NOUFAL MPM
സാമ്പത്തിക സാക്ഷരതയിൽ വളരെ പിന്നിൽ ആണ് കേരളം ഇപ്പോഴും ഉള്ളത് എന്ന വാദത്തോട് നിങൾ യോജിക്കുന്നുണ്ടോ..??ഉണ്ടെന്നായിരിക്കും പൊതുവിൽ ഉള്ള അഭിപ്രായം. അത് കൊണ്ട്, എങ്ങനെ നമുക്ക് സാമ്പത്തിക അച്ചടക്കം ഉള്ള, സാമ്പത്തിക പുരോഗതി യുള്ള ഒരു സമൂഹത്തെ ..വാർത്തെടുക്കാൻ കഴിയും എന്നത് ലളിതമായ ഭാഷയിൽ ഒന്ന് നോക്കാം. ഇതൊക്കെ മിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ് എങ്കിലും , ഇക്കാര്യം ഓർമയിൽ കൊണ്ട് വരുന്നത്.. വർധിച്ച വിലക്കയറ്റം നേരിടുന്ന ഇക്കാലത്ത് വളർന്ന വരുന്ന യുവ ജനങ്ങൾ അടക്കം നമുക്ക് എല്ലാവർക്കും പ്രയോജനം ചെയ്യും.
അതിനായി നാം ഓരോരുത്തരും ചെയ്യേണ്ടുന്ന കര്യങ്ങൾ താഴെ കൊടുക്കുന്നു…..
1. പരമാവധി വരവ് അറിഞ്ഞ് മാത്രം ചിലവഴിക്കുക. പരമാവധി കടം വാങ്ങുന്നതു ഒഴിവാക്കുക. കടം ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റിയാൽ അത്രയും നല്ലത്.
2. പൊങ്ങച്ചത്തിൻ്റെ പേരിൽ ഉള്ള ധൂർത്ത് ഒഴിവാക്കുക, മറ്റ് അനാവശ്യ ചെലവുകൾ ഒഴിവാക്കുക. പണം മുടക്കാൻ ശേഷി ഉള്ള ആൾ അയാളുടെ ശേഷിക്ക് അനുസരിച്ചുള്ള കര്യങ്ങൾ ചെയ്യട്ടെ..
3. നല്ല ശാരീരിക,മാനസിക ആരോഗ്യ ശീലം തുടരുക. ആരോഗ്യകരമായ ഭക്ഷണ ശീലം കൊണ്ട് വരിക. ആരോഗ്യ കരമായ വ്യായാമ ശീലങ്ങളും കൊണ്ട് വരിക. ആരോഗ്യകരമായ നടപ്പ് ശീലങ്ങളും കൊണ്ട് വരിക.
ഏറ്റവും ചിലവ് കുറഞ്ഞ നല്ല ഭക്ഷണങ്ങൾ കഴിച്ചാലും ആരോഗ്യം നില നിർത്താൻ പറ്റും എന്നോർക്കുക. എന്നാൽ വില കൂടിയ ഭക്ഷണം കഴിക്കരുത് എന്ന് അർത്ഥവും ഇല്ല. ഒപ്പം മാനസിക ആരോഗ്യവും നില നിർത്താൻ പരമാവധി ശ്രദ്ധിക്കുക.(നല്ല ആരോഗ്യ ശീലം ഇല്ലാത്തത് കൊണ്ട് ആണ് വലിയ സാമ്പത്തിക ബാധ്യത പലപ്പോഴും രോഗങ്ങൾ ആയി ചുമലിൽ വന്ന് പതിക്കുന്നത്. അത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കക തന്നെ വേണം.)

4. പണം കൂടുതൽ ഉണ്ടാക്കാൻ ആയി സ്വന്തം തൊഴിലിനൊപ്പം അവനവനു സംതൃപ്തിയും,താൽപര്യവും ഉള്ള , എന്നാൽ നിയമ സാധുതയും ഉള്ള വിവിധ മേഖലകൾ കൂടി കണ്ടെത്തുക., അതിൽ പ്രവർത്തിക്കുക. പണം ഉണ്ടാക്കുക.മേഖലകളെ അഭിവൃദ്ധി പെടുത്താൻ ഉള്ള പണം അതിൽ നിന്ന് തന്നെ മാറ്റി വെക്കുക.
