Mishtaan foods, Rafeeque AM
ഈ അടുത്ത കാലത്ത് മാര്‍ക്കറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു low-priced stock ആണ് Mishtaan foods. ഈ സ്റ്റോക്കിന്‍റെ details നമുക്ക് nse യില്‍ അഥവാ national stock exchange ല്‍ കാണാനാവില്ല. കാരണം ഇത് bse യില്‍ അഥവാ bombay stock exchange ല്‍ മാത്രമാണ് list ചെയ്തിട്ടുള്ളത്.
2016 ല്‍ ലിസ്റ്റ് ചെയ്ത് യാതൊരു ചലനവുമില്ലാതെ കിടന്ന ഈ സ്റ്റോക്കില്‍ 2018 ലാണ് വമ്പിച്ച റാലി നടന്ന് സ്റ്റോക്കിന്‍റെ വില അതിന്‍റെ all time high ല്‍ എത്തിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ സ്റ്റോക്കിന്‍റെ വില തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു.
2018 ലെ മുന്നേറ്റത്തിന്‍റെ കാരണം ആ സമയത്തെ കമ്പനിയുടെ financial performance അടിസ്ഥാനത്തിലും promoters തങ്ങളുടെ holding വര്‍ദ്ധിപ്പിച്ചത് കൊണ്ടുമാണെന്ന് വ്യക്തമാണ്. അത് വരെ യാതൊരു profit ഉം ഉണ്ടാക്കാതിരുന്ന കമ്പനി 2017 ല്‍ ഒരു കോടിയുടെ profit ഉണ്ടാക്കി. തൊട്ടടുത്ത 2018 സാമ്പത്തിക വര്‍ഷത്തില്‍ അത് 5 കോടിയാക്കി വര്‍ദ്ധിപ്പിച്ചു. 2019 ല്‍ അത് 11 കോടിയായും വര്‍ദ്ധിച്ചു.
കൂടാതെ അതേ കാലഘട്ടത്തില്‍ promoter holding 39 ല്‍ 44 ആയി വര്‍ദ്ധിച്ചതും കാണാം 2019 ല്‍ 44 ല്‍ നിന്ന് 49 ആയും promoter holding വര്‍ദ്ധിച്ചു. Promoters ശക്തമായി ബിസിനസിലേക്ക് തിരിച്ച് വന്ന് ശക്തിപ്പെടുത്തുന്നതിന്‍റെ സൂചനകള്‍ ഇവിടെ കാണാം. എനാല്‍ ദൗര്‍ഭാഗ്യകരമായ covid pandemic കമ്പനിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 2020 ലും 2021 ലും 1 കോടിയില്‍ താഴെ profit കൂപ്പു കുത്തി കമ്പനി പ്രതിസന്ധിയിലായതായി കാണാം. സ്റ്റോക്ക് price ഉം കൂപ്പു കുത്തി 2016 ലുള്ള price level ല്‍ എത്തിയതായി കാണാം.
പിന്നീട് ഈ സ്റ്റോക്കില്‍ ജീവന്‍ വെച്ചത് 2022 ലാണ് ആവര്‍ഷം 31 കോടിയുടെ profit സ്റ്റോക്കില്‍ report ചെയ്തു. ഈ സ്റ്റോക്ക് കൈയ്യൊഴിഞ്ഞവരൊക്കെ വീണ്ടും സ്റ്റോക്കിലേക്ക് തിരിച്ചെത്തി. 2023 മാര്‍ച്ച് മുതല്‍ ഈ സ്റ്റോക്ക് 200 day moving average cross ചെയ്‌ത് വന്‍ volume ത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഇത് 200 MA ക്ക് താഴെ വന്നിട്ടില്ല. Stock uptrend ല്‍ തന്നെ നില്‍ക്കുകയാണ്. ബിസിനസ് വളര്‍ച്ചയോടൊപ്പം മറ്റൊരു സംഭവം കൂടി ഈ സ്റ്റോക്കില്‍ നടന്നു.
