Abhijith J A
” നിങ്ങൾ എന്ത് ചെയ്തു?? “
മാർക്കറ്റിൽ വന്നിട്ട് നിങ്ങൾ ഇതുവരെ എന്ത് ചെയ്തു എന്ന് ഒരു insight (ഉൾകാഴ്ച) നിങ്ങളിൽ ഉണ്ടാക്കാൻ കഴിയുമെന്ന് കരുതി എഴുതുന്നു..
മഹാഭാരതത്തിലെ എനിക്ക് ഏറ്റവും interesting ആയിട്ട് തോന്നിയിടുള്ള കഥാപാത്രം ആണ് മഹാനായ ഭീഷമ പിതാമഹന്റേത്. മഹാഭാരതകഥയിൽ മനുഷ്യരായിട്ടുള്ളവരിൽ ഏറ്റവും ശക്തൻ എന്ന് ഞാൻ വിശ്വസിക്കുന്ന ആൾ. ഒരുപാട് അറിവും അതിലുപരി മനോബലവും കൊണ്ട് പല മഹാരഥൻമാരെയും കീഴ്പ്പെടുത്തിയ ഗംഗാ പുത്രൻ.. കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ പുള്ളികാരൻ അദേഹത്തിന്റെ പീക്ക് ആരോഗ്യത്തിലായിരുന്നില്ല..(വൃദ്ധനായിരുന്നു).അതുപോലെ ഓരോ ദിവസവും സൂര്യസ്തമയത്തിൽ യുദ്ധം അവസാനിക്കുമ്പോ എല്ലാരും മുറിവുകൾ വെച്ച് കെട്ടാനും ആഹാരം കഴിച്ചു വിശ്രമിക്കാനും പോകുമ്പോൾ പുള്ളിക്കാരൻ മാത്രം രണഭൂമി വിടാതെ ഊണും ഉറക്കവുമില്ലാതെ അവിടെ തന്നെ നിന്നു (സ്വന്തം ബന്ധു ജനങ്ങളോട് യുദ്ധം ചെയുന്നത് കൊണ്ട് സ്വയം ശിക്ഷക്കായി). അങ്ങനെ അവശനായി വാർദ്ധക്യത്തിൽ നിന്നിട്ടാണ് ബാക്കി ഉള്ള സകല ഘടാഘടിയന്മാരെയും പുള്ളി നേരിട്ടത്.
ആരോഗ്യവാൻ മാത്രമായിരുന്നില്ല.. Ultimate മനോബലം കൂടി ഉള്ള ആളായിരുന്നു ഭീഷ്‌മർ… അതുകൊണ്ടാണ് ചെറിയ പ്രായത്തിൽ തന്നെ ബ്രഹ്മചര്യം അനുഷ്ഠിക്കാനും ജീവിതാവസാനം വരെ അത് തുടരാനും അദ്ദേഹത്തിന് കഴിഞ്ഞത്… ഇതൊക്കെകൊണ്ട് ഏതു വില്ലാളി വീരനും ഭീഷമർ എന്ന് കേട്ടാൽ ഒന്ന് പതറുമായിരുന്നു.. അതാണ് ഭീഷ്‌മർ . ആരോഗ്യ ബലവും മനോധൈര്യവും മാത്രമല്ലാതെ മറ്റൊരു ശക്തി കൂടി പുള്ളിക് ഉണ്ടായിരുന്നു..എന്ത് വില കൊടുത്തും തന്റെ പ്രതിജ്ഞ പാലിച്ചിരുന്നു.. അതുകൊണ്ട് തന്നെ പുള്ളിക്കാരൻ പ്രതിജ്ഞ ബന്ധനും ആയിരുന്നു.. പക്ഷെ പാപങ്ങൾ ഒന്നും ചെയ്‌തില്ല (നേരിട്ട് ).
