Paid കോഴ്സുകള്‍ നടത്തുന്ന traders അവരുടെ സ്വന്തം എക്കൗണ്ടിന്‍റെ Profit and loss Statement വര്‍ഷം തോറും പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ..? P & L statement സത്യസന്ധമായി പ്രദര്‍ശിപ്പിക്കുന്നവരുമുണ്ട്. അതിലൊരാളാണ് ഒരു മില്ല്യണിലധികം സബ്സക്രൈബേഴ്സിനെ നേടിയ ഒഡീഷയില്‍ നിന്നുള്ള യുവ ട്രേഡര്‍ സുബാസിഷ് പാനി.
2014 ല്‍ BTech അവസാന വര്‍ഷം പഠിക്കുമ്പോഴാണ് സുബാസിഷ് സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് മനസിലാക്കാന്‍ തുടങ്ങിയത്. ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയിലായിരുന്നു സുബാസിഷിന്‍റെ ആദ്യ ജോലി ട്രേഡിംഗില്‍ അമിതമായ പാഷന്‍ മനസിലുള്ളത് കൊണ്ട് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കിട്ടിയ ശമ്പളം മുഴുവന്‍ commodity trading നടത്തി ഒരു മാസം കൊണ്ട് മുഴുവന്‍ പണവും നഷ്ടപ്പെട്ട് അദ്ദേഹത്തിന്‍റെ capital zero ആയി.
ശമ്പളം കിട്ടുന്ന തുക മുഴുവന്‍ ഉപയോഗിച്ച് ഒന്നര വര്‍ഷം മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്തിട്ടും നഷ്ടത്തിന്‍റെ കണക്ക് മാത്രം ലഭിച്ചതിനാല്‍ ജോലി രാജിവെച്ച് ഒരു full time ട്രേഡറാവാന്‍ അദ്ദേഹം തീരുമാനിച്ചു. 2016, 17 , 18, 19 വരെയുള്ള വര്‍ഷങ്ങളില്‍ loss ല്‍ നിന്ന് profit ലേക്ക് അദ്ദേഹം പിച്ച വെച്ച് തുടങ്ങി. Intraday base ല്‍ bank nifty യില്‍ option seller ആയി ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം കൂടുതല്‍ വിജയം വരിച്ചു തുടങ്ങി.
2020 ലെ കോവിഡ് പാന്‍ഡമിക്കില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അതി ഭീകരമായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍ bank nifty നിരന്തരം sell ചെയ്ത് 70 ലക്ഷം രൂപയുടെ profit ഉണ്ടാക്കിയത് subashish ന്‍റെ trading ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. ആ 70 ലക്ഷം ക്യാപിറ്റലായി വെച്ച് ട്രേഡിംഗ് തുടര്‍ന്ന് ആ വര്‍ഷം 4 കോടിയിലേക്ക് ക്യാപിറ്റല്‍ വളര്‍ന്നു. താന്‍ ഒരു വര്‍ഷം ജോലി ചെയ്ത് നേടിയ സാലറി ഒരു ദിവസം കൊണ്ട് പലപ്പോഴായി നേടിയ കാര്യം അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
Trading paid കോഴ്സുകള്‍ അവതരിപ്പിച്ചും youtube ല്‍ Power of stocks എന്ന ചാനല്‍ വഴി daily market analysis നടത്തിയും സുബാഷിഷ് traders ന്‍റെ ഇടയില്‍ ഒരു sensation തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ വരുമാനം വര്‍ദ്ധിച്ച് കൊണ്ടേയിരുന്നു. വാഹനപ്രേമിയായ സുബാഷിഷ് ബിഎംഡബ്ലുവും മെര്‍സിഡസ് ബെന്‍സ് കാറുകള്‍ സ്വന്തമാക്കി തന്‍റെ ജീവിതം കൂടുതല്‍ കളര്‍ഫുള്‍ ആക്കി.
Trade ചെയ്യാന്‍ വീട്ടുകാരോട് പണം ചോദിച്ചപ്പോള്‍ അവര്‍ കണ്ണുമടച്ച് പണം തന്നിരുന്നെങ്കില്‍ താനിന്നൊരു successful trader ആകുമായിരുന്നില്ലെന്ന് സുബാഷിഷ് പറയുന്നു. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ച് കാര്യങ്ങള്‍ പഠിച്ചതിന് ശേഷമേ വലിയ ക്യാപിറ്റല്‍ ഇറക്കി trade ചെയ്യാവൂ എന്നദ്ദേഹം ഓര്‍മിപ്പിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ എല്ലാ ആക്ടിവിറ്റികളിലും നാം explore ചെയ്ത് പരീക്ഷണം നടത്തണമെന്നും അത്തരം പരീക്ഷണങ്ങളിലൂടെ നമുക്ക് അനുയോജ്യമായ comfort zone ല്‍ നാം എത്തുമെന്ന് സുബാഷിഷ് പാനി പറയുന്നു.
Trade plan , set up, emotional control എന്നിവയില്ലാതെ trade ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറയുന്നു. നാം സ്വന്തമായി വികസിപ്പിച്ചെടുത്ത trading process അച്ചടക്കത്തോടെ പിന്തുടരുകയും ലാഭവും നഷ്ടവും process ന്‍റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്ത് trading നോടുള്ള പാഷന്‍ നിലനിര്‍ത്തി മുന്നോട്ട് പോയാല്‍ വിജയം സുനിശ്ചിതമാണെന്ന് സുബാഷിഷ് പാനിയുടെ trading ജീവിതം നമ്മെ സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post