5. അങ്ങനെ വിവിധ ഉറവിടങ്ങളിൽ നിന്നും കണ്ടെത്തുന്ന പണത്തിൻ്റെ ഒരു ഭാഗം എടുത്ത് സുരക്ഷിതമായ നിയമപരമായ മാർഗങ്ങളിലൂടെ, പദ്ധതി കളിലൂടെ ..നിക്ഷേപിച്ച് നിരന്തരം വർധിപ്പിക്കാനും ശ്രമിക്കുക.
6. മാസം തോറും ഉള്ള വരവിൽ നിന്നും ഒരു നിശ്ചിത ഭാഗം കൃത്യമായി ഭാവിയിലെ ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടി ലിക്വിഡ് മണി ആയി സൂക്ഷിക്കുക.
7. മാസം തോറും ഉള്ള വരവിൽ നിന്നും എമർജൻസി ഫണ്ടിലേക്ക് ആയി വേറൊരു തുകയും ലിക്വിഡ് മണി ആയി തന്നെ മാറ്റി വെക്കുക. അത് വർദ്ധിപ്പിച്ച് കൊണ്ട് വരിക. കാരണം,
– പല ഇൻഷുറൻസ് പദ്ധതികളും, നിക്ഷേപ മാർഗങ്ങളും, ക്രെഡിറ്റ് കാർഡ് സൗകര്യവും എല്ലാം നിലവിൽ ഉണ്ടെങ്കിലും, അതിനേക്കാളും പെട്ടെന്ന് പ്രയോജനം ചെയ്യുന്നത് കയ്യിലുള്ള ലിക്വിഡ് മണി തന്നെ ആണ്. ലിക്വിഡ് മണി എന്നത് ക്യാഷ് ആയി തന്നെ വേണം. അത് ബാങ്കിൽ സൂഷിക്കാം. കൂടാതെ ഇൻഷുറൻസ് പദ്ധതികളിലും, മറ്റ് സൗകര്യങ്ങളിലും കൂടി പങ്കാളിത്തം വേണം…
ഈ പറഞ്ഞ കര്യങ്ങൾ ഒക്കെയും… കൃത്യം ആയി പാലിക്കുക. നിലവിൽ കിട്ടുന്ന പണം എത്ര ചെറുതാണെങ്കിലും അതിനുള്ളിൽ നിന്ന് കൊണ്ട് ജീവിച്ച്, മുകളിൽ പറഞ്ഞ കര്യങ്ങൾ സാധ്യമാകുന്ന രീതിയിൽ പടി പടിയായി നടപ്പിൽ ആക്കി പതുക്കെ പതുക്കെ വർഷങ്ങൾ എടുത്ത് കൊണ്ട് സാമ്പത്തിക നിലവാരം ഉയർത്തി കൊണ്ട് വരാൻ മനസ്സ് വെച്ചാൽ ആർക്കും സാധിക്കും. എന്നാൽ പെട്ടെന്ന് നടക്കുന്ന കാര്യവും അല്ല. ഈ പറഞ്ഞ കര്യങ്ങൾ ഒക്കെയും ഒരാളുടെ ജീവിതത്തെ ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ ആണ്.

ഇങ്ങനെ ഒരു ഭാഗത്ത് ചിലവുകളും മറുഭാഗത്ത് ചിലവിൻ്റെ 5 ഇരട്ടിയോ 10 ഇരട്ടിയോ വരവും വരുന്ന രീതിയിൽ ഉള്ള ഒരു സാമ്പത്തിക നിലവാരം കെട്ടിപ്പടുത്ത് മുന്നോട്ട് പോവാൻ പതുക്കെ സാധിക്കണം. ലിക്വിഡിട്ടി വളരെ ഉയർന്ന നിലയിലും നില നിർത്തണം. എന്ത് വന്നാലും പെട്ടെന്ന് എടുക്കാൻ പണം ഉണ്ട് എന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുക്കുന്നത് വലിയ പ്രാധാന്യം ഉള്ള കാര്യം ആണ്. സാമ്പത്തിക അച്ചടക്കം ഉള്ള ഒരു സമൂഹം ഉണ്ടായാൽ മാത്രമേ സാമ്പത്തിക പുരോഗതി ഉള്ള ഒരു സമൂഹം ഉണ്ടാവുകയൊള്ളൂ…!!
പണത്തിൻ്റെ അടിസ്ഥാന സ്വഭാവം.
