sujo thomas
നിങ്ങൾ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്ന ആൾ ആണോ?
പലരും റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവർ ആണ്. ഒരേ ഒരു കാര്യം മാത്രം മനസ്സിലാക്കിയാൽ ചിലപ്പോൾ നിങ്ങളുടെ ലാഭം പല ഇരട്ടി ആക്കാം! ഞാൻ ഒരു ചെറിയ ഉദാഹരണം വച്ച് explain ചെയ്യാൻ ശ്രമിക്കാം.
കുട്ടപ്പൻ 2013 ജനുവരിയിൽ HDFC tax saver fund (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)
തങ്കപ്പൻ 2013 ജനുവരിയിൽ HDFC tax saver fund Direct Plan (Growth)-ൽ പത്തു ലക്ഷം രൂപ നിക്ഷേപിച്ചു. (NAV:250)2021 june പതിനാലാം തിയതി… (ഈ പോസ്റ്റ് ഇട്ട ദിവസം)
കുട്ടപ്പൻ – HDFC tax saver fund (Growth) – NAV: 638.54
തങ്കപ്പൻ – HDFC tax saver fund Direct Plan (Growth) – NAV: 672.49കുട്ടപ്പന്റെ അക്കൗണ്ടിൽ 15,54,160 രൂപ മാത്രം ലാഭം ഉള്ളപ്പോൾ….
തങ്കപ്പന്റെ അക്കൗണ്ടിൽ 16,90,000 രൂപ ലാഭം.
Direct എന്ന ഒരു വാക്ക് തങ്കപ്പന്റെ ഫണ്ടിന്റെ കൂടെ ഉണ്ട് എന്നതിന്റെ പേരിൽ തങ്കപ്പന്റെ ലാഭം 9% കൂടുതൽ.പിന്നെയും 25-30 കൊല്ലം കൂടി കടന്നു പോയി…
ഇപ്പോൾ തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെ അക്കൗണ്ടിൽ ഉള്ളതിന്റെ ഇരട്ടി തുകയുണ്ട്.
തങ്കപ്പന്റെ അക്കൗണ്ടിൽ കുട്ടപ്പന്റെതിനേക്കാൾ ആറു കോടി രൂപ കൂടുതൽ !!
എന്താണ് ഇങ്ങനെ?നിങ്ങൾ വാങ്ങി വച്ചിരിക്കുന്ന മ്യൂച്ചൽ ഫണ്ടിൽ “direct” എന്നൊരു വാക്ക് ഇല്ലെങ്കിൽ അത് റെഗുലർ ഫണ്ട് ആകാനാണ് സാധ്യത.
നിങ്ങൾ direct fund-ൽ അല്ല നിക്ഷേപിക്കുന്നത് എങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും third party commission എന്ന ഇനത്തിൽ ദിനം പ്രതി ഒരു തുക എടുക്കുന്നുണ്ട്. ഇത് NAV-ൽ മാത്രം ആണ് പ്രതിഫലിക്കുക. നിങ്ങൾ ഏതു ദിവസത്തെ റേറ്റ് എടുത്തു നോക്കിയാലും റെഗുലർ ഫണ്ടിനെക്കാൾ കൂടുത വളർച്ച അതിന്റെ corresponding direct fund-ന് ഉണ്ടാവും.ചില പ്ലാറ്റ്ഫോമുകൾ ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വിൽക്കുന്നേ ഇല്ല. (ഗൂഗിൾ ചെയ്തു നോക്കു).
ഒരു ബാങ്കിൽ നിന്നല്ല മ്യൂച്ചൽ ഫണ്ട് വാങ്ങേണ്ടത് മറിച്ചു AMC-യിൽ നിന്നാണ്. മ്യൂച്ചൽ ഫണ്ട് ഒരു ബാങ്ക് product അല്ല. മ്യൂച്ചൽ ഫണ്ട് എന്നത് AMC-യുടെ പ്രോഡക്റ്റ് ആണ് (Asset Management Company). ഉദാഹരണത്തിന് HDFC Bank എന്നതും HDFC AMC എന്നതും രണ്ടു വ്യത്യസ്ത കമ്പനികൾ ആണ്.

Direct mutual fund-നായി നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്നില്ല. പലരും ധരിച്ചു വച്ചിരിക്കുന്നത് AMC-യിൽ നിന്ന് “നേരിട്ട്” വാങ്ങുന്നതിനെയാണ് “direct” mutual fund എന്ന് പറയുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. Zerodha, Groww, ETMoney, PaytmMoney തുടങ്ങിയ പ്ലാറ്റുഫോമുകൾ direct mutual fund വിൽക്കുന്നുണ്ട്. ഡയറക്റ്റ് മ്യൂച്ചൽ ഫണ്ട് വാങ്ങാൻ നിങ്ങൾ AMC-യിൽ നിന്ന് നേരിട്ട് വാങ്ങണം എന്ന് നിർബന്ധം ഇല്ല. പക്ഷെ നിങ്ങൾ ഒരു ബാങ്കിൽ നിന്നാണ് മ്യൂച്ചൽ ഫണ്ട് വാങ്ങിക്കുന്നതെങ്കിൽ അത് direct fund ആകാൻ സാധ്യത കുറവാണ്.വളരെ ചെറിയ കാലയളവിൽ റെഗുലറും ഡയറക്ടും തമ്മിൽ വലിയൊരു വ്യതാസം ഉണ്ടാക്കില്ല. പക്ഷെ വലിയ കാലയളവിൽ ഇത് ലാഭത്തിനെ പല ഇരട്ടി ആക്കാം.ഇവിടെ കൊടുത്തിരിക്കുന്ന ഫണ്ട് ഒരു ഉദാഹരണം മാത്രം ആണ്. നിങ്ങൾ ഏതു ഫണ്ടും എടുത്തു compare ചെയൂ… ഏതു ഫണ്ടും ഏതു കാലയളവിലും direct fund റെഗുലർ ഫണ്ടിനെക്കാൾ കൂടുതൽ return നൽകിയിട്ടുണ്ട്. ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കും.

റെഗുലർ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിട്ടുള്ള ഈ ഗ്രൂപ്പിൽ നിന്നുള്ള പല ആളുകൾക്കും അവരുടെ അഡ്വൈസർ ആരാണ് എന്ന് പോലും അറിയില്ല എന്ന കാര്യം കൂടി ഓർക്കുക. റെഗുലർ ഫണ്ടിനെ അനുകൂലിച്ചു സംസാരിക്കുവരിൽ മിക്കവരും മ്യൂച്ചൽ ഫണ്ട് വിൽക്കുന്ന ഏജന്റ്സ് അല്ലെങ്കിൽ distributors ആയിരിക്കും.
നിങ്ങള്ക്ക് എതിർഅഭിപ്രായം ഉണ്ടെങ്കിൽ കമ്മെന്റിൽ പോസ്റ്റ് ചെയൂ…
Discussion about this post