Madathilazhikathu Joby George, മുഹമ്മദ് ഷാജി
ചില തട്ടിപ്പുകൾ പരിചയപ്പെടാം….
1. ഞാൻ ഈ ഇടയായി ചില ടെലിഗ്രാം ഗ്രൂപ്പിൽ വൻപിച്ച ഓഫർകൾ കണ്ടു, 1 ലക്ഷം കൊടുത്താൽ 2 ലക്ഷം വച്ചു എല്ലാ ആഴ്ചയും റിട്ടേൺ തരും അതും അടുത്ത നാലു ആഴ്ച…. ഇങ്ങനെ 5 ലക്ഷം ഒരു മാസം കൊണ്ട് 50 ലക്ഷം ആക്കുന്ന ഓഫർ കൂടി ഉണ്ട്… ബന്ധപ്പെട്ടപ്പോൾ മനസിലായത്, അവർ ഉണ്ടാക്കുന്ന ഒരു ഡിമാറ്റ് അക്കൗണ്ട് ലേക്ക് നമ്മൾ പൈസ ഇട്ടു കൊടുക്കണം അവർ അതു ട്രേഡ് ചയ്തു നമുക്കു ലാഭം തരും…വാങ്ങുന്നവന്റെ പേരും ഇല്ല ഊരും ഇല്ല ഒരു ടെലിഗ്രാം ഐഡി മാത്രമേ ഉള്ളൂ…. ഇങ്ങനെ ചെയ്തു തരാൻ ഇവൻ ആരാ എന്റെ ചിറ്റമേടെ മോൻ ആണോ…. ശങ്കരടി ചേട്ടൻ പറഞ്ഞപോലെ “ശുദ്ധ പോക്രിത്തരം “. ഇത് പോലെ ഒരു പാട് തട്ടിപ്പുകൾ ഉണ്ട്,…ഈയിടെ NETFLIX ഒരു സീരീസ് വന്നിട്ടുണ്ട് “MADOFF”.. ഇതിൽ ഇത്തരം illegal ഇൻവെസ്ട്മെന്റിനെ പറ്റി ആണ് പറയുന്നത്… ഇവരെ ഒക്കെ പിടിച്ചു ED കോ SEBI കോ പിടിച്ചു കൊടുത്താൽ നാളെ ഹർഷത്ത് മേത്ത കൂടി പുന്നർ ജനിക്കില്ല…
2. എന്റെ ഒരു സുഹൃത്ത് കാൾ കിട്ടാൻ വേണ്ടി ഒരു ഹിന്ദി ഗ്രൂപ്പിൽ 10K കൊടുത്തു ചേർന്നു.. അവിടെ 9000 മെംബേർസ് ഉണ്ട് അപ്പൊ എത്ര രൂപ കിട്ടി കാണും (9 കോടി ) എന്ന് മനസിലായോ…. പുള്ളിക് 6 മാസം ആയിട്ടും കൊടുത്ത 10 തിരിച്ചു ലാഭം ആക്കാൻ പറ്റിയിട്ടില്ല….ദിവസം ഒരു കാൾ കഷ്ടി മിക്കവാറും SL ആണ് പോലും.. ഹീറോ സിറോ എല്ലാം സീറോ .

