സ്റ്റോക്ക് മാര്‍ക്കറ്റ് പലപ്പോഴും തീരുമാനമെടുക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തില്‍ പെട്ട് നട്ടം തിരിയുന്നവരുടെ ഒരു ലോകമാണെന്ന് തോന്നാറുണ്ട്. കഴിഞ്ഞ ദിവസം 200 രൂപ റേഞ്ചിലുള്ള സ്റ്റോക്കുകള്‍ SIP ആയി വാങ്ങുന്ന ഒരാളെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോള്‍ കുറേ പേര്‍ കമന്‍റായി പറഞ്ഞത് ബ്രോക്കറേജ് കൊടുത്ത് മുടിയുമെന്നാണ്… സ്റ്റോക്ക് ബ്രോക്കേഴ്സിന്‍റെ ചാര്‍ജുകളെ കുറിച്ചും ശക്തമായ ആശയക്കുഴപ്പം നില നില്‍ക്കുന്നുണ്ടെന്ന് ആ കമന്‍റുകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. ചാര്‍ജുകളെ പറ്റി അറിയാവുന്ന കാര്യങ്ങള്‍ പറയാം. തെറ്റുണ്ടെങ്കില്‍ തിരുത്താം.
പ്രധാനമായും രണ്ട് തരം ബ്രോക്കേഴ്സാണുള്ളത്.
1.Full service brokers
2. Discount brokers
ഫുള്‍ സര്‍വ്വീസ് ബ്രോക്കേഴ്സ് ശക്തമായ കസ്റ്റമര്‍ സര്‍വ്വീസ് സപ്പോര്‍ട്ട് നല്‍കുന്നവരാണ്. കൂടാതെ cash, derivative, commodity തുടങ്ങി എല്ലാ തരം മാര്‍ക്കറ്റിലും ട്രേഡിംഗ് അവസരങ്ങള്‍ നല്‍കുകയും അത് ഉപഭോക്താവിന് വേണ്ടി മാനേജ് ചെയ്യുകയും മാത്രമല്ല സ്റ്റോക്ക് ടിപ്സ് വരെ അവര്‍ നല്‍കും. നാടു നീളെ ഓഫീസുകളുണ്ടാകും അത് കൊണ്ട് തന്നെ അവരുടെ ചാര്‍ജസും കൂടുതലായിരിക്കും. വലിയ ക്യാപിറ്റല്‍ ഉപയോഗിച്ച് ട്രേഡ് ചെയ്യുന്നവരായിരിക്കും ഇവരുടെ ഉപഭോക്താക്കള്‍. എന്നാല്‍ വലിയ കസ്റ്റമര്‍ സപ്പോര്‍ട്ട് ആവശ്യമില്ലാത്ത ശരാശരി ഇന്‍വസ്റ്റേഴ്സും ഇവരിലൂടെ ഡീമാറ്റ് എക്കൗണ്ട് തുടങ്ങി വലിയ ചാര്‍ജുകള്‍ നല്‍കി ട്രേഡ് നടത്താറുണ്ട്.
Example: Geojith, ICICI direct, Hdfc securities, Motilal oswal…etc
2010 വര്‍ഷത്തില്‍ zerodha എന്ന ഡിസ്കൗണ്ട് ബ്രോക്കേഴ്സിന്‍റെ കടന്ന് വരവോടെ വലിയ വിപ്ളവമാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ സംഭവിച്ചത്. ഓണ്‍ലൈന്‍ ആപ്പ് പ്ലാറ്റ്ഫോമുകള്‍ മാത്രം നല്‍കുന്ന ഇവര്‍ക്ക് വലിയ ഓപറേഷന്‍ ചെലവുകള്‍ വരാത്തത് കൊണ്ട് ചെറിയ ചാര്‍ജുകളാണ് ഇവര്‍ ഈടാക്കുന്നത്. ബഹുഭൂരിഭാഗം പേരും ഇപ്പോള്‍ ഡീമാറ്റ് എക്കൗണ്ടിന് ആശ്രയിക്കുന്നത് ഇത്തരം ഡിസ്കൗണ്ട് ബ്രോക്കേഴ്സിനെയാണ്.
Example : Zerodha, Upstox, Groww, 5 paisa, Angel one, Fyers..etc..
സ്റ്റോക്കുകള്‍ വാങ്ങി ഒരു ദിവസത്തില്‍ കൂടുതല്‍ ഹോള്‍ഡ് ചെയ്തതിന് ശേഷം വില്‍ക്കുകയോ അനന്തമായി ഹോള്‍ഡ് ചെയ്യുകയോ ചെയ്യുന്ന delivery trade ചാര്‍ജുകള്‍ നമുക്ക് നോക്കാം. (intraday, F&O ചാര്‍ജുകളെ കുറിച്ച് പിന്നീട് പറയാം)
Active users അടിസ്ഥാനത്തിലുള്ള ഡാറ്റ പരിശോധിക്കുമ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള Zerodha, Upstox, Groww പ്ലാറ്റ്ഫോമുകളുടെ ഈ ചാര്‍ജുകള്‍ പരിശോധിക്കാം.
ഇവിടെ പ്രധാനമായും നാല് ചാര്‍ജുകളാണ് നാം പരിഗണിക്കേണ്ടത്.
