Jibin Verghese Cheruvathur
ബാലപാഠം
1. നിങ്ങളുടെ എല്ലാ പണവും ഒരു സ്റ്റോക്കിൽ നിക്ഷേപിക്കരുത്: നിങ്ങളുടെ നിക്ഷേപങ്ങൾ ഒരൊറ്റ ആസ്തിയിലോ കമ്പനിയിലോ കേന്ദ്രീകരിക്കരുത്. അപകടസാധ്യത വ്യാപിപ്പിക്കുന്നതിന് വൈവിധ്യവൽക്കരിക്കുക, പ്രത്യേകിച്ചും യുദ്ധസമയത്ത് പോലുള്ള അനിശ്ചിതകാലങ്ങളിൽ ഭൗമരാഷ്ട്രീയ സംഭവങ്ങൾ നിർദ്ദിഷ്ട മേഖലകളെയോ വ്യവസായങ്ങളെയോ ബാധിക്കുമ്പോൾ ഇത് നിങ്ങളെ സഹായിക്കും. എന്ന് കരുതി ഒരു ലക്ഷം രൂപയ്ക്കു 100 സ്റ്റോക്ക് വാങ്ങരുത്.
2. അക്ഷമരാകരുത്: നല്ല ഒടുക്കത്തെ ക്ഷമ വേണം. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കരുത്. വിപണികൾ എക്കാലത്തെയും ഉയർന്ന നിലയിലായിരിക്കുമ്പോഴും ആവേശകരമായ തീരുമാനങ്ങൾ ഒഴിവാക്കുക, കാരണം അവ തിരുത്തലുകളോ താഴ്ചകളോ പിന്തുടരാം.
3. വികാരങ്ങളെ നിങ്ങളുടെ തീരുമാനങ്ങളെ നയിക്കാൻ അനുവദിക്കരുത്: വിപണി തകർച്ചയുടെ സമയത്തായാലും അല്ലെങ്കിൽ ശക്തമായ സാമ്പത്തിക സാഹചര്യങ്ങൾ കാരണം വിപണികൾ ഉന്മേഷഭരിതമാകുമ്പോഴായാലും, ഭയമോ അത്യാഗ്രഹമോ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ തിരഞ്ഞെടുപ്പുകൾ ഒഴിവാക്കുക.

4. ഗവേഷണത്തെ അവഗണിക്കരുത്: സമഗ്രമായ ഗവേഷണമില്ലാതെ നിക്ഷേപം നടത്തരുത്. ഗവേഷണം ചെയ്യാൻ സൈയിന്റിസ്റ് ആകണമെന്നില്ല. screener, trendlyne, tradingview ഇതുപോലെ സൈറ്റുകളും ആപ്പുകളും ഉപയോഗിച്ച് നമ്മൾ സ്റ്റഡി ചെയ്യുക. സാമ്പത്തിക അനിശ്ചിതത്വത്തിലോ പ്രധാന നയപരമായ മാറ്റങ്ങളിലോ ഉള്ള അടിസ്ഥാനകാര്യങ്ങളും വിപണി സാഹചര്യങ്ങളും മനസ്സിലാക്കുക. ഇന്നിപ്പോൾ ഓൾ ടൈം ഹൈ (ATH) ശ്രദ്ധിക്കണമെന്ന് മനസിലായികാണും.
5. മാർക്കറ്റ് കൃത്യമായി സമയം കണ്ടെത്താൻ ശ്രമിക്കരുത്: വിപണിയിലെ ഉയർച്ച താഴ്ചകൾ പ്രവചിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക. പകരം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാലഘട്ടത്തിൽ പോലും സ്ഥിരമായ നിക്ഷേപ തന്ത്രം നിലനിർത്തുക.
6. ഓവർ ട്രേഡ് ചെയ്യരുത്: അമിതമായ വ്യാപാരം ഒഴിവാക്കുകയും നന്നായി ചിന്തിച്ച തന്ത്രത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുക, പ്രത്യേകിച്ചും മാർക്കറ്റ് വികാരം അസ്ഥിരമാകുമ്പോൾ ലാഭ ബുക്കിംഗ് കാലയളവിൽ.