3. പിന്നെ അടുത്ത അഭ്യാസം ആണ് ക്ലാസുകൾ….” അറിവ് പകരും തോറും വർധിക്കും” എന്നാണ് പണ്ട് ആരോ പറഞ്ഞത്… ഒരു 1000 രൂപ ലാഭം കിട്ടിയാൽ ഉടനെ ക്ലാസ്സ് എടുക്കാൻ തുടങ്ങും 2500 തൊട്ടു -50,000 വരെ ഒക്കെ ഫീസ് ഉണ്ട്.. പക്ഷെ കണക്കാണ് എക്കും പൂക്കും അറിയില്ല അങ്ങും ഇങ്ങും തൊടാതെ ഒരു ക്ലാസ്സ് ലോസ്സ് വന്നിട്ട് ചോദിച്ചാൽ മറ്റേടത്തെ കൊറേ എക്സ്പ്ലനേഷൻ…പഠിപ്പിക്കുന്നതിൽ തെറ്റില്ല പക്ഷെ സ്വയം വിലയിരുത്തുക അതിനുള്ള യോഗ്യത കൂടി…കുറെ യൂട്യൂബ് വീഡിയോ കണ്ട് ഇറങ്ങിക്കോളും പുതിയ സാറുമാരു…യൂട്യൂബ് വീഡിയോ ഇടുന്നവരെ ഞാൻ കുറ്റം പറയില്ല കാരണം അവർ പ്രത്യക്ഷ നമ്മുടെ പണം പിടിച്ചു പറിക്കുന്നില്ല നമ്മുടെ സമയം മാത്രം ആണ് അവരുടെ ലക്ഷ്യം… അതു നമ്മുടെ തീരുമാനം ആണ് വീഡിയോ കാണണോ വേണ്ടയോ എന്നൊക്കെ….
4. ഇനിയുള്ള മറ്റൊരു കീടം ആണ് ബ്രോക്കർ റകമ്മെന്റൊലികൾ… നല്ല സ്നേഹത്തിൽ കൂടും അവസാനം ഒരു അക്കൗണ്ട് എടുക്കാൻ പറയും… ഇതിലൂടെ ഒരു വരുമാനം ഉണ്ടാക്കുകയാണ് അവരുടെയും ലക്ഷ്യം.. ഇവരെ ചിവിട്ടിയിട്ടു fb യിൽ നടക്കാൻ മേലത്തെ അവസ്ഥ ആയി മാറിയിട്ടുണ്ട്…
5. പുതിയ ഒരു തട്ടിപ്പ് ഈയിടെ വന്നിട്ടുണ്ട് 5000 രൂപ ഇട്ടു ഒരു ഫേക്ക് ആപ്പിൽ പോയി നിങ്ങൾക്കു commodity പോലും ഫുൾ ലോട്ട് ട്രേഡ് ചെയ്യാം അതായതു 200x ലെവറേജ് വരെ തരും… പിന്നെ പ്രോഫിറ്റ് കിട്ടിയാൽ അതു ഏതു അക്കൗണ്ട് നമ്പറിലേക്കും ഫോൺ വിളിച്ചാൽ അയച്ചു തരും…ഇത് ഒരു വലിയ ന്യൂ ജൻ scam ആണ്… പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നല്ലേ, കാത്തിരുന്നു കാണാം…
6. ഇനിയുള്ള ഒരു കൂട്ടർ ആണ് ബുജികൾ/ അഹന്തോളികൾ അവർ സാധാരണകാരോട് പ്രതേകിച്ചു പുതിയ ഇൻവെസ്റ്റർസ്നോട് ഒന്നുകിൽ വെറുപ്പിക്കുന്ന കമന്റ് ഇടും അല്ലേൽ കളിയാക്കും അല്ലേൽ പുച്ഛം, അല്ലേൽ കട്ട ശോക ഉപദേശം ഒരിക്കലും ആർക്കും ഒന്നും പറഞ്ഞു കൊടുക്കില്ല … അവർക്കറിയാം ഇതുപോലെ അറിയാത്തവർ മാർക്കറ്റിൽ ഉണ്ടെങ്കിലേ മറ്റൊരു വശത്തു അവർക്കു ലാഭം കിട്ടൂ…. ഞാൻ ഇവരെ ഒരിക്കലും കുറ്റം പറയില്ല… ശ്രീനിവാസൻ പറഞ്ഞപോലെ ” ഈശ്വര അവർക്ക് നല്ലതു മാത്രം വരുത്തണ്ണേ . “
ഇനിയും ഒരുപാടു തട്ടിപ്പുകൾ ഷെയർ മാർക്കറ്റിൽ ഉണ്ട് പൈസ ഇൻവെസ്റ്റ് ചെയ്താൽ monthly fixed ഇൻകം എന്നൊക്കെ, ഇവരോടെക്കാ നമുക്കു ചോദിക്കാവുന്ന ഒരേ ഒരു ചോദ്യം sebi or RBI approval അല്ലേൽ ഫിനാൻഷ്യൽ സ്ഥാപനം ആയി രജിസ്റ്റർ ചെയ്തതാണോ എന്ന് ഉറപ്പു വരുത്തുക… പ്രൂഫ് അല്ലേൽ ഗ്യാരണ്ടീ ഇല്ലത്തെ പൈസ ഇടരുത് അതും നാളെ കേസ് കൊടുത്താൽ നിലനികുന്ന ഡോക്യുമെന്റ് ആവണം.. ഇനി നിങ്ങളെ ആരേലും പറ്റിക്കുകയാണേൽ ED വഴിയോ പോലീസ് വഴിയോ അല്ലേൽ SEBI ഓൺലൈൻ വഴിയോ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാം..

