മക്കൾക്ക് സ്കൂൾ പഠനം മാത്രം പോരാ ഒപ്പംFinancial Education കൂടെ കൊടുക്കണം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അവരെ ആടാനും പാടാനും പഠിപ്പിച്ച് അതിൽ മുഴുകിച്ച് അതിനു കിട്ടുന്ന ലൈക്കും കമൻ്റും നോക്കി നിർവ്യതി കൊള്ളുന്ന നേരം അവരെ പഠിപ്പിക്കേണ്ടത് നട്ടെല്ലു നിവർത്തി നിൽക്കാൻ കാഷ് ഉണ്ടാക്കാൻ ഉള്ള മാർഗം കൂടെ ആണ്. അതിന് സ്റ്റോക്ക്മാർക്കിനെ പറ്റിയും ഇൻവെസ്റ്റുമെൻ്റിനെ പറ്റിയും ഒക്കെ പഠിപ്പിക്കണം. ചില മാതാപിതാക്കൾ ചെയ്യുന്നത് കുറച്ചു ഡാൻസ് പാട്ട് പഠിപ്പിക്കും പിന്നെ ആ കുട്ടി ആകും സ്കൂളിലെ ആരു വന്നാലും അവരുടെ മുന്നിൽ തുള്ളേണ്ടവർ അങ്ങനെ ആണ് അവരെ പഠിപ്പിക്കുന്നത്
സ്വന്തം നിക്കർ അലക്കി യൂട്യൂബ് വീഡിയോ ഇട്ട് യൂട്യൂബറായി സമ്പാദിക്കുന്ന പയ്യൻ മുതൽ ഒരു ചിരി ബംബർ ചിരിയിലെ ആങ്കർ കാർത്തിക് സൂര്യ, കോമഡി സ്കിറ്റുകളിൽ ഗസ്റ്റ് റോളുകളിൽ വന്ന് ഇന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിനിൽക്കുന്ന അപ്സര തുടങ്ങി കലാഭവൻ മണി , ജയറാം തുടങ്ങി 100 കണക്കിന് കോമഡി സ്റ്റാർസ് ഒക്കെ കല കൊണ്ട് രക്ഷപ്പെട്ട് സമൂഹം അറിയുന്നവരായി മാറിയ ആയിരങ്ങളിൽ ചിലർ ആണ്. തങ്ങളിലെ കഴിവ് എന്തുമാകട്ടെ അതിനെ ആത്മാർത്ഥമായി ജീവിതത്തോട് ചേർത്ത് പരിശ്രമിച്ചാൽ വിജയം ഉറപ്പ് . എന്നു ചിന്തിക്കുന്നവർ മനസ്സിലാക്കുക. അവർ കലയുള്ളവരാണ്. ഒരു കലയുമില്ലാത്തവർ എന്തുചെയ്യണം. അവർക്ക് സാമ്പത്തിക സ്വാതന്ത്രം വേണ്ടേ…
Plus two കഴിഞ്ഞ ഋഷിരാജ് സിംങ്ങിന്റെ മകൻ പിതാവിനെ പോലെ ഉന്നത വിദ്യാഭ്യാസമല്ല മറിച്ച് തന്റെ പാഷനായ ഗ്രാഫിക്ക് ഡിസൈനിങ്ങ് ആണ് തിരഞ്ഞെടുത്തത്. ഋൃഷി രാജ് സിംങ്ങ് എന്ന IPS കാരൻ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ കമ്പനികളിൽ തുച്ഛവരുമാനത്തിൽ ജോലി തുടർന്ന് പല വിദേശ രാജ്യങ്ങൾ ഇപ്പോൾ us ലെ പ്രശസ്തമായൊരു കമ്പനിയിൽ ഉയർന്ന പൊസിഷനിൽ എത്തി നിൽക്കുന്നു.
രാധിക മർച്ചന്ത് ഈ പേര് കേട്ടിട്ടുണ്ടോ ? അമ്പാനിയുടെ മകൻ ആനന്ദ് അമ്പാനിയുടെ വധു ആണ്, പക്ഷേ ആള് അറിയപ്പെടുന്ന ഒരു ബിസിനസ് വുമൺ ആണ്, അതിലുപരി നല്ലൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ്.അവരാരും പെറ്റ് വീഴുന്നത് ഷെയർ മാർക്കറ്റിലേക്ക് അല്ല ഓരോ പ്രായത്തിലും ചെയ്യേണ്ടത് ചെയ്തും പഠിക്കേണ്ടത് പഠിച്ചും തന്നെയാണ് വളർന്നത്. രാധിക മർച്ചൻ്റി ആസ്തിയെക്കുറിച്ച് അറിയുമോ. അവരു ഒരു ഡാൻസിന് വാങ്ങുന്ന പ്രതിഫലം അറിയുമോ… ഇങ്ങനെ സ്കൂളിലെ ആസ്ഥാന നർത്തകർ പലരും ഒരു ഗതിക്കും വക ഇല്ലാത്തവർ ആകും. പരിപ്പുവടയും ചായയും കൊടുക്കും.അവരുടെ മാതാപിതാക്കളെ പറഞ്ഞ് പറ്റിച്ച് എന്നും അവരുടെ മക്കൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഉള്ളവരായി വളർത്തും.