7. റിസ്‌ക് മാനേജ്‌മെന്റ് അവഗണിക്കരുത്: കടം വാങ്ങിയും ലോൺ എടുത്തും ഇൻവെസ്റ്റ് ചെയ്യരുത്. നിങ്ങൾക്ക് നഷ്‌ടപ്പെടാൻ കഴിയുന്നതിലും കൂടുതൽ നിക്ഷേപിക്കരുത്, സ്റ്റോപ്പ്-ലോസ് ഓർഡറുകൾ പോലുള്ള റിസ്‌ക് മാനേജ്‌മെന്റ് ടൂളുകൾ ഉപയോഗിക്കുക, പ്രത്യേകിച്ചും സാമ്പത്തിക മാന്ദ്യം പോലുള്ള പ്രക്ഷുബ്ധമായ സമയങ്ങളിൽ.
8. തുടർച്ചയായ പഠനം അവഗണിക്കരുത്: സാമ്പത്തിക വിപണികളെക്കുറിച്ചും നിക്ഷേപ തന്ത്രങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെയോ നിയന്ത്രണ വ്യതിയാനങ്ങളുടെയോ സമയങ്ങളിൽ അറിവുള്ളവരായിരിക്കുക.
9. ആഗോള ഇവന്റുകളെക്കുറിച്ച് മറക്കരുത്: വിപണിയെയും നിങ്ങളുടെ നിക്ഷേപങ്ങളെയും സ്വാധീനിച്ചേക്കാവുന്ന ആഗോള സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, യുദ്ധങ്ങൾ, വ്യാപാര തർക്കങ്ങൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ.
10. പ്രചോദനത്തിൽ മാത്രം ആശ്രയിക്കരുത്: ആസ്തികൾ ജനപ്രീതിയാർജ്ജിച്ചതോ പ്രചോദിപ്പിക്കുന്നതോ ആയതുകൊണ്ട് മാത്രം അവയിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വന്തം വിശകലനം നടത്തുക, പ്രത്യേകിച്ച് ഒരു പ്രത്യേക അസറ്റ് അമിതമായ മാധ്യമ ശ്രദ്ധ അനുഭവിക്കുമ്പോൾ.
11. സാമ്പത്തിക ആസൂത്രണം അവഗണിക്കരുത്: നിങ്ങളുടെ നിക്ഷേപങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായും മൊത്തത്തിലുള്ള പ്ലാനുകളുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ച് ഒരു വീട് വാങ്ങുകയോ കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുകയോ പോലുള്ള പ്രധാന ജീവിത പരിപാടികളിൽ.
12. അമിത ലിവറേജ് ഉപയോഗിക്കരുത്: കടം വാങ്ങിയ പണത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുക, കാരണം അത് നഷ്ടങ്ങളും നേട്ടങ്ങളും വർദ്ധിപ്പിക്കും, പ്രത്യേകിച്ച് വിപണിയിലെ ചാഞ്ചാട്ടം വർദ്ധിക്കുന്ന കാലഘട്ടങ്ങളിൽ.

13. പ്രകടനം പിന്തുടരരുത്: ഈയിടെ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ മാത്രം ആസ്തികൾ വാങ്ങുന്നത് ഒഴിവാക്കുക, എല്ലാവരും അങ്ങനെ ചെയ്യുന്നതായി തോന്നിയാലും. മുൻകാല പ്രകടനം എല്ലായ്‌പ്പോഴും ഭാവിയിലെ വരുമാനത്തെ സൂചിപ്പിക്കുന്നില്ല.
14. പൊരുത്തപ്പെടാൻ മറക്കരുത്: മാർക്കറ്റ് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച്, പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യങ്ങളിലോ സാങ്കേതിക തകർച്ചയിലോ ഉള്ള സമയങ്ങളിൽ നിങ്ങളുടെ തന്ത്രങ്ങൾ ക്രമീകരിക്കാൻ വഴക്കമുള്ളവരും സന്നദ്ധതയുള്ളവരുമായിരിക്കുക.
15. പ്രൊഫഷണൽ ഉപദേശം തേടാൻ മടിക്കരുത്: നിങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, മാർഗനിർദേശത്തിനായി ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുന്നത് പരിഗണിക്കുക, പ്രത്യേകിച്ച് റിട്ടയർമെന്റ് ആസൂത്രണം അല്ലെങ്കിൽ എസ്റ്റേറ്റ് മാനേജ്മെന്റ് പോലുള്ള സങ്കീർണ്ണമായ സാമ്പത്തിക സാഹചര്യങ്ങൾ നേരിടുമ്പോൾ. അതല്ലാതെ യൂട്യൂബ് കണ്ടും ഫേസ്ബുക്കിൽ നല്ല പോസ്റ്റും കണ്ടു ആർക്കും പൈസ കൊടുക്കരുത്. ഇപ്പൊ തത്കാലത്തേക്ക് നമ്മുടെ ഈ ഗ്രൂപ്പ് ഉള്ളപ്പോ നല്ല ബേസിക്സ് സ്ട്രോങ്ങ് ആക്കുക.
