Rafeeque AM
നിങ്ങളുടെ സ്റ്റോക്കുകള്‍ക്ക് മാര്‍ക്കറ്റ് തകര്‍ച്ചയെ അതിജീവിക്കാനുള്ള ശക്തിയുണ്ടോ…? ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ മാര്‍ക്കറ്റ് എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. മാര്‍ക്കറ്റ് എപ്പോള്‍ തകര്‍ന്നടിയുമെന്നോ എപ്പോള്‍ കുതിച്ചുയരുമെന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. സ്റ്റോക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഹോള്‍ഡ് ചെയ്യാന്‍ വേണ്ടി വാങ്ങുന്നവര്‍ നിങ്ങളുടെ സ്റ്റോക്കുകളെ മുന്‍ നിര്‍ത്തി ചോദിക്കേണ്ട പത്ത് ചോദ്യങ്ങള്‍..
1. ഏറ്റവും കുറഞ്ഞത് 12 വര്‍ഷത്തെ ബിസിനസ് ചരിത്രം നിങ്ങള്‍ തിരഞ്ഞെടുത്ത സ്റ്റോക്കിനുണ്ടോ..?
2. കമ്പനി എല്ലാ വര്‍ഷങ്ങളിലും സ്ഥിരമായി സമ്പാദ്യം( consistent growth) വളര്‍ത്തുന്നുണ്ടോ ..?
3.കമ്പനിയുടെ മാനേജ്മെന്‍റും അതിന്‍റെ ലീഡര്‍ഷിപ്പും വിശ്വാസ്യയോഗ്യവും കാര്യക്ഷമതയുള്ളതുമാണോ..?

4.കമ്പനിയുടെ കടബാധ്യതകള്‍ ആശങ്കയുണ്ടാക്കുന്നതാണോ..?
5. കമ്പനിയുടെ.പ്രമോട്ടര്‍ ഹോള്‍ഡിംഗ് 51% ന് മുകളിലാണോ…?
6.കമ്പനിയുടെ ലാഭം (profit growth) ഓരോ വര്‍ഷവും 25% വെച്ച് വര്‍ദ്ധിക്കുന്നുണ്ടോ..?
7. കമ്പനിയുടെ വരുമാനവും ഉല്‍പ്പന്നങ്ങളുടെയും സര്‍വ്വീസിന്‍റെയും വില്പന വളര്‍ച്ചയും (sales growth ) ഓരോ വര്‍ഷവും 10%-15% തോതില്‍ വര്‍ദ്ധിക്കുന്നുണ്ടോ..?
8.കമ്പനിയിടെ കയ്യില്‍ ദൈനംദിന ഓപറേഷനിലൂടെ നിരന്തരമായി ക്യാഷിന്‍റെ ഒഴുക്ക് (operating cash flow) ബിസിനസില്‍ സംഭവിക്കുന്നുണ്ടോ..?

9.കമ്പനി മൊത്തം നിക്ഷേപിച്ച മൂലധനത്തിന് ആനുപാതികമായ 20% മുകളില്‍ റിട്ടേണ്‍ (ROCE) ഓരോവര്‍ഷവും കൃത്യമായി ലഭിക്കുന്നുണ്ടോ..?
10. ഷെയര്‍ ഹോള്‍ഡര്‍മാര്‍ നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായ 15 റിട്ടേണ്‍ (ROE) തിരിച്ചു നല്‍കുന്നുണ്ടോ..?
മുകളില്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ നിങ്ങളുടെ കൈയ്യിലുള്ള ഓരോസ്റ്റോക്കുകളിലും apply ചെയ്ത് ചോദിച്ച് തൃപ്തികരമായ ഉത്തരം ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്റ്റോക്കുകള്‍ മാര്‍ക്കറ്റ് റിസ്കിനെ എക്കാലത്തും അതിജീവിക്കുമെന്ന് ഉറപ്പിക്കാം
Discussion about this post