Sudev Puthanchira
Shariah രീതിയിൽ നിക്ഷേപിക്കാൻ കഴിയുന്ന ഫണ്ടുകൾ ഏതാണെന്നും സ്റ്റോക്കുകൾ ഏതാണെന്നുമുള്ള സംശയങ്ങൾ കാണാറുണ്ട്.
Nifty 25/50/500 Shariah എന്നിങ്ങനെ 3 ഇൻഡക്സുകൾ തന്നെ നിഫ്റ്റിയിലുണ്ടെന്നുള്ള കാര്യം പലർക്കുമറിയാമായിരിക്കും. നിഫ്റ്റി 50 ഇൻഡക്സിനെ ആധാരമാക്കിയാണ് നിഫ്റ്റി 50 Shariah ഇൻഡക്സിലെ കമ്പനികളെ നിശ്ചയിക്കുന്നത്. നിഫ്റ്റി 50 യിലെ Shariah നിയമപ്രകാരമുള്ള രീതിയിൽ ബിസിനസ്സ് ചെയ്യുന്ന കമ്പനികളെയാണ് നിഫ്റ്റി 50 Shariah ഇൻഡക്സിലേക്ക് ഉൾപ്പെടുത്തുന്നത്.
ഈ മൂന്നിൻഡക്സുകൾ കാലാകാലങ്ങളായി നൽകി വരുന്ന റിട്ടേൺ പരിശോധിച്ചു നോക്കാം.
Nifty 50 Shariah – 2008 ൽ തുടങ്ങിയ ഈ ഇൻഡക്സ് Total Returns വച്ച് നോക്കിയാൽ കഴിഞ്ഞ ഒരു വർഷം മാത്രം 25.80% വും കഴിഞ്ഞ 5 വർഷം കൊണ്ട് 15.09% ഉം തുടക്കം മുതൽ നോക്കിയാൽ 10.92% ന്റെ CAGR ഉം നൽകിയിട്ടുണ്ട്.
Nifty 25 Shariah – 2014 ൽ തുടങ്ങിയ ഈ ഇൻഡക്സ് Total Returns വച്ച് നോക്കിയാൽ കഴിഞ്ഞ ഒരു വർഷം മാത്രം 32.68% വും കഴിഞ്ഞ 5 വർഷം കൊണ്ട് 14.19% ഉം തുടക്കം മുതൽ നോക്കിയാൽ 16.02% ന്റെ CAGR ഉം നൽകിയിട്ടുണ്ട്.
Nifty 500 Shariah – 2008 ൽ തുടങ്ങിയ ഈ ഇൻഡക്സ് Total Returns വച്ച് നോക്കിയാൽ കഴിഞ്ഞ ഒരു വർഷം മാത്രം 35.96% വും കഴിഞ്ഞ 5 വർഷം കൊണ്ട് 18.63% ഉം തുടക്കം മുതൽ നോക്കിയാൽ 12.97% ന്റെ CAGR ഉം നൽകിയിട്ടുണ്ട്.

ഇനി Shariah രീതിയിൽ ഇൻഡക്സിൽ എങ്ങനെ നിക്ഷേപം നടത്താമെന്നു ചിന്തിക്കുന്നവർക്ക് നിഫ്റ്റി 50 Shariah ഇൻഡക്സിനെ അടിസ്ഥാനമാക്കി നിപ്പോൺ ഇന്ത്യ നടത്തുന്ന Shariah Bees ൽ (ETF) നിക്ഷേപിച്ചു പോകാവുന്നതാണ്. 2009 ൽ തുടങ്ങിയ Shariah Bees കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 24% ന്റെ മാത്രവും 5 വർഷത്തിൽ 13% ന്റെയും തുടക്കം മുതൽ 11% ന്റെയും CAGR നൽകിയിട്ടുണ്ട്. മറ്റു ETF അല്ലെങ്കിൽ ഫണ്ടുകളെ അപേക്ഷിച്ചു ഈ ETF ൽ ഫണ്ട് മാനേജർക്ക് പരിമിതികൾ ഉണ്ടെന്നുള്ളതും, നിപ്പോണിന്റെ മറ്റു ETF കളെ അപേക്ഷിച്ചു എക്സ്പെൻസ് റേഷ്യോ കൂടുതലാണെന്നുള്ളതും, ഒരു പ്രത്യേക വിശ്വാസ രീതി പിന്തുടരുന്നവർ മാത്രമേ ഇതിൽ നിക്ഷേപിക്കാൻ തയ്യാറാവൂ എന്നുള്ളതുകൊണ്ട് ലിക്വിഡിറ്റി കുറവാണെന്നുള്ളതുമാണ് പ്രധാന പോരായ്മകൾ. കൂടതൽ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോദിക്കാം
ഇനി Shariah രീതിയിലുള്ള മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്ക് പ്രധാനമായി നിലവിലുള്ള രണ്ടു ഫണ്ടുകൾ പരിചയപ്പെടാം.
