റഫീക് എഎം
ഇന്ത്യയിലെ Auto components നിര്‍മിക്കുന്ന വ്യവസായത്തിന്‍റെ മൊത്തം size ഏകദേശം 50 billion U S dollar ആണെന്നാണ് മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ data സൂചിപ്പിക്കുന്നത്. ഇന്‍ഡ്യന്‍ ജിഡിപിയുടെ 7.1 % സംഭാവന ചെയ്യുന്ന ഈ വ്യവസായം ഏകദേശം 5 million ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വലിയൊരു വ്യവസായമാണ്. കൂടാതെ മൊത്തം auto ancillary ഉല്‍പാദനത്തിന്‍റെ 25% വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യ യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒരു auto component hub ആയി മാറിക്കൊണ്ടിരിക്കുകയാണ്. 2026 വര്‍ഷത്തോട് കൂടി 80 billion us dollar എന്ന സൈസിലേക്ക് എത്താനുള്ള ലക്ഷ്യവുമായാണ് ഈ സെക്ടര്‍ പ്രവര്‍ത്തിക്കുന്നത്. Auto ancillary വിഭാഗത്തില്‍ ചെറുതും വലുതുമായ 110 ലധികം കമ്പനികള്‍ സ്റ്റോക്ക് exchange ല്‍ list ചെയ്തതായി കാണാം.
എഞ്ചിന്‍ cooling modules ആയ Radiators, Charged Air Coolers, Fuel Coolers, Oil Coolers for various applications, AC Condensers, Deaeration Plastic tanks, Metal Layered Gaskets, and Hybrid Elastomeric molded gaskets for static sealing applications എന്നിവ നിര്‍മിക്കുന്ന banco products india ltd., ഇന്ത്യയില്‍ മാത്രമല്ല വിദേശത്തേക്കും auto components കയറ്റുമതി ചെയ്യുന്ന കമ്പനിയാണ്.
Passenger Cars, Light Commercial Vehicles, Medium, and Heavy Commercial Vehicles, etc. കൂടാതെ ഓട്ടോ അല്ലാത്ത മറ്റ് വിവിധ തരം വ്യവസായിക ഉല്‍പാദന മേഖലകളില്‍ ആവശ്യമായ cooling module system ഉം ഇവര്‍ നിര്‍മിക്കുന്നുണ്ട്. പ്രധാനമായും 64 % revenue വിദേശത്ത് നിന്ന് ലഭിക്കുമ്പോള്‍ 36 % മാത്രമാണ് അഭ്യന്തര ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്നത്. ഇവരുടെ പ്രധാന ഉപഭോക്താക്കളില്‍ Ashok Leyland, Eicher, Mahindra, Godrej, Indian Railway, എന്നിവരുള്‍പ്പെടുന്നു.
ഇന്ത്യയില്‍ 5 manufacturing facilities ഉം 6 ശക്തമായ sales and logistic network office കളും research and development വിംഗുമുള്ള ഇവര്‍ക്ക് യുറോപില്‍ 19 ല്‍ പരം ware house കള്‍ മുഖേന 80 തോളം രാജ്യങ്ങളില്‍ distribution നടത്തുന്നുമുണ്ട്. 4000 കോടി മാര്‍ക്കറ്റ് ക്യാപ്പുള്ള ഈ സ്മോള്‍ ക്യാപ് കമ്പനി കഴിഞ്ഞ ഒരു വര്‍ഷം 190% ന്‍റെ വമ്പന്‍ റിട്ടേണാണ് ഇന്‍വസ്‌റേഴ്സിന് നല്‍കിയത്.
14% PE ratio മാത്രമുള്ള ഈ സ്റ്റോക്കിന് industry PE ആയ 32% ത്തിലേക്ക് ഇനിയും വളര്‍ച്ചാ സാധ്യതയുണ്ട്. 20% ത്തിന് മുകളില്‍ ROE യും ROCE യും കാണിക്കുന്ന ഈ സ്റ്റോക്ക് 3.86 % ഡിവിഡന്‍റ് yield കാണിക്കുന്നുണ്ട്. വലിയ കട ബാധ്യതകളില്ലാത്ത ഈ കമ്പനിയില്‍ 68% ത്തിന്‍റെ ശക്തമായ promoter holding ഉം ഉണ്ട്. കഴിഞ്ഞ 5 വര്‍ഷങ്ങളിലെ കമ്പനിയുടെ revenue consistent ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. Sales 2 വര്‍ഷം കൊണ്ട് 1542 കോടിയില്‍ നിന്ന് 2348 കോടിയായി ഉയര്‍ന്നതായി കാണാം. രണ്ട് വര്‍ഷം കൊണ്ട് profit 114 കോടിയില്‍ നിന്ന് 236 ആയി വളര്‍ന്നതായി കാണാം.
Discussion about this post