Sajeer Kodiyathur
അവധിക്കു നാട്ടിൽ പോവുമ്പോ ഒരു സൈക്കിൾ മേടിക്കണം , അതും ഒരു എക്സ്ട്രാ ഇൻകം കൊണ്ട്, കാരണം വർഷത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ ഒരു സൈക്കിൾ എന്നത് ആർഭാടമല്ലേ എന്ന തോന്നൽ . അങ്ങിനെയാണ് പണ്ടൊക്കെ പത്രത്തിൽ മാത്രം കണ്ടു ഇതെന്തു കോപ്പ് വിചാരിച്ച നിഫ്റ്റിയും സെൻസെക്സും ഒക്കെ ഉള്ള ഷെയർ മാർക്കറ്റിൽ എത്തുന്നത്. എന്റെ ഒരു സുഹൃത്താണ് പറഞ്ഞത് വൻ ഗർത്തങ്ങൾ ഉള്ള സ്ഥലമാണ്, നീ പേടിക്കണം എന്ന്, കൂടാതെ പഠിക്കാൻ ഉള്ള കുറച്ചു ബുക്കുകളും പറഞ്ഞു തന്നു, അവിടെയാണ് തുടക്കം. ബികോം ആണെങ്കിലും എന്റെ ജീവിതത്തിലെ ബാലൻസ് ഷീറ്റും അക്കൗണ്ടിംഗ് ക്ലാസ്സിലെ ബാലൻസ് ഷീറ്റും ഒരിക്കലും ടാലി അല്ലായിരുന്നു എന്നതാണ് സത്യം.
അങ്ങിനെ പണ്ട് ഈ ലോകത്തു വന്നു പണം കളഞ്ഞ സുഹൃത്ത് പഠിക്കാൻ ഉള്ള എല്ലാ വിഭവങ്ങളും കൂടെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ എന്നെ ചേർത്തി ആദ്യാക്ഷരം കുറിച്ച് തന്നു. ആദ്യത്തെ മൂന്നു മാസം കൊണ്ട് ശിക്കാരി ശംബുവിനെ പോലെ എടുത്ത സ്റ്റോക്കുകൾക്കു ചെറിയ ലാഭം കിട്ടി സൈക്കിൾ വാങ്ങാൻ ഉള്ള പണം സ്വരൂപിച്ചു. മൂന്ന് ലക്ഷം ഇൻവെസ്റ്റ് ചെയ്തു, അതിൽ അദാനി ഗ്രീൻ മുതൽ 4 രൂപയ്ക്കു മേടിച്ച trident വരെ ഉണ്ടായിരുന്നു, അമ്പത്തിയായിരം ലാഭം കിട്ടിയയപ്പോ എന്നിലെ അത്യാഗ്രഹി പറഞ്ഞു കുറച്ചൂടെ ഹോൾഡ് ചെയ്യാം കൂടുതൽ പണം കിട്ടും എന്നും, അപ്പോഴാണ് കഥയിലെ മെയിൻ വില്ലന്റെ വരവ്, മൂപ്പർ വരുന്നത് ചൈനയിൽ നിന്നായിരുന്നു, കോവിഡ് . ദിവസങ്ങൾ കൊണ്ട് അമ്പതിനായിരം രൂപ ലാഭത്തിൽ നിന്നും നഷ്ടത്തിലേക്ക് ഞാനും വീണു. എവിടെയോ വായിച്ച പകുതി അറിവ് വെച്ച് മാർക്കറ്റ് വീഴുമ്പോയൊക്കെ സ്റ്റോക്ക് വാങ്ങി കൂട്ടി , അങ്ങിനെ നഷ്ടത്തിന്റെ കനം കൂടി വന്നു. എന്റെ മുഖഭാവം കണ്ടു ഭാര്യയും ഉമ്മയും പറയും നീ വീട് ഉണ്ടാക്കാൻ വെച്ച പണം മുഴുവൻ കളയും എന്ന്, അത് കേട്ട് ഞാൻ കുറെ സ്റ്റോക്ക് വിൽക്കും, പിന്നെ ആലോചിക്കും അവർക്കു സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല പിന്നെ ഞാനെന്തിന് പേടിച്ചോടണം , നഷ്ടം കണ്ടു മനസ്സ് വല്ലാതെ ഉറച്ച പോലെ, മാർക്കറ്റ് തകർന്നു വീഴുമ്പോ ഇപ്പൊ തേങ്ങാ ഉടക്കും എന്ന് പറയുമ്പോ ഇന്നസെന്റ് നിക്കുന്ന ഒരു നിൽപ്പ് നിൽക്കാൻ പഠിച്ചു .