മുബൈയിലെയും ഗുജറാത്തിലെയും ചായക്കടയിലെ അന്തി ചർച്ചകളിൽ പോലും സ്റ്റോക്ക്മാർക്കറ്റ് ചർച്ച വിഷയമാണ് ഇവിടെ ആണേൽ ആരേലും കാഷ് മുടക്കി എന്തേലും ചെയ്താൽ അവർക്കു കാഷിൻ്റെ കഴപ്പാണ് എന്തോരം പാവങ്ങളെ സഹായിക്കാം അങ്ങനെ ഇങ്ങനെ ക്കൈ പോകും
ആൺകുട്ടികളെക്കാൾ ഇന്നത്തെ പെൺകുട്ടികൾക്ക് സമ്പാദിക്കാൻ അറിയാം. ആൺകുട്ടികൾ ഒരു പരിധിവരെ സമ്പത്ത് ഉണ്ടാക്കാൻ ശ്രമിക്കും. പെൺകുട്ടികൾ അങ്ങനെ അല്ല. സ്കൂളിൽ അവരെ പലപ്പോഴും ചൂഷണം ചെയ്യൽ ആണ്. അവസരങ്ങൾ എന്ന് പറഞ്ഞ് ആരു വന്നാലും ഉണ്ടാകും കുറച്ച് പിള്ളാരു താലം പിടിക്കാനും ഡാൻസ് കളിക്കാനും അവസരമാണ് വലിയ തേങ്ങയാണ് എന്ന് പറഞ്ഞ് പൊക്കി നടക്കാനും കുടപിടിക്കാനും കുറേ ടിച്ചേർസും ഉണ്ടാകും. ഭൂരിപക്ഷവും കല്യാണം മാത്രം ലക്ഷ്യമാക്കി ഭർത്താവിനെ ആശ്രയിച്ച് ജീവിക്കാം എന്ന് ലക്ഷ്യവെച്ച് ജീവിക്കുന്നവരാണ്
ആട്ടവും പാട്ടും ഇതര കലകളുമൊക്കെ പഠിപ്പിക്കുന്നതും പണ്ട് വല്യ കാര്യമല്ലാത്ത സംഗതി ആയിരുന്നു എന്നാൽ ഇന്ന് കഥ മാറി എന്തെങ്കിലും കലാവാസനയുള്ള 2 വയസ്സുള്ള കുഞ്ഞിനു വരെ മാസം ലക്ഷം സമ്പാദിക്കാനും സ്റ്റാറാകാനും അനന്തസാധ്യതയാണ് ഇന്നുള്ളത് എന്നെക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ടാകും. അമ്പാനിയുടെയോ അഡാനിയുടെയോ അങ്ങനെ ആരുടേയും മക്കൾ മറ്റുള്ളവർക്ക് മുന്നിൽ വെൽകം ഡാൻസോ താലം പിടിക്കാനോ പോകില്ല. അതൊക്കെ ഇവിടെ ഉള്ള സാധാരണക്കാരൻ്റെ മക്കൾക്കു പണ്ടുതൊട്ടേ സ്കൂളിലെ ടീച്ചേർസ് ഫിക്സ് ചെയ്യത പോസ്റ്റുകൾ ആണ്. അങ്ങനെ വരുന്ന കുട്ടികളിൽ ബഹു ഭൂരിപക്ഷവും വളരുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കൽ ആണ്. അവരുടെ ജീവിത ലക്ഷ്യം എന്നാണ് ‘ അവർ അതിനു വേണ്ടി സ്റ്റേജിൽ തല്ലി കരയാനും കദന കഥകൾ പറയാനും ഒക്കെ പാഞ്ഞു നടക്കും
ഇന്നിപ്പോ സ്ത്രീകളും പുരുഷന്മാരും സോഷ്യൽ മീഡിയയിൽ content ചെയ്തില്ലെങ്കിലും, പറ്റുന്നതൊക്കെ കാണിച്ച് നല്ലപോലെ സമ്പാദിക്കുന്നുണ്ട്. എളുപ്പവുമാണ്. Philippines, Thailand, Europeലൊക്കെ സ്ത്രീകളുടെ പ്രധാന ജോലി adult tourism ആണല്ലോ! മാസം 5 ലക്ഷം മുതൽ 50 ലക്ഷം വരെ സമ്പാദിക്കുന്നതായി പഠനങ്ങൾ. പ്രമുഖ ആണെങ്കിൽ ഒരു രാത്രിക്ക് 10 ലക്ഷം മുതൽ കോടികൾ. Modeling തൊഴിൽ വേറെ. എന്ത് modeling..! തുണി അഴിക്കുക. കിടക്കുക.
