റഫീക് എ എം
സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ ബൈബിള്‍ എന്നറിയപ്പെടുന്ന പുസ്തകമാണ് ബെഞ്ചമിന്‍ ഗ്രഹാം എഴുതിയ Intelligent investor. വാരന്‍ ബുഫെയുടെ ഗുരുവായി കണക്കാക്കപ്പെടുന്നയാളാണ് ബെഞ്ചമിന്‍ ഗ്രഹാം. ഞാന്‍ ഈ പുസ്തകം പലപ്പോഴും വായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. ഇതിലെ ഭാഷ മനസിലാക്കാന്‍ വളരെ ദുഷ്കരമാണ്. ആരൊക്കെയോ എഴുതിയ റിവ്യൂ വായിച്ചാണ് ഇതിലെ ആശയങ്ങള്‍ പലതും മനസിലാക്കിയത്.
1949 ല്‍ എഴുതപ്പെട്ട ഈ പുസ്തകത്തിലെ തത്വങ്ങള്‍ക്ക് ഇപ്പോഴെന്തെങ്കിലും പ്രസക്തിയുണ്ടോ…? പല ട്രേഡേഴ്സും പുച്ഛിച്ച് കൊണ്ട് ചോദിക്കുന്ന ചോദ്യമാണിത്… !! മാര്‍ക്കറ്റ് ക്രാഷ് സംഭവിച്ച് എന്‍റെ portfolioയില്‍ ചോരച്ചാലൊഴുകുന്ന സമയങ്ങളിലൊക്കെ ഞാന്‍ ഈ പുസ്തകമെടുത്ത് മറിച്ച് നോക്കാറുണ്ട്. അപ്പോഴാണ് ഈ പുസ്തകത്തിന്‍റെ value വും value investing ന്‍റെ പ്രസക്തിയും നാം തിരിച്ചറിയുക.

★ഇതിലെ പ്രധാനപ്പെട്ട ഒരു ആശയമാണ് മാര്‍ക്കറ്റ് നല്ല മൂഡില്‍ നില്‍ക്കുമ്പോള്‍ ആര്‍ത്തി ഒഴിവാക്കുക. മാര്‍ക്കറ്റ് മോശം മൂഡിലേക്ക് വരുന്നത് വരെ കാത്തിരിക്കുക. ശേഷം ആര്‍ത്തി കാണിക്കുക . അഥവാ മാര്‍ക്കറ്റ് സന്തോഷിക്കുമ്പോള്‍ നാം ദുഃഖിക്കുക. മാര്‍ക്കറ്റ് ദുഃഖിക്കുമ്പോള്‍ നാം സന്തോഷിക്കുക.
★ എപ്പോഴും ഒരു ഇന്‍വസ്റ്ററാവുക മറിച്ച് speculator (ഊഹക്കച്ചവടക്കാരന്‍) ആവാതിരിക്കുക.
★രണ്ട് നിയമങ്ങളുണ്ട് . ഒന്ന് ക്യാപ്പിറ്റല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക. രണ്ട് ഒന്നാമത്തെ നിയമം മറക്കാതിരിക്കുക.
★ എല്ലാവരുടെയും ടിപ്സും ഉപദേശവും കേള്‍ക്കാം. പക്ഷെ തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കണം. Technical or fundamental analysis അവരവര്‍ തന്നെ നടത്തണം.
★റിസ്കെടുക്കാം . പക്ഷെ അത് calculated risk ആയിരിക്കണം. ന്യൂസിന്‍റെയും ടിപ്സിന്‍റെയും അടിസ്ഥാനത്തിലുള്ള അന്ധമായ വാങ്ങിക്കൂട്ടല്‍ ആവരുത്.
★ നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക് ആസൂത്രണം ചെയ്യണം. ഹൃസ്വകാല നിക്ഷേപങ്ങള്‍ wealth creation സഹായിക്കില്ല.
★മാര്‍ക്കറ്റില്‍ ഇറക്കുന്ന ക്യാപ്പിറ്റല്‍ നമ്മുടെ financial freedom തകര്‍ക്കുന്ന രീതിയിലുള്ള കടം വാങ്ങിയ പണമോ മറ്റ് അത്യാവശ്യങ്ങള്‍ക്ക് മാറ്റിവെച്ച പണമോ ആവരുത്.
★ഇന്‍വസ്റ്റര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണം. എപ്പോള്‍ കുതിച്ച് പായണമെന്നും എപ്പോള്‍ ഒതുങ്ങിയിരിക്കണമെന്നും അറിഞ്ഞിരിക്കണം.
★IPO കളില്‍ നിന്ന് കഴിയുന്നതും അകന്ന് നില്‍ക്കുക. ആകര്‍ഷകമായ ഓഫറാണെങ്കില്‍ മാത്രം പങ്കെടുക്കുക.
★ ‘മാര്‍ജിന്‍ ഓഫ് സേഫ്റ്റി’. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ആശയം. വാഹനങ്ങളിലെ റിസര്‍വ്വ് പെട്രോള്‍ പോലെ, മാര്‍ക്കറ്റ് തകര്‍ന്നടിയുമ്പൊഴും ചില സ്റ്റോക്കുകള്‍ പച്ച കത്തി നാല്‍ക്കുന്നത് കണ്ടിട്ടില്ലേ. അത്തരം സ്റ്റോക്കുകള്‍ നമ്മെ തകര്‍ച്ചയില്‍ പ്രതിരോധിക്കും.
ഒരു കമ്പനിയുടെ intrinsic value കണ്ടെത്തി , അതിനാനുപാതികമായ വിലയിലാണോ സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതെന്ന് മനസിലാക്കുക

സ്റ്റോക്ക് മാര്‍ക്കറ്റിനോട് വിടപറയുന്നതിന് മുമ്പ് intelligent investor എന്ന പുസ്തകം ഒരു പ്രാവശ്യമെങ്കിലും വായിക്കുക
for PDF version
Discussion about this post