Abhijith J A
ഇന്നത്തെ ചോരപ്പുഴയിൽ പൈസ പൊട്ടീട്ടുണ്ട്.. എന്നും വെച്ച് അയ്യോ എല്ലാം തീർന്നെ എന്നൊക്കെ പറഞ്ഞു എന്തിനാ ബഹളം വെക്കുന്നെ ..ചില കാര്യങ്ങൾ പറയാം..
1. ഏതോ ഒരു ഗുരുപത് വാന്ത് സിംഗ് പറഞ്ഞിരിക്കെയാണ് ഇന്ത്യൻ മാർക്കറ്റിനെ പൊട്ടിക്കും, അടിച്ചു താഴെ ഇടും തേങ്ങ മാങ്ങാ എന്നൊക്കെ .. My fellow humans, അങ്ങനെ ഏതെങ്കിലും ഒരാൾ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് പറഞ്ഞാൽ വീഴുന്ന ഒന്നല്ല ഇന്ത്യൻ stock market.. ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന്, ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പത് വ്യവസ്ഥ.. അങ്ങനെ എന്തൊക്കെ കാര്യങ്ങളിൽ കരുത്തു കാണിക്കുന്നു.. അപ്പോഴാണോ ആരേലും വന്നു എന്തേലും പറഞ്ഞാൽ ഇങ്ങനെ പേടിക്കണേ
2. ഇന്ത്യൻ stock market പൊതുവെ വളർച്ചയുടെ തുടക്കത്തിൽ ആണെന്ന് പറയാത്ത വിദഗ്ദരില്ല.. അടുത്ത 5-10കൊല്ലം ഇന്ത്യൻ മാർക്കറ്റിൽ പണ്ട് ചൈനയിൽ ഉണ്ടായ പോലൊരു സമാനാഥകളില്ലാത്ത വളർച്ച വരുമെന്ന പ്രവചനം.. ലോകത്തെ മറ്റു പല ശക്തികളുടെ സ്റ്റോക്ക് market saturated ആണ്.. അതായത്.. സാദാരണ വളർച്ച മാത്രമേ പ്രതീക്ഷിക്കാവു.. അവരുടെ rapid growth കാലഘട്ടം കഴിഞ്ഞു.. (എന്ന് കരുതാം )അവിടെ ആണ് ഇന്ത്യൻ മാർക്കറ്റ് വിദേശ നിക്ഷേപം ആകർഷിക്കുന്നത്..
ഈ വിദേശ നിക്ഷേപം big fish ആണെന് എടുത്തു പറയേണ്ടതില്ലലോ.. അവർ retail ഇൻവെസ്റ്റേര്സിനെ പോലെ അല്ല.. കോടി കണക്കിന് രൂപയാണ് ഓരോ ദിവസവും വ്യാപാരത്തിനായി ഉപയോഗിക്കുന്നത്.. അങ്ങനെ വലിയൊരു തുക കൈവശം ഉള്ളവർക്കു മാർക്കറ്റ് manipulate ചെയ്യാൻ എളുപ്പം ആണ്..അവരുടെ ലാഭത്തിനു വേണ്ടി അവരത് ചെയ്യുമെന്നത് ഉറപ്പാണ്.. അത് ഇടക്കിടക് നടക്കുന്നുമുണ്ട്..

3. Retail ഇൻവെസ്റ്റേഴ്സിന്റെ ശക്തിയും ദർബല്യവും : ഇന്ത്യൻ market വളരുന്നതിന് അനുസരിച് ദിനംപ്രതി പുതിയ ആൾകാർ stock മാർക്കറ്റിലേക് വരുന്നുണ്ട് തുടകകാർ ആയത്കൊണ്ട് ഇവരെ പെട്ടെന്നു പേടിപ്പിക്കാനും.. കണ്ട്രോൾ ചെയ്യാനും എളുപ്പമാണ്…ഉദാഹരണത്തിന് foreign ഇൻവെസ്റ്റർസ് വന്നു ഒരു stock വാങ്ങുന്നു.. അതുവഴി വില കൂടുന്നു.. ഇതുകണ്ട് പുതിയ ഇന്ത്യൻ investors ഫണ്ടമെന്റാളും ചാർട്ടും നോക്കാതെ overvalued സ്റ്റോക്ക്സിൽ ചാടി കേറുന്നു.. അതുവഴി price വീണ്ടും കേറുന്നു.. Foreign ഇൻവെസ്ട്ടോഴ്സിന്റെ ലക്ഷ്യം നടപ്പിലാക്കുന്നു.. അവർ ഠപ്പേ എന്ന് stock sell ചെയുന്നു.. ഇന്ത്യൻ retailers പെട്ടു പോകുന്നു.. അതുകൊണ്ട് stock മാർക്കറ്റിൽ കയറ്റ ഇറക്കങ്ങൾ സാധാരണം ആണെനും.. Fundamental and വരയും കുറിയും നോക്കി സ്റ്റോക് എടുത്താൽ കുഴപ്പം ഇല്ലന്നും ഓർക്കുക.