ഞാനിപ്പോഴും ഒരു തുടക്കക്കാരൻ മാത്രമാണ്. ഒരു അറിവും ചെറുതല്ല. എപ്പോഴും പഠിച്ചുകൊണ്ടിരിക്കുക. നിങ്ങൾക്കറിയാവുന്ന അറിവുകൾ കമന്റ് അയി രേഖപെടുത്താം. അല്ലെങ്കിൽ ഒരു പുതിയ പോസ്റ്റ് അയി ഇടാവുന്നതാണ്. നമ്മുടെ ഈ ഗ്രൂപ്പിൽ തുടക്കക്കാർക്ക് അനുകൂലമായ വിവരങ്ങളുടെ ഒരു ചെറിയ ഭാഗം. നിങ്ങളെ സഹായിക്കുവാൻ കഴിയുന്ന ഒരുപാട് പോസ്റ്റുകൾ ഈ ഗ്രൂപ്പിൽ കാണാം. അതിലേക്കുള്ള ഒരു ചെറിയ പോസ്റ്റ്. നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ പുതിയ ആളാണെങ്കിൽ അല്ലെങ്കിൽ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ്.

എന്റെ സ്ട്രാറ്റജി
ചുമ്മാ സ്റ്റോക്ക്ന്റ പേര് അറിയുന്നതിലും നല്ലതു എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് പഠിക്കണം. ഞാൻ പറഞ്ഞിട്ടുള്ള ഷെയർ ഒന്നുകിൽ ഞാൻ വാങ്ങിയിട്ടുള്ളതോ അല്ലെങ്കിൽ വാങ്ങാൻ പോകുന്നത് ആയിരിക്കും. ആദ്യമേ പറയാം, എല്ലാവർക്കും അവരവരുടേതായ സ്ട്രാറ്റജി ഉണ്ട്. ഞാനിപ്പോൽ പറയുന്നത് എന്റെ സ്ട്രാറ്റജി ആണ്. നിങ്ങൾ പഠിക്കാൻ തയ്യാറായാൽ നിങ്ങളെ തോൽപിക്കാൻ ആർക്കുമാവില്ല.
വാങ്ങിയ അഞ്ചോ ആറോ സ്റ്റോക്കിൽ ചിലപ്പോ രണ്ടെണ്ണം ചീറ്റിപ്പോയാലും ഒരു ദിവസം കേറി വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ചില വർഷങ്ങൾക്കു മുന്നേ ന്യൂസും ഗൂഗിളും മാത്രം നോക്കി, സ്റ്റോക്‌സ് വാങ്ങിയിരുന്ന ഒരാളായിരുന്നു ഞാൻ. പിന്നീട് മാർക്കറ്റ് ക്യാപിറ്റലും ന്യൂസും നോക്കാൻ തുടങ്ങി. പിന്നീടാണ് ആവറേജിംഗ് എന്ന അത്ഭുതം എന്താണെന്ന് മനസിലായത്. പതുക്കെ പതുക്കെ നിയാസ് ബ്രോന്റെ ചാർട്ട് പാറ്റേൺസ് കാണാൻ ഇടയായി. അത് റെസിസ്റ്റൻസ്സും സപ്പോർട്ടും കണ്ടെത്താൻ ഒരുപാട് സഹായിച്ചു.
എന്നൽ ഇപ്പോൾ screenerൽ നോക്കി ഫണ്ടമെന്റൽസ് ഉറപ്പു വരുത്തും അതിൽ തന്നെ debt, profit, DMA, EMA അങ്ങനെ ഒരു വിധം ഡീറ്റെയിൽസ് എല്ലാം കിട്ടും. അടുത്ത സ്റ്റെപ് ആണ് Tadingview. ട്രേഡിങ്‌വ്യൂ നോക്കി ചാർട്ട് വരച്ചാൽ ടെക്നിക്കൽ ഐഡിയയും, റെസിസ്റ്റൻസ്സും സപ്പോർട്ടും, വോളിയം അങ്ങനെ കുറച്ചു ഡീറ്റെയിൽസ് കിട്ടും. പിന്നെ നോക്കുന്നത് trendlyne app ആണ്. അതിൽ ഇൻസൈഡർ ട്രേഡിങ്ങ്, ബ്ലോക്ക് ഡീൽസ്, momentum, RSI അങ്ങനെ കുറച്ചു കാര്യങ്ങൾ കിട്ടും. വേറെ രണ്ടെണ്ണം ഒപ്പിച്ചു മമ്മൂക്ക അഞ്ചു പെങ്ങന്മാരാക്കിയ പോലെ still അഞ്ച് അല്ലെങ്കിൽ ആറ് സ്റ്റോക്ക്. അതിനാൽ ചിലപ്പോൾ എന്റെ ലോജിക് ഫണ്ടമെന്റലിനേക്കാൾ ടെക്‌നിക്കലിന് പ്രാധാന്യം കൊടുത്തും, ചിലപ്പോ നേരെ തിരിച്ചും ആയിരിക്കും. എന്റെ അറിവിൽ കുറച്ചു പേരെങ്കിലും ഈ രീതി നോക്കുന്നവരാണ്. പുതിയ അറിവൊന്നുമല്ല, എന്നാലും ചിലർക്കെങ്കിലും പ്രയോജനം ആകുമെന്ന് കരുതുന്നു.