1. Tata Ethical Fund- കഴിഞ്ഞ 1 വർഷം മാത്രം 32% വും 3 വർഷം കൊണ്ട് 18% വും 5 വർഷം കൊണ്ട് 19% ന്റെയും CAGR നേടാൻ കഴിഞ്ഞു.
2. Taurus Ethical Fund – കഴിഞ്ഞ 1 വർഷം മാത്രം 47% വും 3 വർഷം കൊണ്ട് 19% വും 5 വർഷം കൊണ്ട് 19% ന്റെയും CAGR നേടാൻ കഴിഞ്ഞു.
നിഫ്റ്റി 50 Shariah ഇൻഡക്സിലെ പ്രധാന കമ്പനികളും മുകളിൽ പറഞ്ഞ രണ്ടു ഫണ്ടുകളിലെ മേജർ ഹോൾഡിങ്ങുകളും ചിത്രത്തിൽ കൊടുക്കുന്നു (നിലവിലെയാണ്, മാറ്റങ്ങൾക്കു ബാധകം).
ആദ്യം business activity (പലിശ, മദ്യം ,ലോട്ടറി(gambling) etc പിന്നെ Debt Compliance കൂടി നോക്കും ചിലർ Receivable Compliance &cash compliance കൂടി നോക്കും. ഇതിനൊക്കെ ഒരു നിശ്ചിത % ൽ താഴെ ആണോ എന്നാണ് നോക്കാറ്. 100% compliance എപ്പോഴും സാധ്യമല്ല. ഡിവിഡന്റിൽ നിന്നും ആ % പലിശ പോലെ ഒഴിവാക്കും. വാങ്ങി പിന്നീട് വിൽക്കാൻ മാത്രമേ പാടുള്ളു. IslamicStock എന്ന ആപ്പിലും halalstock.in എന്ന സൈറ്റിലും ശരീഅ സ്റ്റോക്ക്സ് വിവരങ്ങൾ ലഭിക്കും.
പിൻ കുറിപ്പ് – പെട്ടെന്നുണ്ടാക്കിയതുകൊണ്ട് ചില പോയന്റുകളെല്ലാം വിട്ടുപോയേക്കാം. പോസ്റ്റിലെ കണക്കുകളെല്ലാം എടുത്തിരിക്കുന്നത് സിറോധ കോയിൻ /കൈറ്റ് /മണി കൺട്രോൾ പോലുള്ള സൈറ്റുകളിൽ നിന്നാണ്. പല സ്ഥലങ്ങളിലും ചെറിയ വ്യത്യാസം കണ്ടേക്കാം. മാത്രമല്ല, ഇതൊന്നുമൊരു നിക്ഷേപ ശുപാർശയുമല്ല. Thematic/Sectorial നിക്ഷേപ രീതികൾക്ക് പല പരിമിതികളുമുണ്ട് എന്നുള്ളതിനാൽ ഈ രീതി പിന്തുടർന്നേ തീരൂ എന്നുള്ളവർ മാത്രം ഇതിനെ പറ്റി ആലോചിക്കുന്നതായിരിക്കും ബുദ്ധി. കൂടാതെ ഞാനൊരു മതപണ്ഡിതൻ അല്ലാത്തതുകൊണ്ട് തന്നെ ഇതിന്റെ മതപരമായ ചോദ്യങ്ങൾ കമന്റായി ചോദിക്കാതിരിക്കുക. ഈ രീതി പിന്തുടരാൻ ആഗ്രഹിക്കുന്നവരോട് കുറച്ചു പോയന്റുകൾ കൂടി പറയുക എന്നതുമാത്രമാണ് ഉദ്ദേശ്യം.
Discussion about this post