NB: സ്റ്റോക്ക് മാർക്കറ്റിൽ ഒരിക്കലും പണം ഇരട്ടിപ്പിക്കാൻ കഴിയില്ല… ഇത് ഒരു യുദ്ധം ആണ് WISE INVESTORS Vs GREEDY INVESTORS.
ഒരിക്കലും ജീവിത മാർഗത്തിനുള്ള പൈസ സ്റ്റോക്ക് മാർക്കറ്റിൽ ഇടരുത്… നിങ്ങൾ കള്ളുകുടിക്കാനോ, സിഗരറ്റ് വാങ്ങണോ, മറ്റു അധിക ചിലവിനുള്ള പൈസ ഇൻവെസ്റ്റ്മെന്റ് മോഡിൽ നല്ല ഷെറിൽ MONTHLY OR WEEKLY ഇട്ടു പോകുക… ഇങ്ങനെ ആവറേജ് ചെയ്താൽ ഭാവിയിൽ നല്ല പ്രോഫിറ്റിൽ ഇറങ്ങാം..
കണ്ണ് മൂടി കെട്ടിയ കഴുത നേരെ മാത്രമേ പോകു.. അതുകൊണ്ട് നേരെ പോയി ചതിക്കുഴിയിൽ പെടാതെ കണ്ണ് തുറന്നു ചുറ്റുപാടും ഉള്ളത് നല്ലവണ്ണം നിരീക്ഷിക്കുക…
ആരും ആർക്കും ഒന്നും ഫ്രീ ആയിട്ടു ഈ ലോകത്തു ചയ്തു തരില്ല എന്നതാണ് ജെട്ടി ഇടാത്ത സത്യം..
ഇവിടെ ഉള്ള വേറൊരു കൂട്ടരേ പറ്റി പറയാം കുറച്ചു ദിവസം ഓരോ കാൾ ഇവിടെ ഇട്ട് പിന്നീട് നേരെ ഫ്രീ ആണെന്നും പറഞ്ഞു ടെലിഗ്രാം ഗ്രൂപ്പിൽ ഇൻവൈറ്റ് ചെയ്യും. നമ്മൾ കരുതും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കാണും എന്ന്. അവിടെ tm ൽ ചെന്നാൽ രണ്ട് ദിവസത്തിനകം പൈഡ് ആക്കി മാറ്റും
അവരുടെ കാൾ കണ്ടാൽ അന്ധം വിട്ട്പോകും.. അവർ ഒരു കാൾ അങ്ങോട്ട് തരും നമ്മൾ നോക്കുബോൾ ആ കാൾ ആൾറെഡി കേറിയിപ്പോയി കാണും. അവർ ചെയുന്നത് അന്നേ ദിവസത്തെ ലോ ഹൈ നോക്കി ഇടയിൽ ഒരു റേറ്റ് നു അങ്ങോട്ട് കാൾ ഇടും പിന്നെ അടുത്ത സെക്കന്റ് മുതൽ അതിന്റെ ഹൈ നോക്കി പ്രോഫിറ് ഇട്ട് കൊണ്ടിരിക്കും.