ലാഭത്തിൽ ഏതേലും വിൽക്കേണ്ടി വരുമ്പോൾ ഒരു ഷെയർ അതിൽ തന്നെ ഞാൻ നിർത്തും, അപ്പോൾ Dipൽ വരുമ്പോൾ നമ്മുക്ക് എളുപ്പം അറിയാൻ പറ്റും. ഒന്നുകിൽ Dipൽ വരുമ്പോൾ വാങ്ങും അല്ലെങ്കിൽ മുന്നേ നോട്ടമുള്ള ഷെയർ വാങ്ങിക്കും. Sintex എന്ന ഷെയർ delist ഉണ്ടായ നഷ്ടം മാത്രമാണ് പലതും എന്നെ പഠിപ്പിച്ചത്. ആ നഷ്ട്ടം നികത്താൻ ഒരുപാട് പഠിച്ചു. യൂട്യൂബ് വീഡിയോസ് ഞാൻ കാണാറില്ല, ആകെ കണ്ടത് shariq മച്ചാന്റെ ചില inspiring വീഡിയോസ് കാണും കൂടുതലും പലരുടെയും അനുഭവങ്ങൾ അല്ലെങ്കിൽ കഥകളാണ് ഞാൻ കാണാറ്. അതിൽ നിന്നും പലതും പഠിക്കാൻ പറ്റും.
ഞാനിപ്പോ കുറച്ചു നാളായി ഫിബനോക്കി ട്രെൻഡ് ലൈൻ വരച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ചു കൊണ്ടേയിരിക്കാതെ പഠിച്ചു കൊണ്ടേയിരിക്കുക. ഈ സ്ട്രാറ്റജി use ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല, മമ്മൂക്ക പറഞ്ഞ പോലെ ഒന്ന് നോക്കി നോക്ക്.

ചില സാരോപദേശങ്ങൾ
- സമയം എല്ലാവർക്കും ഉണ്ട്. ഒരാൾക്ക് കൂടുതലും മറ്റൊരാൾക്ക് കുറവും അങ്ങനൊന്നുമില്ല. എല്ലാവർക്കും ദൈവം ഒരേപോലെ നൽകിയ ഒരു സാധനം ആണ് സമയം. നമ്മൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. സമയം നിർണായകമാണ്.
- അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കുക. സ്റ്റോക്ക് മാർക്കറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ശക്തമായ ഒരു സ്ട്രാറ്റജി ആവശ്യമാണ്. അത് പൈസ കളയാൻ ഉള്ള സ്ട്രാറ്റജി ആകരുതെന്നു മാത്രം.
- നമ്മുടെ ട്രേഡിംഗ് പ്ലാനിൽ ഉറച്ചുനിൽക്കുക, അത് പ്രവർത്തികമാകുന്നുണ്ടോ എന്നും നോക്കണം. മറ്റുള്ളവരുടെ ഉപദേശം അന്ധമായി പാലിക്കുന്നത് നഷ്ടത്തിലേക്ക് നയിക്കും. അഥവാ ഇനി പരീക്ഷിച്ചാലും ഏറ്റവും ഒടുവിൽ സ്ഥിരത ലക്ഷ്യമിടണം, സ്ഥിരത പ്രധാനമാണ്.