കൂട്ടത്തിൽ Rich Dad Poor ഡാഡ് എന്ന ബുക്ക് വായിക്കുന്നത്, ബുക്ക് വായിക്കാൻ നല്ല മടിയുള്ള ഞാൻ പെട്ടെന്നാ ബുക്ക് വായിച്ചു തീർത്തു, എന്റെ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും സാമ്പത്തിക അച്ചടക്കം എന്ന പുതിയ പാഠവും പഠിച്ചു . എല്ലാ പ്രവാസികളും ചിന്തിക്കുന്ന പോലെ വീടല്ല ജീവിതത്തിൽ പ്രധാനം എന്ന ബോധം വന്നു. പണം നമുക്ക് വേണ്ടി വർക്ക് ചെയ്യണം എന്നുള്ള പാഠം നൽകിയ ഊർജത്തിൽ സ്റ്റോക്ക് മാർക്കറ്റ് പഠനം ആരംഭിച്ചു. CA Rachana ranade basics of stock market വീഡിയോ കണ്ടു , മാർക്കറ്റിനെ കുറച്ചൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി . ജീവിതത്തിൽ ക്ഷമ അല്പം പോലും ഇല്ലെങ്കിലും സ്റ്റോക്ക് മാർക്കറ്റിൽ ക്ഷമ ഉണ്ടെന്നു കാലം തെളിയിച്ചു .
കുറച്ചു ദിവസങ്ങൾക്കു ശേഷം കോവിഡ് ജീവിത്തിന്റെ ഭാഗമായി, കൂടാതെ സ്റ്റോക്ക് മാർക്കറ്റ് വളരെ ഉയരത്തിൽ എത്തുകയും ഞാൻ ഇൻവെസ്റ്റ് ചെയ്ത സ്റ്റോക്കുകൾ എനിക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി .
അഞ്ചു ലക്ഷം നഷ്ടവും നികത്തി പിന്നെ ഒരു വല്ലാത്ത യാത്ര ആയിരുന്നു , മൂന്ന് വർഷങ്ങൾക്കിപ്പുറം വീട് പണി ലാഭത്തിൽ നിന്നും പൂർത്തിയാക്കാൻ സ്റ്റോക്ക് മാർക്കറ്റ് കൊണ്ട് പറ്റും എന്ന തോന്നൽ വന്നു . ആദ്യ ലക്ഷ്യമായ സൈക്കിൾ മേടിച്ചു, വീട് പണി തുടങ്ങി . നമ്മൾ തീരുമാനിച്ചു ഇറങ്ങിയാൽ നാമുക്കിതൊക്കെ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവ് കിട്ടി. അന്ന് ഞാൻ പേടിച്ചു ഇതെല്ലം ഇട്ടു ഓടിയിരുന്നെങ്കിൽ ഞാനും സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടം വരുത്തിയ 95% ഉള്ള ഒരാൾ ആയേനെ .
കൂടാതെ ഉമ്മനെയും ജ്യേഷ്ഠനേയും പിടിച്ചു കൊണ്ട് വന്നു Demat അക്കൗണ്ട് തുടങ്ങി, ഉമ്മക്കൊരു വാക്കു കൊടുത്തു, ജീവിതത്തിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഉമ്മാക്ക് സ്വന്തമായി ഒന്നും സമ്പാദിക്കാൻ പറ്റിയില്ല എന്ന വിഷമം മാറ്റും എന്ന്. നഷ്ടം വന്നാൽ ഞാൻ നികത്താം എന്ന് പറഞ്ഞു ഉമ്മാന്റെ ചെറിയ സമ്പാദ്യവും കൂടെ ഞാനും ജ്യേഷ്ഠനും കൊടുത്ത പണം മുടക്കി സ്റ്റോക്ക് മേടിച്ചു . Polycab, Sirca Paints India Ltd , KPIT Technologies, APL APOLLO Tubes Ltd, Laurus Labs Ltd , രണ്ടു വര്ഷം കൊണ്ട് Laurus Labs ഒഴികെ ബാക്കി എല്ലാം സ്റ്റോക്കും multi fold profit തന്നു, ഉമ്മ ഇടയ്ക്കു ചോദിക്കും എന്തായി സ്റ്റോക്ക് എന്ന്, ഞാൻ പറയും കുറച്ചൂടെ കാത്തിരിക്കാൻ, ഓരോസം ഉമ്മാനെ വിളിച്ചു പറഞ്ഞു ജീവിതത്തിൽ സ്വന്തം പണം കൊണ്ട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്നു, എനിക്കൊരു സ്വർണ വള മേടിക്കണം എന്ന് . രണ്ടു ദിവസം കഴിഞ്ഞു ജ്യേഷ്ഠനേയും കൊണ്ട് പോയി ആഗ്രഹം നടത്തിക്കോളാൻ പറഞ്ഞു, സന്തോഷം വന്നാലും കണ്ണ് നിറയും എന്ന് നമ്മളെ കാണിച്ചു തന്ന നിമിഷമായിരുന്നു അത് .