ഇത്രയും ശക്തിയും മനോബലവും ഉണ്ടായിരുന്നിട്ടും കർമ്മത്തിൽ മുഴുകി ജീവിച്ചിട്ടും അവസാനം യുദ്ധഭൂമിയിൽ വെച്ച് ശ്രീ കൃഷ്ണൻ വന്നു തീർത്തു കളയും മോനെ എന്ന് പറഞ്ഞപ്പോ ഭീഷ്‌മർ കൈയും കുപ്പി നിന്നിട്ട് ഇവിടെ മരിക്കാൻ മാത്രം താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ശ്രീ കൃഷ്ണൻ ഒരു മറുപടി പറയും.. ഭീഷ്മരെ, ഇത്രെയും അറിവും സകല അഭ്യാസവും പഠിച്ചിട്ടും നിനക്ക് നീ ചെയ്ത തെറ്റ് എന്തെന്ന് മനസിലായില്ലലോ എന്ന്.. എന്നിട്ട് കുറെ ചോദ്യ ശരങ്ങൾ ഭീഷമരുടെ നേരെ എയ്യും..
1.പാഞ്ചാലിയുടെ വസ്ത്രഷേപം നടന്നപ്പോ കയ്യും കെട്ടി കരഞ്ഞോണ്ട് നോക്കി നിൽക്കയല്ലാതെ നിങ്ങങ്ങൾ എന്ത് ചെയ്തു??
2.പാന്ധുവിന്റെ പട്ടാഭിഷേകം തീരുമിച്ച സമയത്ത് എന്ത് ചെയ്തു?? (ഭീഷ്‌മർ ബ്രഹ്മചര്യം ഉപേക്ഷിച് രാജാവ് ആയിരുന്നേൽ മഹാഭാരത യുദ്ധം തന്നെ ഉണ്ടാവിലായിരുന്നു )
3. ധൃതാരാഷ്ട്രരെ അധർമത്തിൽ നിന്നും പിന്തിരിപ്പാക്കൻ അവസരം കിട്ടിയപ്പോൾ എന്ത് ചെയ്തു???
ഇങ്ങനെ കുറെ കുറെ “എന്ത് ചെയ്തു ” ചോദ്യങ്ങൾ ചോദിച്ചു..
സമസ്ത അധർമങ്ങളും തടയാനുള്ള സാമാർദ്യവും ശക്തിയും സ്ഥാനമാനങ്ങളും ഉണ്ടായിരുന്നിട്ടും പുള്ളിക്കാരൻ ഒന്നും ചെയ്തില്ല (പല കാരണങ്ങൾ കൊണ്ട്).. അതുകൊണ്ട് മരണം ഏറ്റെടുത്തെ മതിയാവു എന്ന് കൃഷ്ണൻ ഭീഷ്മരെ ബോധിപ്പിക്കുന്നു. (ഭീഷ്‌മർ സ്വയം മരണത്തെ ഏറ്റെടുത്താലേ പുള്ളിക്കാരൻ മരിക്കുള്ളു, അങ്ങനൊരു വരം കിട്ടീട്ടുണ്ട് ). അങ്ങനെ ഇത്രയും അറിവും പരാക്രമിയും ആയ എലാം തികഞ്ഞ യോദ്ധാവായിട്ടും താൻ ചെയ്യേണ്ടത് ചെയ്തില്ല എന്ന ബോധം വന്നപ്പോ ഭീഷ്‌മർ മരണം വരിക്കാൻ തയ്യാറായി… ഇങ്ങനെ ആണ് മഹാഭാരത കഥ പോകുന്നത്…
ഇനിയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രയരിപ്പിച്ച കാരണത്തിന് പിന്നിലുള്ള ഉദ്ദേശത്തിന്റെ പ്രസക്തി.. പലരും മാർക്കറ്റിൽ വന്നിട്ട് 2വർഷമായി 5വർഷമായി 10വർഷമായി.. പക്ഷെ ഇതുവര നഷ്ടം അല്ലാതെ ലാഭം ഒന്നും തന്നെ ഇല്ലന്നും പറയാറുണ്ട്.. അതിനുള്ള ഉത്തരം ആണ് ശ്രീ കൃഷ്ണൻ ചോദിച്ച ചോദ്യത്തിൽ ഒളിഞ്ഞു ഇരിക്കുന്നത്..
നിങ്ങൾ എന്ത് ചെയ്തു?