അത് വരെ institutional investors ഈ സ്റ്റോക്കില്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. ആദ്യമായി FII ന്‍റെ സാന്നിദ്ധ്യം ഈ സ്റ്റോക്കില്‍ കാണാന്‍ തുടങ്ങി. Nomura singapore ltd എന്ന fii ആണ് ഇതില്‍ invest ചെയ്തത്. ഇവര്‍ക്ക് stock വിറ്റത് promoters അല്ല. കാരണം promoters holding ല്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. Public holding ലാണ് കുറവ് വന്നിട്ടുള്ളത്. Public ല്‍ പട്ടേല്‍ മാരുടെ സംസ്ഥാന സമ്മേളനം തന്നെ കാണാം. ഇതൊരു gujarat Ahammadabad base ചെയ്ത കമ്പനിയായത് കൊണ്ടാവാം ഇത്രയധികം പട്ടേല്‍ മാരെ കാണാന്‍ കഴിയുന്നത്. അവരുടെ stake fy 2022 ന് ശേഷം ഗണ്യമായി കുറഞ്ഞതായി കാണാം.
ഈ stock ല്‍ കഴിഞ്ഞ 12 മാസങ്ങളില്‍ highest ever sales, highest ever profit, highest ever opm ,highest ever eps എന്നിവ രേഖപ്പെടുത്തിയതായി കാണാം. അത് കൊണ്ട് തന്നെ ഈ സ്റ്റോക്കില്‍ investors പൊതുവെ bullish ആണ്. എന്നാല്‍ high public holding ഈ സ്റ്റോക്കില്‍ ഒരു risk factor ആണ്. Dii s ഉം mutual fund house കളോ മറ്റ് വന്‍കിട investors ഈ സ്റ്റോക്കില്‍ holding ഇല്ലെന്നും നാം ഓര്‍ക്കണം. ഈ സ്റ്റോക്കില്‍ എന്തെങ്കിലും bad news വന്നാല്‍ panic selling ഇത്തരം സ്റ്റോക്കുകളില്‍ സാധാരണമാണ് . അത് കൊണ്ട് തന്നെ stop loss നിര്‍ബ്ബന്ധമാണ്.
1981 ല്‍ രൂപം കൊണ്ട mishtaan foofs ltd ആദ്യം ഒരു cement കമ്പനിയായിരുന്നു. 2015 ല്‍ ആണ് wheat dal basmati salt എന്നീ processed food segment ലേക്ക് കടന്ന് വരുന്നത്. Patel community യിലെ farmers ന്‍റെയും agro സംരംഭകരുടെയും ഒരു കൂട്ടായ്മയിലൂടെയാണ് ഇതൊരു public ltd കമ്പനിയാണിത്. Domestic ഇന്ത്യന്‍ മാര്‍ക്കറ്റാണ് ഇവരുടെ പ്രധാന വിപണി. ഏകദേശം 1% മാത്രമാണ് ഇവരുടെ processed food export ചെയ്യുന്നൂള്ളൂ. Food grain ല്‍ നിന്ന് ethanol blend ചെയ്യാനുള്ള ഒരു mou ഇവര്‍ ഗുജറാത്ത് സര്‍ക്കാറുമായി ഒപ്പിട്ടുണ്ട്.
Market Cap₹ 2,291 Cr.
Current Price₹ 22.9
High / Low₹ 26.5 / 7.09
High price all time₹ 36.2
Stock P/E : 8.69
Industry PE : 35.5
5Yrs PE : 85.9
PEG Ratio : 0.16
Down from 52w high :13.6 %.
ഈ സ്റ്റോക്കിന്‍റെ risk elements മാറ്റി നിര്‍ത്തിയാല്‍ അഥവാ bad news കളൊന്നും വരുന്നില്ലെങ്കില്‍ ഇതിന്‍റെ business growth വെച്ച് 43 എന്ന pe യിലെത്താനുള്ള അര്‍ഹത ഈ സ്റ്റോക്കിനുണ്ട്. അങ്ങനെയാകുമ്പോള്‍ സ്റ്റോക്കിന്‍റെ വില 100 കടക്കേണ്ടതാണ്. അതായത് 5× multiple growth ഉണ്ടാകേണ്ടതാണ്. എന്നാല്‍ അത്തരം ഒരു വളര്‍ച്ചയിലേക്ക് സ്റ്റോക്ക് എത്തണമെങ്കില്‍ dii മറ്റ് big investors ഈ സ്റ്റോക്കില്‍ നോട്ടമിടേണ്ടതുണ്ട്.
Discussion about this post