കമ്പനികൾ data Sale നടത്താറുണ്ട് .10000 ഫോൺ നമ്പർ ഒക്കെ തുച്ഛമായ തുകക്കു കിട്ടും .ദിവസം ഇത്തരത്തിൽ മൂന്നാലു പേർ വിളിക്കും .ഇങ്ങോട്ട് 20000 രൂപ ഗ്യാരണ്ടി മണി അയച്ചാൽ ട്രേഡ് ചെയ്യാമെന്നു ഞാൻ പറയും. നഷ്ടം വന്നാൽ അതിൽ നിന്നെടുക്കുമെന്നും പറയും .പിന്നെ അവർ ഓടിയ കണ്ടം തെരഞ്ഞാൽ പൊടിപോലുമില്ല കണ്ടുകിട്ടാൻ എന്നാണവസ്ഥ.

Option trading പഠിച്ച് ചെയ്താൽ പണം ഇരട്ടിയും മൂന്നിരട്ടിയുമോക്കെ ആക്കാം. പക്ഷേ മാർക്കറ്റ് വാച്ച് ചെയ്ത് പഠിക്കണം, മാർക്കറ്റ് സൈക്കോളജി, ഗ്ലോബൽ market movements, യൂറോപ്യൻ futures movement, യൂറോപ്യൻ market opening, nightൽ യു എസ് market movement, രാവിലെ ഏഷ്യൻ market opening, SGX നിഫ്റ്റി movement, പിന്നെ ഗവൺമെൻ്റ് തലത്തിൽ ഉള്ള ഫിനാൻഷ്യൽ അനൗൺസ്മെൻ്റ്സ് & news, ആർബിഐ rate revision, പിന്നെ ഓരോ ദിവസവും weightage കൂടിയ sectors positive ആണോ negative ആണോ എന്നത് നിഫ്റ്റി മൂവ്മെൻ്റിനെ സ്വാധീനിക്കുന്നത്, bank-nifty യുടെ മൂവ്മെൻ്റിനെ bank സെക്ടർ കൂടാതെ നിഫ്റ്റിയും സ്വാധീനിക്കുന്നത്, ഇതെല്ലാം സ്ഥിരം watch ചെയ്ത് FII അപ്രതീക്ഷിത ഹെവി BUYING & SELLING ഇടക്കിടക്ക് കണ്ട് , മാർക്കറ്റ് സൈക്കോളജി കുറെയൊക്കെ മനസ്സിലാക്കാം. പിന്നെ സപ്പോർട്ട്, resistance ലെവലിൽ ഇൻഡക്സ് move ചെയ്യുന്നത് നോക്കി മനസ്സിലാക്കാം. കൂടാതെ ലോങ് & ഷോർട്ട് straddle & strangle കൂടി പഠിക്കുക. Stop-loss ഇടാനും പഠിക്കുക. ഒരു lot stop-loss ഇട്ട് മാത്രം ട്രേഡ് ചെയ്യുക.അഞ്ചോ ആറോ മാസം കൊണ്ട് daily 2% to 5% profit ഉണ്ടാക്കുന്ന സ്ഥിതിയിൽ എത്താൻ കഴിയും. 1 lakh investment ൽ 2000 rs മാത്രം ഉണ്ടാക്കിയാൽ 200 ദിവസം ട്രേഡ് ചെയ്താലും 4 lakhs ഉണ്ടാക്കാൻ പറ്റും. Over trade ചെയ്യുന്നത് കൊണ്ടാണ് പലർക്കും loss വരുന്നത്. ഒരു തവണ 2 lot ന് 15000 rs വിലവരുന്ന option മാത്രമേ എടുക്കാവൂ. അങ്ങനെ 4 to 5 തവണ നല്ല chance നോക്കി ചെയ്യണം. ഒറ്റയടിക്ക് 1 lakhനു എടുത്ത് stop-loss അടിച്ചാൽ ക്യാപിറ്റൽ പോകും