മാർക്കറ്റിൽ ഇത്രയും കാലം നിങ്ങൾ എന്ത് ചെയ്തു??..1കൊല്ലം മാർക്കറ്റിൽ ചിലവഴിക്കുമ്പോഴേ swing trading, long term investment, intraday trading.. ഇവിയൊക്കെ എന്താണ്.. ഇവയൊക്കെ ചെയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്.. Follow ചെയ്യണ്ട rules… എനിവേനെയൊകെ പറ്റി ഒരു minimum അറിവ് നിങ്ങൾക് കിട്ടും..രണ്ടോ മുന്നോ വർഷം മാർക്കറ്റ് പരിചയം ഉണ്ടെങ്കിൽ ഇത്തരം അറിവുകൾ കുടികൊണ്ടേ ഇരിക്കും.. അപ്പോൾ മാർക്കറ്റ് പരിചയം കൂടുമ്പോൾ നിങ്ങൾക് കിട്ടിയ അറിവിനേക്കാൾ പ്രാധാന്യം അർഹിക്കുന്നത് നിങ്ങൾ കിട്ടിയ അറിവ് വെച്ച് എന്ത് ചെയ്തു എന്നതിനാണ്.. ഭീഷമർക്ക് സകല അറിവും ഉണ്ടായിരുന്നിട്ടും പുള്ളി അതൊക്കെ വേണ്ട സമയത്ത് ഉപയോഗിച്ചില്ല എന്നതായിരുന്നു പുള്ളിടെ പോരായ്മ.. അതേപോലെ മാർക്കറ്റിൽ നിന്നും കിട്ടുന്ന അറിവ് വെച്ച് “നിങ്ങൾ എന്ത് ചെയ്തു ” എന്നതാണ് നിങ്ങളുടെ കഴിവിന്റെയോ പോരായ്മയുടെയോ ലാഭ നഷ്ട കണക്കുകളുടെയോ ആധാരം…
പലരും future and options ചെയ്തു വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ട് പണി ആയാലോ അവറാച്ചാ എന്ന് പറയും.. പലരും പഠിക്കാതെ invest ചെയ്തിട്ട് നഷ്ടം വരുമ്പോൾ ഇനി എന്ത് ചെയ്യും മല്ലയാ എന്ന് ചോദിക്കും.. ഇങ്ങനെ പണി വാങ്ങി കൂട്ടുന്നതിന്റെ പ്രധാന കാരണം നിങ്ങൾക് മാർക്കറ്റ് സംബന്ധമായ അറിവുകൾ ഇല്ലാത്തതല്ല…. മറിച്ച് നിങ്ങൾ ഉള്ള അറിവ് വെച്ച് എന്ത് ചെയ്തു എന്നതാണ് കാരണം..(stoploss വെക്കണമെന്ന് അറിയാമായിരുന്നിട്ടും stoploss വെക്കില്ല, target വെക്കില്ല, revenge / emotional trade ചെയ്യരുത് എന്ന് അറിയാമായിരുന്നിട്ടും നിങ്ങൾ അത് കാര്യമാകീല , disciplined ആവണമെന്ന് അറിയാമായിരുന്നിട്ടും disciplined ആയില്ല , etc…)
ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റർ ആയ Warren Buffetൻ്റെ പ്രശസ്തമായ ഒരു quote ഉണ്ട് “If you aren’t willing to own a stock for 10 years, don’t even think about owning it for 10 minutes.”