Retail ഇൻവെസ്റ്റേഴ്സിന്റെ ശക്തി എന്തെന്നാൽ നമ്മൾ ഒറ്റകെട്ടായിട്ടു നിന്നാൽ ഈ panic സെല്ലിങ് ഒഴിവാക്കാം..(പൂർണമായി നടക്കില്ല എന്നു അറിയാം ).ഏതെങ്കിലും രാജ്യത്തുള്ള വല്ല കൊടിശ്വരന്മാരും നിയന്ത്രിക്കേണ്ടതാണോ നമ്മുടെ stock market എന്ന് ആലോചിച്ചു നോക്കു .. അവർ വാങ്ങി വിട്ടിട്ടു പോട്ടെ.. അതിനനുസരിച്ചു price കുറയട്ടെ.. പക്ഷെ നമ്മൾ panic സെല്ലിങ് നടത്താതിരുന്നാൽ തന്നെ വീഴ്ച്ച കുറെയൊക്കെ പിടിച്ചു നിർത്താൻ പറ്റും. അത് നമ്മൾ കുറച്ചാളുകൾ മാത്രം വിചാരിച്ചാൽ നടക്കില്ല ഇന്ന് അറിയാം.. പക്ഷെ ആ അവബോധം ഉണ്ടാകാൻ ആണ് ഞാൻ ശ്രമിക്കുന്നത്..ഇന്ത്യൻ market ഇന്ത്യക്കാർ നിയന്ത്രിക്കേണ്ട ഒന്നാണ്.. സായിപ്പന്മാർ നിയന്ത്രിക്കേണ്ട ഒന്നല്ല.. അതുകൊണ്ട് ആരെങ്കിലും ഏതെങ്കിലും മൂലയിൽ ഇരുന്നു എന്തേലും പറഞ്ഞാൽ പോയി പണി നോക്കാൻ പറയണം .. സാമ്പത്തികമായി foreign ഇൻവെസ്റ്റർസിനാണ് കീശ വലിപ്പം എന്ന് അറിയാം.. എങ്കിലും.. നമ്മളും മോശക്കരല്ല..ഭാവിയിൽ foreign ഇൻവെസ്ട്ടോഴ്സിനെക്കാൾ ശക്തി ഉള്ളവരാണ് നമ്മൾ ഇന്ത്യൻ ഇൻവെസ്റ്റർസ് എന്ന് ഓർമിപ്പിക്കുന്നു.
4. Midcap smallcap കമ്പനികൾ പൊട്ടാറായി നിൽക്കുന്ന കുമിളകൾ ആണെന് നമ്മുടെ ബഹുമാന്യ ആയ ചേച്ചി പറഞ്ഞതിൽ എന്താണ് തെറ്റ്. ഉദാഹരണത്തിന് irfc stock എടുകാം.. സ്റ്റോക്കിന്റെ വിലയെ പറ്റി വലിയ ധാരണ ഇല്ലാത്ത പുതിയ ഇന്ത്യൻ retail investors വന്നു irfc ടെ സമീപകലത്തെ വളർച്ച കണ്ടിട്ട് വാരി കോരി പണം ഇറക്കി..33രൂപ ഉണ്ടായിരുന്ന stock 200അടുപ്പിച്ചു എത്തിച്ചു അതും മാസങ്ങൾക്കുള്ളിൽ.. Technically overvalued ആണ്.. ഇപ്പോ വീണു വീണു 100നോട് അടുക്കുന്നു (ഞ്യായമായ വില ) ഇതുപോലെ ആണ് മറ്റു പല small cap സ്റ്റോക്കസും.. അത് overvalued ആയി വില ഒരുപാട് കൂടുംതോറും വീഴുമ്പോൾ ഉള്ള ആഘാതംവും കൂടും.. ആ ആഘാതം കൂടാതിരിക്കാനാണ് rbi small ക്യാപ്പിനെ പറ്റി അങ്ങനൊരു പരാമർശം നടത്തിയത്.. അതവരുടെ പണി ആണ്.. ഉത്തരവാദിത്തം ആണ്.. അതുകൊണ്ട് അവർ പറഞ്ഞതുകൊണ്ടാണ് പൈസ പൊട്ടിയത് എന്ന് പറയുന്നതിനേക്കാൾ.. അവർ ഇന്നെങ്കിലും പറഞ്ഞതുകൊണ്ട് ഇതിലും വലിയ തുക നഷ്ടപെട്ടില്ലലോ എന്നു ഓർക്കുക.