നമ്മുടെ എറണാകുളം തൊട്ട്, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങി വിദേശത്ത് പഠിക്കാൻ പോകുന്ന പല കുട്ടികളും (എല്ലാവരുമല്ല) മാസം അടിച്ചുപൊളിക്കാൻ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. വിദേശത്ത് loan എടുത്ത് പഠിക്കുന്നവരിൽ പെൺകുട്ടികൾ വളരെ നേരത്തെ ലോൺ അടച്ചു തീർക്കുന്നതായി മുൻപ് വായിച്ചിട്ടുണ്ട്. ഇത്രയൊക്കെ അവസരങ്ങളുള്ള സ്ത്രീകൾക്ക് ഇനി എന്ത് കരുതലിന്റെ ആവശ്യമുണ്ടെന്നാണ് പ്രാകൃതരും യാഥാസ്ഥിതികരുമായ രക്ഷിതാക്കൾ ചിന്തിക്കുന്നത്.
ആദ്യം സാമ്പത്തിക വിജ്ഞാനം കൊടുക്കേണ്ടത് “വാ കീറിയ ദൈവം ഇരയും കൽപ്പിക്കും” എന്നും, മക്കൾ ദൈവത്തിൻ്റെ ദാനം ആണ്, എത്ര കിട്ടിയാലും കൈ നീട്ടി വാങ്ങണം, എന്നൊക്കെ പറഞ്ഞു നടക്കുന്ന മാതാപിതാക്കൾക്ക് ആണ്. Inflation എന്താണ്, asset എന്താണു, എഡ്യൂക്കേഷൻ, മെഡിക്കൽ ഫീൽഡ് ലേ inflation എത്ര ഭയാനകം ആണ് എന്ന് ആദ്യം മാതാപിതാക്കൾക്ക് ബോദ്ധ്യം ഉണ്ടാക്കി കൊടുക്കണം. പിന്നീടു മക്കൾക്ക്. ആണിനും പെണ്ണിനും ഒരുപോലെ സാമ്പത്തിക വിജ്ഞാനം കൊടുക്കണം. ഓരോ savings account, current account, type of insurances, FD, Recurring FD, stocks, mutual fund, Bonds, അങ്ങനെ എല്ലാ financial tools നേ കുറിച്ചും detailed ആയി പഠിപ്പിക്കണം.Interest, compounding interest calculate ചെയ്യുന്നത് എങ്ങനെ എന്ന് പഠിപ്പിക്കണം.
social media വഴി ഉണ്ടാകുന്ന earnings ഒന്നും sustainable അല്ല. Sustainable ആകണമെങ്കിൽ വളരെ അധികം hardwork വേണം. പെട്ടന്നു ഉണ്ടാകുന്ന പണം പെട്ടെന്ന് ഒലിച്ചു പോകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. സോഷ്യൽ മീഡിയ യുടെ glam maintain ചെയ്യാൻ തന്നെ വളരെയധികം ചിലവ് ആകും. അപ്പൊൾ കിട്ടുന്നത് നല്ല രീതിയിൽ invest ചെയ്തില്ലെങ്കിൽ അപകടം ആകും.
ഇതിനു പിന്തിരിപ്പമ്മാർ പരയുന്ന കാരണങ്ങൾ രസകരമാണ്. അവർ പറയുന്നതു നോക്കുക. സാമ്പത്തികസ്വതന്ത്ര്യം ആണ് പെൺകുട്ടികളെ ഒരു പരിധി വരെ അഹങ്കാരികൾ ആക്കിയത്.. ഭർത്താവിനെ നോക്കി.. നീ പോടാ പുല്ലേ.. എന്ന് പറയാൻ പ്രേരിപ്പിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് സ്വന്തമായി സമ്പാദിക്കാൻ കഴിവുണ്ട് എന്നതാണ്..എന്നാണോ സ്ത്രീകൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി നേടുന്നു അന്ന് മുതൽ ദാമ്പത്യ ജീവിതത്തിലെ വിട്ടുവീഴ്ച മനോഭാവത്തിൽ ഇവരുടെ ഗ്രാഫ് താഴോട്ട് ആയിരിക്കും..
തീർച്ചയായും സ്വന്തം കാലിൽ നിൽക്കാൻ ത്രാണി ഉള്ള പെണ്ണുങ്ങൾ ഒരുപാട് സഹിച്ചു ക്ഷമിച്ചു എന്നൊന്നും വരില്ല. പണ്ടത്തെ കാലം ഒക്കെ മാറി വരുകയാണല്ലോ. ഫിനാൻസിലെ അടിസ്ഥാന പാഠങ്ങൾ എല്ലാവരും പഠിക്കണം. ഒരു സാമ്പത്തിക അവബോധം സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴെങ്കിലും ലഭിക്കുന്ന രീതിയിൽ പഠനരീതികളും മാറണം. നിങ്ങൾ പഠിപ്പിച്ചാൽ നിങ്ങൾക്കു കൊള്ളാം.
Discussion about this post