സഹായിക്കാൻ എന്ന വ്യാജേന വളരെ വിദഗ്ദ്ധമായി ആളുകളെ ആകർഷിച്ചു വലിയ ഫീസും മുൻകൂറായി അഡ്വൻസുമൊക്കെ വാങ്ങിയും Paid service ലേക്ക് ആളുകളെ ക്ഷണിക്കുന്ന ‘ചിലരൊക്കെ’ ഉണ്ട്, അവരോടു ഒരു കാര്യം ചോദിക്കട്ടെ, നിങ്ങൾക്ക് ഇത്രക്ക് മാർക്കറ്റ് predict ചെയ്യാനും ലാഭമുണ്ടാക്കാനും പറ്റുമെങ്കിൽ പതിനായിരം രൂപ പത്തുലക്ഷം ആക്കാനും പത്തുലക്ഷം പത്തു കോടിയാക്കാനുമൊക്കെ നിങ്ങൾക്ക് ചുരുങ്ങിയ ദിവസങ്ങളോ മാസങ്ങളോ പോരെ? പിന്നെന്തിന് മറ്റുള്ളവരിൽ നിന്നും ഹെവി feeയും advance ഉം ഒക്കെ വേടിക്കേണ്ട ആവശ്യം??
നഷ്ടം നികത്താനുള്ളഓട്ടത്തിനിടയിൽ ഇവരുടെയൊക്കെ വലയിൽ നമ്മളൊക്കെ വീഴും,അത് തന്നെയാണ് അവരുടെ ഉദ്ദേശവും,ഞാനടക്കമുള്ളവർ ഇവരുടെ ദുരുദ്ദേശം മനസ്സിലാകാതെ ഇവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
ഒരാളുടെ എക്സ്പീരിയൻസും കഴിവും മിനക്കെടുന്ന സമയവും അധ്വാനവും പരിഗണിച്ചു ഒരു നോമിനൽ ഫീ വേടിച്ചു സർവീസ് കൊടുക്കുന്നതിനോട് വ്യക്തിപരമായി എതിർപ്പില്ല, എന്നാൽ വലിയ ഫീസ് ഈടാക്കിയുംമുൻകൂറായി advance വേടിച്ചുമൊക്കെ കോൾ കൊടുക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല,അടുത്ത ആഴ്ചയോ അടുത്ത മാസമോ നമ്മളൊക്കെ ജീവിച്ചിരിക്കും എന്നതിന് ആർക്കാണ് ഉറപ്പ് തരാൻ കഴിയുക?ഇനി ഇവർ തട്ടിപ്പോയാൽ മുൻകൂറായി കൊടുത്ത ഫീ തിരിച്ചു തരുമോ?ഇതൊക്കെ കാശിനോടുള്ള ആക്രാന്തം കൊണ്ടുള്ള ചൂഷണം തന്നെയാണ്,അത് കൊണ്ട് തന്നെയാണ് കടുത്ത രീതിയിൽ തന്നെ എതിർക്കുന്നതും,ചിലർ കരുതും ആവശ്യമുള്ളവർ എടുത്തോട്ടെ നിങ്ങളെ നിര്ബന്ധിക്കുന്നില്ലല്ലോ എന്ന്, പക്ഷെ സാധാരണക്കാരായ ട്രേഡര്മാരെയും ഇൻവെസ്റ്റര്മാരെയും സഹായിക്കാനുള്ള ഇത്തരം സങ്കുചിതമായ ബിസിനെസ്സ് പ്രവണതകൾ വെച്ചു പൊറുപ്പിക്കുന്നത് ശരിയല്ലല്ലോ
ആദ്യം ഒരു പ്രസ്ഥാനം തുടങ്ങും അതിന്റ കൂടെ കുറച്ച് കഴിയുമ്പോൾ അവരുടെ കഴിവും പ്രയന്തവും ഉപയോഗിച്ച് സബ്‌സിഡയറി കമ്പനികൾ തുടങ്ങും ഉയർച്ച മാത്രമാണ് ലക്ഷ്യം അതിന് വേണ്ടി അവർ ബുദ്ധിയും തന്ത്രങ്ങളും ഉപയോഗിക്കും അതിൽ അവരെ ഒരിക്കലും തെറ്റ്പറയാൻ പറ്റില്ല.

