മാർക്കറ്റിൽ സമ്പത്ത് ഉണ്ടാക്കുന്നത് ഇൻവെസ്റ്റർ ആണ് .. ട്രൈഡ് ചെയ്തു കാഷുകളയുന്നവരാണ് കൂടുതൽ ഒരു ഹാർട്ട് സെപഷിലിസ്റ്റ് സങ്കിർണ്ണമായ സർജറി ചെയ്ത് വിജയിക്കുന്നത് കണ്ടിട്ട് ഒരു സാധാ MBBS ഡോക്ടർ അത് അനുകരിക്കാൻ പോയാൽ എന്ത് സംഭവിക്കും എന്ന് ഓർക്കുക. അപ്പോൾ സാധരണക്കാരനു പറ്റിയതല്ലേ ട്രൈഡ് എന്ന് ചോദിക്കും. ആരാണ് സാധരണക്കാരൻ ? ചില കാര്യങ്ങൾ പഠിക്കുക തന്നെ ചെയ്യണം. നിങ്ങൾ നല്ല ഒരു പത്ത് കമ്പനി വാച്ച് ലിസ്റ്റിൽ ഇടുക. അതിൻ്റെ മൂവ്മെൻ്റ് നോക്കി മനസിലാക്കുക. ഒരു ലെവൽ വരെ വില ഉയരുന്നു അത് കഴിഞ്ഞു താഴെ വരുന്നു ഒരു ലെവലിൽ എത്തി അത് തിരിച്ചു കയറുന്നു ഇത് നോക്കി മനസിലാക്കുക. അതാണ് നിങ്ങൾ മനസിലാക്കി എടുക്കേണ്ട ആദ്യത്തെ സപ്പോർട്ടും റെസിസ്റ്റൻസും ‘
നേരത്തെ ഉയർന്ന് പോയിട്ട് തിരിച്ചു പോന്ന വില ആസ്റ്റോക്ക് ഒരിക്കൽ കടന്നുപോകുമ്പോൾ വില നല്ല രീതിയിൽ ഉയരുന്നു. അതാണ് ബ്രേക്ക് ഒട്ട്. അത് പോലെ നേരത്തെ താഴെ വന്ന വിലയിൽ നിന്നും വിണ്ടു താഴെപോയാൽ അത് ബ്രേക്ക്ഡൗൺ. അപ്പോൾ നല്ല രീതിയിൽ വില താഴും. അങ്ങനെ ഒരു മൂന്ന് മാസം നോക്കി പഠിക്കുക. അന്നേരം നിങ്ങൾക്ക് ഒരു ധാരണ ഉണ്ടാക്കി എടുക്കാൻ പറ്റും. അങ്ങനെ ആകുമ്പോൾ നിങ്ങൾ സാധരണക്കാരനിൽ നിന്നും കുറച്ച് ഉയരാൻ തുടങ്ങും. പിന്നെ വാർസിറ്റി യോ മറ്റ് മെറ്റിരിയൽസോ എടുത്ത് പഠിച്ച് നിങ്ങൾ നിങ്ങളുടെ നിലവാരം ഉയർത്തി തുടങ്ങണം. അങ്ങനെ ഒരു വർഷം കഴിയുമ്പോൾ നിങ്ങൾ വീണ്ടും ഉയരും സ്റ്റോക്ക് എഡ്ജ് എന്നൊരു ആപ്പ് ഉണ്ട് അതിൽ സീൽസ് എന്നതിൽ പോയി നോക്കുക. ആരൊക്കൊ ഒരു സ്റ്റോക്ക് വാങ്ങുന്നുണ്ട് എന്ന് കാണം. ശക്തരായ ആളുകൾ വാങ്ങുന്നത് കണ്ടാൽ മെല്ലെ എൻട്രി എടുക്കാം. പിന്നെ ദുർബലർ വിൽക്കുമ്പോളും എൻട്രി എടുക്കാം
ഒക്കെ വായിച്ചപ്പോൾ കൊള്ളാമെന്ന് തോന്നിയവർ പഠിക്കാം എന്ന് വിചാരിച്ചു വരുമ്പോൾ എവിടെലും ഒരു മെസേജ് കാണും മാസം അമ്പതു ശതമാനം താ രാം നൂറ്റമ്പതു ശതമാനം തരാം എന്നെക്കെ. ചാർജ് മാസം 5000 മാത്രം ( നിഷ്കളങ്കകരെ ആ പണി അവർക്കു അറിയാമെങ്കിൽ നിങ്ങളുടെ മുന്നിൽ 5000 ഇരക്കാൻ നിൽക്കില്ല. പിന്നെ ചിലരു സാമൂഹിക സേവനം ആണ് എന്ന് പറയും അവനവനെ സേവിക്കാൻ പറ്റാത്തപ്പോൾ ചിലരു എടുത്തിടുന്ന മേലങ്കി മാത്രമാണ് അത് ) ആഹാ കൊള്ളാമല്ലേ എന്നാൽ പിന്നെ വെറുതെ എന്തിനാ പഠിച്ച് ബുദ്ധിമുട്ടുന്നത് നേരെ അങ്ങോട്ട് പോകും കുറേ കാഷ് പോകും. പിന്നെ കരച്ചിലാ ധി പിഴിച്ചിലായ് കുറേ പേര് ഇതൊക്കെ ഉടായിപ്പ് എന്നൊക്കെ പറഞ്ഞ് നടക്കും നിങ്ങളുടെ സമയം പോകും
