare കമ്പനിയുടെ founder . ഇദ്ദേഹം കോഴിക്കോട് കല്പകഞ്ചേരി സ്വദേശിയാണ്. Calicut medical collegല്‍ നിന്ന് MBBS ഉം MD യും നേടി ഇദ്ദേഹം 1987 വരെ medical college ല്‍ lecturer ആയി സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് ഏതൊരു മലയാളിയെയും പോലെ ഗള്‍ഫിലേക്ക് കടക്കുകയും Rafa polyclinic എന്നപേരില്‍ UAE യിലെ burdubai ല്‍ ഒരു single doctor clinic ല്‍ ജൈത്രയാത്ര ആരംഭിക്കുകയും ചെയ്തു.
പിന്നീട് വിവിധ expansion പ്ലാനിലൂടെ United Arab Emirates and in Oman, Qatar, Saudi Arabia, Bahrain and Jordan എന്നീരാജ്യങ്ങളില്‍ പടര്‍ന്ന് വലിയൊരു global healthcare network network ആയി അത് വളര്‍ന്നു. ഇന്ത്യയിലും leading hospital network ആയി അത് വളരുകയാണ്.

ഇപ്പോള്‍ വന്ന dividend announcement ഉം കമ്പനിയില്‍ നടന്ന de-merger മായി നല്ല ബന്ധമുണ്ട്. ഈ കമ്പനിയുടെ business നെ പ്രധാനമായി രണ്ടായി തിരിക്കാം. ഒന്ന് gcc health care business ഉം മറ്റൊന്ന് indian health business മാണ്.
ഇന്ത്യയിലെ കമ്പനിയുടെ expansion വന്‍ തോതില്‍ കാപിറ്റല്‍ ഇറക്കിയാണ് ചെയ്തിട്ടുള്ളത്. സ്വന്തമായി ഭൂമി അക്വയര്‍ ചെയ്ത് building പണിതാണ് ഹോസ്പിറ്റല്‍ ശൃംഖലകള്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ gcc യില്‍ third party entity കളുമായി tie up ലൂടെയാണ് മാര്‍ക്കറ്റ് കീഴടക്കിയത്.
ഇന്ത്യയില്‍ നല്ല തോതില്‍ കടമെടുത്താണ് കമ്പനി ഫണ്ട് raise ചെയ്തത്. കൂടാതെ promoters ന്‍റെ 99% ഷെയറുകളും pledging ലാണ്. കമ്പനിയുടെ borrowings വര്‍ദ്ധിച്ചിട്ടുണ്ട്. Cash reserve കടത്തേക്കാള്‍ കുറവാണെന്നും കാണാം. Debt equity ratio ഒന്നില്‍ കൂടുതലാണ്.
ഈയൊരു പ്രതിസന്ധി മറികടക്കാന്‍ Aster dm അവരുടെ gcc business നെയും indian business നെയും രണ്ടായി de-merge ചെയ്ത് രണ്ട് entity കളായി മാറ്റാന്‍ തീരുമാനിച്ചു.
Aster dm promoters അവരുടെ എകദേശം 65% ഷെയര്‍ Alpha GCC Holdings Limited ന് വിട്ടു കൊടുക്കുകയാണ്. ഈ ഒരു ഡീലിലൂടെ Enterprise Value of US$1,651.2m (~Rs. 13,540 crs). സ്വരൂപിക്കാന്‍ Aster ന് കഴിഞ്ഞു. കമ്പനിയുടെ debt reduction ഉം ഇന്ത്യയിലെ പുതിയ project കളുടെ expansion ഉം വേണ്ടി ഈ തുക ഉപയോഗപ്പെടുത്താം. Demerger ലൂടെ വയിയൊരു തുക surplus cash വന്നത് കൊണ്ടാണ്. investors ന് dividend നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളത്.
ഈ ഡിവിഡന്‍റിലൂടെ promoter ന് തങ്ങളുടെ pledging ലുള്ള Promoter share കള്‍ un-pledge ചെയ്യാന്‍ നല്ലൊരു amount സമാഹരിക്കാന്‍ ഇത് വഴി അവസരം ലഭിക്കും. Aster DM കഴിഞ്ഞ 5 വര്‍ഷം 232% return നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം 94% ത്തിന്‍റെ തകര്‍പ്പന്‍ റിട്ടേണും കാണാം. Demerger news വന്നപ്പോള്‍ ഉണ്ടായ dip പിന്നീട് Aster DM ന് അനൂകൂലമായ settlement വന്നപ്പോള്‍ recover ചെയ്തതായി കാണാം.
കഴിഞ്ഞ ഒരു മാസം 14% കയറിയതായി കാണാം. Stock ഇപ്പോള്‍ അതിന്‍റെ all time high ആയ 501 എന്ന price ലേക്ക് കുതിക്കുകയാണ്. ഇപ്പോള്‍ വന്നിട്ടുള്ള 118 രൂപയുടെ dividend പ്രഖ്യാപനം ഈ സ്റ്റോക്കില്‍ ഇനിയും ഒരു റാലി സൃഷ്ടിച്ചേക്കാം.
ഡിവിഡന്‍റിന് വേണ്ടി ഈ സ്റ്റോക്കില്‍ invest ചെയ്യാമോ..?
Discussion about this post