ഉദാഹരണത്തിന് നമ്മൾ പുറത്ത് പോകേണ്ട കാര്യമില്ല HDFC, HDFC Bank, HDFC Life, HDFC AMC. ഒന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും ഇതെല്ലാം ഒന്നിൽ നിന്ന് തുടങ്ങിയതാണ് അസറ്റ് വർദ്ധിപ്പിക്കാൻവേണ്ടി മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടും SBI Bank, SBI Life SBI Card, BAJAJ group of Companies ഇനിയും എത്ര എത്ര കമ്പനികൾ
ഇതിന്റെ ചെറിയ രൂപമായിട്ട് കണ്ടാൽ മതി ഒന്നും ചെയ്യാതെ തട്ടിപ്പറിക്കുന്നതല്ലലോ അവരുടെ സമയവും അറിവും പങ്ക് വെച്ചിട്ടല്ലേ, പിന്നെ ഫീസ് അവരുടെ എക്സ്പീരിയൻസും എക്സ്പ്പർടൈസും വെച്ചാണ് തീരുമാനിക്കുന്നത്. താല്പര്യമുള്ളവർക്ക് ഉപയോഗിക്കാം ഇല്ലാത്തവർക്ക് വേണ്ടാ. ഇതെല്ലാം പ്രഫഷൽ സർവീസ് ആണ്, അസഹിഷ്ണത തോന്നേണ്ട കാര്യമില്ല. എന്റെയടുത്ത് ആരെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് സമീപിച്ചാൽ ഞാൻ rasheed suffa യെ നിർദേശിക്കാറുണ്ട് അദ്ദേഹം വളരെ നന്നായി ട്രെയിനിങ്ങും സിഗ്നൽസും കൊടുക്കാറുമുണ്ട്…
ബാങ്ക് വിവരങ്ങൾ
നിങ്ങളെ വലയിൽ ആകിയവർക്ക് നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാൻ കഴിയില്ലായിരിക്കാം എന്നാൽ നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ മറ്റൊരാൾക്ക് നൽകുന്നതിന് പിന്നിലെ അപകടസാധ്യത നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ ഓപ്ഷനുകൾ ട്രേഡ് ചെയ്യുന്ന ആളുകളാണ്, എങ്കിൽ അവർ 5 ലക്ഷം വിലയുള്ള ഓപ്ഷൻ എന്ന് കരുതുക , ഒരു വാങ്ങൽ ഓർഡർ നൽകിയാൽ, അവർ അവരുടെ അക്കൗണ്ടിൽ നിന്ന് അതേ അളവിലുള്ള ഓപ്ഷനുകൾ വിൽക്കും.( illiquid option)
അതിനാൽ, നിങ്ങളുടെ പണം പരോക്ഷമായി 0-ലേക്ക് പോകുകയും ഈ തട്ടിപ്പ് നടത്തിയതിന് ശേഷം അവ അപ്രത്യക്ഷമാവുകയും ചെയ്യും. കൂടാതെ, ആദായനികുതി വിഭാഗം നിങ്ങളെ നോട്ടപുള്ളി ആകും , കാരണം ദ്രവ്യതയില്ലാത്ത ഓപ്ഷനുകളിൽ വ്യാപാരം ചെയ്യുന്നത് വ്യാപാരികൾ നടത്തുന്ന ഐടി തട്ടിപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.illiquid options are most of the time connected to IT frauds done by traders. ദയവായി നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ മറ്റാർക്കും നൽകരുത്,
അല്ലാത്തപക്ഷം ഏതു നിമിഷവും നിങ്ങളുടെ പണമെല്ലാം നഷ്‌ടപ്പെടും. നിങ്ങളിൽ നിന്ന് അക്കൗണ്ട് വിശദാംശങ്ങൾ ചോദിക്കുന്നതു വഞ്ചന യുടെ തുടക്കം . അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആർക്കും അനുവാദം ഇല്ല. ആർക്കും അക്കൗണ്ട് വിശദാംശങ്ങൾ ചോദിക്കാനാകില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ആരെങ്കിലും ചെയ്യുന്നുവെങ്കിൽ അതിനർത്ഥം ആ വ്യക്തി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നുവെന്നും തീർച്ചയായും നിങ്ങൾക്കതു ഉപദ്രവകരവുമായേക്കാം.