1.Account Opening charge :
ബേസിക് പ്ലാനിലുള്ള ഡീമാറ്റ് cum ട്രേഡിംഗ് എക്കൗണ്ട് തുടങ്ങാന്‍ 200 രൂപയാണ് ശരാശരി ചാര്‍ജ്. Commodity പ്ലാറ്റ് ഫോമും മറ്റ് സര്‍വ്വീസുകളും ഉള്‍ക്കൊള്ളുന്ന പ്ലാനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചാര്‍ജ് കൂടും. എന്നാല്‍ promotion offer ന്‍റെ ഭാഗമായി ഫ്രീയായി basic plan demat Account open ചെയ്യാനുള്ള അവസരങ്ങള്‍ ഡിസ്കൗണ്ട് ബ്രോക്കേഴ്സ് ഇടയ്ക്കിടെ നല്‍കാറുണ്ട്.
Annual Maintenance Charge:
സ്റ്റോക്കില്‍ ട്രേഡ് ചെയ്താലും ഇല്ലെങ്കിലും ഡീമാറ്റ് എക്കൗണ്ട് മെയിന്‍റൈന്‍ ചെയ്യുന്നതിന് വര്‍ഷത്തില്‍ 300 രൂപ വരെ AMC ചാര്‍ജ് ഈടാക്കും. ഇത് ഓരോ മൂന്ന് മാസം കൂടുമ്പോഴും gst അടക്കം 89 രൂപ ട്രേഡിംഗ് എക്കൗണ്ട് ബാലന്‍സില്‍ നിന്ന് പിടിക്കും. Upstox ല്‍ ഒരു വര്‍ഷം കൂടുമ്പോള്‍ gst അടക്കം 177 രൂപ പിടിക്കുന്ന പ്ലാനും quarterly or monthly പിടിക്കുന്ന പ്ലാനും ഉണ്ട്. Groww ആപ്പില്‍ ട്രേഡ് നടക്കാത്ത എക്കൗണ്ടുകള്‍ക്ക് AMC ചാര്‍ജസ് ഒഴിവാക്കിയതായി സൈറ്റില്‍ കാണുന്നു.
Brokerage:
20 രൂപ flat rate അല്ലെങ്കില്‍ turn over (total buy+sell value) ന്‍റെ 0.03% മുതല്‍ 2.5% വരെ ഏതാണോ കുറവ് അതായിരിക്കും സാധാരണ brokerage . അതായത് എത്ര volume trade ചെയ്താലും ഒരു ട്രേഡിന് 20 രൂപയില്‍ കൂടില്ലെന്നര്‍ത്ഥം. എന്നാല്‍ zerodha യിലും groww ആപ്പിലും equity delivery brokerage പൂര്‍ണ്ണമായും zero ആണ്. എത്ര qty volume trade ചെയ്താലും ഇത് ഫ്രീയാണ്.
DP charges:
Zerodha യിലും groww യിലും 13.5 രൂപയും upstox ല്‍ 18.5 രൂപയുമാണ് dp charges. ഇത് cdsl ല്‍ സ്റ്റോക്ക് സൂക്ഷിക്കുന്നതിനുള്ള ചാര്‍ജാണ്. ഇത് വില്‍ക്കുമ്പോള്‍ മാത്രമേ ഈടാക്കുകയുള്ളൂ. ഒരു കമ്പനിയുടെ ഷെയര്‍ വില്‍ക്കുമ്പോള്‍ ഒരു ദിവസം ഭാഗീകമായി വിറ്റാലും മുഴുവനായി വിറ്റാലും ഒരേ ചാര്‍ജാണ്.ഭാഗികമായി വിറ്റ അതേ കമ്പനിയുടെ ഷെയറിന്‍റെ ബാക്കി എണ്ണം മറ്റൊരു ദിവസം വില്‍ക്കുമ്പോള്‍ വീണ്ടും dp charge കൊടുക്കണം.
മുകളില്‍ പറഞ്ഞ പ്രധാനപ്പെട്ട ചാര്‍ജുകള്‍ കൂടാതെ എല്ലാ ബ്രോക്കേഴ്സും നിര്‍ബ്ബന്ധമായും അടക്കേണ്ട ചെറിയ ചെറിയ regulatory charges എല്ലാ ബ്രോക്കേഴ്സിനും ഏകദേശം ഒരു പോലെയാണ്. ഒരു ശരാശരി ട്രേഡറെ സംബന്ധിച്ചിടത്തോളം അത് തീരെ അവഗണിക്കാവുന്ന ചെറിയ ചാര്‍ജുകളാണ്. Security transaction tax, Exchange transaction tax, Sebi turnover charge, Stamp duty, GST തുടങ്ങിയവയാണവ.
200 രൂപയുടെ ഒരു സ്റ്റോക്ക് 1 qty വാങ്ങുമ്പോള്‍ zerodha യിലെ ചെലവ് 0.01 രൂപയും upstox ല്‍ 6.14 രൂപയും Groww യില്‍ 0.16 രൂപയുമാണ്. എന്നാല്‍ അതേ സ്റ്റോക്ക് 1 qty വില്‍ക്കുമ്പോള്‍ 13 രൂപ മുതല്‍ 15 രൂപ വരെ ഈടാക്കും. DP charges ആയ 13.5 രൂപ ഒരു qty വിറ്റാലും 1000 qty വിറ്റാലും ഫിക്സഡ് ആയത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.
Zero brokerage നല്‍കുന്ന പ്ലാറ്റ് ഫോമില്‍ നിന്ന് ചെറിയ qty ല്‍ SIP ആയി delivery എടുത്ത് സ്റ്റോക്കുകള്‍ ശേഖരിച്ച് വെക്കുമ്പോള്‍ വലിയ എക്സ്ട്രാ ചാര്‍ജുകള്‍ വരില്ലെന്നും വില്‍ക്കുമ്പോള്‍ ഒന്നിച്ച് വില്‍ക്കുകയാണെങ്കില്‍ വലിയ ചാര്‍ജുകള്‍ വരില്ലെന്നും ഇതിനോടകം മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
Discussion about this post