NOUFAL MPM
ഇന്ന് ഞാൻ ഒരു കിടിലൻ ബൈ സ്ട്രാറ്റജിയെ നിങ്ങൾക്ക് പരിജയപ്പെടുത്തുകയാണ്. നല്ല പ്രൈസ് മൂവ്മെൻ്റ് ലഭിക്കുന്ന ഒരു ബ്രേക്ക് ഔട്ട് രീതി ആണ് ഇത്. നിബന്ധനകൾ എല്ലാം താഴെ കൊടുക്കുന്നു .
നിബന്ധനകൾ
1. പ്രൈസ് വോളിയം സഹിതം ഒരു വലിയ കയറ്റം കയറിയ (മൊമെൻ്റം) ശേഷം ഒരു നീണ്ട കാല കൺസോളിഡേഷൻ ഉണ്ടാക്കി അവസാനം പ്രൈസ് മൂവ്മെൻ്റ് ഏരിയ ചുരുങ്ങി ചുരുങ്ങി വന്ന് ഏതാണ്ട് ഏതെങ്കിലും ഒരു ത്രികോണ ആകൃതിയിൽ അല്ലെങ്കിൽ ഒരു ഫ്ളാഗ് രൂപത്തിൽ വന്നെത്തി ശേഷം നല്ല വോളിയം സഹിതം ഒരു ബിഗ് കാൻ്റിൽ ആയി കൊണ്ടോ അല്ലെങ്കിൽ , ഒരു ഹാമർ കാൻ്റിൽ ആയി കൊണ്ടോ അതും അല്ലെങ്കിൽ ഒരു ഇംഗൾഫിങ് ആയി കൊണ്ടോ ചെറിയ ഡൗൺട്രെൻഡ് ലൈനിൻമേൽ ഒരു ബ്രേക്ക് ഔട്ട് തരികയോ, അല്ലെങ്കിൽ ബ്രേക്ക് ഔട്ട് തരാൻ റെഡി ആയോ നിൽക്കുന്ന ഘട്ടം. ആ ഘട്ടത്തിൽ എൻട്രി എടുക്കുക.
2. ഇങ്ങനെ രൂപം കൊള്ളുന്ന കാൻ്റിലുകൾ ഒരു ട്രെൻഡ് ലൈൻ സപ്പോർട്ട് എടുത്തിരിക്കണം. അല്ലെങ്കിൽ സപ്പോർട്ട് ലൈനിൻ്റെ അടുത്ത് വരെ വന്ന് കുറച്ച് മുകളിൽ ആയി നില കൊണ്ടാലും പ്രശ്നം ഇല്ല.(അങ്ങനെ മുകളിൽ ആയി നില കൊണ്ടാൽ അതിനർത്ഥം , കാൻ്റിലുകൾ ട്രെൻഡ് ലൈൻ വരെ വരാൻ തയ്യാറാവാതെ പകരം ഒരു സ്ട്രോങ് buy മൂഡിൽ ആണ് നില കൊള്ളുന്നത് എന്നതാണ്)
3. അവസാന കാൻ്റിലുകൾ മുൻ കാല ഹൊറിസോണ്ടൽ സപ്പോർട് ഏരിയ യിലോ അല്ലെങ്കിൽ അതിന് കുറച്ച് മുകളിലോ നില യുറപ്പിച്ച് പറക്കാൻ റെഡി ആയി നിൽക്കണം.
4. Rsi ഒരു 60 – 70 റേഞ്ചിൽ നിന്നോ അല്ലെങ്കിൽ അതിന് മുകളിൽ നിന്നോ ഇറങ്ങി വന്ന് 40-50 റേഞ്ചിൽ എത്തി സപ്പോർട്ട് എടുത്ത് നിൽക്കണം. താഴെ പോവാൻ പാടില്ല.( ഇതിനർതഥം പ്രൈസ് മുകളിലേക്ക് തന്നെ എന്ന സിഗ്നൽ ആണ് തരുന്നത്).
5. EMA 20 കൂടി ചേർക്കുക. പ്രൈസ് മുകളിലേക്ക് ക്രോസ്സ് കിട്ടണം
5. MACD, onbalance വോളിയം എന്നിവ അഡീഷണൽ ആയി വേണമെങ്കിൽ ചേർക്കാം.. നിർബന്ധം ഇല്ല.
എൻട്രി എടുത്ത് കുറച്ച് കഴിഞ്ഞു ആയിരിക്കും MACD പലപ്പോഴും ക്രോസ്സ് തരുന്നത്. ക്രോസ്സ് കിട്ടിയാൽ അത് മിക്കവാറും സമയങ്ങിൽ പിന്നീട് അങ്ങോട്ട് ഉള്ള ഒരു സ്ട്രോങ് ട്രെണ്ടിനെ ആണ് സൂചിപ്പിക്കുന്നത്.
MACD ക്രോസ്സ് കിട്ടിയാൽ , അടുത്ത ആൻ്റി ക്രോസ്സ് ആവുന്നത് വരെ അല്ലെങ്കിൽ ഹിസ്റ്റോ ഗ്രാം ചുരുങ്ങി ന്യൂട്രൽ ആവുന്നത് വരെ ട്രേഡിൽ തന്നെ ഇരിക്കാം എന്നതാണ് ഗുണം.
ഉപയോഗിച്ച എല്ലാ ഇൻഡി ക്കേറ്ററുകളും, പ്രൈസ് കാൻ്റിലുകളും ഒരു സെൽ സിഗ്നൽ തന്നാൽ , പിന്നെ ട്രേഡിൽ നിന്നും exit ആവാം. സ്റ്റോപ്പ് ലോസ് നിങ്ങൾക്ക് അനുയോജ്യം ആയ ലെവലിൽ വെക്കാം. വലിയ പൊട്ടൻ്റ്യൽ മൂവ്മെൻ്റ് കിട്ടുന്ന തരത്തിൽ ആണ് ഈ എൻട്രി സംവിധാനം നില കൊള്ളുന്നത്. എല്ലാ ടൈം ഫ്രെയിമിലും ഇത് പരീക്ഷിക്കാം.
താഴെ ഒരു ഉദാഹരണം ചിത്ര സഹിതം കൊടുത്തിട്ടുണ്ട്. നോക്കി മനസ്സിൽ ആക്കുക. പ്രൈസ് എത്ര വലിയ മൂവ്മെൻ്റ് നടത്തി എന്നത് മനസ്സിൽ ആക്കുക. സ്വയം മറ്റ് പ്രൈസ് ചാർട്ടുകൾ ബാക്ക് ടെസ്റ്റ് ചെയ്ത് പരിശീലിക്കുക. ട്രേഡ് എടുക്കാൻ അറിയാത്ത എല്ലാവരെയും നല്ല രീതിയിൽ സ്വയം ട്രേഡ് എടുക്കാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം.
Discussion about this post