Rafeeque AM
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തി അതിന്‍റെ ആഭ്യന്തര മാര്‍ക്കറ്റാണ്. കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ തൊഴില്‍ ശക്തിയുള്ളതും ഇന്ത്യയിലാണ്. ഈ ഘടകങ്ങള്‍ മാത്രം മതി ഇന്ത്യയുടെ ഭാവി ശോഭനമാകാന്‍..
ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള സെക്ടറുകളോടൊപ്പം കുതിക്കുകയോ കിതയ്ക്കുകയോ ചെയ്തേക്കാവുന്ന സ്റ്റോക്കുകളെയും പരിചയപ്പെടാം.
1) Banking
എന്ത് വികസനം കൊണ്ട് വരാനും പണം വേണം. അത് ബാങ്കുകള്‍ക്കേ മാര്‍ക്കറ്റുകളിലേക്ക് പമ്പ് ചെയ്യാനാകൂ… പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളെ പിന്തള്ളി മുന്നേറുന്ന പ്രൈവറ്റ് ബാങ്കുകളായിരിക്കും വിപണി കീഴടക്കുക.
Stocks: Hdfc bank, ICICI bank, Federal bank, Idfc first bank..etc

2) Renewable energy
Carbon emission ഇല്ലാത്ത green and clean energy സ്രോതസ്സിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇനി focus ചെയ്യാന്‍ പോകുന്നത്
Stocks: Tata Power, Adani Power, NTPC….etc
3) Insurance
ഊറ്റിയെടുക്കാന്‍ ഇനിയും 90% ത്തിലധികം ബാക്കി നില്‍ക്കുന്ന സെക്ടറാണ് ഇന്‍ഷൂറന്‍സ്. സാമ്പത്തിക സാക്ഷരത വര്‍ദ്ധിക്കും തോറും സെക്ടര്‍ വളര്‍ന്നു കൊണ്ടിരിക്കും.
Stocks : Hdfc life, Sbi life, ICICI lombard …etc
4) Auto
ഓട്ടോ സെക്ടറിലെ IT software കമ്പനികളും പാര്‍ട്സുകള്‍ നിര്‍മിച്ച് നല്‍കുന്ന ആന്‍സിലറി കമ്പനികളും ഓട്ടോ സെക്ടറിലെ ഏത് മാറ്റങ്ങളെയും തകര്‍ച്ചകളെയും അതിജീവിക്കുന്ന കമ്പനികളാണ്.
Stocks : Tata Elxsi, KPIT technologies, Endurence technology, Sona BLW precision, Motherson sumi..etc

5) Healthcare
ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെയും diagnostic , Lab wares സെക്ടറിലെയും കമ്പനികളുടെ പ്രധാന മാര്‍ക്കറ്റ് ഇന്ത്യയും ആഫ്രിക്ക കരീബിയന്‍ രാജ്യങ്ങളുമുള്‍പ്പെട്ട വിദേശ മാര്‍ക്കറ്റുകളുമാണ്. ഉല്‍പാദനം 125 ബില്ല്യന്‍ ഡോളറിലേക്ക് കുതിക്കുകയാണ്
Stocks : Divis lab, Caplin point, Dr Lal Path labs, Tarsons products..etc
6) FMEG and Pipes
അര്‍ബന്‍ – റൂറല്‍ വ്യത്യാസമില്ലാതെ ജീവിത രീതിയില്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നെറ്റ് വര്‍ക്ക് കണക്ടിവിറ്റികളുടെയും ജലവിതരണ ശൃംഖലകളുടെയും വര്‍ദ്ധിച്ച് വരുന്ന ആവശ്യമാണ് ഭാവിയിലെ ഇന്ത്യ നേരിടാന്‍ പോകുന്നത്.
Stocks : Polycab, Finolex cables, Havells, Astral pipes, Prince pipes..etc
7) Equity market
അത്ഭുതകരമായ വളര്‍ച്ച നേടിയ demat account കളുടെ കണക്കുകള്‍ , ഭാവിയിലെ നിക്ഷേപങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് ഒഴുകാന്‍ പോകുന്നതിന്‍റെ സൂചനാണ്. ഇപ്പോഴും ഇന്ത്യന്‍ ജനസംഖ്യയുടെ 3% -5% മാത്രമാണ് demat account holders.
Stocks: CDSL, CAMS, Angel broking, Hdfc AMC, Nippon AMC…etc
8. Chemicals
ഇന്ത്യന്‍ കമ്പനികള്‍ സ്പെഷാലിറ്റി കെമിക്കല്‍ ഉല്‍പാദനത്തില്‍ ചൈനയുമായി അതിശക്തമായി മത്സരിച്ച് മുന്നേറുകയാണ്.
Stocks: Deepak nitrite, Aarti Industries, Alkyle amines, fine organics..etc
Discussion about this post