“നിങ്ങൾ ഒരു സ്റ്റോക്ക് ഒരു പത്തു വർഷത്തേക്ക് എങ്കിലും വിൽക്കാതെ കയ്യിൽ വെക്കാൻ ആഹ്രഹിക്കുന്നില്ല എങ്കിൽ ഒരു 10 മിനിറ്റത്തേക് പോലും ആ സ്റ്റോക്ക് വാങ്ങാൻ നിങ്ങൾ തയ്യാറാവരുത് “
മഹാഭാരതത്തിലെ മഹാമയനാണ് ഭീഷ്‌മർ.. അതേപോലെ investing ലോകത്തെ മഹാമായനായി പലരും കണക്കാക്കുന്ന ആളാണ് Warren buffet.. പുള്ളി ഭീഷ്മരെ പോലെ എല്ലാം അറിവും ഉണ്ടായിട്ടും അത് അവസരത്തിനൊത്തു ഉപയോഗിക്കാതെ പോയ ആളല്ല.. മറിച്ച് കിട്ടിയ അറിവുകൾ ഉപയോഗിച്ച ആളാണ്..അതുകൊണ്ട് Buffet successful ആയ ഇൻവെസ്റ്റർ ആയി..(പുള്ളിടെ ഉടമസ്ഥതയിൽ ഉള്ള Berkshire Hathaway കമ്പനിയുടെ “ഒരു” ഓഹരിയുടെ ഇന്നത്തെ വില ഏതാണ്ട് അഞ്ചര കോടി രൂപയാണ് ). Trade ചെയുമ്പഴും invest ചെയുമ്പഴും നിങ്ങൾക് തെറ്റ് പറ്റാം..പക്ഷെ അതുവഴി പുതിയ അറിവുകൾ കിട്ടി കൊണ്ടേ ഇരിക്കും.. തെറ്റൊക്കെ പറ്റി അതിൽനിന്നും അറിവ് കിട്ടീട്ടും നിങ്ങൾ ഭീഷ്മരെ പോലെ ആ അറിവും വകതിരുവുമൊക്കെ വേണ്ട സമയത്തു വേണ്ടത് പോലെ ഉപയോഗിച്ചില്ല എങ്കിൽ നിങ്ങൾ അറിവ് നെടീട്ട് കാര്യമില്ല… വീണ്ടും പണി വാങ്ങാൻ ഉള്ള chance കൂടും… പക്ഷെ ഒരു തെറ്റിൽനിന്നും പാഠം ഉൾക്കൊണ്ട് ഇനി ആ തെറ്റുകൾ ആവർത്തിക്കാതെ മുൻപോട്ടു പോയാൽ നിങ്ങൾ നല്ലൊരു investor / trader ആകും.. എന്താ ശെരിയല്ലേ??
ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കുക.. മാർക്കറ്റിൽ വന്നു കുറെ വർഷങ്ങൾ ആയി കുറേ അറിവുകൾ കിട്ടീട്ടും “നിങ്ങൾ എന്ത് ചെയ്തു?? ” അത് ഉപയോഗ പ്രദമായ രീതിയിൽ നിങ്ങൾ വിനിയോഗിച്ചോ??… വിനിയോഗിച്ചു എന്നാണ് നിങ്ങളുടെ മനസാക്ഷി നിങ്ങൾക്കു നൽകുന്ന ഉത്തരം എങ്കിൽ നിങ്ങളുടെ portfolio പച്ച നിറം അണിഞ്ഞിരിക്കാനാണ് സാധ്യത കൂടുതൽ . ഇനി അതല്ല.. നിങ്ങൾ അറിവുകൾ ഉപയോഗിച്ചില്ല എന്ന ഉത്തരം ആണ് ലഭിക്കുന്നതെങ്കിൽ പോർഫോലിയോ red ആകാനുള്ള ചാൻസ് ആയിരിക്കും കൂടുതൽ.. അങ്ങനെ ഉള്ളവർ വിഷമിക്കണ്ട.. ഇത് ഭീഷ്മരുടെ മനോഭാവത്തിൽ നിന്നും Warren Buffet ന്റെ മനോഭാവത്തിലോട്ട് മാറാനുള്ള ഓർമപ്പെടുത്തൽ ആണ്.. അവസരം ആണ്..അത് വിനിയോഗിക്കുക..
ഓർക്കുക.. മാർക്കറ്റിൽ വരുന്ന ലാഭ നഷ്ട കണക്കുകൾ നിങ്ങൾക്ക് മാർക്കറ്റിൽ നിന്നു കിട്ടിയ അറിവിന്റെ progress റിപ്പോർട്ട് അല്ല.. മറിച്ച് നിങ്ങൾക്ക് കിട്ടിയ അറിവുകൾ വെച്ച് ” എന്ത് ചെയ്തു ” എന്നതിന്റെ progress report ആണ്…അടുത്ത ഓരോ പുതിയ investment നടത്തുമ്പോഴും.. ഓരോ trades എടുക്കുമ്പോഴും.. കിട്ടിയ അറിവിന്റെ പിൻബലത്തിലാണോ ഓരോ തീരുമാനവും എടുക്കുന്നത് എന്ന് നിങ്ങളെ ചിന്തിപ്പിക്കാൻ ഈ പോസ്റ്റ് നിങ്ങളെ പ്രാപ്തരാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു..