ഇനി ഒരു ആഗ്രഹം കൂടെ ബാക്കിയുണ്ട് , ഉപ്പാനെ കൂടെ കൊണ്ട് വരണം , എന്നിട്ടു ഉപ്പ അടിക്കുന്ന വാഴ വെച്ചിരുന്നെങ്കിൽ എന്ന ടിപ്പിക്കൽ ഡയലോഗ് മാറ്റിപ്പിക്കണം .
നമ്മൾ മലയാളികൾ ചെയ്യുന്നചില കാര്യങ്ങൾ ഉണ്ട്, കഷ്ടപ്പെട്ട് കുറെ പണം ഉണ്ടാക്കും, എന്നിട്ടു വിദേശത്താണെങ്കിൽ ഏതേലും ബിസിനസ്സിൽ partnership കൂടും, അതിന്റെ ലാഭ നഷ്ടകണക്കൊന്നും നമുക്ക് കിട്ടില്ല, കുറെ കഴിയുമ്പോ ബിസിനസ് നഷ്ടം ആണെന് പറഞ്ഞു അവർ നമ്മെ പറ്റിക്കും..
നന്നായി പഠിച്ചു നമ്മുടെ മനസ്സ് പറയും ഇതു കൊള്ളാലോ എന്ന് (conviction) തോന്നുന്ന സ്‌റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുക , കൂടാതെ ഒരു ലക്ഷം ഇൻവെസ്റ്റ് ചെയ്‌താൽ ഉദാഹരണത്തിന് ഇരുപതിനായിരം നഷ്ടം വരെ സഹിക്കാൻ ഞാൻ തയ്യാറാണ് എന്ന് കരുതുക, സ്റ്റോപ്പ് ലോസ് അടിച്ചാൽ ഇറങ്ങി പോരുക ഇതൊക്കെയാണ് ഞാൻ ചെയ്യുന്ന കാര്യങ്ങൾ. ഒരു ലാർജ് ക്യാപ് സ്റ്റോക്ക് പോലും ഞാൻ ഹോൾഡ് ചെയ്യുന്നില്ല, മേടിച്ച എല്ലാ സ്റ്റോക്കുകളും ഗൂഗിൾ ഷീറ്റിൽ കയറ്റി എവിടെ പിരമിഡ് ചെയ്യാം, എവിടെ വരെ എത്തിയാൽ വിൽക്കാം എന്നൊക്ക എഴുതി വെക്കുക, മാർക്കറ്റ് ഇടിഞ്ഞു വീഴുമ്പോ നോക്കാതിരിക്കുക ഇതൊക്കെയാണ് ഞാൻ ചെയ്യുന്ന കാര്യങ്ങൾ. ലോങ്ങ് term investment ഒരു മാജിക് തന്നെയാണ്, മനസ്സിനെ നിയന്തിക്കാൻ പറ്റിയാൽ നമ്മൾ പാതി വിജയിച്ചു,
ഇന്നലെയും മാർക്കറ്റ് ഒരുപാട്ഇടിഞ്ഞു. ഇന്ന് വീണാൽ നാളെ മുകളിലേക്ക് വന്നോളും എന്ന ബോധം ഉള്ളത് കൊണ്ട് ഒരിറ്റു പോലും വിഷമം തോന്നിയില്ല, . സ്റ്റോക്കുകളുടെ എണ്ണത്തിലല്ല കാര്യം conviction ഉള്ള സ്റ്റോക്കുകളിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യുക എന്നതിലാണ് .
ടെലിഗ്രാം ഗ്രൂപ്പ്, twitter , യൂട്യൂബ് എന്നിവ നല്ല രീതിയിൽ ഉപയോഗിച്ചാൽ നമ്മുടെ വേണ്ട ഒട്ടുമിക്ക ഇൻഫൊർമേഷനും നമുക്ക് കിട്ടും .
Discussion about this post