Noufal MPM
എന്താണ് പണം..?? പണത്തിൻ്റെ ധർമ്മം നിർവഹിക്കുന്ന അഥവാ പണത്തിൻ്റെ മൂല്യം ഉൾകൊള്ളുന്ന ഏതൊരു സാധന, സേവനവും പണം ആണ്.
പണം, മനുഷ്യ ജീവിതത്തിൽ പ്രാണ വായു പോലെ പ്രാധാന്യം ഉള്ള വസ്തുവാണ് . അതായത്, പണം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. 100% ഉറപ്പുള്ള കാര്യം ആണ് അത്. ഇനി ആരുടെ എങ്കിലും സഹായത്താൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർ ആണെങ്കിൽ,അവിടെയും സഹായിയുടെ പണം പ്രവർത്തിച്ചിട്ടുണ്ട് എന്ന് കാണാം. അപ്പോൾ പണം ഇല്ലാതെ ഒരിക്കലും ജീവിക്കാൻ നമുക്ക് ആവില്ല എന്ന് ചുരുക്കം.
അങ്ങനെ, ജീവിക്കാനുള്ള ഒരു ജീവിത ഉപാധി ആണ് പണം എന്നത് കൊണ്ട് തന്നെ ആണ് പണത്തിന് മൂല്യം ഉള്ളതും. ഇങ്ങനെ മൂല്യം ഉള്ള പണത്തെ മോശം മാർഗ്ഗങ്ങളിൽ കൂടി അല്ലാതെ ഒരാൾക്ക് ഉണ്ടാക്കാൻ കഴിയുക എന്ന് പറഞാൽ അയാൾ ആ മൂല്യമേറിയ പണത്തിന് തുല്ല്യം ആണ് എന്ന് അർത്ഥം. അഥവാ അയാൾ ഒരു പണം ആണ്. അയാൾ അയാളുടെ “പ്രയത്നം ” എന്ന പണത്തെ കൈമാറി പകരം തത്തുല്യമായ മറ്റ് പണങ്ങളെ (കറൻസി ഉൾപെടെ ഉള്ള ഏതെങ്കിലും ഒരു പണ രൂപത്തെ) ഉണ്ടാക്കുന്നു… പണത്തെ കൊടുത്ത് പണത്തെ വാങ്ങുക എന്ന് പറയാം.
ഇങ്ങനെ ഒക്കെ വിശേഷണങ്ങൾ ഉള്ള , അതി പ്രാധാനം ആയ ഈ “പണത്തെ” , “സ്വന്തം പ്രയത്നം” എന്ന പണം അങ്ങോട്ട് കൊടുത്ത് കൊണ്ട് തന്നെ ആണ് മറ്റ് മേഖലയിൽ നിന്നെന്ന പോലെ ഓഹരി വിപണിയിൽ നിന്നും ആളുകൾ പണം ഉണ്ടാക്കുന്നത്.
മറ്റുള്ള മേഘല പോലെ തന്നെ പ്രയത്നം ഇല്ലാതെ ഈ മേഖലയിൽ നിന്നും പണം ആരും വെറുതെ ഉണ്ടാക്കുകയില്ല.കഴിയില്ല. ഇനി ആരുടെ എങ്കിലും സഹായത്താൽ ഉണ്ടാക്കുന്നുണ്ട് എങ്കിൽ , അതിന് തുല്ല്യമായ പണം അങ്ങോട്ട് കൊടുത്ത് കൊണ്ടോ (fee)അല്ലെങ്കിൽ മുകളിൽ പറഞ്ഞ പോലെ , സൗജന്യമായി സഹായിയുടെ പ്രയത്നം എന്ന ആ “പണം” (ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകൾ) കൊണ്ടോ ആണ് .
ഏതെങ്കിലും തരത്തിൽ ഉള്ള പ്രയത്നം ഇല്ലാതെ ഇവിടെ നിന്നും എളുപ്പം ധാരാളം പണം ഉണ്ടാക്കാൻ പറ്റും എന്ന് ആരും സ്വപ്നം കാണേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ പണത്തിന് എന്ത് വിലയാണ് ഉള്ളത്..??.
പൊതുവേ ലോകം, പണി എടുക്കാതെ, പരിശ്രമിക്കാതെ ദാരിദ്ര്യം ചുമന്ന് നടക്കുന്നവരെ പ്രാധാന്യം കുറച്ച് കാണുന്നതിന് കാരണം , മുകളിൽ പറഞ്ഞ പണത്തിൻ്റെ ഈ പ്രധാന തത്വം മനസ്സിൽ ആക്കിയത് കൊണ്ട് തന്നെ ആണ്.
പ്രാണ വായുവിന് തുല്ല്യമായ ഈ പണത്തെ , പരിശ്രമിച്ചാൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ലോകത്തെ ഒന്നാന്തരം മേഖലയാണ് ഓഹരി വിപണി എന്നത് എല്ലാവരും മനസ്സിൽ ആക്കി വെക്കേണ്ട വളരെ മൂല്യം ഏറിയ കാര്യം ആണ്.
മൂല്യത്തിൻ്റെ മാതാവ് ആണ് “ആവശ്യം”. ആവശ്യം ഉടലെടുക്കുമ്പോൾ ആണ് മൂല്യം ജനിക്കുന്നത്. ആവശ്യം എത്ര കണ്ട് ഉയരുന്നുവോ, അത്ര കണ്ട് മൂല്യവും ഉയരും. എത്രത്തോളം ആവശ്യം കുറയുന്നുവോ അത്രത്തോളം മൂല്യവും കുറയും. ഇനി ലോകത്ത് നിലവിൽ ഒരു തരത്തിലും ആവശ്യം ഇല്ലാത്ത വസ്തുവിനോ,പ്രവർത്തിക്കോ തൽസമയത്ത് ഒരു മൂല്യവും ഇല്ല.
അത് പോലെ, “ആവശ്യവും,ലഭ്യതയും” ആണ് ക്രയ – വിക്രയങ്ങളെ ജനിപ്പിക്കുന്നത്. ഏതെങ്കിലും തരത്തിൽ ഉള്ള , അല്ലെങ്കിൽ ഏതെങ്കിലും കാലത്തേക്കുള്ള ആവശ്യവും, അതിന് അനുസിച്ചുള്ള ലഭ്യതയും ഉടലെടുക്കാതെ ഒരു ക്രയ – വിക്രയവും ഇന്ന് വരെ ജനിച്ചിട്ടില്ല. അല്ലെങ്കിൽ നടന്നിട്ടില്ല. ഭൂമിയിൽ ഉള്ള ഏതൊരു കാര്യം എടുത്താലും ഇങ്ങനെ ഒക്കെ ആണ് നില കൊള്ളുന്നത്.
ഇനി , ഒരു മൂല്യവും ഇല്ലാത്ത ഏതെങ്കിലും വസ്തു ഭൂമിയിൽ നിലവിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ , വളരെ കുറച്ച് എണ്ണം അങ്ങനെ ഉണ്ടായേക്കാം ചിലപ്പോൾ. എന്നാൽ അതെ സമയം, മൂല്യം ഇല്ലാത്ത പ്രവർത്തികൾക്ക് ഭൂമിയിൽ ഒരു പഞ്ഞവുമില്ല…!
ഒരു ചിന്തോദ്ധീപനത്തിന് വേണ്ടി.. എഴുതി എന്ന് മാത്രം
Discussion about this post