സ്റ്റോക്കുകളില്‍ invest ചെയ്യുന്ന പലരും തങ്ങളുടെ സ്റ്റോക്കുകള്‍ എത്രകാലം ഹോള്‍ഡ് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നേരിടുന്നവരാണ്. ചിലര്‍ ഷോര്‍ട് ടേമില്‍ ലാഭമുണ്ടാക്കാം എന്ന് കരുതി വാങ്ങുകയും എന്നാല്‍ സ്റ്റോക്കിന്‍റെ വില താഴേക്ക് പോയതിനാല്‍ നഷ്ടത്തില്‍ വില്‍ക്കാന്‍ തയ്യാറാകാതെ ലാഭത്തില്‍ വന്നാല്‍ വില്‍ക്കാം എന്ന് കരുതി കാലങ്ങളോളം കാത്തിരിക്കുന്നതും കാണാം. യഥാര്‍ത്ഥത്തില്‍ ഇവര്‍ passive investors ആണ്.
സ്റ്റോക്ക് നിക്ഷേപത്തെ കുറിച്ച് പഠിക്കാന്‍ സമയമില്ലാത്തവരോ പഠിക്കാന്‍താല്‍പര്യമില്ലാത്തവരോ ആണിവര്‍ . അങ്ങിനെയുള്ളവര്‍ സ്റ്റോക്ക് trading ഒഴിവാക്കുകയോ nifty 50 etf ലോ അതല്ലെങ്കില്‍ മറ്റ് മ്യൂച്ചല്‍ഫണ്ടുകളിലോ നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ ഗുണകരമാവുക. സ്റ്റോക്കുകള്‍ വില്‍ക്കാനൊരുങ്ങുമ്പോള്‍ നമ്മുടെ time horizon എത്രയാണെന്ന കൃത്യമായ ധാരണ ആവശ്യമാണ്.

Intra-day / Short term swing trade
ഒരു ദിവസം , ഒരാഴ്ച , ഒരു മാസം മാക്സിമം മൂന്ന് മാസം വരെയാണ് നമ്മുടെ Time horizon എങ്കില്‍ , സ്റ്റോക്കുകള്‍ വാങ്ങുക യും വില്‍ക്കുകയും ചെയ്യുമ്പോള്‍ സ്റ്റോക്കിന്‍റെ ഫണ്ടമെന്‍റല്‍സ് പരിശോധിക്കുന്നതില്‍ ഒരു പ്രസക്തിയുമില്ല. ചാര്‍ട്ടുകള്‍ മാത്രം നോക്കി trend തിരിച്ചറിഞ്ഞ് ഒരു 60-70 ശതമാനം കൃത്യതയോടെ trade എടുക്കുക മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. അതിന് വേണ്ടി buying price , sop-loss, target എന്നിവ set ചെയ്താണ് ട്രേഡ് നടത്തേണ്ടത്. അത് കൊണ്ട് എപ്പോഴാണ് വില്‍ക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒന്നുകില്‍ stop-loss എത്തിയാല്‍ വില്‍ക്കും അല്ലെങ്കില്‍ target എത്തിയാല്‍ വില്‍ക്കും. Target ല്‍ വിറ്റാല്‍ ലാഭം സ്റ്റോപ് ലോസില്‍ വിറ്റാല്‍ നഷ്ടം.
എങ്ങിനെയായാലും stop-loss ഉം target ഉം നിര്‍ബ്ബന്ധമാണ്. 100 രുപയ്ക്ക് വാങ്ങിയ സ്റ്റോക്ക് 90 stop loss തീരുമാനിച്ചാല്‍ 90 ലേക്ക് താഴ്ന്നാല്‍ വിറ്റിരിക്കണം. അത് തിരിച്ചു വരും എന്ന് വിചാരിച്ച് കാത്തിരിക്കരുത്. അതേപോലെ ടാര്‍ജറ്റ് 120 തീരുമാനിച്ചാല്‍ അവിടെ വിലയെത്തിയാല്‍ രണ്ടാമതൊന്നാലിചിക്കാതെ വിറ്റിരിക്കണം. വില ഇനിയും ഉയര്‍ന്നാലോ എന്ന് കരുതി കാത്തിരിക്കരുത്. എന്നാല്‍ trailing stop loss സെറ്റ് ചെയ്ത് ഒരു സ്റ്റോക്ക് ട്രേഡില്‍ മാക്സിമം ലാഭമുണ്ടാക്കുന്നതില്‍ തെറ്റില്ല. അഥവാ,സ്റ്റോക്കിന്‍റെ വില ഉയരുന്നതിന് അനുസൃതമായി target ഉയര്‍ത്തുകയും അതേപോലെ stop loss ഉം ഉയര്‍ത്തി സ്റ്റോക്കിനെ പിന്തുടരുന്ന രീതിയാണിത്.