മഹാഭാരതവും മറ്റു മതഗ്രന്ഥങ്ങളും മനുഷ്യരെ കൂടുതൽ വിവേകവും മനുഷ്യത്വവും ഉള്ള മനുഷ്യരാകാൻ കെൽപ്പുള്ള നല്ല ഒന്നാന്തരം സൃഷ്ടികളാണ്…. ആ അറിവ് ഉണ്ടായിരുന്നിട്ടും നമ്മൾ അത് വേണ്ട പോലെ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എന്ത് മനുഷ്യൻ.. എന്ത് മനുഷ്യത്വം..മഹാഭാരതവും ബൈബിളും വിശുദ്ധ ഖുർആനും ഒക്കെ നല്ല ധാർമിക ശാസ്ത്ര പുസ്തകങ്ങൾ കൂടെ ആണ്(moral science texts).. അതൊക്കെ വേണ്ടപോലെ എലാ സന്ദര്ഭത്തിലും പല രീതിയിൽ വ്യാഖ്യാനിച്ചു ഉപയോഗിക്കാം.. പണ്ട് മഹാഭാരതം ഒക്കെ എഴുതി എന്ന് കരുതപെടുന്ന സമയത്ത് സ്റ്റോക്ക് മാർക്കറ്റ് ഇല്ല. സ്റ്റോക്കും ഇല്ല .. പക്ഷെ ഭീഷ്മരുടെ കഥ സ്റ്റോക്ക് മാർക്കറ്റിൽ ഉപയോഗ പ്രദമാക്കാൻ പോന്ന രീതിയിൽ വ്യാഖ്യാനിക്കാൻ എന്നെ കൊണ്ട് എങ്ങനെയൊക്കെയോ കഴിഞ്ഞു..അത് ഗ്രൂപ്പ് മെമ്പേഴ്സിനും ഉപയോഗപ്പെടുമലോ എന്ന് കരുതി ഇവിടെ എഴുതിയെന്നെ ഉള്ളു . കൊള്ളാമെന്നു തോന്നിയാൽ സ്വീകരിക്കാം.. ഇല്ലെങ്കിൽ തിരസ്കരിക്കാം.. ( എന്താണേലും കമന്റ് ബോക്സിൽ പറയാൻ മറക്കണ്ട ). ഇതിനേക്കാൾ നന്നായിട്ട് വ്യാഖ്യാനിക്കാൻ ഈ ഗ്രുപ്പിലെ ബഹുഭൂരിഭാഗം മെമ്പേഴ്സിനും കഴിയും എന്ന ബോദ്യം എനിക്കുണ്ട്..നിങ്ങളും കിട്ടിയ അറിവുകൾ ഉപയോഗപ്രദമായ രീതിയിൽ വ്യാഖ്യനിക്കൂ..അറിവ് പകരൂ
സ്റ്റോക്ക് മാർക്കറ്റ് ബുക്ക്കളോ വീഡിയോകളോ കണ്ട് നിങ്ങൾ അറിവ് നേടു.. ഒപ്പം ആ അറിവ് ഉപയോഗിക്കാനും മറക്കരുത് എന്നതാണ് ഈ പോസ്റ്റിന്റെ പൊരുൾ… ഞാൻ പതിയെ പതിയെ ഉപയോഗിക്കുന്നുണ്ട്..(ചിലപ്പോൾ കഴിയാറും ഇല്ല )എങ്കിലും പറയട്ടെ..കഴിഞ്ഞ പത്തു trading ദിവസങ്ങളിൽ എനിക്ക് 7 ദിവസം ലാഭം, 3 ദിവസം നഷ്ട്ടം.. ചെറിയ നഷ്ടം വലിയ നഷ്ടം ആവാതെ ചെറിയ loss book ചെയ്‌തതുകൊണ്ട്..ബാക്കി trading daysil വന്ന ലാഭം വെച്ച് നോക്കുമ്പോൾ നഷ്ടത്തിന്റെ കണക്കു വലിയൊരു തുകയെ അല്ല.. ഏതാണ്ട് profit ഉണ്ടാക്കിയതിന്റെ 85% ഓളം ഉണ്ടായ നഷ്ട്ടം പോയിട്ട് ബാക്കിആക്കാൻ പറ്റിയിട്ടുണ്ട്..എന്റെ ചെറിയ ചെറിയ അറിവുകൾ വെച്ചിട്ടിട് ചെയ്ത trading ആണ് ഇത്.. തുടക്കകാരനായ എന്നെകൊണ്ട് ഇത് പറ്റുമെങ്കിൽ ഇതിലും നന്നായിട്ട് trading / investing ചെയ്യാൻ ഈ ഗ്രുപ്പിലെ ഓരോരുത്തർക്കും കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്..നിങ്ങൾക് കഴിയുമോ എന്ന സന്ദേഹം മനസിൽ ഉണ്ടെങ്കിൽ ഒരു ചോദ്യം നിങ്ങൾ സ്വയം ചോദിച്ചാൽ മതി..