- സ്വന്തം കമ്പനി മുതാളികളേക്കാൾ ഉത്തരവാദിത്വം നമുക്കെല്ലാം ഇച്ചിരി കൂടുതൽ ഉണ്ടാവേണ്ടതുണ്ട്, എന്ന് കരുതി കമ്പനിക്കു നല്ലതു വരാനും പ്രോഫിറ്റ് കിട്ടാനും പുതിയ orders കിട്ടാനും പുഷ്പാഞ്ജലിയും നേർച്ച നേരുന്നവരുടെ കൂട്ടത്തിൽ കൂടേണ്ട ആവശ്യമില്ല. അതിനു പറ്റിയ ഒരു വഴിയാണ് സപ്പോർട്ടും റെസിസ്റ്റൻസും കണ്ടുപിടിച്ചു അതിനനുസരിച്ചു പാറ്റേൺ നോക്കി സ്റ്റോക്ക് എടുക്കുന്നത്.
- സ്റ്റോക്ക് മാർക്കെറ്റിൽ വന്ന് ഒരുപാട് നാളായി എന്നതിലല്ല കാര്യം, അതിൽ നിന്ന് എന്ത് പഠിച്ചു എന്നതാണ് പ്രധാനം. നിങ്ങൾ പഠിക്കാൻ തയ്യാറായാൽ നിങ്ങളെ തോൽപിക്കാൻ ആർക്കുമാവില്ല. പേടിച്ചു കൊണ്ടേയിരിക്കാതെ, പഠിച്ചു കൊണ്ടേയിരിക്കുക.
- ഓഹരികളിൽ വളരെ കുറവോ വളരെ അധികമോ വിശ്വസിക്കരുത്. നമ്മൾ നമ്മുടെ കറികളിൽ ഉപ്പിടുന്ന പോലെ ആവശ്യത്തിന് മാത്രം വിശ്വസിക്കുക. ആ വിശ്വാസത്തിനു ക്ഷമയും പരിജ്ഞാനവും ആവശ്യമാണ്. അപകടസാധ്യത ഒഴിവാക്കിയാൽ മാത്രം പോരാ; വായിക്കുക, പഠിക്കുക, അനുഭവം നേടുക.
- ശരിയായ പോയിന്റിൽ നിന്ന് എപ്പോൾ പുറത്തുകടക്കണമെന്ന് അറിയുക, നിങ്ങളുടെ എക്സിറ്റ് വില എന്താണ്? എന്നിട്ട് മാത്രം ആരംഭിക്കുക. ആരംഭിക്കാൻ നിങ്ങൾക്ക് പണം ആവശ്യമില്ല, എന്നാൽ പണം സമ്പാദിക്കുന്നത് എളുപ്പമല്ല. ട്രെൻഡുകൾ പിന്തുടരുക.
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട. നല്ല ഫണ്ടമെന്റൽ ഉള്ള സ്റ്റോക്ക് ആണെങ്കിൽ കറക്ഷൻ വന്നാലും ശക്തിയോടെ തിരിച്ചു വരും. ചിലപ്പോൾ ബന്ധുക്കളെക്കാൾ സുഹൃത്തുക്കളാണ് നല്ലതെന്നു പറയുന്നതു പോലെ, ചിലപ്പോഴും അല്ലാത്തപ്പോഴും ഫണ്ടമെന്റലിനേക്കാൾ ടെക്നിക്കൽ നമ്മുക്ക് എക്സിറ്റും എൻട്രിയും മനസിലാക്കി തരും.
- എപ്പോഴും നമ്മൾ നഷ്ടത്തിന്റെ അല്ലെങ്കിൽ സംഭവിക്കാൻ പാടില്ലാത്ത എന്താണോ അതിന്റെ extreme vision ആദ്യമേ കാണുക, പിന്നെ എന്തുണ്ടായാലും ഒരു cool vibe ആയിരിക്കും. പോസിറ്റീവ് ആയാൽ അത് നല്ലതാണ് നെഗറ്റീവ് സംഭവിക്കുകയാണെങ്കിൽ, അതിനെപ്പറ്റി സങ്കടപെടാതെ അതിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകുക.
- സമാധാനത്തിൽ ജീവിക്കുക, സമാധാനത്തിൽ ഉറങ്ങാൻ പറ്റുക. അതാണ് ശരിക്കും വിജയം എന്ന് പറയുന്നത്. സ്റ്റോക്ക് മാർക്കെറ്റിൽ ഷെയർ വാങ്ങിയിട്ടും നിങ്ങൾക്കു അതുപോലെ സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നുണ്ടേൽ അവിടെ . ഒരു second salary ഉള്ളത് എപ്പോഴും നല്ലതാണ്. നമ്മൾ ഉറങ്ങുമ്പോൾ പോലും നമ്മുടെ പണം നമ്മുക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ടേൽ നമ്മുക്കത് ശരിക്കും എൻജോയ് ചെയ്യാൻ പറ്റും.

Discussion about this post