മാർക്കറ്റിലേയ്ക്ക് പുതിയതായി വരുന്ന ആളുകൾ Varsity zeroda varsity ….നന്നായി എടുത്ത് പഠിക്കു. എന്നിട്ട് മാർക്കറ്റ് വാച്ച് ചെയ്യു കാര്യങ്ങൾ മനസിലാക്കി എടുക്കു. ഉദാഹരണത്തിന് നിങ്ങൾ ഒരു മരക്കച്ചവടം ആണ് തുടുക്കുന്നത് എന്ന് വിചാരിക്കുക ആദ്യത്തെ കച്ചവടത്തിന് നിങ്ങൾ മരം തലങ്ങും വിലങ്ങും അളക്കും എന്നിട്ട് വില പറയും. ഒരുപത്താമത്തെ കച്ചവടം ഒക്കെ ആകുമ്പോൾ നിങ്ങൾ മരത്തിൻ്റെ അടുത്ത് നിന്ന് ഇത് ഇത്ര കുബിക് ഉണ്ടാകും ഇന്നതാണ് വില എന്ന് പറയും. അത് നിങ്ങൾ ആർജിച്ചു എടുത്ത കഴിവാണ്. അത് നിങ്ങൾക്കു ഒരാൾക്ക് പഠിപ്പിച്ചു കൊടുക്കാനോ നിങ്ങളെ ഒരാൾക്ക് പഠിപ്പിച്ചു തരാനോ പറ്റില്ല. അത് കൊണ്ട് മെല്ലെ മെല്ലെ കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകുക ഇത് ഒരു അക്ഷയ പാത്രമാണ് ശരിക്ക് ഉപയോഗിച്ചാൽ ഇവിടെ നിന്നും കാഷ് വാരാം ‘
ട്രേഡിംഗില്‍ വിജയിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്ന് മുന്നോട്ട് പോയാല്‍ ട്രേഡിംഗില്‍ എല്ലാവര്‍ക്കും വിജയാക്കാനാവും.
1.വിപണിയെ കുറിച്ചും വിവിധ തരത്തിലുള്ള ട്രേഡുകളെ കുറിച്ചും അടിസ്ഥാനപരമായ അറിവുണ്ടാവുക.
2.കൃത്യമായ സാമ്പത്തിക അച്ചടക്കവും മണി മാനേജ്മെന്‍റും പാലിച്ച് ട്രേഡ് ചെയ്യുക.
3. അനുകൂല സാഹചര്യമല്ലെന്ന് ബോധ്യപ്പെട്ടാല്‍ ട്രേഡ് ചെയ്യാതിരിക്കാനും നഷ്ടം ബുക്ക് ചെയ്യാനും മടി കാണിക്കാതിരിക്കുക.
3.ഡാറ്റകള്‍ വിലയിരുത്തി നല്ല ട്രേഡുകളെടുക്കാനുള്ള സ്കില്‍ വികസിപ്പിച്ചെടുക്കുക.
4.ക്ഷമയോടെ അവരവരുടെ ട്രേഡിംഗ് സ്ട്രാറ്റജിയുമായി മുന്നോട്ട് പോവുക.
5.പ്രോഫിറ്റിനേക്കാളുപരി ശരിയായ പ്രോസസ് പിന്തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മാര്‍ഗ്ഗം ശരിയായാല്‍ മതി , ലാഭം പിറകെ വരും.
6. അവസാനമായി,
എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ ട്രേഡിംഗ് തനിക്ക് വഴങ്ങുന്നില്ലെന്ന് സ്വയം ബോധ്യമായാല്‍ നിക്ഷേപം മാത്രം നടത്തുക. നമ്മുടെ വ്യക്തിത്വത്തോട് യോജിക്കുന്ന ഒരു invest/trading സ്റ്റൈല്‍ മാര്‍ക്കറ്റ് നമുക്കായി ഒരുക്കി വെച്ചിട്ടുണ്ട്. അത് കണ്ടെത്തുക. സ്റ്റോക്ക് മാര്‍ക്കറ്റ് എല്ലാവരുടേതുമാണ് ബോസ്
Discussion about this post