✍ Dr. Jubair T
സെർവീസ് റൂളിൽ ഇത് സംബന്ധിച്ച നേരിട്ടുള്ള പരാമർശം ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
എന്നാൽ ഓഹരി വിപണിയിൽ ഇൻട്രാ ഡേ ട്രേഡിങ്ങ്., ഡെറിവേറ്റീവ് ട്രേഡിങ്ങ് (ഫൂച്ചേർസ് ആൻഡ് ഓപ്ഷൻസ്) എന്നിവയിൽ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമായാണ് കണക്കാക്കുക. ഈ വരുമാനത്തിന് ഇൻകം ടാക്സ് അടക്കേണ്ടതും ബിസിനസ് ആയി കണക്കാക്കിയാണ്. സർവ്വീസ് റൂൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വന്തം പേരിൽ ബിസിനസ് പാടില്ല. അതിനാൽ ഇൻട്രാ ഡേയും ഫൂച്ചേർസ്. ഓപ്ഷൻസ് മുതലായ ഡെറിവേറ്റീവ് ട്രേഡുകളും പാടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കൂടാതെ ഡ്യൂട്ടി സമയത്തല്ലാതെ ഇത്തരം കച്ചവടങ്ങൾ സാധ്യമല്ല എന്നതും ഓർമ്മിക്കണം.
എന്നാൽ ഇൻവെസ്റ്റ്മെൻറ് (ലോങ്ങ് ടേമും ഷോർട്ട് ടേമും) വഴി കിട്ടുന്ന ഡിവിഡൻ്റ് ഇൻകം ഫ്രം അദർ സോഴ്സും ഷെയർ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം കാപിറ്റൽ ഗെയിനും ആയി കണക്കാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം, ബിൽഡിങ്ങ്, ഓഹരികൾ മുതലായ അസറ്റുകളിൽ നിക്ഷേപിക്കുന്നതിന് വിലക്കില്ല. എന്നാൽ ഓരോ വർഷവും സ്വന്തം പേരിലും ഭാര്യ, കുട്ടികൾ എന്നിവരുടെ പേരിലും വാങ്ങുന്ന ഷെയറുകളുടെ വിവരങ്ങൾ ജനുവരിയിലെ പ്രോപ്പർട്ടി റിട്ടേണിൽ കാണിക്കണം. അവിടെ അത് (മൂവബിൾ പ്രോപ്പർട്ടിയിൽ ) പ്രത്യേകം ചോദിക്കുന്നുമുണ്ട്.
കൂടാതെ ഷെയറുകൾ വിൽക്കുമ്പോൾ ലാഭത്തിന് ടാക്സ് അടക്കുകയും വേണം. വാങ്ങി ഒരു വർഷം കഴിഞ്ഞ് വിറ്റു കിട്ടുന്ന ലാഭം (ലോങ്ങ് ടേം കാപ്പിറ്റൽ ഗെയിൻ) ഒരു ലക്ഷം വരെ എക്സംപ്റ്റ് ആണ്. ബാക്കി ലാഭത്തിന് 10% ഇൻകം ടാക്സ് അടക്കണം. ഒരു വർഷത്തിൽ താഴെ കൈവശം വെച്ച് ഷെയർ വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തിന് മുഴുവനും 15% ഇൻകം ടാക്സ് അടക്കണം. കാപിറ്റൽ ഗെയിൻ ഉള്ള വർഷങ്ങളിൽ ITR 2 ആണ് ഉപയോഗിക്കേണ്ടത്. അത് ITR 1 പോലെ അത്ര ലളിതമല്ല.
ഡിവിഡൻ്റ് കിട്ടിയാൽ അത് ഇൻകം ഫ്രം അദർ സോഴ്സിൽ കാണിച്ച് സ്ലാബ് പ്രകാരമുള്ള നികുതി അടക്കണം. ഷെയർ വിൽക്കുന്നില്ല, ഡിവിഡൻ്റ് മാത്രമേ ഉള്ളുവെങ്കിൽ ITR 1 മതി.
മ്യൂച്ചൽ ഫണ്ടിനും ഇതേ നിയമമാണ് ബാധകം
Discussion about this post