മൂല്യം കൽപിക്കപ്പെട്ട ഏതൊരു സാധനവും ,സേവനവും പണം ആണ്. ഈ മൂല്യം സമയാ സമയങ്ങളിൽ വിവിധ ഘടകങ്ങളുടെ സ്വാധീനത്താൽ ചലിച്ചു കൊണ്ടേയിരിക്കും.പണത്തിൻ്റെ മൂല്യം നമ്മൾ ആഗ്രഹിച്ച സമയത്ത് , നമ്മൾ കരുതിയ റേഞ്ചിൽ, വരണം എന്ന് ചിന്തിക്കുന്നത് ആണ് ഏറ്റവും വലിയ വിഡ്ഢിത്തം. വിവിധങ്ങളയ പണ രൂപങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഓഹരിയും.
ഓഹരി എന്നത് വലിയ മൂല്യ ചലനം സംഭവിക്കുന്ന,വലിയ ലിക്വിഡിട്ടി ഉള്ള ഒരു പണ രൂപം ആണ്.ഓഹരി എന്ന ഈ പണരൂപത്തിൻ്റെ മൂല്യ ചലനം, അതാത് സമയത്തെ വിവിധങ്ങളായ ലോക- അഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്താൽ ഉള്ള ഡിമാൻഡ് – സപ്പ്ളെ യെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിന് അനുസരിച്ച് മൂല്യം താഴേക്കോ മുകളിലേക്കോ എന്നും ചലിച് കൊണ്ടേയിരിക്കും.
പണത്തിൻ്റെ ഈ അടിസ്ഥാന സ്വഭാവം മനസ്സിൽ ആക്കാത്തത് കൊണ്ടാണ് , പലരുടേയും വലിയ വിഭ്രാന്തിക്കും നിരാശക്കും ഒരു വലിയ അളവിൽ കാരണം ആകുന്നത്.ഈ അടിസ്ഥാന സ്വഭാവം മനസ്സിൽ ആക്കിയാൽ ഒരു പരിധിവരെ ആശങ്കകൾ ഇല്ലാതെ “ക്ഷമയോടെ” കാത്തിരിക്കാൻ പറ്റും. കാരണം പണത്തിൻ്റെ അടിസ്ഥാന സ്വഭാവം എന്താണ് എന്ന് അറിയുന്നത് കൊണ്ട് തന്നെ..!
അടിസ്ഥാന സ്വഭാവം അറിഞ്ഞ് കഴിയുമ്പോൾ കിട്ടുന്നതാണ് ഈ രംഗത്തെ ക്ഷമ..! കിട്ടുന്ന പണത്തിൻ്റെ സാധ്യമായ ഒരു പങ്ക് അർഹരായവരെ സഹായിക്കാൻ വേണ്ടിയും ഉപയോഗിക്കണം. Eg.. ബാധ്യത ഇല്ലാത്ത100 രൂപ കയ്യിലുള്ള ഒരാൾക്ക് 5 ഓ 10 ഓ രൂപ വേറെ ഒരാൾക്ക് വേണ്ടി നിഷ്പ്രയാസം കൊടുക്കാൻ കഴിയും..!

പണത്തിൻ്റെ മൂല്യ വ്യതിയാനം
പണത്തിൻ്റെ മൂല്യ ചലനം നിയന്ത്രിക്കുന്നത് ഒരു കൂട്ടം മനുഷ്യ മനസ്സുകൾ ചേർന്നാണ്. അഥവാ മൂല്യം ഉയർത്തുന്നതും താഴ്തുന്നതും വിവിധ ഘടകങ്ങളുടെ സ്വാധീനത്താൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യ ചിന്തകൾ ഒന്നിച്ച് ചേർന്ന് കൊണ്ടാണ്. ലോകത്തെ എല്ലാ പണ രൂപങ്ങളും ഇങ്ങനെയാണ് ചലിക്കുന്നത്. ഇതിൻ്റെ നിശ്ചിത കാല ഫലം ആണ് ഒരു ഗ്രാഫ് ആയി രൂപം കൊള്ളുന്നത്.
