Binson Mathew, Tabeel wealth
മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നൊന്നര കണ്ടുപിടുത്തമാണ് ഈ പണം എന്ന് പറഞ്ഞാൽ വായനക്കാർ സമ്മതിക്കുമോ എന്നറിയില്ല, എന്നാൽ ചിന്തിച്ചു നോക്കിയാൽ അതിൻ്റെ കോംപ്ലെക്സിസിറ്റി അത്ര കുറവല്ല എന്ന് മനസിലാക്കാൻ കഴിയും.
വിവരസാങ്കേതിക വിദ്യയിൽ അഗ്രഗണ്യനായിരുന്നു രാഹുൽ… 24 )൦ വയസ്സിൽ തന്നെ വളരെ പ്രശസ്തമായ ഒരു IT കമ്പനിയിൽ ജോലി കിട്ടിയെങ്കിലും കിട്ടിയതെല്ലാം പുട്ടടിച്ചു തീർത്തതല്ലാതെ ഇതുവരെ നിക്ഷേപങ്ങളെ കുറിച്ചോ retirement നെ കുറിച്ചോ ഒന്നും ചിന്തിച്ചിരുന്നില്ല…
കോവിട് വിതച്ച മഹാമാരിയിൽ രാഹുലിനും നഷ്ട്ടപെട്ടു തൻ്റെ ജോലി…. ഒരു മൂന്നുമാസം ജോലി ഇല്ലാതെ നടന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചില്ലറ നാണയങ്ങളും ക്രെഡിറ്റ് കാർഡിൻറെ ലിമിറ്റും ഒക്കെ തീർന്നപ്പോൾ അല്പം കാശു കൂട്ടുകാരന്റെ കയ്യിൽനിന്നും കടമെടുത്താണ് രാഹുൽ അടുത്ത ജോലി കിട്ടും വരെ തള്ളി നീക്കിയത്…
തൻ്റെ Smart work ഉം hard-work ഉം കാരണം രാഹുലിന് ജോലി പെട്ടന്ന് കിട്ടി… പക്ഷെ തൻ്റെ സുഹൃത്ത് രാഹുലിനോട് ഒരു ചെറിയ ചോദ്യം ചോദിച്ചത് അവൻ്റെ കണ്ണ് തുറന്നു… “നിനക്ക് വെറും മൂന്നുമാസം ചിലവാക്കാൻ ഉള്ള കയ്യിൽ പണം നിൻറെ ഇല്ലെങ്കിൽ പിന്നെ നീ റിട്ടയർ ചെയ്തതിനു ശേഷം കാഷായ വേഷവും ഇട്ടു ഭിക്ഷാടനം നടത്തുവാൻ പോകുമോ” എന്ന്…രാഹുൽ ചിന്തിച്ചു…
അന്ന് ഉറക്കം കിട്ടുവാൻ അല്പം ബുദ്ധമുട്ടി… തൻ്റെ അപ്പന്റെ സ്വത്തിനെ പറ്റിയും വരുമാനത്തെ പറ്റിയും ഒക്കെ ഒന്ന് ഓർത്തു എങ്കിലും, ആത്മാഭിമാനം എന്നൊരു സാധനം ഉണ്ടല്ലോ… അവനവൻറെ കാര്യങ്ങൾ സ്വയം നോക്കുകയല്ലേ നല്ലത്.. അവൻ മനസ്സിൽ പറഞ്ഞു. രാഹുലിൻ്റെ മനസ്സിൽ വന്ന ആദ്യ ഫിനാൻഷ്യൽ ഗോൾ എന്നത്, താൻ ജോലി ചെയ്തില്ല എങ്കിലും തൻ്റെ ചിലവിലേക്ക് ആവശ്യമായ തുക എല്ലാമാസവും കിട്ടികൊണ്ടിരിക്കണം എന്നുള്ളതായിരുന്നു.
രാഹുൽ തൻ്റെ സുഹൃത്തിന്റെ ശുപാർശ യോട് കൂടെ സുഹൃത്തിന്റെ ഫിനാൻഷ്യൽ അഡ്വൈസറെ പോയി കണ്ടു- ഉപദേശം സ്വീകരിക്കാൻ!