നിങ്ങൾ കിട്ടിയ അറിവ് വെച്ച് നിങ്ങൾ എന്ത് ” ചെയ്തു “??
കിട്ടിയ അറിവിനേക്കാൾ പ്രസക്തി കിട്ടിയ അറിവ് വെച്ച് എന്ത് ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്( അതുകൊണ്ടാണ് കഴിഞ്ഞ 10 ദിവസം മോശമല്ലാത്ത trades എടുക്കാൻ കഴിഞ്ഞതെന്നാണ് എന്റെ എളിയ അഭിപ്രായം ). ഭീഷ്മ പിതാമഹനെയും മഹാ ഹാഭാരതവും ഉദാഹരണം ആയി എടുത്തത് തികച്ചും വ്യക്തി പരമായ കാരണങ്ങൾ കൊണ്ടാണ് ( ഞാൻ മഹാഭാരതം സീരിയൽ കണ്ടിട്ടിട്ടുണ്ട്, അതാണ് കാരണം ). ഞാൻ പറഞ്ഞ കഥയിൽ തെറ്റുകൾ ഉണ്ടാവാം.. അതിൽ ഖേദം പ്രകടിപ്പിക്കുന്നു .. ഭീഷ്‌മർ ചില്ലറക്കാരൻ അല്ലെന്ന ബോധ്യവും എനിക്കുണ്ട് .. ഇപ്പോൾ എൻ്റെ favourite character ആണ് ഭീഷമ പിതാമഹൻ പുള്ളികാരനെ അനാവശ്യമായി താഴ്ത്തി കാണിക്കാൻ ഞാൻ ശ്രമിക്കുന്നില്ല..
എന്തെങ്കിലും കാര്യത്തെ പറ്റി ഞാൻ എഴുതണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അതും പറയാം.. എന്നെകൊണ്ട് എഴുതാൻ അറിയാവുന്ന ടോപ്പിക്ക് ആണെകിൽ ഞാൻ അത് സംബന്ധിച്ചു എഴുതാൻ ശ്രെമിക്കാം )അതുപോലെ എന്റെ മുൻപത്തെ പോസ്റ്റുകളും ഇനിയും പലർക്കും ഉപകാരപ്രദം ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.. താല്പര്യം ഉള്ളവർക്കു Abhijith J A എന്നു search ചെയ്താൽ എന്റെ എല്ലാ പോസ്റ്റും കിട്ടും.. മറ്റു ആരുടെ പോസ്റ്റും ഇങ്ങനെ പേര് അടിച്ചു search ചെയ്താൽ കിട്ടും
വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.. മാർക്കറ്റ് നിങ്ങളെ ബഹുമാനിക്കണമോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് മാർക്കറ്റിൽ നിന്നും നിങ്ങൾക് എത്ര അറിവ് കിട്ടി എന്ന് ചോദിച്ചുകൊണ്ടല്ല … പക്ഷെ ആ അറിവ് വെച്ച് നിങ്ങൾ എന്ത് ചെയ്തു എന്ന് ചോദിച്ച് കൊണ്ടാണ് ..
ഈ പുണ്യ റംസാൻ കാലത്ത് എല്ലാ സഹോദരങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട്..എഴുത്തു ചുരുക്കുന്നു..നന്ദി.. നമസ്കാരം..അടുത്ത ശനിയാഴ്ച മറ്റൊരു പോസ്റ്റുമായി കാണാം..
Happy trading, happy investing
~Abhijith J A
Discussion about this post