Rafeeque AM
Auto സ്റ്റോക്കുകള്‍ cyclical ആണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ expansion തുടങ്ങുന്ന സമയത്ത് auto stock കളില്‍ entry എടുക്കുന്നതാണ് എപ്പോഴും ഗുണകരം. അതിന്‍റെ peak ല്‍ പോയി എടുക്കുകയാണെങ്കില്‍ വര്‍ഷങ്ങളോളം അത് hold ചെയ്യാനുള്ള ക്ഷമ ആവശ്യമാണ്.
ഇപ്പോള്‍ auto sector expansion mode ലാണ്.അത് കൃത്യമായി മനസിലാക്കാന്‍ Nifty യുടെ Auto index ന്‍റെ return നോക്കിയാല്‍ മതി. പതിനഞ്ചോളം സ്റ്റോക്കുകളുള്‍ക്കൊള്ളുന്ന index ആണ് ഇത്. Passenger vehicles socks, commercial vehicles stocks, auto ancillary stocks, tyre stocks തുടങ്ങിയ 15 സ്റ്റോക്കുകളുടെ കൂട്ടമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തെ growth 43% ആണ്.
ഈ ഒരു bench mark growth മായി Tata motors, Ashok leyland, Mahindra & mahindra എന്നീ മൂന്ന് സ്റ്റോക്കുകളെ compare ചെയ്യുമ്പോള്‍ Leyland 16% വും Mahindra 19% വും ആണെങ്കില്‍ , Tata motors 95% ന്‍റെ റിട്ടേണ്‍ കൊടുത്ത് bench mark നെ വലിയ അകലത്തില്‍ beat ചെയ്തതായി കാണാം.
എന്നാല്‍ 10 വര്‍ഷത്തെ Cagr return നോക്കിയാല്‍ Leyland ആണ് മികച്ച് നില്‍ക്കുന്നത്. (Mahindra 14% Tata 10 % Leyland 27%) ഈ മൂന്ന് കമ്പനികളില്‍ investment ന് ഏത് സ്റ്റോക്ക് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍. ഈ മൂന്ന് സ്റ്റോക്കുകളും long term ലേക്ക് hold ചെയ്യേണ്ട സ്റ്റോക്കുകളാണ്.
പ്രധാനപ്പെട്ട risk factor economic cycle തന്നെയാണ്. വെഹിക്കിളുകള്‍ ഒരു consumer descretionary item ആണ്. അതൊരു ഭക്ഷണം, പാര്‍പ്പിടം ,വസ്ത്രം പോലുള്ള ഒരു basic need അല്ല. അത് കൊണ്ട് economic recession ലൂടെയും depression ലൂടെയും പോകുമ്പോള്‍ ഈ സ്റ്റോക്കുകള്‍ under perform ചെയ്തേക്കാം. കമ്പനികളുടെ വലിയ Debt മറ്റൊരു risk factor ആണ്. Capital intensive business ആണ്. Capex ഇറക്കി അതിന്‍റെ result ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കാം.
കമ്പനികളുടെ sales growth ന്‍റെയും profit growth ന്‍റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം Tata motors ഉം Leyland മികച്ച് നില്‍ക്കുമ്പോള്‍ പത്ത് വര്‍ഷത്തെ cagr sales growth ഉം profit growth ഉം പരിശോധിച്ചാല്‍ സ്ഥിരതയോടു കൂടിയ പ്രകടനം നടത്തുന്നത് Mahindra യാണെന്ന് കാണാം.കൂടാതെ product കളുടെ വൈവിധ്യം കൊണ്ടും debt കുറഞ്ഞ കമ്പനിയെന്ന നിലയിലും ഏത് മാര്‍ക്കറ്റ് condition നെയും അതിജീവിക്കാന്‍ കെല്പുള്ള സ്റ്റോക്കെന്ന നിലയിലും mahindra ഒരു longterm ന് അനുയോജ്യമായ സ്റ്റോക്കാണ്.
Economic expansion ന്‍റെ ഘട്ടത്തില്‍ ല്‍ high growth പ്രതീക്ഷിക്കുന്നത് tata motors ലാണ്. Ashok leyland ന്‍റെ വാഹനങ്ങളില്‍ passenger vehicle ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഒരു കമ്പനി എന്ന നിലയില്‍ ഇതിന്‍റെ business model well diversified അല്ല. ഇലക്ട്രിക് commercial vehicle segment ല്‍ എത്രമാത്രം agressive ആയി ഇടപെടും എന്നതിനനുസരിച്ചായിരിക്കും leyland ന്‍റെ ഭാവി.
Discussion about this post