മാസാവസാനം കിട്ടുവാൻ പോകുന്ന സാലറി അല്ലാതെ അഞ്ചു പൈസ കയ്യിൽ ഇല്ലാത്ത അവസ്ഥ… രാഹുലിന് ജോലി ചെയ്യാതെ എല്ലാ മാസവും വരുമാനത്തിനുള്ള വകുപ്പ് കണ്ടെത്തണം… ആവശ്യം കേട്ട അഡ്വൈസർ ചോദിച്ചു… എന്താണിങ്ങനെ ഒരു ചിന്തക്ക് കാരണം? അല്ല ഇനിയും ജോലി നഷ്ടപ്പെട്ടാൽ അത് താങ്ങാൻ കഴിയില്ല… രാഹുൽ പറഞ്ഞു… അപ്പോൾ എന്ന് വരെ ജോലി ചെയ്യാൻ ആണ് പ്ലാൻ? ആസ് ലോങ്ങ് ആസ് ഐ ക്യാൻ …. അപ്പോൾ അഡ്വൈസർക്ക് മനസിലായി എമർജൻസി ഫണ്ട് ഇല്ലാതെ ഇരുന്നതാണ് രാഹുലിൻ്റെ പ്രശ്നം എന്നത്!
അഡ്വൈസർ രാഹുലിന് 6 മാസത്തേക്ക് തൻ്റെ ചിലവിനു ആവശ്യമായ പണം എമെർജൻസി ഫണ്ട് ആയി നീക്കി വെക്കുവാൻ നിർദ്ദേശിച്ചു… ശേഷം ഫിനാൻഷ്യൽ ഫ്രീഡം കൈവരിക്കുവാൻ ഒരു Retirement planning ഉം നടത്തി, രണ്ട് ഓപ്ഷൻസ് കൊടുത്ത്.
രാഹുലിൻ്റെ ആവശ്യപ്രകാരം താൻ ജോലി ചെയ്താലും ഇല്ലെങ്കിലും ജീവിത ചിലവുകൾക്ക്
തനിക്കു ആവശ്യമായ ഒരു തുക 45 വയസ്സ് മുതൽ എല്ലാമാസവും കിട്ടണം. ഇന്നത്തെ ചെലവ് വച്ച് ഒരു 30000 രൂപ രാഹുലിന് ബേസിക് ആയിട്ട് മാസ ചെലവുകൾ ഉണ്ട്. “ജോലി ഇല്ലാത്ത സമയത്ത് അത്രയും മാത്രം (ബേസിക് Expenses ) ചെലവാക്കിയാൽ മതി എന്ന ഫിലോസഫി അഡ്വൈസർ ടെ പണി കുറച്ച് എളുപ്പമാക്കി..
രാഹുലിൻ്റെ ഇന്നത്തെ പ്രായം 30 വയസ്സ് .. ഇന്നത്തെ ചിലവ് – Rs 30000 /
നാല്പത്തിഅഞ്ചാം വയസ്സിൽ രാഹുലിന്റെ ചെലവ് – @ 8% ഇൻഫ്‌ളേഷൻ – Rs . 95164 /-
രാഹുൽ 85 വയസ്സുവരെ ജീവിച്ചിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക….
അപ്പോൾ 45 ആം വയസ്സിൽ കിട്ടുന്ന അതെ തുക തന്നെ 60 ആം വയസ്സിൽ കിട്ടിയാൽ കാര്യം നടക്കുമോ, ഇല്ല… 60 ആം വയസ്സിൽ കിട്ടുന്ന തുക 75 ഇൽ കിട്ടിയാൽ നടക്കുമോ, അതും ഇല്ല…
അതുകൊണ്ടു കുറച്ച് കോംപ്ലിക്കേറ്റഡ് ആയ കാൽകുലേഷൻ ആകും എന്ന നിഗമനത്തിൽ എത്തി രാഹുൽ.
ആയതിനാൽ, മാസം Rs . 95164 /- തുക ലഭ്യമാക്കുവാൻ വേണ്ട റിട്ടയർമെൻറ് കോർപ്പസ് എന്നത് Rs .1,84,90,000/-
(ഇത് ഞാൻ calculate ചെയ്തു കണ്ടു പിടിച്ച തുകയാണ് )
8 % Pre-retirement inflation , 6 % post retirement inflation , Investment Growth rate at 12 %
Monthly Income Required – Rs . 95164 /
Corpus Required – Rs . 1,84,90,000/-
ഈ തുക യിൽ എത്തിപ്പെടുവാൻ രാഹുൽ നിക്ഷേപിക്കേണ്ടതായ തുക പ്രതിമാസം റുപ്പിക 38851/-
ഇപ്പോഴുള്ള challenge എന്നത് റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്ത രാഹുലിന് 12 % വളർച്ച എങ്ങനെ നേടാനാകും എന്നതാണ്..
അഡ്വൈസർ, ഒരു ട്രഡീഷണൽ Retirement പ്ലാനിൽ കൂടെ വേറെ ഒരു Calculation കൂടെ കാണിച്ചു കൊടുത്ത്.