Small cap, midcap നന്നായിട്ട് പഠിച്ചിട്ടു മാത്രം invest ചെയ്യുക.. ഏതെങ്കിലും അബദ്ധം പറ്റീട്ടുണ്ടെങ്കിൽ തിരുത്താൻ വൈകരുത്.. വിൽക്കേണ്ടത് വിറ്റു ഒഴിവാക്കുക. കടുക്കൻ ഇട്ടത് പോയാൽ കമ്മൽ ഇട്ടതു വരും

5. ഇന്ത്യൻ ശക്തി : ഏതു ഗവണ്മെന്റ് വന്നാലും ഇല്ലങ്കിലും ഒരുവിധം നന്നായിട്ട് ഭരിക്കുന്നവർ ഭരിച്ചാൽ ഇന്ത്യ സംബധവ്യവസ്ഥ ഇനിയും ഒരുപാട് വളരും..അത്യാവിശം geo- politics ok ശ്രെദ്ധിക്കാറുണ്ടെങ്കിൽ ഇതിന്റെ അർത്ഥ തലങ്ങൾ മനസിലാകും.. എന്ത് വന്നാലും.. ചെറിയ ഏറ്റക്കുറച്ചിലുകൾ വരും എന്ന് അല്ലാതെ എനിക്ക് വ്യക്തിപരമായിട്ടു ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ശക്തിയിൽ വളരെ വളരെ വിശ്വാസം ഉണ്ട്.. ഇന്ന് മാർക്കറ്റ് ക്ഷമ പരീക്ഷിക്കുന്നത് നാളെ 10ഉം 100ഉം ഈരാട്ടിയായി തിരിച്ചു തരാൻ ആണ്..(fundamentally സ്ട്രോങ്ങ് ആയ കമ്പനികളിൽ നിക്ഷേപിച്ചവർക് ).. ക്ഷമയോടെ ഇരിക്കുക ആട്ടിൻ സൂപ്പ് വാരി കോരി കുടിക്കാം
എത്രയുമൊക്കെ എഴുതി പിടിപ്പിച്ചിട് ഞാൻ മാർക്കറ്റിൽ expert ആണ്.. മാർക്കറ്റിൽ വന്നിട്ടു 10വർഷം ആയിനൊന്നും കരുതണ്ട..ഉള്ള പരിമിതമായ അറിവുകൾ വെച്ച് പറഞ്ഞതാണ്..അതിനു ഈ ഗ്രുപ്പിൽ തന്നെയുള്ള ഒരുപാട് എക്ഷ്പെര്ട്സിന് നന്ദി അറിയിക്കുന്നു.. ഈ പോസ്റ്റ് വായിക്കുന്ന പലരെയുംപോലെ ഞാനും മാർക്കറ്റിൽ വന്നിട്ട് അധികം നാൾ ആയില്ല.. എങ്കിലും മാർക്കറ്റ് അവബോധത്തിൽ പരിമിതമായ അറിവ് ഉള്ളവർക്കു എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പങ്കു വെക്കണമെന്നു തോന്നി.. ക്ഷമയോടെ ഇതുവരെ വായിച്ചതിന് നന്ദി.. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാൻ മറക്കരുത്.. അത് കമന്റ്സിൽ ആവാം.
വീണ്ടും ഓർമിപ്പിക്കുന്നു ഇന്നത്തോടെ market അവസാനിക്കുന്നില്ല.. വരും ദിവസങ്ങളിലും ഇന്നത്തേതിന് സമാനമായ അന്തരീക്ഷം ആയിരിക്കാം.. പക്ഷെ കോറോണയും മാന്ദ്യവും വന്നിട്ട് വീണിട്ടു തിരിച്ചു പൂർവതികം ശക്തിയോടെ മാർക്കറ്റ് കേറി പോയി..പിന്നെയാണോ ഈ ചെറിയ profit ബുക്കിങ്ങും സായിപ്പന്മാരുടെ വെല്ലുവിളിയും .. ഇന്ത്യ എന്ന രാജ്യത്തിൽ എനിക്ക് വിശ്വാസം ഉണ്ട്.. നിങ്ങൾക് ഉണ്ടെങ്കിൽ മാത്രം ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപിക്കുക .
Happy investing, happy trading
Discussion about this post