ആദ്യ ഘട്ടങ്ങളിൽ നല്ല പോലെ റിട്ടേൺ നൽകി വിശ്വാസം പിടിച്ചു പറ്റി ഒരു സുപ്രഭാതതിൽ എല്ലാം നിർത്തിപോകുന്നതു ”ട്രേഡ് ചെയ്ത് പോയതു ആണ് ലാഭ/ നഷ്ടം ഓഹരിയിൽ സാധാരണം” എന്ന് പറഞ്ഞു കൈ മലർത്തുന്നതു ഇ രീതിയിൽ ആയിരിക്കില്ലേ. ഇങ്ങനെ ആയിരിക്കില്ലേ ലക്ഷങ്ങൾ ഓപ്ഷൻ ചെയ്യാൻ കൊടുക്കുന്നവരെ ഒക്കെ ഒക്കെ നൈസ് ആയി പറ്റിച്ചു വിടുന്നത്?

മറുവശം
എന്നിരുന്നാലും ഇതിനൊരു മറുവശം കൂടിയുണ്ട്. ഓട്ടത്തിലും ക്രിക്കറ്റിലും ഒക്കെ കോച്ചിംഗ് കൊടുക്കുന്നവർക്ക് സ്വയം ഓടിയും ക്രിക്കറ്റ് കളിച്ചും വലിയ കായിക താരങ്ങൾ ആയാൽ പോരേ എന്തിനാണ് അവർ പൈസയും വാങ്ങി മറ്റുള്ളവർക്ക് കോച്ചിംഗ് കൊടുക്കുന്നത്, അല്ലെങ്കിൽ ഡ്രൈവിംഗ് സ്കൂളിലെ അധ്യാപകർക്ക് സ്വയം വണ്ടിയോടിച്ചു ജീവിച്ചാൽ പോരേ എന്തിനാ ഫീസും വാങ്ങി നാട്ടുകാരെ വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നത് എന്നൊക്കെ പറയും പോലെ . നമ്മൾ പഠിച്ച ഒരു കാര്യം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അതിന് പൈസ വാങ്ങണോ വേണ്ടയോ എന്നത്, അത് അവരുടെ വ്യക്തിപരമായ കാര്യമാണ്.. മാർക്കറ്റിനെ കുറിച്ച് പഠിക്കാതെ പൈസ മാത്രം ലക്ഷ്യം വെച്ച് കോൾസ് കൊടുക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക തന്നെ വേണം.. പക്ഷെ മാർക്കറ്റിനെ ശരിയായി പഠിച്ച യഥാർത്ഥ ഗുരുക്കന്മാരും ഈ ഫീൽഡിൽ ഉണ്ട്.. എനിക്ക് മാർക്കറ്റിൽ 8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ഏതാണ്ട് എല്ലാ ദിവസവും പ്രോഫിറ്റും കിട്ടാറുണ്ട് പക്ഷെ ഞാൻ ആർക്കും കോൾസ് കൊടുക്കാറില്ല, ആരെയും പഠിപ്പിക്കാനും ശ്രമിക്കാറില്ല , കാരണം എനിക്ക് അതിനു സമയമില്ല.. പക്ഷെ മാർക്കറ്റിനെ കുറിച്ച് പഠിപ്പിക്കുകയും കോൾസ് കൊടുക്കുകയും ചെയ്യുന്ന എല്ലാവരും ഉഡായിപ്പുകൾ ആണെന്ന തരത്തിൽ ചിന്തിക്കരുത്.. ആരും പഠിപ്പിക്കാൻ ഇല്ലെങ്കിൽ നിങ്ങൾ ഇത് എങ്ങനെ പഠിക്കും.. പലരും പഠിപ്പിച്ചു തന്നെയാണ് ഞാനും പഠിച്ചത്.. പഠിപ്പിക്കുന്നവർ പൈസ വാങ്ങണോ വേണ്ടയോ എന്നത് അവരുടെ ചോയിസ് ആണ് … അത് ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല..