Expected Returns on Investments – 5 % from a traditional investment avenue (FD , Insurance Policy etc ) Inflation 8 % (Pre-retirement) Post retirement – 5 %
Monthly നിക്ഷേപം ആവശ്യമായിട്ടുള്ളത് – Rs.1,71,787/-
Corpus Required – Rs . 4,56,78,748 /-
രാഹുൽ നിന്ന നിൽപ്പിൽ ഒന്ന് ഞെട്ടി… മെല്ലെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു, ഈ 12 % വല്ല നടക്കുന്ന കേസ് ആണോ ചേട്ടാ..?
അഡ്വൈസർ മറുപടി പറഞ്ഞു..
Inflation 8 % ഉണ്ടായാൽ മാർക്കറ്റിൽ നിന്നും 12 % വളർച്ചാനിരക്ക് അനായേസേന ലഭിക്കും…. മാർക്കറ്റിൽ 8% Inflation ഇല്ലെങ്കിൽ 45 )o വയസ്സിൽ Rs .95164 / ൻറെ ആവശ്യം വരികയും ഇല്ല.
ഇഫ്‌ളേഷനു അനുസരിച്ചുള്ള ഒരു തുക സമാഹരികുവാൻ തക്കവണ്ണം ഷെയർ മാർക്കറ്റ് ബന്ധപ്പെട്ട നിക്ഷേപങ്ങൾക്ക് മാത്രേ കഴിയൂ എന്ന അറിവ് രാഹുലിന് പുതിയത് ആയിരുന്നു.
അപ്പോൾ 45 ആം വയസ്സിൽ രാഹുൽ തൻ്റെ റിട്ടയർമെൻറ് കോർപ്പസ് ഇൽ നിന്നും പണം പിൻവലിച്ചു ജീവിക്കുവാൻ തുടങ്ങുന്നു…
ഓരോ മാസവും കിട്ടുന്നതും ചിലവാക്കുന്നതുമായ തുക – Rs . 95164 / (ആദ്യ വർഷത്തേക്ക് )
അടുത്ത വര്ഷം Rs . 95164 / Plus 6 % വീതം വർഷാവര്ഷം കൂടിക്കൊണ്ടേ ഇരിക്കും… അത് maintain ചെയ്യണം എങ്കിൽ retirement corpus 12 % നിരക്കിൽ വളർന്നു കൊണ്ട് ഇരിക്കണം…
സമാഹരിച്ച പണം ഒരു ഹൈബ്രിഡ് ഫണ്ടിൽ ഇട്ട് എല്ലാമാസവും SWP ചെയ്യാം എന്ന് കരുതിയാൽ ഒരു പക്ഷെ ഇവിടെ നമുക്ക് തെറ്റാം… കാരണം 12 % നിരക്കിൽ ഈ hybrid fund വളരുന്നില്ല എങ്കിൽ മാസവരുമാനം കുറെനാൾ കഴിയും മുന്നേ തന്നെ കുറഞ്ഞുപോയി എന്ന് വരാം… കാരണം അടുത്ത 40 വർഷത്തേക്കുള്ള ഇൻഫ്‌ളേഷൻ കൂടി കവർ ചെയ്യുന്ന റിട്ടേൺ ഈ ഫണ്ടിൽ നിന്നും generate ചെയ്യേണ്ടതായി ഇരിക്കുന്നു. ആയതിനാൽ റിട്ടയർ ആയതിനു ശേഷം റിട്ടയർമെൻറ് കോർപ്പസ് മാനേജ് ചെയ്യുക എന്നത് ഇൻവെസ്റ്റ്മെന്റ് ഫേസ്ഇൽ ഉള്ളതിനെക്കാൾ ഭാരിച്ചതും പ്രൊഫഷണൽ വൈദഗ്ദ്യം അത്യന്താപേക്ഷിതമായതും ആകുന്നു…
റിട്ടയർമെന്റ് കോർപ്പസിൽ നിന്നും ആദ്യ രണ്ടു വർഷത്തേക്ക് ആവശ്യമായ തുക ഡെബ്റ് ഫണ്ടിലും അടുത്ത രണ്ടു വർഷത്തേക്ക് ഡെബ്റ് ബേസ്ഡ് ഹൈബ്രിഡ് ലും അതിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള തുക ഇക്വിറ്റി ബേസ്ഡ് ഹൈബ്രിഡ് ലും ബാക്കി തുക മോഡറേറ്റ് റിസ്ക് ഇക്വിറ്റി പോർട്ടഫോളിയോ യിലും നിക്ഷേപിച്ച് ആകും ഒരു വിദഗ്ദ്ധനായ മാനേജർ റിട്ടയർമെൻറ് ഫണ്ട് അലോക്കേഷൻ നടത്തുക.
