നൈവേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ ലിമിറ്റ്ഡ് എന്ന PSU കമ്പനി OFS (offer for sale) ലൂടെ 7% ഷെയര്‍ വിറ്റഴിക്കുകയാണ്. ഇപ്പോഴത്തെ CMP 219 ആണ്. OFS floor price 212 രൂപയാണ്. ഗവര്‍മെന്‍റിന് 79% holding ഉള്ള ഈ കശ profit making power കമ്പനിയില്‍ OFS കഴിഞ്ഞാല്‍ govt. holding 72% ആയി കുറയും. list ചെയ്ത കമ്പനികളില്‍ promoter മാരുടെ stake 75% ത്തില്‍ കൂടരുതെന്ന നിയമം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിലവിലുണ്ട്.
2 lakh ത്തിന് മുകളില്‍ വിലയ്ക്ക് ഷെയര്‍ വാങ്ങുന്ന big investors ന് ഈ OFS ല്‍ സ്റ്റോക്ക് വാങ്ങാനുള്ള അവസരം കഴിഞ്ഞു. ഇനി retail investors നാണ് അവസരം. March 11 ഒരു ദിവസം മാത്രമായിരിക്കും അവസരമുണ്ടാവുക. രാവിലെ 9.15 ന് open ചെയ്യുന്ന വിന്‍ഡോ 330 ന് അവസാനിക്കും.
3640 MW ന്‍റെ ഒരു താപവൈദ്യുത നിലയവും ഒരു coal based thermal plant ല്‍ joint venture ആയി 1000 mw വൈദ്യുതിയും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ താപ വൈദ്യുതി നിലയങ്ങളുടെ കാലം അവസാനിക്കുകയാണെന്നും ഇനിയുള്ള ലോകം renewable energy യുടേതാണെന്നും മനസിലാക്കിയ കമ്പനി ഇപ്പോള്‍ 1404 MW solar plant ഉം 51 mw ന്‍റെ wind mill plant ഉം ആയി renewable energy യിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്.
NLC stock , Renewable segment ലേക്ക് കടന്നതോടെ സ്റ്റോക്കിന് demand വര്‍ദ്ധിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി യാതൊരു അനക്കവുമില്ലാതെ കിടന്ന സ്റ്റോക്ക് കഴിഞ്ഞ ഒരു വര്‍ഷം 178% ത്തിന്‍റെ multibagger return ആണ് നല്‍കിയത്. Ofs പ്രഖ്യാപന വന്ന ദിവസം 3% down ആയി . അതിന് മുമ്പ് ഒരു മാസത്തെ return നോക്കിയാല്‍ തന്നെ 13% correct ആയതായും കാണാം.
Discussion about this post