റഫഖ് എ എം
ഒരു മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിക്കുകയെന്നത് ഒരു ഇന്‍വസ്റ്ററെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ ഒരു നേട്ടമാണ്. Quant small cap fund ന്‍റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വാര്‍ഷിക ശരാശരി റിട്ടേണ്‍ 51 % ത്തിന് മുകളിലാണ്. Quant mutual fund ഹൗസിന്‍റെ ഈ small cap fund മാത്രമല്ല അവരുടെ മറ്റ് പല സ്കീമുകളും ഇത് പോലെ

അതിശയിപ്പിക്കുന്ന റിട്ടേണ്‍ നിക്ഷേപകര്‍ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നല്‍കിയിട്ടുണ്ട്. എങ്ങിനെയൊണ് ഇവര്‍ക്ക് മറ്റൊരു mutual fund ഹൗസിനും നല്‍കാനാവാത്ത റിട്ടേണ്‍ നല്‍കാന്‍ കഴിയുന്നത്…? 2018 വരെ വെറും 235 കോടി AUM മാത്രമുള്ള ചെറിയൊരു AMC യായ Escorts ന്‍റെ കയ്യില്‍ നിന്ന് quant capital ഈ ഫണ്ടുകള്‍ ഏറ്റെടുത്തതോടെ ചിത്രം മാറുകയായിരുന്നു.
അത് വരെ മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഫണ്ടുകള്‍ വന്‍ റിട്ടേണുകള്‍ നല്‍കി തുടങ്ങി. ഇപ്പോള്‍ 17000 കോടിക്ക് മേലെ ഈ ഫണ്ടുകളില്‍ മൊത്തം AUM ഉണ്ട്. പല കാറ്റഗറി മ്യൂച്ചല്‍ ഫണ്ടിലും ഇപ്പോള്‍ quant mutual ഫണ്ടുകള്‍ ഇന്ന് ഒന്നാം സ്ഥാനത്താണ്. Quant mutual ഫണ്ടുകളുടെ അതിശയിപ്പിക്കുന്ന റിട്ടേണിന് പിന്നിലെ പ്രധാന കാരണം അതിന്‍റെ portfolio turnover ratio ആണ്. അതായത് അവര്‍ വാങ്ങുന്ന സ്റ്റോക്കുകള്‍ അധിക കാലം hold ചെയ്യില്ല.അതിന്‍റെ വളര്‍ച്ചയുടെ trend അവസാനിക്കുമ്പോഴേക്കും അത് sell ചെയ്ത് മറ്റ് സ്റ്റോക്കുകളിലേക്ക് പോകും.
അദാനി സ്റ്റോക്കുകളില്‍ ഏകദേശം 15% ഹോള്‍ഡിംഗ് ഇവര്‍ക്കുണ്ട്. അദാനിയുടെ വളര്‍ച്ചയോടൊപ്പം നടന്ന് നല്ല റിട്ടേണ്‍ ഈ ഫണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ചലനമില്ലാതെ കിടക്കുകയായിരുന്ന ITC യില്‍ നിക്ഷേപിച്ച് അതിന്‍റെ അടുത്തകാലത്തെ വളര്‍ച്ചയില്‍ ഇവര്‍ വന്‍ നേട്ടമുണ്ടാക്കി. സാധാരണ മറ്റ് മ്യൂച്ചല്‍ഫണ്ട് ഹൗസുകള്‍ buy and hold രീതിയിലാണ് portfolio മാനേജ് ചെയ്യുക. അത് കൊണ്ട് turnover ratio കുറവായിരിക്കും.

അതില്‍ നിന്നും വ്യത്യസ്തമായി മാര്‍ക്കറ്റിനെ timing ചെയ്ത് ടെക്നിക്കല്‍ അനാലിസിസിലൂടെയാണ് quant ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നത്. ഏതെങ്കിലും നിക്ഷേപ തത്വത്തില്‍ ഉറച്ചു നില്‍ക്കാതെ മാര്‍ക്കറ്റ് കണ്ടീഷന്‍ അനുസരിച്ച് സ്ട്രാറ്റജികള്‍ മാറ്റി നേട്ടം കൊയ്യുന്ന രീതിയാണ് ഇവര്‍ ഇപ്പോള്‍ follow ചെയ്യുന്നത്. എന്നാല്‍ നിക്ഷേപകര്‍ ധാരാളമായി ഈ ഫണ്ടുകളില്‍ വര്‍ദ്ധിക്കുന്നതോടെ ഇപ്പോഴുണ്ടാക്കുന്ന നേട്ടങ്ങള്‍ തുടരാന്‍ കഴിയുമോ എന്നത് സംശയമാണ്.
quant mutual ഫണ്ടില്‍ invest ചെയ്യാനുദ്ദേശിക്കുന്നവര്‍ അവരുടെ ഏതെങ്കിലും ഒരു ഫണ്ട് മതിയാകും. കാരണം ഇതിന്‍റെ എല്ലാ സ്കീമുകളിലെയും ഫണ്ട് മാനേജേഴ്സ് ഏകദേശം ഒരേ research ടീമാണ്. സ്റ്റോക്കുകളുടെ overlapping എല്ലാ സ്കീമുകളിലും പ്രകടമാണ്. നമ്മുടെ mutual ഫണ്ട് ഇന്‍വസ്റ്റ്മെന്‍റിന്‍റെ ചെറിയൊരു ശതമാനം (10-20%) invest ചെയ്യുന്നത് നമ്മുടെ mutual fund portfolio യുടെ വളര്‍ച്ചയെ സഹായിച്ചേക്കും.