Momentum അവസാനിച്ചു എന്ന് തോന്നിയാല്‍ സ്റ്റോക്കില്‍ നിന്ന് exit ആകും. short term trade ചെയ്യുന്നവര്‍ സ്റ്റോക്കിന്‍റെ ഫണ്ടമെന്‍റല്‍സ് കാര്യമായി പരിശോധിക്കാറില്ല. അത് കൊണ്ട് അധികകാലം ഒരു സ്റ്റോക്ക് hold ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. Trading ല്‍ loss book ചെയ്യാനുള്ള mindset ഇല്ലാത്തവര്‍ വന്‍ പരാജയത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നഷ്ടത്തില്‍ വില്‍ക്കുമ്പോള്‍ മൊത്തത്തിലുള്ള trade ലാഭകരമാകുന്നെതെങ്ങിനെയാണെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. പൊതുവെ traders ഒന്നില്‍ കൂടുതല്‍ position എടൂക്കും.
ഉദാഹരണത്തിന്
Buy price 100
stop-loss 90
target 120
ഇവിടെ 1: 2 ആണ് risk reward ratio അതായത് 20 രൂപ നേടാന്‍ 10 രൂപ നഷ്ടപ്പെടാന്‍ തയ്യാറാണ്. ഇതേപോലെ 10 trade എടുത്താല്‍ നിങ്ങളുടെ 4 trade ലാഭത്തിലായാല്‍ നിങ്ങള്‍ ലാഭത്തിലാണ്. അതായത് 6 trade നഷ്ടം ബുക്ക് ചെയ്താലും നിങ്ങളുടെ ക്യാപിറ്റല്‍ നഷ്ടപ്പെടുന്നില്ല. ഇതാണ് stoploss trade ന്‍റെ മാജിക്.

Longterm ല്‍ സ്റ്റോക്കുകള്‍ എപ്പോള്‍ വില്‍ക്കും…. ?
Longterm investment എന്ന പരിപാടി വളരെയധികം ക്ഷമ ആവശ്യമുള്ളതാണ്. കൂടാതെ indepth fundamental സ്റ്റഡി ആവശ്യമാണ്. ഒരു real estate വാങ്ങുമ്പോഴോ അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണം വാങ്ങുമ്പോഴോ പോലെയുള്ള mindset ആണ് longterm investment ന് ആവശ്യമുള്ളത്. Time period ഒരു വര്‍ഷത്തിന് മുകളില്‍ 5, 10, 20 വര്‍ഷങ്ങള്‍ വരെ പോകാം. അത് എത്ര വര്‍ഷം വരെയെന്നത് unlimited ആണ്. പലരും goal based ആയും invest ചെയ്യാറുണ്ട്. wealth creation വേണ്ടി സ്റ്റോക്കില്‍ invest ചെയ്യുകയാണ് ശരിയായ നയം.
കമ്പനിയുടെ fundamentals കുഴപ്പം വന്നാല്‍ പൂര്‍ണ്ണമായും സ്റ്റോക്കില്‍ നിന്ന് exit ആവേണ്ടതുണ്ട്. ഇതിന് വേണ്ടി എല്ലാ വര്‍ഷവും balance sheet കളും quarterly result കളും watch ചെയ്യേണ്ടതുണ്ട്. കമ്പനി കടത്തില്‍ മുങ്ങുകയോ കമ്പനിയുടെ growth rate വന്‍ തോതില്‍ കുറഞ്ഞു വരികയോ അതല്ലെങ്കില്‍ promoters പൂര്‍ണ്ണമായും കമ്പനി കൈയ്യൊഴിയുകയോ,.. തുടങ്ങി ഗൗരവമായ ഫണ്ടമെന്‍റല്‍ പ്രശ്നങ്ങള്‍ കമ്പനിയില്‍ ഉണ്ടാവുകയും ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നുകയും ചെയ്താല്‍ ആ, കമ്പനിയില്‍ അള്ളിപ്പിടിച്ചിരിക്കേണ്ടതില്ല.

രാജ്യത്തിന്‍റെ പൊതുവായ സാമ്പത്തിക പ്രശ്നത്തിന്‍റെ പേരിലോ അല്ലെങ്കില്‍ സ്റ്റോക്ക് ഉള്‍പെടുന്ന സെക്ടറിലെ പ്രശ്നങ്ങള്‍ കാരണമോ ചിലപ്പോള്‍ സ്റ്റോക്കിന്‍റെ വില താഴോട്ട് പോകാറുണ്ട്. അത് സ്റ്റോക്കിന്‍റെ fundamental പ്രശ്നമാണെന്ന് കരുതി ഉടന്‍ സ്റ്റോക്ക് വില്‍ക്കുന്നതും മണ്ടത്തരമായിരിക്കും. കൊറോണ കാലത്ത് തകര്‍ന്നടിഞ്ഞ പല സ്റ്റോക്കുകളും പിന്നീട് വന്‍കുതിപ്പ് നടത്തിയത് നാം കണ്ടതാണ്.
മറ്റൊരു പ്രധാന കാര്യമാണ് stock വില വല്ലാതെ വര്‍ദ്ധിച്ച് all time high യില്‍ എത്തുക എന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ partial profit booking നടത്താവുന്നതാണ്. Investment amount തിരിച്ചെടുത്ത് profit അവിടെ തന്നെ നിലനിര്‍ത്താം. ആ സ്റ്റോക്ക് ഇനിയും വളരുകയാണെങ്കില്‍ അതിന്‍റെ ഗുണഫലം ലഭിക്കാന്‍ partial profit booking സഹായിക്കും. തിരിച്ചെടുത്ത ക്യാപിറ്റല്‍ മറ്റ് വളര്‍ച്ചാ സാധ്യതയുള്ള സ്റ്റോക്കുകളിലേക്ക് മാറ്റാം. ആരാലും ശ്രദ്ധിക്കപ്പെടാതെ undervalued ആയി നില്‍ക്കുന്ന strong കമ്പനികള്‍ പുതുതായി തെരഞ്ഞെടുക്കാവുന്നതാണ്.
സ്റ്റോക്കുകളില്‍ കയറുമ്പോള്‍ തന്നെ exit പ്ലാന്‍ തയ്യാറാക്കണമെന്നത് പ്രധാന്യമുള്ളൊരു വിഷയമാണെന്ന് ഇതിനോടകം മനസിലായിക്കാണുമെന്ന് കരുതുന്നു.
സ്റ്റോപ്പ് ലോസിനെ കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ ലിങ്ക് നോക്കുക
Discussion about this post