ഈ നോമിനൽ ഫീ എങ്ങനെയാണ് നിശ്ചയിക്കുന്നത്. ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്റ്ററിന്റെ ഫീ അല്ല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ ഡോക്റ്ററിന്റെ ഫീ അതിലും കൂടുതൽ ആയിരിക്കും ഒരു സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോക്റ്ററിന്റെ ഫീ. എവിടെ എങ്ങനെ ചികിത്സ ചെയ്യണം എന്ന് താങ്കൾക്ക് തീരുമാനിക്കാം. അല്ലാതെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ കിട്ടുന്ന ചികിത്സ കണ്ടിട്ട് എനിക്ക് അത് ഗവർമെന്റ് ഹിസ്‌പിറ്റലിൽ കിട്ടിയില്ലേ എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല.
ഷെയർ മാർക്കറ്റിൽ എന്തെല്ലാം ചതിക്കുഴികൾ…. നിങ്ങളാരും ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളല്ലല്ലോ നിങ്ങൾക്ക് പറ്റുമെങ്കിൽ വാങ്ങിക്കുക 15 ദിവസം ഫ്രീയായി ടിപ്പു കിട്ടിയിട്ടുണ്ട് 14 കറക്റ്റ് ആയി വന്നിട്ടുണ്ട് ലാഭം മാത്രമേ ഉള്ളൂ പിന്നെ ഒരാളുടെ അധ്വാനം വെറുതെ വേണമെന്ന് പറയുന്നത് ശരിയല്ല അദ്ദേഹം കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയിട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ വാങ്ങിക്കുക ഇല്ലെങ്കിൽ വിട്ടുകളയുക നോർത്ത് ഇന്ത്യയിൽ നിന്നും വരുന്ന ടീമുകൾക്ക് വാരിക്കോരി ഇവിടെ നിന്ന് കൊണ്ട്പോയിട്ടുണ്ട് നമ്മൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിക്കുക ഇല്ലെങ്കിൽ വിട്ടു കളയുക വ്യക്തി വധം നല്ലതല്ല.
മറ്റുള്ളവർ കോടികളോ ലക്ഷങ്ങളോ ഉണ്ടാക്കിക്കോട്ടെ . അതിന്റെ കൂടെ tips കൊടുത്തു കിട്ടുന്നതുയും കൂടെ ഇരുന്നോട്ടെ എന്ന് കരുതാം. അതിനെന്താ? നിങ്ങൾ പൈസ കൊടുത്തു tips വാങ്ങി ചെയ്തു നോക്കൂ. ലാഭം ആണെങ്കിൽ തുടരൂ, ഇല്ലെങ്കിൽ പിന്നെ റിന്യൂ ചെയ്യേണ്ട. അവർക്ക് തോന്നില്ലേ, മാസമാസം ഒരു സംഖ്യ tips ആയി കിട്ടിയാൽ നല്ലതാണെന്നു. അതെ അവർ ചെയ്യുന്നുള്ളൂ. പണ്ട് ജിയോ sim എടുത്തപ്പോൾ കുറച്ചു കാലം free ആയിരുന്നു. അപ്പോ ആള് കൂടി, ഇപ്പോ free ആയി കിട്ടുമോ . ഇതൊക്കെ ഒരു മാർക്കറ്റിംഗ് ആണ്. അതെല്ലാ മേഖലയിലും ഉണ്ട്.
Discussion about this post