ഇനി ഈ മനുഷ്യ മനസ്സുകളുടേ റേഞ്ച് ഒന്ന് നോക്കിയാലോ..?? മനുഷ്യ മനസ്സുകൾ (ഒരു കൂട്ടം മനുഷ്യർ ) ഒന്നിച്ച് ചേർന്നാൽ , അവിടെ ഒരു വലിയ കലഹം ഉണ്ടാക്കാൻ അവർ വിചാരിച്ചാൽ നടക്കും, അതെ പോലെ കലങ്ങിയ അവസ്ഥയെ ശാന്തമാക്കാനും ക്രമേണ ഒരു ഉത്സവമാക്കാനും അവർ ഒന്നിച്ച് വിചാരിച്ചാൽ നടക്കും….!
അത് കൊണ്ട് ,ഓരോ നിമിഷവും ഈ മനുഷ്യ മനസ്സുകൾ ചേർന്ന് ഒരുക്കുന്ന മൂല്യവർധനവിനേയും, മൂല്യ ശോഷണത്തെയും വീക്ഷിച്ച് കൊണ്ട് അമിതമായ ആവേശവും, അമിതമായ ഉത്കണ്ഠയും ഒരു നിക്ഷേപകന് ആവശ്യമില്ല. കാരണം , ഒരു വശത്തിന് വിപരീതം ആയ മറു വശം ഈ മനുഷ്യ മനസ്സുകൾ തന്നെ കുറച്ച് കഴിയുമ്പോൾ ഒരുക്കി തരും… ഇതാണ് വിപണിയിൽ നടക്കുന്നത്.
ആയതിനാൽ…പ്രതികൂല സാഹചര്യത്തിൽ ഭയപ്പെടാതെ പ്രതീക്ഷയോടെ നാം നമ്മുടെ മനസ്സിനെ നിയന്ത്രിച്ച് നമ്മൾ നിക്ഷേപിച്ച പണത്തിൻ്റെ മൂല്യത്തെ കാത്ത് കൊള്ളുക. നമുക്ക് അനുകൂലമായ മൂല്യ സ്ഥാനത്ത് നിക്ഷേപിച്ച പണം എത്തുമ്പോൾ മാത്രം ഇടപെട്ട് അതിൻ്റെ ഫലം എടുക്കുക…!ആസ്വദിക്കുക…!

എന്ത് കൊണ്ട് ആണ് നമുക്ക് പലർക്കും സ്വന്തം ആയി ഒരു ഐഡൻ്റിറ്റി ഇല്ലാത്തത്..??
എന്ത് കൊണ്ട് ആണ് നമുക്ക് പലർക്കും സ്വന്തം ആയി ഒരു ഐഡൻ്റിറ്റി ഇല്ലാത്തത്..?? ആ നിലക്കുള്ള ഒരു ഉയർച്ച ഇല്ലാത്തത്..?? പലതും നേടാൻ ആവാത്തത്..?? അതിന് വേണ്ട നമ്മുടെ വിലപ്പെട്ട കുറെ സമയം നമ്മൾ തന്നെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്..?? അത് എങ്ങനെ എന്ന് ഒന്ന് നോക്കാം…..
അതായത്,, എല്ലാം മറ്റുള്ളവരിൽ നിന്നും കോപ്പി അടിച്ചുള്ള ഒരു ജീവിതം ആണ് 95% വരുന്ന ആളുകൾക്കും ഉള്ളത്. സംസാരവും,പ്രവർത്തിയും എല്ലാം.എന്നാൽ അത് മുഴുവനായി മോശം ഒന്നുമല്ല. പല കാര്യങ്ങളും നമുക്ക് മറ്റുള്ളവരിൽ നിന്നും അറിയാൻ പറ്റും. പഠിക്കാൻ പറ്റും. അത് ഉപയോഗിക്കാനും പറ്റും. ഒരളവിൽ അത് നല്ലത് തന്നെ.
എന്നാൽ ജീവിതം മുഴുവൻ ഇങ്ങനെ കോപ്പി അടിച്ചുള്ള ഒരു രീതിയിൽ ആയാൽ , നമ്മുടെ ജീവിതം ,നമ്മുടേതായ സംഭാവനകൾ ഇല്ലാത്ത , മറ്റുള്ളവരിൽ നിന്നും പകർത്തപ്പെട്ട ,തികച്ചും യാന്ത്രികമായ ഒരു ജീവിത ശൈലിയിൽ ആയി മാറും.അതായത് സ്വന്തമായ ഒരു ഐഡൻ്റിറ്റി ഇല്ലാത്ത ജീവിതം ആയി മാറും.