മേലെ പറഞ്ഞിരിക്കുന്നത് ഒരു സാമ്പിൾ മാത്രം, ഓരോ നിക്ഷേപകരുടെയും ആവശ്യവും വരുമാനവും assets ഇന്റെ അളവും അനുസരിച്ച് അലോക്കേഷൻനിൽ കാര്യമായ മാറ്റം ഉണ്ടാകാം.. ഒരു generic അഡ്വൈസ് കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം അല്ലാത്തതിനാൽ അധികം വിശദീകരിക്കുന്നതിൽ കാര്യമായ അർത്ഥം ഇല്ല.
തന്നയുമല്ല, ഒരു രണ്ടു വർഷം മുന്നേ വരെ, മൂച്വൽ ഫണ്ടിലൂടെ സമാഹരിച്ച പണം ഹൈബ്രിഡ് ഫണ്ടിൽ ഇട്ട് SWP എന്നതായിരുന്നു അഡ്വൈസ് ആൻഡ് ട്രെൻഡ്. ഇപ്പോഴും അത് തന്നെ പിന്തുടരുന്ന പലരും ഉണ്ട്… എന്നാൽ അഡ്വാൻസ്ഡ് Retirement Planning Concept യിൽ പല മാറ്റങ്ങളും വന്നതിൽ ചിലത് ആണ് ഞാൻ മേലെ പ്രതിപാദിച്ചിരിക്കുന്നത്…. ഇന്നത്തെ നിലയിൽ ഇതിനു വാലിഡിറ്റി ഉണ്ടെങ്കിലും അടുത്ത 5 വര്ഷം കഴിയുമ്പോൾ എന്താകും സീൻ എന്ന് നമുക്കെ ഇപ്പോഴേ കാണുവാൻ കഴിയുകയില്ല….
ആയതിനാലാണ്, ഒരു
Retirement പ്ലാൻ നെ ക്കാൾ അധികം നാം ഒരു റിട്ടയർമെന്റ് കോർപ്പസ് സമാഹരിക്കുന്നതിന് ശ്രമിക്കണം എന്ന് പറയുന്നത്. നമ്മുടെ കയ്യിൽ ലിക്വിഡ് ആയി ഇരിക്കുന്ന പണം നമുക്ക് അന്നത്തെ സാഹചര്യത്തിന് യോചിച്ച രീതിയിൽ നിക്ഷേപിച്ച് നമ്മുടെ Retirement ലളിതമാക്കുവാൻ അതാകും നല്ലതു. മറിച്ച്, നമ്മുടെ പണം ആകെകൂടെ ബ്ലോക്ക് ആക്കി വച്ച്, കിട്ടുന്ന പണം നമ്മുടെ ആവശ്യത്തിന് പര്യാപ്തമല്ല എങ്കിൽ നാം എന്ത് ചെയ്യും? ഒന്നും ചെയ്യാൻ പറ്റില്ല… സ്വന്തം വിവരക്കേട് കൊണ്ട് ഉണ്ടാക്കിയ വിധിയെ പഴിചാരി ഇരിക്കാം.. അത്ര തന്നെ….
ഉള്ളടക്കം…
1 . ഇക്വിറ്റി ബേസ്‌ഡ് നിക്ഷേപങ്ങളിലൂടെ (കഴിവുള്ളവർ ഡയറക്റ്റ് ഓഹരി നിക്ഷേപം – ട്രേഡിങ്ങ് അല്ല ), ഓഹരി നിക്ഷേപിച്ച് പണം ഉണ്ടാക്കുവാൻ കഴിവില്ലാത്തവർ ക്ക് equity mutual funds ) റിട്ടയർമെന്റ് കോർപ്പസ് പടുത്തുയർത്തുക
2 . Debt ബേസ്‌ഡ് (ഗ്യാരന്റി വേണ്ടവർ ) iഇൻഫ്‌ളേഷൻ കൂടെ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള തുക നിക്ഷേപിച്ചു വേണം retirement പ്ലാൻ ചെയ്യുവാൻ… അല്ലെങ്കിൽ ഉണ്ടാകുന്ന അനന്തരഫലങ്ങൾ വളരെ പരിതാപകരമായിരിക്കും.
3 . ജോലി ചെയ്യന്നതിലും അധികം വർഷങ്ങൾ retirement life നയിക്കപ്പെടുന്ന ഈ പുതിയ കാലഘട്ടത്തിൽ retirement കോർപ്പസ് ശരിയായ രീതിയിൽ മാനേജ് ചെയ്യുക എന്നത് അത്യന്താപേക്ഷികതമാണ് .
*മേലെ കൊടുത്തിരിക്കുന്ന numbers ഇല്ലുസ്ട്രേഷൻ പർപ്പസ് നു വേണ്ടി മാത്രം…
സസ്നേഹം
ബിൻസൺ മാത്യു
Tabeel Wealth
Discussion about this post