മുഹ്സിൻ
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ്, എവിടെ നിന്നും സേഫ് ആയി ചെയ്യാൻ പറ്റുന്ന കച്ചവടം
സാധാരണക്കാരായ നമ്മൾ ഒരുദിവസം 8 മുതൽ 12 മണിക്കൂർ ജോലി ചെയ്താണ് 1000 രൂപയൊക്കെ സമ്പാദിക്കുന്നത്. യൂട്യൂബിലൂടെ മാർക്കറ്റ് ടെക്നിക്ക് നേടിയ ഒരാൾ നേരെ വന്നു വീഴുന്നത് ഓപ്ഷൻ ബയിംഗ് എന്ന ലഹരിയിൽ ആണ്. മാർക്കറ്റിന്റെ മാധുര്യം അതോടെ അയാളിൽ നിന്നും എടുക്കപെടും. പിന്നീട് ലഹരിക്കടിമ എന്ന പോലെ ദിവസവും ജയിക്കാൻ കഴിയാത്ത യുദ്ധമാണ്. ഇത് എന്റെ കൂടെ അനുഭവം ആയിരുന്നു. ബാങ്ക് നിഫ്റ്റി എന്ന് കേൽക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പാണ്. വര്ഷങ്ങളായി ആയി ആ ചാർട്ട് തുറന്നു നോക്കിയിട്ട്.
ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി കഴിവതും ഒഴിവാക്കി നിഫ്റ്റിയിൽ ട്രേഡ് ചെയ്യുന്നതാണ് ഉത്തമം. മാർക്കറ്റിലെ ഏറ്റവും മധുരമുള്ള ട്രേഡിങ് സ്വിങ് എന്ന കിംഗ് ട്രേഡിങ്ങ് തന്നെ ആണ്. ഇൻവെസ്റ്റ്മെന്റിന് ശേഷം രണ്ടാമൻ പ്രീമിയം ഡേ ക്യാൻഡിൽസ് നോക്കി (ഉദാ സ്റ്റിക്, സാൻറുവിച്ച് പോലുള്ള) ക്യാൻഡിൽസ് നോക്കി ലാർജ് ക്യാപ് സ്റ്റോക്ക് ഫുൾ കാഷിൽ ചെറിയ എണ്ണത്തിൽ വാങ്ങികൊണ്ട് തുടങ്ങി പഠിക്കണം ട്രേഡിങ്ങ്. അങ്ങനെ എങ്കിൽ 1 രൂപ പോലും നഷ്ടപ്പെടില്ല. ലാഭം കൊണ്ട് നമുക്ക് സ്റ്റോക്ക് മാര്കറ്റ് ട്രേഡിങ്ങിനോട് നല്ല ഇഷ്ട്ടം തോന്നുകയും ആ ഇഷ്ട്ടം നമ്മളെ കൂടുതൽ പഠിക്കാൻ സഹായിക്കുകയും ചെയ്യും. ലാഭം നേടുന്നതിലോടെ നല്ലവണ്ണം സൈഡ് വരുമാനം ഉണ്ടാക്കി എടുക്കാനും പറ്റും. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ ആശങ്കപ്പെടാനൊന്നുമില്ല. സ്റ്റോക്കുകൾ കയറി ഇറങ്ങി മുകളിലോട്ട് മാത്രമേ പോകൂ. സഹായത്തിനായി ബേസിക് ടെക്നിക്കൽ പഠിച്ചാൽ മതി. ക്യാഷ് ആൻഡ് ക്യാരി ആയത് കൊണ്ട് നമ്മുടെ പേരിൽ അക്കൗണ്ടിൽ കിടക്കും. ലാഭം വരുമ്പോൾ വിൽക്കാം. സേഫ് ആണ്. കഴിവതും നിഫ്റ്റി 100 ടിൽ ഡേ ക്യാൻഡിൽ ബേസ് ട്രേഡ് എടുക്കുന്നതാവും നല്ലത്. 5 ഡേയ്സിനുള്ളിൽ ടാർഗറ്റ് കിട്ടും.
മാർക്കറ്റിലെ ട്രേഡിങ്ങങിൽ ഒന്നാം സ്ഥാനം റിയൽ ഗോൾഡ് എന്ന് അറിയപ്പെടുന്ന സ്റ്റോക്‌സിനു തന്നെയാണ്. രണ്ടാമത് ഫ്യൂച്ചർ. ബയ്യും സെല്ലും ചെയ്യാം എന്നു മാത്രമല്ല കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണം കിട്ടും എന്നതാണ്. മൂന്നാമത് ആണ് ഓപ്ഷൻ പ്രത്യേകിച്ചു ബയിങ്. 100% ആളുകൾക്കും ക്യാഷ് പോയിട്ടുണ്ടാവുക ഓപ്ഷൻ ബയിങ്ങിൽ ആയിരിക്കും. നിങ്ങൾ ഓപ്ഷൻ ബൈ ചെയ്യുമ്പോൾ നിഫ്റ്റിയിൽ ചെയ്യുക. അതും മാസ കോൺട്രാക്ട് ആവും സേഫ്. ഏറ്റവും ബെസ്ററ് ഓപ്ഷൻ സെല്ലിങ് ആണ്. മാസ ഓപ്ഷൻ ബൈയിങ്ങിൽ 30 % മെങ്കിൽ 70% വിജയ സാധ്യത ഓപ്ഷൻ സെല്ലിങ്ങിൽ ആണ്. ഫ്യൂച്ചറും ഓപ്ഷൻ സെല്ലിങ്ങും കുറഞ്ഞ മാർജിനിൽ ചെയ്യാൻ നമ്മുടെ ഡയറക്ഷന് ഒപ്പൊസിറ്റ് ആയ അറ്റ് ദി മണി ഓപ്ഷൻ ബയ് ചെയ്താൽ മതി. തുടക്കക്കാർ മാർകെറ്റിൽ ട്രേഡിങിൽ ദീർഘകാലം പിടിച്ചു നിൽക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ഏറ്റവും ബെസ്റ്റ് സ്വിങ് ട്രേഡിങ്ങ് തന്നെയാണ്. പിന്നീട് എക്സ്പീരിയൻസ് ആകുമ്പോൾ ഓപ്ഷൻ ചെയ്യുന്നതാവും നല്ലത്
Discussion about this post