പലപ്പോഴും നമ്മുടെ ജീവിതം ഇങ്ങനെ ആക്കുന്നത് നമ്മുടെ സാമൂഹിക ചുറ്റുപാട് തന്നെ ആണ് . അതിന് ആരെയും കുറ്റം പറയാനും പറ്റില്ല. സാമൂഹിക ചുറ്റുപാടിനെയും കുറ്റം പറയാനും പറ്റില്ല. ചുറ്റു പാടുകൾക്ക അതീതമായ , എന്നാൽ ചുറ്റുപാടുകൾക്ക് ദ്രോഹം ഇല്ലാത്ത ഒരു നിലപാട് ഉണ്ടാക്കി എടുക്കുക എന്നതാണ് പ്രധാനം.

സമയം എങ്ങനെ പാഴാക്കുന്നു…??
പലരും നമ്മുടെ ജോലി തിരക്കുകൾ കഴിഞ്ഞ് ഫ്രീ ആവുന്ന സമയത്ത് ,എപ്പോഴും , ഓരോ നിമിഷവും ആരോടെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിച്ചും ഇടപഴകിയും ഒക്കെ ഇരിക്കണം , അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കണം…, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഹോബിയിൽ ഏർപെടണം അങ്ങനെ സമയം കളയണം എന്ന രീതിയിൽ മുന്നോട്ട് പോകുന്നവര് ആണ്. ഇവിടെ അവരുടെ വിലപ്പെട്ട കുറെ സമയം അവർ തന്നെ അറിയാതെ പാഴാക്കുകയാണ് ചെയ്യുന്നത്.യുവ ജനത പ്രത്യേകിച്ചും.
ഇടപെടലുകൾ,സംസാരങ്ങൾ, മീഡിയ ഉപയോഗം , മറ്റ് ഹോബികൾ ഒക്കെ അത്യാവശ്യം വേണ്ട കാര്യം തന്നെ ആണ്. എന്നാൽ ഫ്രീ ഉള്ള സമയം മൊത്തം അതിനായി മാറ്റി വെക്കുന്നത്, നമ്മുടെ സർഗാത്മക , ക്രിയാത്മക ശേഷി വളർത്തി എടുക്കുന്നതിൽ പരാജയം ആണ് ആ വ്യക്തിക്ക് ഉണ്ടാക്കുന്നത്.
പറഞ്ഞ് വരുന്നത്,, നമ്മുടെ ജീവിതത്തിലെ ഫ്രീ സമയത്തിൻ്റെ ഒരു പങ്ക് നമ്മുടേതായ ചിന്തകൾക്കും,താൽപര്യങ്ങൾക്കും (പാഷൻ)നമ്മുടേതായ നിലപാടുകൾക്കും, നമ്മുടേതായ കഴിവുകൾ കണ്ടെത്തി വളർത്തി എടുക്കലിനും,ഗവേഷണങ്ങൾക്കും കൂടി ഉപയോഗപ്പെടുത്തണം , അപ്പോഴാണ് ഒരു വിജയകരം ആയ സ്വന്തം വ്യക്തിത്വം രൂപം കൊള്ളുന്നത്. എത്ര ചെറിയ നിസാരം ആയ കാര്യം തൊട്ട് വലിയ കര്യങ്ങൾ വരെ നമ്മുടേതായ ഗവേഷണ മണ്ഡലത്തിൽ ഉൾപ്പെടുത്താം. വളർത്തി എടുത്ത് കൂടുതൽ സംബന്നമാകാം.അത് മറ്റുള്ളവർക്ക് പങ്ക് വെക്കാം.
ഇങ്ങനെ ഓരോ വ്യക്തിയും തീരുമാനിച്ചാൽ , വർഷങ്ങൾ കഴിയുമ്പോൾ , അയാളുടെ ജീവിതത്തിൽ വലിയ പുരോഗതിയും ആ നിലക്കുള്ള സംതൃപ്തിയും അയാൾക്ക് ലഭിക്കും.. അത് സമൂഹത്തിനും ഗുണം ചെയ്യും. ഏത് വ്യക്തിക്കും അവരുടെതായ സൗകര്യത്തിന് അനുസരിച്ച് ഏറ്റവും ചുരുങ്ങിയ സമയം എങ്കിലും ഇങ്ങനെ ഉള്ള സ്വയം സമ്പുഷ്ടീകരണ പ്രക്രിയക്ക് വേണ്ടി ഉപയോഗിക്കാം…സമ്പന്നമാകാം.
Discussion about this post