2000 കോടി AUM ന് മുകളിലുള്ള schemes എന്ന നിലയില്‍ quant tax plan,അല്ലെങ്കില്‍ quant active fund,അല്ലെങ്കില്‍ quant small cap എന്നിവയില്‍ മാത്രം invest ചെയ്യുന്നതായിരിക്കും liquidity aspect ലും risk parameters പരിഗണിച്ചാലും നല്ലതായി തോന്നുന്നത്. 2020 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെ സ്വിങ് ട്രേഡ് ചെയ്ത 90% ആളുകളും നല്ല രീതിൽ ഗ്രോത് ഉണ്ടാക്കി എങ്കിൽ ക്വാണ്ട് AMC യുടെ ഷിപ്രമായ വളർച്ചയിലും സ്കീമിലുള്ള വളർച്ചയിലും അതിശയോക്തി വേണ്ട.
എസ്കോര്ട് ഇൽ നിന്നും കൈമാറി വന്ന ചെറിയ AUM ഇത്ര പെട്ടന്ന് യാതൊരു ബാങ്കിന്റെയോ സ്ട്രോങ്ങ് നാഷണൽ ഡിസ്‌ട്രിബൂഷൻ ചാനലിന്റെയോ സപ്പോർട്ട് കൂടാതെ ഇത്രത്തോളം വളരണം എങ്കിൽ അതിന്റെ പിന്നിൽ ഉണ്ടായ ഒരേയൊരു കാരണം തുടക്കത്തിൽ ഉണ്ടായ മിന്നൽ വേഗത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഫണ്ട് പെർഫോമൻസ് മാത്രമാണ്.
പോസ്റ്റിൽ പറഞ്ഞ പോലെ വലിയ ടേൺഓവർ ratio ഉള്ള രീതിൽ momentum സ്റ്റോക്കിന് പിന്നാലെ പിടിച്ചുകയറി ഒരു ട്രേഡിങ്ങ് പോർട്ടഫോളിയോ എന്നപോലെയാണ് ഉയർന്ന റിട്ടേൺ നൽകുന്നതിന് കഴിഞ്ഞത്. “കാറ്റുള്ളപ്പോഴെ തൂറ്റാൻ പറ്റൂ” എന്ന പഴം ചൊല്ല് അന്വർത്ഥമാക്കുന്ന “തൂറ്റൽ” ആണ് കോവിഡ് തറ പറ്റിച്ച വിപണിയുടെ തിരിച്ചു കയറ്റത്തിന്റെ സമയത്ത് QUANT നടത്തിയത്.

ഏറ്റവും കുറഞ്ഞ AUM ഉള്ളതിൽ ഏറ്റവും കൂടുതൽ നമ്പർ ഓഫ് ഫണ്ടസ് ഉള്ള മൂച്വൽ ഫണ്ട് കമ്പനി ഏതെന്നു ചോദിച്ചാൽ QUANT എന്നായിരിക്കും ഈ ഇൻഡസ്ട്രിയിൽ ഉള്ളവർ ആദ്യം പറയുക. വിഭജിച്ചു ഭരിക്കുകഎളുപ്പം, എന്നപോലെ, ചെറിയ ചെറിയ പോർട്ടഫോളിയോ മാനേജ് ചെയ്‌താൽ എളുപ്പം എന്ന തത്വംതന്നെയാണ് QUANT നെ ഇത്രയും നമ്പർ ഓഫ് ഫണ്ടസ് ഇൽ എത്തിച്ചത് എന്ന് തോന്നുന്നു. പെട്ടന്ന് പെർഫോമൻസ് നന്നാവാൻ കാരണവും അത് തന്നെ, ചെറിയ AUM മാനേജ് ചെയ്യുവാൻ താരതമ്യേന പാടില്ല എന്നുള്ളത് കൂടാതെ പുതിയതായി നിർമിച്ച പോർട്ടഫോളിയോയിൽ ലിക്വിഡിറ്റി കുറഞ്ഞ കമ്പനി share-കളും കാണുവാൻ ഉള്ള സാധ്യത വളരെ വളരെ കുറവായിരിക്കും. ആയതിനാൽ നല്ല രീതിയിൽ എടുത്തിട്ട് കുടഞ്ഞു മാനേജ് ചെയ്യുന്നതിന് ഫണ്ട് മാനേജർസ് നു കഴിഞ്ഞു. പെട്ടന്ന് പെർഫോമൻസ് കാണിക്കുവാൻ ഉള്ള AMC യുടെ ഒരു നയം ആയിരുന്നോ ഇത് എന്നും അറിയില്ല. However അവർ അതിൽ വിജയിതരായി.
AUM വളരുന്നത് അനുസരിച്ച് ഉറപ്പായും ഈ momentum നിലനിർത്തുവാൻ ഏതൊരു AMC ക്കും അസാധ്യമായതു പോലെ, ക്വാണ്ടിലും കഴിഞ്ഞു എന്ന് വരില്ല. ആയതിനാൽ, പാസ്റ്റിൽ കണ്ട return ഇനി അങ്ങോട്ട് പ്രതീക്ഷിക്കാതെ ഇരിക്കുക. AMC-wise അസറ്റ് അലോക്കേഷൻ 10% നു കീഴെ നിലനിർത്തുക. സ്ഥിരമായി മോണിറ്റർ ചെയ്യുക. ഹൈ റിസ്ക് കാറ്റഗറി ഫണ്ട്സിന്റെ അലോക്കേഷൻ ശതമാനത്തിൽ ഉൾപ്പെടുത്തി പോർട്ടഫോളിയോ പ്രൊപോർഷൻ തീരുമാനിക്കുക.
ഇതൊരിക്കലും ഒരു buying recommendation അല്ല.
Discussion about this post